ചേര്‍ത്തല: പള്ളിപ്പുറത്ത് സിപിഎമ്മില്‍ വീണ്ടും കൊടികുത്തല്‍ വിവാദം. പള്ളിപ്പുറം എന്‍ജിനിയറിംഗ് കോളജിനു സമീപം വ്യവസായ സ്ഥാപനത്തിനായുള്ള പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്താണ് കൊടി കുത്തിയിരിക്കുന്നത്. കൊടികുത്തല്‍ പാര്‍ട്ടി നയമല്ലെന്നു നേതൃത്വം പ്രഖ്യാപിക്കുമ്പോഴും നടപടി തുടരുന്നതിനെതിരേ ഒരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്. നിലം നികത്തില്‍ തടയുന്നതിനായാണ് കൊടികുത്തലെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കര്‍ഷകത്തൊഴിലാളികളുടെ പേരിലാണ് കൊടികുത്തുന്നതെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ഇതിനു പിന്നലെന്നാണ് വിമര്‍ശനം. കൊടികുത്തിയുള്ള സമരങ്ങളുടെ മറവില്‍ ഒരു വിഭാഗം സംരംഭകരില്‍നിന്നു പണം വാങ്ങുന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കിടയാക്കുന്ന വിഷയങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തുന്ന സമരങ്ങളെ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.
Read MoreCategory: Edition News
സ്വർണം പണയംവച്ചതിലുള്ള തർക്കം; ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച 55കാരൻ പിടിയിൽ
ഉപ്പുതറ: ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച 55കാരനെ പോലീസ് അറസ്റ്റു ചെയ്തു. തങ്കമണി പഴയചിറയിൽ ജോസ് പി. ജോർജിനെയാണ് (മോനിച്ചൻ-55) ഉപ്പുതറ സിഐ ജോയി മാത്യു അറസ്റ്റ് ചെയ്തത്. ചപ്പാത്ത് കന്നിക്കൽ എഴുകുന്താനത്ത് ലില്ലിക്കുട്ടിക്കാണ് (75) വെട്ടേറ്റത്. ശനിയാഴ്ച രാത്രി 9.30 നാണ് സംഭവം. ലില്ലിക്കുട്ടിയുടെ മകൾ ബിൻസി (51) യുടെ ഭർത്താവാണ് മോനിച്ചൻ. ഇവർക്ക് മൂന്നു മക്കളുണ്ട്. മകളുടെയും മകന്റെ ഭാര്യയുടെയും 23 പവൻ സ്വർണം ബിൻസി പണയം വച്ചു. എന്നാൽ, പണം എന്തു ചെയ്തു എന്ന വിവരം ഭർത്താവിനോടും വീട്ടിലുള്ള മറ്റുള്ളവരോടും പറഞ്ഞില്ല. സ്വർണം കാണാനില്ലെന്നു കാട്ടി മകൻ തങ്കമണി പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ചോദിച്ചിട്ടും സ്വർണം പണയം വച്ചതു ബിൻസി വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ മോനിച്ചനുമായി വഴക്കിട്ട് ബിൻസി കഴിഞ്ഞ 21ന് കന്നിക്കല്ലിൽ അമ്മയുടെ അടുത്തേക്ക് പോയി. പോലീസ് വിളിപ്പിച്ചിട്ടും ബിൻസി സ്റ്റേഷനിൽ ഹാജരായില്ല.…
Read Moreവീടിന്റെ വാതില്‍ തകര്‍ത്ത് സ്വർണക്കവർച്ച: പ്രതി പിടിയിൽ
കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.…
Read Moreപാതിവില തട്ടിപ്പ്: കോഴിക്കോട്ട് പരാതിപ്രളയം; ഇരയായത് 5,544 പേര്; തട്ടിയത് 20 കോടിയിലേറെ
കോഴിക്കോട്: പാതിവില തട്ടിപ്പില്‍ കോഴിക്കോട്ടെ കേസുകളുടെ എണ്ണം കൂടുന്നു. നിരവധിപ്പേരാണ് ഇപ്പോള്‍ പരാതിയുമായി എത്തികൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മലബാര്‍ മേഖലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികൾ വന്നുകൊണ്ടിരിക്കുന്നത് കോഴിക്കോടാണ്. ജില്ലയില്‍ മാത്രം 5,554 പേര്‍ക്കായി 20 കോടിയോളം നഷ്ടപ്പെട്ടതായാണു വിവരം. ഇനിയും കേസ് കൂടുമെന്നാണ് പോലീസ് നല്കുന്ന വിവരം. 