മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാർ പി.ബി. ചാലിബിന്റെ തിരോധാനത്തിന് പിന്നില്‍ ബ്ലാക്മെയിലിംഗെന്ന് പോലീസ്. സംഭവത്തില്‍ മൂന്ന് പേരെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ ഷെഫീക്, ഫൈസല്‍, അജ്മല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോക്സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് ചാലിബ് മൊഴി നൽകിയിരിക്കുന്നത്. ഭീഷണി തുടർന്നപ്പോൾ ഉണ്ടായ മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ചാലിബിനെ കാണാതായത്. വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. രാത്രി എട്ടിന് വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണിൽ കിട്ടിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ അദ്ദേഹം…
Read MoreCategory: Kozhikode
ഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി: പോക്സോ കേസ് പ്രതി ട്രെയിനില്‍നിന്നു രക്ഷപ്പെട്ടു
കോഴിക്കോട്: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അസം സ്വദേശി നസീബി ഷെയ്ക്കാണ് ബിഹാര്‍ അതിര്‍ത്തിയില്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടത്. അസമില്‍നിന്നു പിടികൂടി കോഴിക്കോട് നല്ലളം പോലീസ് കൊണ്ടുവരികയായിരുന്നു. നാലുമാസം മുമ്പാണ് കേസിന്നാസ്പദമായ സംഭവം. കോഴിക്കോട്ട് ജോലി തേടി എത്തിയതായിരുന്നു നസീബി ഷെയ്ക്ക്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് തെരച്ചില്‍ തുടങ്ങിയപ്പോള്‍ അസമിലേക്കു കടന്നു. അസം പോലീസിന്റെ സഹായത്തോടെയാണ് സാഹസികമായി പിടികൂടിയത്.
Read Moreകലോത്സവ വേദി കായികശേഷി തെളിയിക്കൽ വേദിയായി; മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിൽ കൂട്ടത്തല്ല്
കോഴിക്കോട്: ആദ്യം വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പൊരിഞ്ഞ അടി ഒടുവില്‍ അധ്യാപകരും ഏറ്റെടുത്തു. ഏതാനും സമയത്തേക്ക് മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവ വേദി കൂട്ടത്തല്ലിന്റെ വേദിയായി. കലോത്സവമായിരുന്നുവെങ്കിലും കായികശേഷി തെളിയിക്കലായിരുന്നു ഏറ്റവും ഒടുവിലത്തെ ഇനം. സാംസ്കാരിക കേരളത്തിനു അപമാനമായി കൂട്ടത്തല്ല് നടന്നത് ഇന്നലെ രാത്രി വൈകിയായിരുന്നു. കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ വിധി നിര്‍ണയത്തില്‍ പരാതികളേറെ ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കുവെച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നീലേശ്വരം ഗവ. ഹയര്‍സക്കന്‍ഡറി സ്കൂളും ആതിഥേയരായ കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളുമാണ് ട്രോഫി പങ്കിട്ടത്. എന്നാല്‍ തങ്ങളാണ് യഥാര്‍ത്ഥ ചാമ്പ്യന്മാരെന്നും പിടിഎം അനധികൃതമായി മത്സരാര്‍ഥികളെ തിരുകി കയറ്റിയും വിധി നിര്‍ണയത്തില്‍ കൃത്രിമം കാണിച്ചുമാണ് ട്രോഫിക്ക് അര്‍ഹത നേടിയതെന്നും ആരോപിച്ചു നീലേശ്വരം സ്കൂള്‍ അധികൃതര്‍ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍…
Read Moreപ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിച്ചു; 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും പിതാവിന്
നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്ക് ഓടിച്ച കേസില്‍ പിതാവിനു കിട്ടിയതിന് എട്ടിന്റെ പണി. 25,000 രൂപ പിഴ അടക്കേണ്ടി വന്നതിനു പിന്നാലെ കോടതി പിരിയും വരെ തടവും ലഭിച്ചു. നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുള്‍ അസീസി (45) നെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്. മെയ് അഞ്ചിന് ചെക്യാട് – പുളിയാവ് റോഡില്‍ വാഹന പരിശോധനക്കിടെയാണ് അസീസിന്റെ മകന് ഓടിച്ച ബൈക്ക് നാദാപുരം കണ്ട്രോള് റൂം സിഐയും സംഘവും പിടികൂടിയത്. വളയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ തുക അസീസ് കോടതിയില്‍ അടച്ചു. പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്.
