കോഴിക്കോട്: എഡിജിപി എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതരെ പി.വി. അൻവർ എല്‍എല്‍എ നടത്തിയ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തിലെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എല്‍എല്‍എ ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയിലെ നേതാവല്ല, ഭരണകക്ഷിയുടെ എംഎൽഎ തന്നെയാണ്. പ്രതിപക്ഷം ഏറെ കാലങ്ങളായി ജനങ്ങളോട് ആവർത്തിക്കുന്ന വിഷയങ്ങളെ ശരിവയ്ക്കുന്നത് പോലെയാണ് അൻവറിന്റെ പരാമർശങ്ങളെന്നും എല്‍എല്‍എ കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ആഭ്യന്തര മന്ത്രിയുൾപ്പെടെ ആരും വിശദീകരണവുമായോ വാദങ്ങൾ തള്ളിയോ രംഗത്തെത്തിയിട്ടില്ല. ഇതിനർഥം ആരോപണങ്ങൾ ശരിയാണെന്ന് തന്നെയാണെന്നും രമ പറഞ്ഞു.
Read MoreCategory: Kozhikode
എല്ലാ നടപടികളും വേഗത്തിൽ, അർജുന്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; വേങ്ങേരി സഹകരണ ബാങ്കിൽ ക്ലാർക്കായി നിയമനം
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ജുനിയർ ക്ലാർക്ക് തസ്തികയിലാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചത്. അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിരുന്നു. അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അർജുന്റെ ബന്ധു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരച്ചിലിനായി ഡ്രെഡ്ജർ എത്തിക്കുമെന്നും ഇതിനായി ആവശ്യമായിവരുന്ന തുക കർണാടക സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.
Read Moreപ്രകൃതിവിരുദ്ധ പീഡനം: അന്വേഷ സംഘത്തിലെ ഐജിക്ക് മുന്നിൽ മൊഴികൊടുത്ത് യുവാവ്; കസബ പോലീസ് രഞ്ജിത്തിനെതിരേ കേസെടുത്തു
കോഴിക്കോട്: സംവിധായകന് രഞ്ജിത്തിനെതിരേ പ്രകൃതിവിരുദ്ധ പീഡനത്തിനു കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രഞ്ജിത്ത് തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് കോഴിക്കോട്ടുകാരനായ യുവാവ് ഇന്നെല പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ഐശ്വര്യ ഡോഗ്രെക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മാലൂര്‍കുന്ന് എആര്‍ ക്യാമ്പില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. നഗ്നചിത്രം ഇലക്ട്രോണിക് മാധ്യമം വഴി അയച്ചുകൊടുത്തതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട്ട് സ്വകാര്യ സ്ഥാനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം കാരണമാണ് രഞ്ജിത്തുമായി ബന്ധെപ്പട്ടതെന്ന് യുവാവ് മൊഴി നല്കി. 2012ല്‍ ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിലേക്ക് രഞ്ജിത്ത് വിളിപ്പിച്ചു. അവിടെ എത്തിയപ്പോള്‍ നഗ്നചിത്രം വേണമെന്നും അതൊരു നടിക്ക് അയച്ചുകൊടുക്കണമെന്നും പറഞ്ഞു. നഗ്ന ചിത്രം പകര്‍ത്തി. നടിക്ക് ഇഷ്ടപ്പെട്ടതായി രഞ്ജിത്ത് പറഞ്ഞു. പിന്നീട് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്ന്…
Read Moreപരാതി പിൻവലിച്ചാൽ എന്നും കടപ്പെട്ടിരിക്കും; അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍; എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയും പത്തനംതിട്ട എസ്പി എസ്. സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തില്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ സുജിത്ദാസ് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. ആഭ്യന്തര വകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അജിത്കുമാറാണെന്ന ഗുരുതരമായ കുറ്റപ്പെടുത്തലാണ് മേലുദ്യോഗസ്ഥനെതിരേ സുജിത്ദാസ് ഉന്നയിച്ചിട്ടുള്ളത്. സുജിത്ദാസിനെതിരേ വകുപ്പുതല അന്വേഷണത്തിനു സാധ്യതയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അജിത്കുമാര്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് സൂചനയുണ്ട്.മലപ്പുറം എസ്പി ഓഫീസ് കാമ്പസിലെ മരംമുറിയുമായി ബന്ധപ്പെട്ടാണ് അന്‍വറും മുന്‍ മലപ്പുറം എസ്പിയായിരുന്ന സുജിത്ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യങ്ങള്‍ എല്ലാം നടത്തികൊടുക്കുന്നതിനാല് അജിത്കുമാര്‍ പോലീസില്‍ സര്‍വശക്തനാണെന്ന് സുജിത്ദാസ് പറയുന്നു.പോലീസില്‍ ശക്തനായിരുന്ന ഐജി പി. വിജയനെ തകര്‍ത്തത് അജിത്കുമാറാണ്. എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണ് ജോലിയെന്ന് അന്വേഷിക്കണമെന്നും…
Read Moreഅർജുന്റെ കുടുംബത്തെ കുറിച്ച് വ്യാജ പ്രചാരണം: യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരേ കേസ്
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരേ കേസ്. ചേവായൂർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ്ബുക്ക് പേജിനെതിരേയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതേസമയം, അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.
Read Moreകൊലക്കേസ് പ്രതിയുടെ കസ്റ്റഡി മരണം: മുൻ ഡിവൈഎസ്പിയുടെ പെൻഷൻ തടയാൻ സർക്കാർ
കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് പുത്തൂർ ഷീല കൊലക്കേസ് പ്രതി സന്പത്തിന്റെ പോലീസ് കസ്റ്റഡി മരണത്തിൽ മുൻ പാലക്കാട് ഡിവൈഎസ്പി രാമചന്ദ്രനെ സിബിഐ കോടതി കേസിൽനിന്ന് ഒഴിവാക്കിയെങ്കിലും പെൻഷൻ തടയാൻ സർക്കാർ. കോടതി തന്നെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ നടപടി ഒഴിവാക്കണമെന്ന രാമചന്ദ്രന്റെ അപേക്ഷ ആഭ്യന്തരവകുപ്പു തള്ളി. കോടതി രാമചന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനു പകരം കേസ് വിടുതൽ ചെയ്യുകയായിരുന്നുവെന്നും അങ്ങനെയുള്ള സർക്കാർ ജീവനക്കാർക്കെതിരേ ആവശ്യമെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും ഇതുസംബന്ധിച്ചു സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധിന്യായങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. രാമചന്ദ്രന്റെ പെൻഷനിൽനിന്നു പ്രതിമാസം 500 രൂപ വീതം മൂന്നുവർഷത്തേക്ക് ഈടാക്കാനാണ് തീരുമാനം. പിഎസ് സിയുടെ കൂടി ഉപദേശം തേടിയശേഷമാണ് പെൻഷൻ തടയാനുള്ള തീരുമാനം. ക്രിമിനൽ നടപടിയിൽ നിന്നു വിടുതൽ ചെയ്യുന്നതു വകുപ്പുതല നടപടിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് ഈ വിഷയത്തിൽ സർക്കാരിനു ലഭിച്ച നിയമോപദേശം. കേസിൽനിന്നു ഒഴിവാക്കപ്പെട്ടുവെങ്കിലും രാമചന്ദ്രൻ…
Read Moreഓണം വിപണിയിലെ വ്യാജന്മാർ; ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സെപ്റ്റംബര്‍ രണ്ടുമുതൽ വ്യാപക പരിശോധന
കോഴിക്കോട്: ഓണം വിപണിയിലെ വ്യാജന്മാരെ പിടികൂടാനും ഗുണനിലവാരം ഉറപ്പാക്കാനും കർശന പരിശോധനയ്ക്കു ഭക്ഷ്യസുരക്ഷാവകുപ്പ്. പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് സെപ്റ്റംബർ രണ്ടുമുതൽ പരിശോധന ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. ഓണം വിപണിയിലെ മുതലെടുപ്പിനു മായം കലർത്താൻ സാധ്യത കൂടുതലുള്ള പാൽ, പാലട, ധാന്യങ്ങൾ, മസാലപ്പൊടികൾ, ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകൾ, ഉപ്പേരി, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പരിശോധിക്കും. പലചരക്കുകടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ റസ്റ്റാറന്റുകൾ, ബേക്കറി, പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും പരിശോധന നടത്തുക. കടകളിൽനിന്നു ശേഖരിക്കുന്ന വസ്തുക്കൾ ലാബിൽ പരിശോധനയ്ക്ക് അയക്കും. വിപണിയിൽ വിൽപ്പനയ്ക്കു വയ്ക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണു പരിശോധന. ഗുണനിലവാരത്തകർച്ച ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. പാക്കറ്റുകളിൽ കൃത്യമായി മുദ്രപതിപ്പിക്കൽ, ഉത്പന്നങ്ങളുടെ രജിസ്ട്രേഷൻ, പാക്കറ്റുകളിൽ വിവരങ്ങൾ രേഖപ്പെടുത്തൽ,…
Read Moreരഹസ്യവിവരം ശരിയായി; ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ കുടുക്കി പോലീസ്
