മരട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. നെട്ടൂരിൽ ഇന്ന് പുലർച്ചെ 3.45 ഓടെ പള്ളിസ്റ്റോപ്പ് പരുത്തിച്ചുവട് പാലം കയറുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ എട്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വയനാടുനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഷഹാനു (23), സുബെർ (64), എം.എസ്. ഷാഫി (20), രതീഷ് കുമാർ (42), ഗീത (50), ഓമന (62), അതുല്യ ബിജു (27), ഷക്കീല ബീവി (59) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Read MoreCategory: Kozhikode
സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനായി എത്തിയതായിരുന്നു അബിന്‍. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്.
Read Moreതോമസ് വരട്ടെയെന്ന് ഭൂരുപക്ഷം; മന്ത്രി എ.കെ. ശശീന്ദ്രന് പുറത്തേക്ക് , തോമസ് കെ. തോമസ് മന്ത്രിക്കസേരയിലേക്ക്
കോഴിക്കോട്: എന്‍സിയിലെ ആഭ്യന്തര കലാപത്തിനിടയില്‍ മന്ത്രി എ.കെ. ശശീന്ദ്രന് സ്ഥാനമൊഴിയാന്‍ സാധ്യത. പകരം തോമസ് കെ. തോമസ് മന്ത്രിയാകും. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ശശീന്ദ്രന് വിഭാഗം ശക്തമായ നീക്കം നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റി ശശീന്ദ്രനൊപ്പമാണെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് കെ. തോമസിന്റെ ഗ്രൂപ്പും പരമാവധി ജില്ലാ കമ്മിറ്റികളുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. മന്ത്രിസ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന് പ്രതികരിച്ചു. മന്ത്രിസ്ഥാനത്തു മാറ്റം വരുത്തുന്നതു സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ജില്ലാ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും മാറ്റത്തിനു അനുകൂലമായാണ് പ്രതികരിച്ചത്. ഈ വികാരം ദേശീയ പ്രസിഡന്റ് ശരദ്പവാറിനെ അറിയിച്ച് മന്ത്രിയെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ചാക്കോയുടെ തീരുമാനമെന്നാണ് വിവരം. മന്ത്രിയെ മാറ്റുമെന്ന സൂചന ലഭിച്ചയുടന്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ പവാറിനെ കണ്ട് നിലപാട് അറിയിച്ചിരുന്നു.…
Read Moreകൗതുകം ലേശം കൂടുതലാ… വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്റെ കയ്യിൽ നിന്ന് 4500 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഇയാളെ പിടികൂടിയത്. ഉസ്മാൻ ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിനു വേണ്ടി വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കുന്നതിനായാണ് അഹമ്മദ് നിസാർ കൈക്കൂലി വാങ്ങിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലന്‍സിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വിജിലന്‍സ് സംഘം നല്കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.
Read Moreആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയിലെ നേതാവല്ല, ഭരണകക്ഷിയുടെ എംഎൽഎയാണ്: പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം; കെ.കെ. രമ
കോഴിക്കോട്: എഡിജിപി എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതരെ പി.വി. അൻവർ എല്‍എല്‍എ നടത്തിയ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തിലെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എല്‍എല്‍എ ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയിലെ നേതാവല്ല, ഭരണകക്ഷിയുടെ എംഎൽഎ തന്നെയാണ്. പ്രതിപക്ഷം ഏറെ കാലങ്ങളായി ജനങ്ങളോട് ആവർത്തിക്കുന്ന വിഷയങ്ങളെ ശരിവയ്ക്കുന്നത് പോലെയാണ് അൻവറിന്റെ പരാമർശങ്ങളെന്നും എല്‍എല്‍എ കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ആഭ്യന്തര മന്ത്രിയുൾപ്പെടെ ആരും വിശദീകരണവുമായോ വാദങ്ങൾ തള്ളിയോ രംഗത്തെത്തിയിട്ടില്ല. ഇതിനർഥം ആരോപണങ്ങൾ ശരിയാണെന്ന് തന്നെയാണെന്നും രമ പറഞ്ഞു.
Read Moreഎല്ലാ നടപടികളും വേഗത്തിൽ, അർജുന്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; വേങ്ങേരി സഹകരണ ബാങ്കിൽ ക്ലാർക്കായി നിയമനം
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ജുനിയർ ക്ലാർക്ക് തസ്തികയിലാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചത്. അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിരുന്നു. അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അർജുന്റെ ബന്ധു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരച്ചിലിനായി ഡ്രെഡ്ജർ എത്തിക്കുമെന്നും ഇതിനായി ആവശ്യമായിവരുന്ന തുക കർണാടക സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.
Read Moreപ്രകൃതിവിരുദ്ധ പീഡനം: അന്വേഷ സംഘത്തിലെ ഐജിക്ക് മുന്നിൽ മൊഴികൊടുത്ത് യുവാവ്; കസബ പോലീസ് രഞ്ജിത്തിനെതിരേ കേസെടുത്തു
കോഴിക്കോട്: സംവിധായകന് രഞ്ജിത്തിനെതിരേ പ്രകൃതിവിരുദ്ധ പീഡനത്തിനു കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രഞ്ജിത്ത് തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് കോഴിക്കോട്ടുകാരനായ യുവാവ് ഇന്നെല പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ഐശ്വര്യ ഡോഗ്രെക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാലൂര്‍കുന്ന് എആര്‍ ക്യാമ്പില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നഗ്നചിത്രം ഇലക്ട്രോണിക് മാധ്യമം വഴി അയച്ചുകൊടുത്തതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട്ട് സ്വകാര്യ സ്ഥാനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കാരണമാണ് രഞ്ജിത്തുമായി ബന്ധെപ്പട്ടതെന്ന് യുവാവ് മൊഴി നല്കി. 2012ല്‍ ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിലേക്ക് രഞ്ജിത്ത് വിളിപ്പിച്ചു. അവിടെ എത്തിയപ്പോള്‍ നഗ്നചിത്രം വേണമെന്നും അതൊരു നടിക്ക് അയച്ചുകൊടുക്കണമെന്നും പറഞ്ഞു. നഗ്ന ചിത്രം പകര്‍ത്തി. നടിക്ക് ഇഷ്ടപ്പെട്ടതായി രഞ്ജിത്ത് പറഞ്ഞു. പിന്നീട് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്ന്…
Read Moreപരാതി പിൻവലിച്ചാൽ എന്നും കടപ്പെട്ടിരിക്കും; അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍; എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയും പത്തനംതിട്ട എസ്പി എസ്. സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ സുജിത്ദാസ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. ആഭ്യന്തര വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അജിത്കുമാറാണെന്ന ഗുരുതരമായ കുറ്റപ്പെടുത്തലാണ് മേലുദ്യോഗസ്ഥനെതിരേ സുജിത്ദാസ് ഉന്നയിച്ചിട്ടുള്ളത്. സുജിത്ദാസിനെതിരേ വകുപ്പുതല അന്വേഷണത്തിനു സാധ്യതയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അജിത്കുമാര്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് സൂചനയുണ്ട്.മലപ്പുറം എസ്പി ഓഫീസ് കാമ്പസിലെ മരംമുറിയുമായി ബന്ധപ്പെട്ടാണ് അന്‍വറും മുന്‍ മലപ്പുറം എസ്പിയായിരുന്ന സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യങ്ങള്‍ എല്ലാം നടത്തികൊടുക്കുന്നതിനാല് അജിത്കുമാര്‍ പോലീസില്‍ സര്‍വശക്തനാണെന്ന് സുജിത്ദാസ് പറയുന്നു.പോലീസില്‍ ശക്തനായിരുന്ന ഐജി പി. വിജയനെ തകര്‍ത്തത് അജിത്കുമാറാണ്. എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും…
Read Moreഅർജുന്റെ കുടുംബത്തെ കുറിച്ച് വ്യാജ പ്രചാരണം: യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരേ കേസ്
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരേ കേസ്. ചേവായൂർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ്ബുക്ക് പേജിനെതിരേയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതേസമയം, അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.
Read Moreകൊലക്കേസ് പ്രതിയുടെ കസ്റ്റഡി മരണം: മുൻ ഡിവൈഎസ്പിയുടെ പെൻഷൻ തടയാൻ സർക്കാർ
കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് പുത്തൂർ ഷീല കൊലക്കേസ് പ്രതി സന്പത്തിന്റെ പോലീസ് കസ്റ്റഡി മരണത്തിൽ മുൻ പാലക്കാട് ഡിവൈഎസ്പി രാമചന്ദ്രനെ സിബിഐ കോടതി കേസിൽനിന്ന് ഒഴിവാക്കിയെങ്കിലും പെൻഷൻ തടയാൻ സർക്കാർ. കോടതി തന്നെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ നടപടി ഒഴിവാക്കണമെന്ന രാമചന്ദ്രന്റെ അപേക്ഷ ആഭ്യന്തരവകുപ്പു തള്ളി. കോടതി രാമചന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനു പകരം കേസ് വിടുതൽ ചെയ്യുകയായിരുന്നുവെന്നും അങ്ങനെയുള്ള സർക്കാർ ജീവനക്കാർക്കെതിരേ ആവശ്യമെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും ഇതുസംബന്ധിച്ചു സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധിന്യായങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. രാമചന്ദ്രന്റെ പെൻഷനിൽനിന്നു പ്രതിമാസം 500 രൂപ വീതം മൂന്നുവർഷത്തേക്ക് ഈടാക്കാനാണ് തീരുമാനം. പിഎസ് സിയുടെ കൂടി ഉപദേശം തേടിയശേഷമാണ് പെൻഷൻ തടയാനുള്ള തീരുമാനം. ക്രിമിനൽ നടപടിയിൽ നിന്നു വിടുതൽ ചെയ്യുന്നതു വകുപ്പുതല നടപടിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് ഈ വിഷയത്തിൽ സർക്കാരിനു ലഭിച്ച നിയമോപദേശം. കേസിൽനിന്നു ഒഴിവാക്കപ്പെട്ടുവെങ്കിലും രാമചന്ദ്രൻ…
Read More