കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒരു അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകനെതിരേ ഒരുകൂട്ടം വിദ്യാർഥിനികൾ നൽകിയ ലൈംഗിക അതിക്രമ പരാതി ഒതുക്കിത്തീർക്കാൻ അണിയറയിൽ നീക്കം ഉൗർജിതമായി. പരാതി ഇല്ലെന്നു വരുത്തിത്തീർക്കാൻ വിദ്യാർഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും മേൽ കടുത്ത സമ്മർദമാണുള്ളത്. അതിന്റെ ഭാഗമായി, പരാതിക്കാരായ വിദ്യാർഥിനികൾ പോലീസിനോടു മൊഴി മാറ്റിപ്പറഞ്ഞു. മൊഴി മാറ്റിയ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നു പോലീസ് ജില്ലാ ശിശു ക്ഷേമസമിതിക്കു റിപ്പോർട്ടു നൽകി. പരാതിക്കാർക്കു കൗണ്‍സലിംഗ് നൽകിയ ശേഷം വീണ്ടും മൊഴിയെടുപ്പിക്കാനാണു ശിശുക്ഷേമസമിതിയുടെ നീക്കം. വിദ്യാർഥിനികൾ സ്കൂൾ പ്രധാന അധ്യാപകനു പരാതി നൽകിയെങ്കിലും അതു പോലീസിനോ ചൈൽഡ് ലൈനോ കൈമാറാതെ ഒത്തുതീർപ്പാക്കാനാണ് ആദ്യം ശ്രമം നടന്നത്. വിദ്യാർഥിനികൾ രേഖാമൂലം നൽകിയ പരാതി പിന്നീട് ചോർന്ന് ഒരു രക്ഷിതാവിനു ലഭിച്ചു. അദേഹമാണ് ചൈൽഡ് ലൈനിൽ വിവരം നൽകിയത്. ചൈൽഡ് ലൈൻ അന്വേഷിച്ചു നൽകിയ റിപ്പോർട്ടു പ്രകാരം പോലീസ് അന്വേഷണം…
Read MoreCategory: Kozhikode
വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ തിരിമറി; പരാതിയിൽ കഴമ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്; പണം തട്ടിച്ചെന്നു ഡിസിസി
കോഴിക്കോട്: നൂറുകണക്കിനാളുകൾ മരണമടഞ്ഞ വയനാട് മുണ്ടക്കെ പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടലിന്റെ പേരിൽ നടത്തിയ ദുരിതാശ്വാസനിധി ശേഖരണത്തിൽ വെട്ടിലായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ പണം തട്ടിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സസ്പെൻഡു ചെയ്തതോടെ ആരോപണം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടി. യൂത്ത് കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ പരാതിയിൽ കഴന്പില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അതേ പരാതിയിൽ കഴന്പുണ്ടെന്നു കണ്ടു പ്രവർത്തകനെതിരേ ഡിസിസിയുടെ നടപടി. പണപ്പിരിവ് സംബന്ധിച്ച പരാതിയിൽ കഴന്പുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡി സിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാർ പറയുന്നു. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, കോണ്‍ഗ്രസ് പ്രവർത്തകനായ അനസ് എന്നിവർ പിരിവ് നടത്തി പണം വകമാറ്റിയെന്നായിരുന്നു പരാതി. യൂത്ത്…
Read Moreഉറ്റവർ നഷ്ടമായ ഉരുള്‍പൊട്ടലിനു പിന്നാലെ വാഹനാപകടവും; പ്രതിശ്രുതവരനു ഗുരുതര പരിക്ക്; കണ്ണീര് തോരാതെ ശ്രുതി
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേര് നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരിക്ക്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടമുണ്ടായത്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ ജെൻസന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
Read Moreമാളുകള്‍ ഏറെയുണ്ട്… മിഠായിതെരുവ് ഒന്നുമാത്രം; ഓണക്കാലത്ത് വ്യാപാരം കൊഴുക്കും; എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്
കോഴിക്കോട്: മാളുകളൊക്കെ എത്ര വന്നെങ്കിലെന്താ മിഠായിതെരുവിലെ വൈബ് വേറെ എവിടെയെങ്കിലും ഉണ്ടോ… ഇല്ലെന്നതാണ് സത്യം. കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രമായ മിഠായിത്തെരുവില്‍ ഉത്സവങ്ങള്‍ എന്തുമായിക്കോട്ടെ തിരക്കിന് ഒരു കാലത്തും കുറവുണ്ടാകാറില്ല. തെരുവിലൂടെ നടന്ന വിപണിയില്‍ നിന്നും വിലപേശി സാധനങ്ങള്‍ വാങ്ങുമ്പോഴുള്ള സുഖം മറ്റെവിടെയും കിട്ടില്ലെന്ന് സാധാരണക്കാര്‍ പറയുന്നു. എല്ലാവരുടെയും ബജറ്റിനനുസരിച്ചുള്ള സാധനങ്ങള്‍ ഇവിടെയുണ്ട്… ഒരു കടയില്‍ നിന്നും മറ്റൊന്നിലേക്ക്…അങ്ങിനെ അങ്ങിനെ, പര്‍ച്ചേഴ്സ് നീണ്ടുപോകും. ഇത്തവണയും തിരക്ക് കുറവുണ്ടാകില്ല. ഇന്നലെ മുതല്‍ തന്നെ ഓണാഘോഷം മിഠായിത്തെരുവില്‍ തുടങ്ങി കഴിഞ്ഞു. തെരുവിലൂടെ വെറുതെ നടക്കുന്നവരെപ്പോലും കടകളിലേക്ക് ആകര്ഷിക്കുന്നവിധമാണ് വിളിച്ചുപറയല്‍ ടീമിന്റെ പ്രകടനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ബുക് സ്റ്റാളുകള്‍, ഹല്‍വ കടകള്‍, കൂള്‍ ബാറുകള്‍ തുടങ്ങി തെരുവില്‍ എത്തിയാല്‍ പിന്നെ കിട്ടാത്തതായി ഒന്നിമില്ല. രാത്രിവരെ കച്ചവടം നീണ്ടുനില്‍ക്കും. വാഹനങ്ങള്‍ തെരുവിലേക്ക് കടത്തിവിടാതായതോടെ പിറകില്‍ നിന്നുള്ള ഹോണടി ഭയക്കാതെ സുഖമായി കാഴ്ചകള്‍…
Read Moreമലപ്പുറത്തുനിന്നു കാണാതായ പ്രതിശ്രുതവരന് കോയമ്പത്തൂരില്‍? സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്
കോഴിക്കോട്: മലപ്പുറം പള്ളിപ്പുറത്തുനിന്നു കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. യുവാവ് പാലക്കാട് നിന്നു കോയമ്പത്തൂര്‍ ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മലപ്പുറം എസ്പിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുവിന്റെ സുഹൃത്ത് ശരത്തും അന്വേഷണ സംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇന്നലെയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തിയതി പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കളും പറയുന്നു.എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കഞ്ചിക്കോടാണ് വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചത്.