തിരുവമ്പാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാവാട് സ്വദേശി ഡാനിഷ് (29), കൈതപ്പൊയിൽ സ്വദേശി ജിൻഷ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.32 ഗ്രാം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. പിടികൂടിയ ഡാനിഷിന്റെ പേരിൽ കൊടുവള്ളി പോലീസില്‍ നിരവധി കേസുകളുണ്ട്. താമരശേരി പോലീസ് സബ്ഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്നു വരികയാണ്.ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.
Read Moreക്ഷമ വേണം സമയം എടുക്കും: ആരോപണങ്ങള്‍ തീർന്നിട്ടില്ല… തിരക്ക് കൂട്ടാതെ അമ്മ
കോഴിക്കോട്: നടന്മാര്ക്കും സംവിധായകര്‍ക്കും എതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയില്‍ തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ വേണ്ടെന്ന് തീരുമാനം. ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അന്വേഷിച്ചശേഷം മാത്രം മതി പരസ്യമായി തള്ളിപ്പറയലും കൂടെ കൂട്ടലുമെന്നാണ് തീരുമാനം. ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുമെന്നാണ് സിനിമാ മേഖലയില്‍നിന്നുള്ള വിവരം. ആരോപണങ്ങള്‍ നേരിടുന്നവര്‍ തന്നെ അതിനുള്ള മറുപടിയുമായും നിയമപോരാട്ടവുമായും മുന്നോട്ടുപോകട്ടെയെന്നനിലപാടാണ് താരസംഘടനയ്ക്കുള്ളത്. മുന്‍നിരതാരങ്ങളെല്ലാം സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടും ഓണക്കാല സിനിമകളുടെ പ്രമോഷന് വര്‍ക്കുകളുമായി ബന്ധപ്പെട്ടും തിരക്കിലാണ്. യുവനടി രേവതി സമ്പത്തിന്റെ പരാതിയില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവക്കേണ്ടി വന്ന സിദ്ദിഖിനെതിരേ ഉടന്‍ കേസ് എടുക്കാനുള്ള സാധ്യത ഏറെയാണ്. നടി അന്വേഷണസംഘത്തിന് മൊഴി നല്കിയാല് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം നടക്കട്ടെ മറ്റ് തലവേദനകള്‍ ഏറ്റെടുക്കേണ്ട എന്നാണ് അമ്മയുടെ നിലപാട്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അസൗകര്യമുള്ളതിനാലാണ് ഇന്ന് ചേരേണ്ടിയിരുന്ന…
Read Moreസ്വർണത്തട്ടിപ്പ്: വടകര ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കും; മാനേജര്‍ക്കു സഹായം ചെയ്ത തമിഴ്നാട് സ്വദേശിക്കായി അന്വേഷണം
വടകര: കോടിക്കണക്കിനു രൂപയുടെ സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടൊപ്പം സ്വർണം പണയം വയ്ക്കാൻ പ്രതിയായ മുൻ മാനേജർ മധ ജയകുമാറിനു (34) സഹായം ചെയ്ത മറ്റൊരു തമിഴ്നാട് സ്വദേശിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിന് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്താൻ സഹായം ചെയ്തത് ബാങ്കിലെ കരാർ ജീവനക്കാരൻ കാർത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് കാർത്തിക് കടന്നുകളയുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. ഇയാളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ…
Read More