തിരുവനന്തപുരം: മദ്യനിർമാണശാല വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടു കൊട്ടാരമാണ്. സർക്കാരിന്റെ മദ്യനയത്തിന് മുൻപേ ഒയാസിസ് കന്പനിയെ ക്ഷണിച്ചു. ഈ കന്പനിക്ക് വേണ്ടിയാണ് മദ്യനയം സർക്കാർ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഒയാസിസ് വന്നത് സർക്കാരിന്റെ ക്ഷണപ്രകാരമാണ്.എന്ത് വൃത്തികേടും ചെയ്യുന്ന തരത്തിലേക്ക് പോലീസ് അധഃപതിച്ചു. വിവാഹസത്കാരത്തിൽ പോയി മടങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി. എക്സൈസും പോലീസും നിർജീവമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാതിവില തട്ടിപ്പ് വിഷയത്തിൽ ലാലി വിൻസെന്റ് ലീഗൽ അഡ്വൈസർ മാത്രമാണ്. തന്നെയും അനന്തു കൃഷ്ണൻ സമീപിച്ചു. അതിന് പിന്നാലെ താൻ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കന്റോണ്‍മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreCategory: Edition News
ഇടുക്കിയിൽ സിഐയുടെ അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ലു തെറിച്ചു; ദൃശ്യങ്ങൾ പുറത്ത്; സംഭവം പുതുവല്‍സരാഘോഷത്തിനിടെ
ഇടുക്കി: കൂട്ടാറില്‍ പുതുവത്സരദിനത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറായ മുരളീധരനെയാണ് കമ്പംമെട്ട് സിഐ ഷമീര്‍ ഖാന് കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. അടിയേറ്റ മുരളീധരന്റെ പല്ല് തെറിച്ചു പോയി. മുരളീധരനെ സിഐ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് കട്ടപ്പന എഎസ്പിയോട് റിപ്പോര്‍ട്ട് തേടി.ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ചത്. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. മുരളീധനെ സിഐ പിടിച്ചുതള്ളുകയും കരണത്തടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളുണ്ട്.സംഭവത്തില്‍ മുരളീധരന് പരാതി നല്കാന് തീരുമാനിച്ചതോടെ ഒത്തുതീര്‍പ്പുമായി പോലീസ് എത്തിയിരുന്നു. ആശുപത്രിയിലെ ചികില്‍സാചെലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ഇതേത്തുടര്‍ന്നാണ് പരാതി നല്കാന് താമസിച്ചതെന്നു മുരളീധരന് പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചികില്‍സാചെലവ്…
Read Moreസാന്പത്തിക തട്ടിപ്പ്: ശ്രീതുവിനെ വീണ്ടും ചോദ്യംചെയ്യും; എട്ടിന് ജുഡീഷൽ കസ്റ്റഡിയിൽ തിരികെ നൽകും
തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ ശ്രീതുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരി ദേവേന്ദുവിന്റെ മാതാവാണ് ശ്രീതു. കൊലപാതകക്കേസിൽ സംശയനിഴലിലാണ് ശ്രീതു. ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരിൽ നിന്നു സാന്പത്തികതട്ടിപ്പ് കേസിന്റെ കാര്യത്തിലും വ്യാജനിയമന കത്ത് തയാറാക്കാൻ സഹായിച്ചവരെക്കുറിച്ചും അറിയാനായി വീണ്ടും മൊഴിയെടുക്കും. ശ്രീതു നിരവധി പേരിൽ നിന്നു പണം തട്ടിയെടുത്തെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കുടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടൊയെന്ന് പോലീസ് അന്വേഷിക്കുന്നത്. നാളെ മറ്റ് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.ശ്രീതുവിന്റെ മകൾ ദേവേന്ദു കൊല്ലപ്പെട്ട കേസിൽ ഇവരുടെ സഹോദരൻ ഹരികുമാർ ജുഡീഷൽ കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് വിശദമായി ചോദ്യം ചെയ്യാനായി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള മാനസിക ആരോഗ്യം ഇയാൾക്കുണ്ടോയെന്ന മാനസികാരോഗ്യ വിദഗ്ധരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.…
Read Moreബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ; കാണാതായ യുവാവിനെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി
ചാത്തന്നൂർ : കാണാതായ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണേറ്റ അമൃതേശ്വരിയിൽ രാജേന്ദ്രന്റെ മകൻ ഭഗത് രാജ് (23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചനിലയിൽ കടപ്പുറത്തുനിന്നു കിട്ടി. കഴിഞ്ഞ നാലിന് രാവിലെ കാപ്പിൽ കടപ്പുറത്ത് എത്തിയ ശേഷം ബൈക്കും മൊബൈലും ബീച്ചിന് സമീപം ഉപേക്ഷിച്ച ശേഷം കൂട്ടുകാരെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞ ശേഷം കടലിൽ ചാടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ അയിരൂർ സ്റ്റേഷനിലും ചാത്തന്നൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നോടെ മൃതദേഹം കാപ്പിൽ ബീച്ചിന് സമീപം കണ്ടെത്തുകയായിരുന്നു.അതിരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സിന്ധു. സഹോദരി : രേഷ്മ.
Read Moreമൊബൈലിൽ സംസാരിച്ച് കെഎസ്ആര്ടിസിഡ്രൈവറുടെ സാഹസിക യാത്ര; നടപടി വരും
മാനന്തവാടി: വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ സാഹസിക യാത്ര. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്. ഒരു കൈയില്‍ മൊബൈലും മറുകൈയില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഡ്രൈവർ ബസ് ഓടിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ. മലയോരമേഖലയിലെ വാഹനയാത്ര ഏറെ അപകടം നിറഞ്ഞതാണ് എന്നിരിക്കെയാണ് യാത്രക്കാരുടെ ജീവൻ പണയം വച്ചുള്ള വണ്ടിയോടിക്കൽ. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരേ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Read Moreപോലീസുകാരന്റെ ബൈക്കിടിച്ച് യുവാക്കൾക്ക് പരിക്ക്; നാട്ടുകാർ ഇടപെട്ടു, പിന്നാലെ യുവാക്കൾക്കെതിരെ ആക്രമണക്കേസും
കായംകുളം: പോലീസുകാരൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ യുവാക്കൾ പോലീസുകാരനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് കോടതി ജാമ്യം നൽകി. കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ദിനേശ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വിട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽപ്പെടുകയും യുവാക്കൾക്കു പരിക്കേൽക്കുകയുമായിരുന്നെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പരിക്കേറ്റ യുവാക്കളും പോലീസുകാരൻ മദ്യലഹരിയിലാണെന്നും മെഡിക്കൽ എടുക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചു. തുടർന്ന് പരിക്കേറ്റ യുവാക്കളും പോലീസുകാരനും താലൂക്ക് ആശുപത്രിൽ എത്തി ചികിത്സതേടി. പോലീസുകാരൻ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി. എന്നാൽ, മെഡിക്കൽ പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായപ്പോൾ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി യുവാക്കൾ തടസപ്പെടുത്തിയെന്നാണ് പോലീസിന്റെ പരാതി. രക്ത സമ്മർദം ഉയർന്ന പോലീസുകാരനെ യുവാക്കൾ തടഞ്ഞുവച്ചെന്നും പോലീസ് പറയുന്നു. തുടർന്ന് ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുമണ്ണേൽ വീട്ടിൽ രാഹുൽ…
Read Moreസാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; മാലിന്യനിക്ഷേപം തടയാൻ സ്ഥാപിച്ച ബോർഡ് റോഡിന് മധ്യത്തിൽ; ഒടുവിൽ പോലീസ് നീക്കി
മാങ്കാംകുഴി: മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാതയോരത്ത് സ്ഥാപിച്ച ബോർഡ് രാത്രിയിൽ റോഡിന് മധ്യത്തിൽ ഗതാഗതതടസം സൃഷ്ടിക്കുന്ന തരത്തിൽ കണ്ടെത്തി. തുടർന്ന് പോലീസെത്തി ബോർഡ് നീക്കി. തഴക്കര പഞ്ചായത്തിലെ വെട്ടിയാർ തെക്ക് കശുവണ്ടി ഫാക്ടറിക്കു സമീപം മാലിന്യം നിക്ഷേപിച്ചാൽ പിഴ ചുമത്തും എന്ന മുന്നറിയിപ്പോടെ പഞ്ചായത്ത് സ്ഥാപിച്ച ബോർഡാണ് ഇരുളിന്റെ മറവിൽ റോഡിന് മധ്യത്തിൽ മാറ്റി സ്ഥാപിച്ചത്. പോലീസിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കുറത്തികാട് പോലീസ് സ്ഥലത്തെത്തി ബോർഡ് റോഡിന് മധ്യത്തിൽനിന്നും നീക്കുകയായിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ തള്ളുന്നത് വ്യാപകമായതിനെത്തുടർന്നാണ് പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രി ബോർഡ് ഒടിച്ചെടുത്ത് നടുറോഡിൽ സ്ഥാപിച്ചു. വെട്ടിയാർ – പള്ളിമുക്ക് റോഡിനു കുറുകെ കൂറ്റൻ വെട്ടുകല്ല് വച്ച് റോഡു ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. തഴക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം…
Read Moreടോർച്ച് വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവം: വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ
വൈക്കം: വീണ് തലയ്ക്ക് പരിക്കേറ്റ് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ 11കാരന് ടോർച്ചിന്റെ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവത്തിൽ കുട്ടിയുടെ തലയിലെ മുറിവ് ഡ്രസ് ചെയ്ത നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ.നഴ്സിംഗ് അസിസ്റ്റന്റ് വി.സി. ജയനെയാണ് ഡെപ്യൂട്ടി ഡിഎംഎ യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ മുറിവ് ഡ്രസ് ചെയ്തു കