കോഴിക്കോട്: ഓണം വിപണിയിലെ വ്യാജന്മാരെ പിടികൂടാനും ഗുണനിലവാരം ഉറപ്പാക്കാനും കർശന പരിശോധനയ്ക്കു ഭക്ഷ്യസുരക്ഷാവകുപ്പ്. പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് സെപ്റ്റംബർ രണ്ടുമുതൽ പരിശോധന ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. ഓണം വിപണിയിലെ മുതലെടുപ്പിനു മായം കലർത്താൻ സാധ്യത കൂടുതലുള്ള പാൽ, പാലട, ധാന്യങ്ങൾ, മസാലപ്പൊടികൾ, ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകൾ, ഉപ്പേരി, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പരിശോധിക്കും. പലചരക്കുകടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ റസ്റ്റാറന്റുകൾ, ബേക്കറി, പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും പരിശോധന നടത്തുക. കടകളിൽനിന്നു ശേഖരിക്കുന്ന വസ്തുക്കൾ ലാബിൽ പരിശോധനയ്ക്ക് അയക്കും. വിപണിയിൽ വിൽപ്പനയ്ക്കു വയ്ക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണു പരിശോധന. ഗുണനിലവാരത്തകർച്ച ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. പാക്കറ്റുകളിൽ കൃത്യമായി മുദ്രപതിപ്പിക്കൽ, ഉത്പന്നങ്ങളുടെ രജിസ്ട്രേഷൻ, പാക്കറ്റുകളിൽ വിവരങ്ങൾ രേഖപ്പെടുത്തൽ,…
Read MoreCategory: Kozhikode
രഹസ്യവിവരം ശരിയായി; ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ കുടുക്കി പോലീസ്
തിരുവമ്പാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാവാട് സ്വദേശി ഡാനിഷ് (29), കൈതപ്പൊയിൽ സ്വദേശി ജിൻഷ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.32 ഗ്രാം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. പിടികൂടിയ ഡാനിഷിന്റെ പേരിൽ കൊടുവള്ളി പോലീസില്‍ നിരവധി കേസുകളുണ്ട്. താമരശേരി പോലീസ് സബ്ഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്നു വരികയാണ്.ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.
Read Moreക്ഷമ വേണം സമയം എടുക്കും: ആരോപണങ്ങള്‍ തീർന്നിട്ടില്ല… തിരക്ക് കൂട്ടാതെ അമ്മ
കോഴിക്കോട്: നടന്മാര്ക്കും സംവിധായകര്‍ക്കും എതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയില്‍ തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ വേണ്ടെന്ന് തീരുമാനം. ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അന്വേഷിച്ചശേഷം മാത്രം മതി പരസ്യമായി തള്ളിപ്പറയലും കൂടെ കൂട്ടലുമെന്നാണ് തീരുമാനം. ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുമെന്നാണ് സിനിമാ മേഖലയില്‍നിന്നുള്ള വിവരം. ആരോപണങ്ങള്‍ നേരിടുന്നവര്‍ തന്നെ അതിനുള്ള മറുപടിയുമായും നിയമപോരാട്ടവുമായും മുന്നോട്ടുപോകട്ടെയെന്നനിലപാടാണ് താരസംഘടനയ്ക്കുള്ളത്. മുന്‍നിരതാരങ്ങളെല്ലാം സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടും ഓണക്കാല സിനിമകളുടെ പ്രമോഷന് വര്‍ക്കുകളുമായി ബന്ധപ്പെട്ടും തിരക്കിലാണ്. യുവനടി രേവതി സമ്പത്തിന്റെ പരാതിയില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവക്കേണ്ടി വന്ന സിദ്ദിഖിനെതിരേ ഉടന്‍ കേസ് എടുക്കാനുള്ള സാധ്യത ഏറെയാണ്. നടി അന്വേഷണസംഘത്തിന് മൊഴി നല്കിയാല് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം നടക്കട്ടെ മറ്റ് തലവേദനകള്‍ ഏറ്റെടുക്കേണ്ട എന്നാണ് അമ്മയുടെ നിലപാട്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അസൗകര്യമുള്ളതിനാലാണ് ഇന്ന് ചേരേണ്ടിയിരുന്ന…
Read Moreസ്വർണത്തട്ടിപ്പ്: വടകര ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കും; മാനേജര്‍ക്കു സഹായം ചെയ്ത തമിഴ്നാട് സ്വദേശിക്കായി അന്വേഷണം
വടകര: കോടിക്കണക്കിനു രൂപയുടെ സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടൊപ്പം സ്വർണം പണയം വയ്ക്കാൻ പ്രതിയായ മുൻ മാനേജർ മധ ജയകുമാറിനു (34) സഹായം ചെയ്ത മറ്റൊരു തമിഴ്നാട് സ്വദേശിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിന് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്താൻ സഹായം ചെയ്തത് ബാങ്കിലെ കരാർ ജീവനക്കാരൻ കാർത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് കാർത്തിക് കടന്നുകളയുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. ഇയാളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ…
Read Moreഅര്‍ജുനായുള്ള തെരച്ചിൽ; ഡ്രഡ്ജര്‍ എത്തിയില്ല; ഒരു കോടി മുടക്കുന്നതില്‍ തീരുമാനമായില്ല; ഡ്രഡ്ജർ ഗോവയിൽ നിന്ന് കൊണ്ടുവരേണ്ടത് കടൽമാർഗം
കോഴിക്കോട്: കര്‍ണാടത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് അടക്കമുള്ളവരെ തെരയുന്നതിനു ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്ന ഉറപ്പ് കര്‍ണാടക പാലിച്ചില്ല. ഇന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നാണ് ഗംഗാവലി പുഴയില്‍ തെരച്ചില്‍ നര്ത്തിവയ്ക്കുമ്പോള് നല്കിയ ഉറപ്പ്. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു ഒരു കോടി രൂപയാണ് ചെലവു വരിക. ഈ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 50 ലക്ഷം രൂപ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്നു ചെലവഴിക്കാന്‍ തീരുമാനമായതായാണ് വിവരം. ബാക്കി 50 ലക്ഷം കൂടി വേണം. ഇത്രയും തുക മുടക്കി തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വേണം. അതു നീളുകയാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. പാര്‍ട്സുകളാക്കി ഗോവയില്‍നിന്ന് കടല്‍വഴി ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു കപ്പല്‍ സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.പുഴയിലെ പാലത്തിന്റെ അളവെടുത്തശേഷം കപ്പലില്‍ കൊണ്ടുവരാന്‍ പറ്റുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍…
Read Moreബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുന്‍ മാനേജര്‍ അടിച്ചുമാറ്റിയത് സ്വകാര്യബാങ്ക് പണയംവച്ച സ്വര്‍ണം
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുന്‍ മാനേജര്‍ മധാജയകുമാര് തട്ടിയെടുത്തത് സ്വകാര്യ പണമിടപാട് സ്ഥാപനം പണയം വച്ച സ്വര്‍ണമെന്നു ക്രൈംബ്രാഞ്ച്. ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം പണയം വച്ച 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ മുക്കുപണ്ടമാക്കി മാറ്റിയത്. 250 അക്കൗണ്ടുകളിലായാണ് സ്വകാര്യ സ്ഥാപനം ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ സ്വര്‍ണം പണയംവച്ചത്. ജൂണ്‍ പകുതിയോടെ ഇത് 78 അക്കൗണ്ടിലേക്ക് മാറ്റിവച്ചു. ഇതിലെ 42 അക്കൗണ്ടിലുണ്ടായിരുന്ന 26.24 കിലോഗ്രാം സ്വര്‍ണം മധാ ജയകുമാര്‍ എടുത്ത് പകരം മുക്കു പണ്ടംവച്ച് കുറ്റകരമായ വിശ്വാസവഞ്ചന കാണിച്ചെന്ന് ക്രൈംബ്രാഞ്ച് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മജിസ്ട്രേറ്റ് എ.എം. ഷീജ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ആറുദിവസത്തേക്ക് മധാ ജയകുമാറിനെ കസ്റ്റഡിയില്‍വിട്ടു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണം എവിടെയെന്നു കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിനു…
Read More‘അമ്പാടിമുക്ക് സഖാക്കള്‍’… കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം; കേസ് ഡയറി ഹൈക്കോടതിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വടകരയില്‍ പ്രചരിച്ച വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസിന്റെ ഡയറി അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പുറമേയാണ് കേസ് ഡയറികൂടി ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തില്‍ ഇതുവരെയുണ്ടായ പുരോഗതി പോലീസ് ഹൈക്കോടതിയെ അറിയിക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ.ടി. മുഹമ്മദ് കാസിം നല്കിയ ഹർജിയില്‍ പോലീസ് നല്കിയ സത്യവാങ്മൂലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതായി വ്യക്തമാക്കിയിരുന്നു. പിന്നീട് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വിവാദ പോസ്റ്റ് വന്ന ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന് മനീഷ് മനോഹരന് റെഡ് ബെറ്റാലിയന് വാട്സാപ് ഗ്രൂപ്പില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റെഡ് ബെറ്റാലിയന് ഗ്രൂപ്പില്‍ ഈ പോസ്റ്റിട്ട അമല്റാമിന് റെഡ് എന്‍കൗണ്ടേഴ്സ് ഗ്രൂപ്പില്‍നിന്നാണ് ലഭിച്ചതെന്നും അവിടെ…
