മുഹമ്മ: മോഷണക്കേസിലെ പ്രതിയെ തെളിവെടുപ്പിനായി ജ്വല്ലറിയിൽ കൊണ്ടുവന്നപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്ക് വശത്തുള്ള രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കടത്തുരുത്തിയിൽനിന്ന് എസ്എച്ച്ഒ റെനീഷ്, എസ്ഐ എ.കെ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് മോഷണക്കേസിലെ പ്രതി തൊടുപുഴ തൃക്കയിൽ ശെൽവരാജുമായി പോലീസ് സംഘം മുഹമ്മയിൽ എത്തിയത്. മോഷ്ടിച്ച 21 പവൻ സ്വർണമാണ് ശെൽവരാജ് വിറ്റതായി പറയുന്നത്. പോലീസ് എത്തുമ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നു. രാധാകൃഷ്ണനെയും മകനെയും കടയിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ കടയിൽ സുക്ഷിച്ചിരുന്ന വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടനെ തന്നെ പോലീസ് വാഹനത്തിൽ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയി ല്ല. ഭാര്യ: സതിയമ്മ. മക്കൾ: റെജിഷ്, റെജിമോൾ.
Read MoreCategory: Edition News
കെപിപിഎൽ രാസമാലിന്യം തള്ളുന്നു: കറുത്തൊഴുകി മൂവാറ്റുപുഴയാർ; കന്പനി കുടിവെള്ളം മുട്ടിക്കുന്നുവെന്ന് നാട്ടുകാർ
തലയോലപ്പറമ്പ്: കെപിപിഎൽ പേപ്പർ കന്പനിയിൽനിന്ന് മൂവാറ്റുപുഴയാറിലേക്ക് രാസമാലിന്യജലം പുറന്തള്ളുന്നതിനെത്തുടർന്ന് പുഴയിലെ വെള്ളത്തിനു കറുപ്പുനിറമായത് ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാക്കുന്നു. വെള്ളൂർ, മറവൻതുരുത്ത്, ചെമ്പ്, ഉദയനാപുരം, ടിവിപുരം, വൈക്കം നഗരസഭ പ്രദേശങ്ങളിലെ ജനങ്ങളാണു മലിനജനം മൂലം ദുരിതമനുഭവിക്കുന്നത്. മൂവാറ്റുപുഴയാർ പല കൈവഴികളായി ഒഴുകി വേമ്പനാട്ടുകായലിലാണ് സംഗമിക്കുന്നത്. മൂവാറ്റുപുഴയാറിലെയും കരിയാറിലെയും ജലം തോടുകളിലേക്കും കൈത്തോടുകളിലേക്കും ഒഴുകിയെത്തുന്നതുകൊണ്ടാണ് വൈക്കത്തെ കാർഷികമേഖല ഹരിതാഭമാകുന്നത്. വൈക്കം,ചേർത്തല താലൂക്കുകളിലടക്കം നിരവധി പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് മൂവാറ്റുപുഴയാറിലെ വെള്ളൂരിലെ ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നാണ്. പുഴയിലെ വെള്ളം മലിനമാകുന്നത് വേമ്പനാട്ടുകായലിനെ വിഷമയമാക്കുന്നതിനൊപ്പം കിണർ, കുളങ്ങളടക്കമുള്ള കുടിവെള്ള സ്രോതസുകളെയും ഉപയോഗശൂന്യമാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയാണ്. പുഴയിലെ രാസമാലിന്യത്തിന്റെ അളവുവർധിച്ചത് മത്സ്യസമ്പത്തിന്റെ നാശത്തിന് ഇടയാക്കുകയും മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കമ്പനി മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇതിനകം പലതവണ സമരം നടത്തി.…
Read Moreഅമ്പലമേട് പോലീസ് സ്റ്റേഷനില്‍ അതിക്രമം; പ്രതികളുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കും എതിരേ കേസ്
കൊച്ചി: എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ നടത്തിയ അതിക്രമത്തില്‍ പ്രതികളുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കും എതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു, ഡ്യൂട്ടി തടസപ്പെടുത്തി, പോലീസിനെ അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അമ്പലമേട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ് പറഞ്ഞു. അമ്പലമേട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അഖില്‍ ഗണേഷ്, അജിത് ഗണേഷ്, ആദിത്യന് എന്നീ യുവാക്കളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ അഖില്‍ ഗണേഷ്, അജിത് ഗണേഷ് എന്നിവര്‍ സഹോദരങ്ങളാണ്. അഖിലിനെതിരേ വിവിധ സ്റ്റേഷനുകളിലായി 17 കേസുകള്‍ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയുമാണ് ഇയാള്‍. അജിത്തിനെതിരെ 14 കേസുകളുമുണ്ട്. ആദിത്യനെതിരേ കേസുകള്‍ ഉണ്ടായിരുന്നില്ല.