1,100 ഗുണഭോക്താക്കളില്‍ നിന്നു 6.88 കോടി ഗുണഭോക്തൃ വിഹിതമായി കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത സ്കൂട്ടര്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് അടക്കമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്നാണ് കഴിഞ്ഞ ദിവസം അത്തോളി സ്റ്റേഷനില്‍ ലഭിച്ച പരാതി. തെരുവത്ത്കടവ് കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി മോഹനന് കോട്ടൂരാണ് പരാതിക്കാരന്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്. നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാര്‍, സെക്രട്ടറി അനന്തുകൃഷ്ണന്, മറ്റു ഭാരവാഹികളായ ഡോ.…
Read Moreകൊച്ചിയിൽ ട്രാന്‍സ് വുമണിന് ക്രൂരമര്‍ദനം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം ട്രാന്‍സ് വുമണിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിന്റെ പരാതിയിലാണ് കേസെടുത്തത്. ട്രാന്‍സ് ജെന്‍ഡേര്‍സ് ആക്ട് പ്രകാരമാണ് കേസ്. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാന്‍സ് വുമണാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ട്രാന്‍സ് വുമണിനെ ഒരാള്‍ അസഭ്യം പറയുകയും ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മര്‍ദനത്തില്‍ ട്രാന്‍സ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അക്രമിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വെട്ടിച്ചുകടന്ന പ്രതിയെ കണ്ടെത്തിയില്ല; അന്വേഷണം ശക്തമാക്കി പോലീസ്
കൊല്ലം: ജയിലിൽ എത്തിക്കുന്നതിനായി കൊണ്ടുവരവേ പോലീസ് സംഘത്തെ വെട്ടിച്ച് കടന്ന റിമാൻഡ് പ്രതിയെ കണ്ടെത്താനായില്ല. തങ്കശേരി സ്വദേശി സാജനാണ് (23) പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കൊല്ലം ജില്ലാ ജയിലിനു സമീപം ഇന്നലെ വൈകുന്നേരം 6.45 ന് ആണു സംഭവം. മൊബൈൽ ഫോൺ മോഷണക്കേസിൽ പള്ളിത്തോട്ടം പോലീസ് സാജനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജയിലിൽ പ്രവേശിപ്പിക്കാനായി സാജനെ പോലീസുകാർ ജില്ലാ ജയിലിന് മുന്നിൽ കൊണ്ടുവന്നു. വിലങ്ങ് അഴിക്കവെ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ആനന്ദവല്ലീശ്വരം ക്ഷേത്ര പരിസരത്തേയ്ക്കാണ് ഇയാൾ ഇരുളിന്റെ മറവിൽ ഓടിയത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. രാത്രി വൈകി പോലീസുകാർ നിരവധി സംഘങ്ങളായി തിരിഞ്ഞ് നഗരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പിടികൂടുന്നതിനായി ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസിന്റെ ശക്തമായ പരിശോധനകൾ…
Read Moreരണ്ടര വയസുകാരിയുടെ മരണം: ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; അന്വേഷണസംഘത്തെ കുഴപ്പിച്ച് ശ്രീതു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഹരികുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ പരിഗണിച്ച് ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിക്കു ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള മാനസികാരോഗ്യം ഉണ്ടോയെന്ന ഡോക്ടർമാരുടെ സാക്ഷ്യപത്രം ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ സാക്ഷ്യപത്രം പോലീസ് നൽകിയതിനെ തുടർന്നാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാൾ പിന്നീട് പലപ്രാവശ്യം മൊഴി മാറ്റിയിരുന്നു. അതേസമയം കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പോലീസ് കസ്റ്റഡിയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ വിശദമായി ചോദ്യം…
Read Moreഭൂചലനം: കാസർഗോഡ് വെള്ളരിക്കുണ്ടിൽ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയുടെ മലയോരമേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകഭൂചലനം. ഇന്നു പുലര്‍ച്ചെ 1.35നും 1.40 നും ഇടയിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഇതോടെ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം, വെള്ളമുണ്ട, അട്ടേങ്ങാനം, ചക്കിട്ടടുക്കം, ഒടയംചാല്‍, തടിയംവളപ്പ്, ബളാല്‍ പഞ്ചായത്തിലെ മാലോം, വള്ളിക്കടവ്, ആനമഞ്ഞള്‍, പറമ്പ, വെള്ളരിക്കുണ്ട്, ബളാല്‍, പാലംകല്ല്, വെസ്റ്റ് എളേരി നര്‍ക്കിലക്കാട്, ഭീമനടി, ഓട്ടമല, ചീര്‍ക്കയം, കള്ളാറിലെ രാജപുരം, ചുള്ളിക്കര, കൊട്ടോടി, കിനാനൂര്‍-കരിന്തളത്തെ പരപ്പ, കാലിച്ചാമരം എന്നിവിടങ്ങളിലാണ് ഭൂചനം അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ നാലഞ്ച് സെക്കൻഡ് അസാധാരണ മുഴക്കത്തോടെയുള്ള ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇടിമുഴങ്ങുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലെ പാത്രങ്ങളും അലമാരയും കട്ടിലും നേരിയതോതില്‍ കുലുങ്ങിയതോടെയാണ് ഭൂചലനമാണെന്ന് മനസിലായത്. ചിലയിടത്ത് മേശയില്‍നിന്നു മൊബൈല്‍ ഫോണ്‍ താഴെ വീണു. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടി. ഒടയംചാല്‍ കുന്നുംവയല്‍ ഉത്സവത്തിനു പോയി മടങ്ങിവരികയായിരുന്നവര്ക്കും…
Read Moreമുണ്ടക്കയത്തെ പശ്ചിമയിൽ വളർത്തുനായ്ക്കൾക്കു നേരേ അജ്ഞാതജീവിയുടെ ആക്രമണം; പുലിയാണെന്ന് നാട്ടുകാർ
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് പത്താം വാർഡ് പശ്ചിമഭാഗത്ത് വളർത്തുനായ്ക്കൾക്ക് നേരേ അജ്ഞാത ജീവിയുടെ ആക്രമണം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പശ്ചിമ കൊച്ചുപുരയ്ക്കൽ സുബ്രഹ്മണ്യൻ, കൊടുങ്ങേൽ ബാബു, ഈട്ടിക്കൽ ഷാരോൺ, തെക്കേതിൽപറമ്പിൽ അനീഷ് എന്നിവരുടെ നായ്ക്കൾക്കാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പഞ്ചായത്തംഗം സിനിമോൾ തടത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് ആർആർടി ടീം അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല.വനത്തോട് ചേർന്നുകിടക്കുന്ന പശ്ചിമ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കൊച്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. രാത്രിയിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതോടെ ഭയപ്പാടോടെയാണ് നാട്ടുകാർ കഴിയുന്നത്. മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി തവണയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നുണ്ടെങ്കിലും നടപടികൾ ഒന്നും…
Read Moreമാഞ്ഞൂരിൽ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയയാൾ പിടിയിൽ; കോലാനി സെല്‍വന്റെ പേരിൽ എണ്ണിയാൽ തീരാത്തത്ര കേസുകൾ
കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്.കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍. സെല്‍വകുമാര്‍…
Read More