Read Moreകോഴിക്കോട് ബാങ്കിലെ 17.20 കോടിയുടെ സ്വര്‍ണത്തട്ടിപ്പ്; മുന്‍ മാനേജര്‍ മധാ ജയകുമാറിനെതിരെ സിബിഐ അന്വേഷണം വന്നേക്കും
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ കോടികളുടെ സ്വര്‍ണത്തട്ടിപ്പു നടന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിനു സാധ്യത തെളിയുന്നു. കോടികളുടെ തിരിമറിയായതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ മൂന്നുകോടി രൂപയ്ക്കു മുകളിലുള്ള ബാങ്ക് തട്ടിപ്പുകള്‍ സിബിഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിലവിലുള്ള ചട്ടം. ആര്‍ബിഐയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശവും ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 17.20 കോടി രൂപയുടെ 26.24 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് മുന്‍ മാനേജര്‍ മധാ ജയകുമാര്‍ തട്ടിയെടുത്തത്. പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ മാറ്റിയശേഷം പകരം മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മാനേജരാണ് ഈ തട്ടിപ്പ് കണ്ടെത്തി പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്ത് വടകരയില്‍ എത്തിച്ചിരുന്നു. ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. തട്ടിപ്പുസംബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര ആര്‍ബിഐക്കും സിബിഎക്കും…
Read Moreപുഴയില്‍ ഇറങ്ങാൻ കര്‍ണാടക പോലീസ് അനുമതി നല്‍കുന്നില്ല; തെരച്ചില്‍ നടത്തുന്നതിന് കേരളം ഇടപെടണമെന്ന് ഈശ്വര്‍ മല്‍പെ
കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കലിലെ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനു സ്വതന്ത്രമായി തെരച്ചില്‍ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നു നീന്തല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അര്‍ജുന്റെ വീടു സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അര്‍ജുനെ പുഴയിലിറങ്ങി തെരയാന്‍ തയാറായിട്ടും കര്‍ണാടക പോലീസ് അനുമതി നല്‍കുന്നില്ല. ഒരു ദിവസം പുഴയില്‍ ഇറങ്ങിയാല്‍ രണ്ടു ദിവസം കരയില്‍ ഇരിക്കേണ്ടിവരുന്നു. ഒളിച്ചുപോയി ഡൈവിംഗ് നടത്തേണ്ട സാഹചര്യം വരെയുണ്ടായി. ഇപ്പോള്‍ കുറച്ചുദിവസമായി തെരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അര്ജുന് ഓടിച്ച ലോറിയുണ്ടെന്നു കരുതുന്ന സ്ഥലത്തു പതിനഞ്ചടിയോളം മണ്ണുണ്ട്. ഇതു മാറ്റാന്‍ ഡ്രഡ്ജിംഗ് യന്ത്രം കൊണ്ടുവരണം. അഞ്ചുദിവസത്തിനകം കൊണ്ടുവരുമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ എത്തിയിട്ടില്ല. ഡ്രഡ്ജിംഗ് മെഷിന് കമ്പനി ആദ്യം അരക്കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് ഒരുകോടിയാക്കി. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം നീട്ടുകയാണ്. ഫണ്ട് അനുവദിക്കുന്നതില്‍ ആശയക്കുഴപ്പം…
Read Moreഷിബിലി വധം; രണ്ടാം പ്രതി കടല്‍ മാര്‍ഗം രക്ഷപ്പെട്ടതായി സൂചന
പൂന്തുറ: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്പ്പട്ടതുമായ ബീമാപളളി മുട്ടത്തറ സ്വദേശി ഷിബിലിയെ ബീമാപളളി കടപ്പുറത്തിനു സമീപം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഇനാദ് കടല്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന. ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഇനാസിനെ സംഭവം നടന്ന് അടുത്ത ദിവസം തമിഴ്നാട്ടിലെ കൂടംകുളത്തിനു സമീപം ഉറവിയില്‍ നിന്നും പൂന്തുറ പോലീസ് പിടികൂടിയിരുന്നു. സംഭവശേഷം രാത്രി ബൈക്കില്‍ പെരുമാതുറയിലേയ്ക്ക് രക്ഷപ്പെട്ട ഇനാദും ഇയാളുടെ കൂട്ടാളി സഫീറും രണ്ട് ദിവസം പെരുമാതുറയിലുളള ഇനാദിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം മത്സ്യബന്ധന ബോട്ടുകളില്‍ ഉള്‍ക്കടലിലേക്ക് രക്ഷപ്പെട്ടതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 15 ന് രാത്രി 10.45 ഓടുകൂടിയാണ് ഷിബിലി മര്‍ദനമേറ്റ് മരിച്ചത്. 16 വെളളിയാഴ്ച പുലര്‍ച്ചെ 2.15 ഓടുകൂടി ഇനാദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പെരുമാതുറയിലാണെന്ന് സൈബര്‍…
Read More