Read Moreപുഴുവരിച്ച ഭക്ഷ്യക്കിറ്റില്‍ കലങ്ങി വയനാടൻ പോര്; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ്
കല്‍പ്പറ്റ: കള്ളപ്പണ വിവാദവും ട്രോളിയുമാണ് പാലക്കാട്ടെ പ്രചാരണ വിഷയമെങ്കില്‍ പുഴുവരിച്ച ഭക്ഷ്യക്കിറ്റിലാണ് വയനാട്ടിലെ പ്രചാരണം ചൂടുപിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിനെ സിപിഎമ്മും ബിജെപിയും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ റവന്യൂ വകുപ്പിനെതിരേ വിഷയം തിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാരിനെതിരേയാണ് ഈ വിഷയം കോണ്‍ഗ്രസ് ആയുധമാക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം രാഷ്ട്രീയപാര്‍ട്ടികളുടെ സമരത്തെത്തുടര്‍ന്ന് ഇന്നലെ സംഘര്‍ഷഭരിതമായിരുന്നു. ഡിവൈഎഫ്ഐയുടെ സമരത്തിനിടെ പഞ്ചായത്തിലെ മേശയും ബെഞ്ചും ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തകര്‍ എടുത്തെറിഞ്ഞിരുന്നു. ഇന്നു രാവിലെ മേപ്പാടി പഞ്ചായത്തിലേക്കു മാര്‍ച്ച് നടത്തുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കു പഴകിയ ഭക്ഷ്യ വസ്തുക്കള്‍ നല്കിയ സംഭവം സംസ്ഥാന സര്‍ക്കാരിനെതിരേ തിരിയാതിരിക്കാനായി ഈ വിഷയത്തില്‍ ശക്തമായ തടര്സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് സിപിഎം നീക്കം. പഞ്ചായത്ത്, ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവച്ചെന്നു സിപിഎം ആക്ഷേപം ഉയര്‍ത്തുന്നു. കോണ്‍ഗ്രസും സിപിഎമ്മും മുണ്ടക്കൈക്കാരെ വഞ്ചിക്കുന്നു…
Read Moreപി. ശിയെപോലെ ദിവ്യയും തിരിച്ചുവരും; ആത്മാർഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേതെന്ന് കെ. സുധാകരൻ
ചേലക്കര: പി.പി. ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവും പരിഹാസവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. പി. ശശിയെപോലെ പി.പി. ദിവ്യയും പാർട്ടിയുടെ തലപ്പത്തേക്കു തിരിച്ചുവരുമെന്നു കെ. സുധാകരൻ പറഞ്ഞു. ആത്മാർഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി. ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അര മുഖ്യമന്ത്രിയാണ്. നവീൻ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനും ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുമാണ് ഇപ്പോഴത്തെ നടപടിയെന്നും കെപിസിസി പ്രസിഡന്റ് പ്രതീകരിച്ചു
Read Moreറോഡില്‍ പറക്കുന്ന ബസുകള്‍ക്ക് പൂട്ടിടും; സമയം ക്രമീകരിച്ചാൽ മത്സയോട്ടം കുറയ്ക്കാനകുമെന്ന് ബസ് പാസഞ്ചേർസ് അസോസിയേഷൻ
അത്തോളി: കൂമുള്ളി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന കര്‍ശനമാക്കുന്നു. ഉള്ളിയേരിയിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയിൽ നന്മണ്ട സബ് ആർടിഒ യുടെയും നേതൃത്വത്തിലാണ് കര്‍ശന പരിശോധന നടത്തുന്നത്. എയർഹോൺ ഉപയോഗിക്കൽ , ഫാൻസി ലൈറ്റ് ഉപയോഗിക്കൽ, സ്പീഡ് ഗവർണറിലെ അപാകത, യൂണിഫോം ധരിക്കാതിരിക്കൽ, ഇൻഷൂർ അടക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്. നന്മണ്ട ആർ ടി ഒ നേരത്തെ താക്കീത് ചെയ്തവർക്ക് ഫൈൻ അടക്കാനും ആദ്യഘട്ടത്തിൽ നിയമ ലംഘനം നടത്തിയവർക്ക് താക്കീത് നൽകി. പരിശോധന തുടര്‍ ദിവസങ്ങളിലും തുടരാനാണ് തീരുമാനം. അത്തോളി അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു. ഏഴ് ബസുകളിൽ നിന്നും ഫൈൻ ഈടാക്കി. കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം 12 ബസുകൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് – കുറ്റ്യാടി ലിമിറ്റഡ് ബസുകളുടെ അമിത വേഗതയും സ്പീഡ് ഗവർണർ…
Read Moreപോലീസിന്റെ പാതിരാ പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പാലക്കാട് പോലീസിന്റെ പാതിരാ പരിശോധനയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം മുസ്ലിയാരെ കാണുന്നതിനായി താൻ കോഴിക്കോട്ടേക്ക് വന്നിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.പോലീസ് റെയ്ഡിന്റെ വിവരം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് ആദ്യം തന്നെ വിളിച്ചറിയിച്ചത്. പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാർത്ത കണ്ടപ്പോൾ പോലീസിനെ ബന്ധപ്പെട്ടു. ആ വാർത്ത തെറ്റാണെന്ന് പോലീസ് പറഞ്ഞു. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാർട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്നും പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
Read Moreഅധ്യാപകനില്‍നിന്നു കള്ളനോട്ടുകള്‍ പിടിച്ച സംഭവം; നോട്ടുകള്‍ അച്ചടിച്ചത് കേരളത്തിനു പുറത്ത്; കേസ് ക്രൈംബ്രാഞ്ചിനു കൈമാറും
കോഴിക്കോട്: സ്കൂള്‍ അധ്യാപകനില്‍ നിന്ന് 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേസ് അന്വേഷണം ഊര്‍ജിതമാക്കി. താമരശേരി ഡിവൈഎസ്പി എ.പി. ചന്ദ്രന് അന്വേഷിക്കുന്ന കേസ് അധികം വൈകാതെ ക്രൈംബ്രാഞ്ചിനു കൈമാറും.പുതുപ്പാടി ഈങ്ങാപ്പുഴ മോളോത്ത് ഹിഷാം (36) ആണ് ഇന്നലെ രാവിലെ അറസ്റ്റിലായത്. താമരശേരി മലപ്പുറത്തെ വീട്ടിലെ അലമാരയ്ക്കു മുകളില്‍ 500ന്റെ കെട്ടുകളായി കവറില്‍ സൂക്ഷിച്ചിരുന്ന 17,38,000 രൂപയുടെ കള്ളനോട്ടാണ് പോലീസ് കണ്ടെടുത്തത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് ഇന്നലെ രാവിലെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. നേരത്തേ ഇയാള്‍ ഉള്‍പ്പെട്ട കള്ളനോട്ട്കേസ് നിലവില്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ആ കേസിനൊപ്പമായിരുക്കും ഈ കേസിന്റെ അന്വേഷണവും നടക്കുക. കള്ളനോട്ടുകള്‍ കേരളത്തിനു പുറത്താണ് അച്ചടിച്ചതെന്ന സൂചനയാണു ലഭിച്ചിട്ടുള്ളത്. പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പോലീസ് കരുതന്നു. ഹിഷാം ബംഗളുരു, ഹൊസൂര്‍ എന്നിവിടങ്ങളില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് പ്രിന്റർ, സ്കാനര്‍, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അനുബന്ധ…
Read Moreലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ; കോഴിക്കോട് ചില്ലറ വില്പന നടത്തുന്നവരാണ് പ്രതികളെന്ന് എക്സൈസ്
കോഴിക്കോട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ്(22), കഞ്ഞിപ്പുറ പുളിവെട്ടിപ്പറമ്പില്‍ അജ്മല്‍ പി.പി. (25), കരിപ്പോള് കാഞ്ഞിരപ്പലന്‍ മുനവീര്‍ കെ.പി. (24) എന്നിവരാണ് പിടിയിലായത്. 220 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസും ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read More