കോഴിക്കോട്: സ്കൂള്‍ അധ്യാപകനില്‍ നിന്ന് 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേസ് അന്വേഷണം ഊര്‍ജിതമാക്കി. താമരശേരി ഡിവൈഎസ്പി എ.പി. ചന്ദ്രന് അന്വേഷിക്കുന്ന കേസ് അധികം വൈകാതെ ക്രൈംബ്രാഞ്ചിനു കൈമാറും.പുതുപ്പാടി ഈങ്ങാപ്പുഴ മോളോത്ത് ഹിഷാം (36) ആണ് ഇന്നലെ രാവിലെ അറസ്റ്റിലായത്. താമരശേരി മലപ്പുറത്തെ വീട്ടിലെ അലമാരയ്ക്കു മുകളില്‍ 500ന്റെ കെട്ടുകളായി കവറില്‍ സൂക്ഷിച്ചിരുന്ന 17,38,000 രൂപയുടെ കള്ളനോട്ടാണ് പോലീസ് കണ്ടെടുത്തത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് ഇന്നലെ രാവിലെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. നേരത്തേ ഇയാള്‍ ഉള്‍പ്പെട്ട കള്ളനോട്ട്കേസ് നിലവില്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ആ കേസിനൊപ്പമായിരുക്കും ഈ കേസിന്റെ അന്വേഷണവും നടക്കുക. കള്ളനോട്ടുകള്‍ കേരളത്തിനു പുറത്താണ് അച്ചടിച്ചതെന്ന സൂചനയാണു ലഭിച്ചിട്ടുള്ളത്. പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പോലീസ് കരുതന്നു. ഹിഷാം ബംഗളുരു, ഹൊസൂര്‍ എന്നിവിടങ്ങളില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് പ്രിന്റർ, സ്കാനര്‍, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അനുബന്ധ…
Read MoreCategory: Kozhikode
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ; കോഴിക്കോട് ചില്ലറ വില്പന നടത്തുന്നവരാണ് പ്രതികളെന്ന് എക്സൈസ്
കോഴിക്കോട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ്(22), കഞ്ഞിപ്പുറ പുളിവെട്ടിപ്പറമ്പില്‍ അജ്മല്‍ പി.പി. (25), കരിപ്പോള് കാഞ്ഞിരപ്പലന്‍ മുനവീര്‍ കെ.പി. (24) എന്നിവരാണ് പിടിയിലായത്. 220 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസും ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read Moreകള്ളനോട്ട് കേസിൽ യുപി സ്കൂള്‍ അധ്യാപകൻ വീണ്ടും പിടിയിൽ; പിടികൂടിയത് 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍
കോഴിക്കോട്: യുപി സ്കൂള്‍ അധ്യാപകന്റെ വീട്ടില്‍ വന്‍കള്ളനോട്ട് വേട്ട. 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ പിടിച്ചത്. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഇതേതുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വയനാട് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇയാളുടെ പിതാവ് അധ്യാപകനായിരുന്നു. അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നാണ് ഹിഷാമിന് ജോലി ലഭിച്ചത്.
Read Moreനവകേരള ‘ആഡംബര ബസ്’: ഇനി സൂപ്പര്‍ ഡീലക്സ് എസി സര്‍വീസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനെതിരേ പ്രതിപക്ഷത്തുനിന്നു വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന് പറഞ്ഞു “ഈ ബസ് മ്യൂസിയത്തില്‍ വച്ചാലും കാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തുമെന്ന്. നഷ്ടത്തിലായ നവകേരള ബസിനെ മ്യൂസിയത്തിലേക്ക് മാറ്റേണ്ട അവസ്ഥയായപ്പോള്‍ രൂപമാറ്റം വരുത്തി ലാഭകരമാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ വിഐപി ബസ് പല്ലും നഖവും കൊഴിഞ്ഞ സാഹചര്യത്തില്‍ ഇനി മറ്റു കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം ഓടിത്തുടങ്ങും. രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ ഡീലക്സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി 16 കോടി രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ നവകേരള ബസ് വാങ്ങിയത്. മുന്‍ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളമുള്ള നവകേരള ബസ് വിവാദത്തിനു വഴിയൊരുക്കിയിരുന്നു. സര്‍ക്കാര്‍ ധൂര്ത്താണെന്നുവരെ വിമര്‍ശനമുയര്‍ന്നു.…