Read Moreപത്തനംതിട്ടയിലെ പോലീസ് മർദനം: എഫ്ഐആറിൽ പൊരുത്തക്കേടുകള്‍; പരാതിയുമായി പരിക്കേറ്റവര്‍
പത്തനംതിട്ട: പത്തനംതിട്ട പോലീസ് നഗരത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടത്തിയ നരവേട്ടയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിറയെ പൊരുത്തക്കേടുകള്‍. ലാത്തിയടിക്ക് നേതൃത്വം നല്കിയ പത്തനംതിട്ട എസ്ഐ ജെ.യു. ജിനുവിനെയും രണ്ട് സിപിഒമാരെയും സസ്പെന്‍ഡ് ചെയ്തെങ്കിലും ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഇല്ല. ആക്രമണം നടത്തിയത് എസ്ഐയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും പേരുകള്‍ ഉള്‍പ്പെടുത്താതിരുന്നത് സംശയകരമാണെന്ന് പരിക്കേറ്റ എരുമേലി തുലാപ്പള്ളി ചെളിക്കുഴിയില്‍ ശ്രീജിത്ത്, ഭാര്യ സിതാര എന്നിവര്‍ പറഞ്ഞു. സംഭവം നടന്നത് രാത്രി 11നാണെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അബാന്‍ ജംഗ്ഷനിലെ ബാറില്‍ ചിലര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത് 11.15ന് എന്നാണ് എഴുതിയിരിക്കുന്നത്. ബാര്‍ ജീവനക്കാര്‍ വിളിച്ചപ്പോള്‍ എത്തിയതാണെന്നും ആളുമാറി മര്ദ്ദിച്ചതാണെന്നുമുള്ള പോലീസ് വാദത്തിന് എതിരാണ് എഫ്ഐആര്‍. എസ്ഐയുടെയും പോലീസുകാരുടെയും പേരുകള്‍ ഒഴിവാക്കിയതും സമയത്തിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ദമ്പതികള്‍…
Read Moreമലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: പ്രിൻസിപ്പലിനും അസി. പ്രഫസർക്കും സസ്പെൻഷൻ
ബംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളജ് ഹോസ്റ്റലിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി അനാമിക (19) ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ് പ്രഫസർ സുജിതയെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഇരുവരുടെയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് ഗോകുലത്തിൽ വിനീതിന്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ടോടെ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുൾപ്പെടെ ചോദിച്ചുവെന്നും ഇവിടെനിന്നാൽ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്. അതിനിടെ ബംഗളൂരുവിലെ മറ്റൊരു മലയാളി നഴ്സിംഗ് വിദ്യാർഥിനി കൂടി ഇന്നലെ ജീവനൊടുക്കി.മലപ്പുറം ചങ്ങരംകുളത്ത് പാലപ്പെട്ടി പുതിയിരുത്തി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) അമ്മ വീട്ടില്‍ തൂങ്ങി മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു…
Read Moreതിരുവനന്തപുരത്തുനിന്ന് കാണാതായ പോലീസുകാരൻ തൃശൂരിൽ മരിച്ചനിലയിൽ
തൃശൂർ: തിരുവനന്തപുരത്തുനിന്നു കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി എടവട്ടം മഞ്ചേരി പുത്തൻ വീട്ടിൽ രാജൻ കുറുപ്പിന്റെ മകൻ മഹീഷ് രാജ് (49) ആണു മരിച്ചത്. തൃശൂർ വെളിയന്നൂരിലുള്ള ലോഡ്ജിലാണ് മഹേഷ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എആർ ക്യാന്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു.നാലിനു രാത്രി പത്തരയോടെ ലോഡ്ജിൽ മുറിയെടുത്ത മഹീഷ് രാജ് അഞ്ചിനു വൈകീട്ട് മുറിയൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മുറി തുറക്കാത്തതിനാൽ സംശയം തോന്നിയ ലോഡ്ജ് അധികൃതർ ഇന്നലെ രാത്രി ഏഴോടെ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. അഗ്നിശമനസേനാംഗങ്ങൾ വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ മഹീഷിനെ കണ്ടെത്തിയത്. മഹീഷ് രാജിനെ കാണാനില്ലെന്ന പരാതി കൊല്ലം ഏഴുകോണ് പോലീസ് സ്റ്റേഷനിൽ മൂന്നിനു ബന്ധുക്കൾ നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തൃശൂർ ഈസ്റ്റ് പോലീസ് മേൽനടപടികൾ…
Read Moreകനത്ത ചൂടും മത്സ്യക്ഷാമവും തീരം വറുതിയിൽ; കിട്ടുന്ന മത്തിക്ക് വളർച്ചയും മാംസവും ഇല്ലാത്തതിനാൽ ആവശ്യക്കാരുമില്ല
അമ്പലപ്പുഴ: കനത്ത ചൂടും മത്സ്യ ക്ഷാമവും മത്തിയുടെ വളർച്ച മുരടിച്ചതും മൂലം ജില്ലയുടെ തീരം പട്ടിണിയിൽ. കഴിഞ്ഞ ആറുമാസമായി കിട്ടുന്ന മത്തിക്ക് വളർച്ചയും മാംസവും ഇല്ലാത്തതുമൂലം ഇവയ്ക്കു ആവശ്യക്കാരുമില്ലാതായി.കടലിലെ മഴയുടെ അഭാവവും തണുത്ത പോള വെള്ളവും ഇല്ലാത്തതാണ് മത്തിക്ക് വളർച്ച മുരടിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ആറാട്ടുപുഴ മുതൽ പള്ളിത്തോട് വരെ ജില്ലയുടെ കടലോരത്തുനിന്ന് ചെറുതും വലുതുമായ നൂറുകണക്കിനു മത്സ്യബന്ധന യാനങ്ങളാണ് ദിനംപ്രതി കടലിൽ ഇറക്കിയിരുന്നത്. എന്നാൽ, ഇതിൽ ഭൂരിഭാഗവും ഇന്ന് കരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ആവശ്യക്കാർ കൂടുതലുള്ള അയല, ചെമ്മീൻ, വലിയ മത്തി, കൊഴുവ, കണവ ഇവയൊന്നും പരമ്പരാഗത വള്ളങ്ങൾക്കു കിട്ടാതിരുന്നിട്ടു മാസങ്ങളായി. പുന്നപ്ര, അമ്പലപ്പുഴ, വാടയ്ക്കൽ, വട്ടയാൽ, തുമ്പോളി, ചെത്തി, അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി ഭാഗങ്ങളിൽനിന്ന് പോകുന്ന പൊന്തുവലക്കാർക്ക് മാത്രമാണ് തീരത്തോട് അടുക്കുന്ന മത്തി ലഭിക്കുന്നത്. ഇവയാകട്ടെ കിലോയ്ക്കു 20നും 30നും ഇടയിൽ വിലവച്ചു…
Read Moreപോലീസ് ജീപ്പ് കണ്ട് കാർ വെട്ടിച്ച് പോകാൻ ശ്രമം; ജീപ്പ് കുറുകെയിട്ട് പോലീസിന്റെ സാഹസികത; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
അടൂര്‍: പോലീസ് പട്രോളിംഗിനിടെ എത്തിയ കാറില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാക്കള്‍ ഓടിച്ച കാറിടിച്ച് ഒരു പോലീസുകാരന് പരിക്കുമേറ്റു. കാറില്‍ വന്ന പറക്കോട് സ്വദേശി നവീന്‍ (25), പരുത്തിപ്പാറ സ്വദേശികളായ മിഖാ രാജന് (25), അമീര്‍ (20) എന്നിവരെയാണ് അടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നിന്നും 0.17 മില്ലിഗ്രാം എംഡിഎംഎംയും നാലു ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കഴിഞ്ഞദിവസം അടൂര്‍ പാര്‍ഥസാരഥി ജംഗ്ഷനു സമീപം ഉപറോഡിലാണ് പോലീസ് പട്രോളിംഗ് നടത്തിയത്. ഇതിനിടയിലാണ് യുവാക്കള്‍ കാറില്‍ എത്തിയത്. പോലീസിനെ കണ്ട് കാര്‍ പിന്നോട്ട് എടുത്തു. ഈ സമയം സിവില്‍ പോലീസ് ഓഫീസര്‍ അഭിജിത്ത് കാറിന് പിന്നാലെ ഓടിയെത്തി. പക്ഷെ കാര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ജീപ്പ് കാറിന് കുറുകെയിട്ട് യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു. കാര്‍ മുന്നോട്ട്…
Read Moreവന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് മോൻസ് ജോസഫ്
പത്തനംതിട്ട: വന്യ മൃഗ അക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്ന വർക്കും ഉള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രവർത്തക യോഗവും വിവിധ പാർട്ടികളിൽ നിന്നും കടന്നുവന്നവർക്കുള്ള മെംബർഷിപ്പ് വിതണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വനത്തിൽത്തന്നെ വന്യജീവികളെ അധിവസിപ്പിക്കാനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം.ജി. കണ്ണൻ, വർഗീസ് ചള്ളക്കൽ, തോമസ് കുട്ടി കുമ്മണ്ണൂർ,ഉമ്മൻ മാത്യു വടക്കേടം അനിൽ ശാസ്ത്രി മണ്ണിൽ,ജോൺ വട്ടപ്പാറ, രാജൻ ദാനിയേൽ പുതുവേലിൽ, സജി കളക്കാട്, സജേഷ് കെ.സാം,…
Read Moreപ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; ഇരുപത്തിനാലുകാരനായ ആകാശിന്റെ പേരിൽ സമാനമായ നിരവധി കേസുകൾ
കണ്ണൂർ: പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ. പാച്ചപൊയ്ക സ്വദേശി കെ.പി. ആകാശിനെയാണ്(24) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. എടക്കാട് സ്റ്റേഷൻ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ആകാശ് ഒളിവിൽ പോയി. തുടർന്ന് ഇന്നലെ എടക്കാട് എസ്ഐ എൻ. ദിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്തുപറമ്പിലെ ഒളി സങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ സമാനമായ രീതിയിൽ നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
Read More