Read More‘എല്ലാ കള്ളനാണയങ്ങളും തുറന്നു കാട്ടപ്പെടും’; സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും; അൻവറിന് പിന്തുണയുമായി കെ.ടി.ജലീൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ വീണ്ടും പരസ്യമായി പിന്തുണച്ചു സിപിഎം സഹയാത്രികനായ കെ.ടി. ജലീൽ എംഎൽഎ. ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങുകയുള്ളുവെന്നും എല്ലാ കള്ളനാണയങ്ങളും തുറന്നു കാട്ടപ്പെടുമെന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കും പി.വി. അൻവറിനും കെ.ടി. ജലീൽ വീരപരിവേഷം നൽകിയിട്ടുമുണ്ട്. പി.വി. അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ നേരത്തെയും കെ.ടി. ജലീൽ അൻവറിനു പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. അൻവർ ഉയർത്തിയ ആരോപണങ്ങളുടെ അലയൊലികൾ അടുത്തകാലത്തൊന്നും നിലയ്ക്കില്ലെന്നാണ് കെ.ടി. ജലീലിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. ‘ചരിത്രത്തിലാദ്യമായി 125ലധികം പോലീസ് ഓഫീസർമാരെ അവരുടെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ടു സർവീസിൽനിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കുറ്റവാളികൾ ആ ധീര സഖാവിൽനിന്നു ഒരു തരിന്പു പോലും അനുകന്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്കു സാങ്കൽപ്പിക…
Read Moreനെട്ടൂരിൽ കെഎസ്ആർടിസി ബസ് ലോറിക്കുപിന്നിൽ ഇടിച്ച് എട്ടു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ബസ്
മരട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. നെട്ടൂരിൽ ഇന്ന് പുലർച്ചെ 3.45 ഓടെ പള്ളിസ്റ്റോപ്പ് പരുത്തിച്ചുവട് പാലം കയറുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ എട്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വയനാടുനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഷഹാനു (23), സുബെർ (64), എം.എസ്. ഷാഫി (20), രതീഷ് കുമാർ (42), ഗീത (50), ഓമന (62), അതുല്യ ബിജു (27), ഷക്കീല ബീവി (59) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Read Moreസുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനായി എത്തിയതായിരുന്നു അബിന്‍. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്.
Read Moreതോമസ് വരട്ടെയെന്ന് ഭൂരുപക്ഷം; മന്ത്രി എ.കെ. ശശീന്ദ്രന് പുറത്തേക്ക് , തോമസ് കെ. തോമസ് മന്ത്രിക്കസേരയിലേക്ക്
കോഴിക്കോട്: എന്‍സിയിലെ ആഭ്യന്തര കലാപത്തിനിടയില്‍ മന്ത്രി എ.കെ. ശശീന്ദ്രന് സ്ഥാനമൊഴിയാന്‍ സാധ്യത. പകരം തോമസ് കെ. തോമസ് മന്ത്രിയാകും. മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ശശീന്ദ്രന് വിഭാഗം ശക്തമായ നീക്കം നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റി ശശീന്ദ്രനൊപ്പമാണെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് കെ. തോമസിന്റെ ഗ്രൂപ്പും പരമാവധി ജില്ലാ കമ്മിറ്റികളുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. മന്ത്രിസ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന് പ്രതികരിച്ചു. മന്ത്രിസ്ഥാനത്തു മാറ്റം വരുത്തുന്നതു സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ജില്ലാ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും മാറ്റത്തിനു അനുകൂലമായാണ് പ്രതികരിച്ചത്. ഈ വികാരം ദേശീയ പ്രസിഡന്റ് ശരദ്പവാറിനെ അറിയിച്ച് മന്ത്രിയെ മാറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ചാക്കോയുടെ തീരുമാനമെന്നാണ് വിവരം. മന്ത്രിയെ മാറ്റുമെന്ന സൂചന ലഭിച്ചയുടന്‍ ശശീന്ദ്രനെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ പവാറിനെ കണ്ട് നിലപാട് അറിയിച്ചിരുന്നു.…
Read Moreകൗതുകം ലേശം കൂടുതലാ… വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്റെ കയ്യിൽ നിന്ന് 4500 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഇയാളെ പിടികൂടിയത്. ഉസ്മാൻ ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിനു വേണ്ടി വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കുന്നതിനായാണ് അഹമ്മദ് നിസാർ കൈക്കൂലി വാങ്ങിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലന്‍സിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വിജിലന്‍സ് സംഘം നല്കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.
Read More