Read Moreകവർച്ചാനാടകം നടത്തി 62 ലക്ഷം തട്ടിയ സംഭവം: ആറേകാല്‍ ലക്ഷം കൂടി കണ്ടെത്തി
കൊയിലാണ്ടി: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 62 ലക്ഷം രൂപ കള്ളക്കഥയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തില്‍ ആറേകാല്‍ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തലിക് സിറിയൻ ബാങ്കില്‍ നല്കിയ അഞ്ച് ലക്ഷത്തിലേറെ രൂപയും താഹയുടെ ഭാര്യയുടെ പക്കല്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കണ്ടെടുത്തത്. നേരത്തെ വില്യാപ്പിള്ളിയിലെ ഒരു ആരാധാനാലയത്തില്നിന്നു 37 ലക്ഷം രൂപയും താഹ മറ്റൊരാള്‍ക്ക് നല്കിയ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. തെളിവെടുപ്പിനുശേഷം പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പയ്യോളി ബീച്ച് സുഹാന മന്‍സില്‍ സുഹൈല്‍, തിക്കോടി കോടിക്കല്‍ ഉമ്മര്‍ വളപ്പില്‍ താഹ, തിക്കോടി കോടിക്കല്‍ പുളിവളപ്പില്‍ യാസര്‍ എന്നിവരെയാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്. സുഹൈലിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നു എന്നായിരുന്നു പരാതി. സുഹൈലിനെ കൈയുംകാലും കെട്ടിയത് കോഴിക്കോട് വെസ്റ്റ് ഹില്‍ ബീച്ച് റോഡ് സൈഡില്വച്ചാണെന്ന് പ്രതികള്‍ സമ്മതിച്ചു.…
Read Moreവിദ്യാർഥിനിക്കും ബന്ധുവിനുമെതിരേ സദാചാര ആക്രമണം: സിപിഎം നേതാവ് ഒളിവില്‍
കോഴിക്കോട്: ബാലുശേരിയിൽ വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും മർദിച്ച പരാതിയിൽ സിപിഎം നേതാവ് ഒളിവില്‍. സിപിഎം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറി പി.എം. രതീഷാണ് പോലീസ് കേസ് എടുത്തേതാടെ ഒളിവില്‍ പോയത്. സദാചാര ആക്രമണത്തിന് ഇരയായ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയും ബന്ധുവുമാണ് പരാതി നല്‍കിയത്. രതീഷിന് ഒപ്പമുണ്ടായിരുന്ന ഏഴുപേര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടശേഷം വിദ്യാർഥിനി സഹപാഠികൾക്കൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ബന്ധുവായ യുവാവിനെ കണ്ട് സംസാരിച്ചു. തുടർന്ന് രതീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അക്രമത്തിൽ നിന്നു വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെ കൂടുതൽ ആളുകൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബന്ധുവിനെ കൈ പുറകിൽ കെട്ടി വടികൊണ്ട് തലയ്ക്കും കഴുത്തിനു പുറകിലും അടിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവാവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read Moreതൊഴില്‍തട്ടിപ്പ്; കംബോഡിയയില്‍ കുടുങ്ങിയ 7 മലയാളികള്‍ ഇന്നു വീട്ടിലെത്തും; എല്ലാ പിൻതുണയുമായി ഷാഫി പറമ്പില്‍ എംപിയും
കോഴിക്കോട്: തൊഴില്‍ത്തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ ഏഴുമലയാളികള്‍ ഇന്നു വീട്ടിലെത്തും. വടകര മണിയൂര്‍ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തല്‍ അശ്വന്ത്, മലപ്പുറം എടപ്പാള്‍ സ്വദേശി അജ്മല്‍, ബംഗളൂരുവിലെ റോഷന് ആന്റണി എന്നിവരാണ് നാട്ടിലേക്കു തിരിച്ചത്. ഇന്നലെ രാത്രി വൈകി മലേഷ്യയില്‍ നിന്നു കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നു. ഒക്ടോബര്‍ മൂന്നിനാണ് ഇവര്‍ കംബോഡിയയില്‍ തട്ടിപ്പുസംഘത്തിന്റെ കൈയില്‍ അകപ്പെട്ടത്. അവരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുകയായിരുന്നു. തുടന്നാണ് നാട്ടില്‍ വിവരമറിഞ്ഞത്. ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. രമ എന്നിവര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെയും കേ ന്ദ്രസര്ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്തി. സംസ്ഥാനസര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ വേണ്ട ഇടപെടലുകള്‍ നടത്തി.…
Read Moreബംഗളുരുവിലേക്ക് സര്‍വീസ് പോയ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: മലപ്പുറത്തുനിന്ന് ബംഗളുരുവിലേക്ക് സര്‍വീസ് പോയ കെഎസ്ആര്‍ടിസി ബസ് നഞ്ചന്‍കോടിന് സമീപം മധൂരില്‍ അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു.മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ സ്വദേശി പാക്കര ഹബീബ് ആണ് മരിച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയില്‍ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് ഇന്നു പുലര്‍ച്ചെ നാലോടെ മധൂരില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം സംഭവിച്ചത്. മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതുമൂലം കൂട്ടിയിടി ഒഴിവാക്കാന്‍ ബസ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഡിവൈ ഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നു ബസിനുള്ളിലേക്ക് തന്നെ തെറിച്ചു വീണാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ ബസിന്റെ മെയിന്‍ ഗ്ലാസിലടിച്ചു തലയ്ക്കും വാരിയെല്ലിനും ഏറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. മലപ്പുറത്തുനിന്ന് കെഎസ്ആര്‍ടിസിയുടെ ഉയര്‍ന്ന…
Read Moreമകനേ നിനക്കായ്… സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍റഹീമിനെ കാണാൻ അമ്മ റിയാദിലേക്ക്
കോഴിക്കോട്: കോടിക്കണക്കിനു രൂപ ദയാധനമായി നല്‍കിയിട്ടും സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്ന സാഹചര്യത്തില്‍ മകനെ കാണാൻ അമ്മ റിയാദിലേക്ക് പോകുന്നു. പരാതിക്കാരനായ സൗദി പൗരന്റെ കുടുംബം മാപ്പുനല്‍കുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മോചനം അനിശ്ചിതമായി നീളുമ്പോഴാണ് അമ്മ ഫാത്തിമ റിയാദിലേക്ക് പോകുന്നത്. മോചനം വൈകുന്ന സാഹചര്യത്തില്‍ റഹീമിനെ കാണണമെന്നുള്ള അമ്മയുടെ ആഗ്രഹം നിറവേറ്റാനായി റഹീമിന്റെ സഹോദരനും അമ്മാവനും ഫാത്തിമയ്ക്കൊപ്പം പോകുന്നുണ്ട്. റിയാദിലേക്കുള്ള വിസയും നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ ഉടന്‍ പുറപ്പെടുമെന്ന് സഹോദരന് നസീര്‍ പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റഹീം ജയിലിലാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന കോടതി സിറ്റിംഗില്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേസിന്റെ വിശദ വിവരങ്ങള്‍ പരിശോധിച്ച കോടതി വധ ശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി…
Read Moreകത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേത്? സംഭവം 7വർഷം മുമ്പ് കോഴിക്കോട്ട്;ബ്ലാക്ക് നോട്ടീസ് നടപടി തുടങ്ങി
കോഴിക്കോട്: ഏഴു വര്‍ഷം മുമ്പ് കോഴിക്കോട്ടെ പോലൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതെന്നു സംശയം. മൃതദേഹവുമായി ബന്ധപ്പെട്ട കേസില്‍ ബ്ലാക്ക് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം സിബിഐയുടെ സഹായത്തോടെയാണ് ഇന്റര്‍പോള്‍ വഴി ബ്ലാക്ക് നോട്ടീസ് പുറത്തിറക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വിദേശപൗരന്മാരുടേതാണെന്നു സംശയം തോന്നിയാല്‍ അതതു രാജ്യങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ് ബ്ലാക്ക്നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ബംഗ്ലാദേശില്‍നിന്ന് ഭൂട്ടാന് വഴി അരുണാചല്‍പ്രദേശിലൂടെ കേരളത്തില്‍ എത്തുകയും ഹോട്ടല്‍ജോലി ചെയ്യുകയുമായിരുന്ന അമ്മാവന് ജമാലുദ്ദീനെ 2017 സെപ്റ്റംബര്‍ മുതല്‍ കാണാനില്ലെന്നായിരുന്നു പോസ്റ്റ്. കുടവയറുള്ള തടിച്ച ശരീരപ്രകൃതമായിരുന്നെന്നും മറ്റുമുള്ള ചില വിവരവും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചതോടെയാണ് മരിച്ചത് ബംഗ്ലാദേശ് സ്വദേശിയാണെന്ന സംശയം…
Read More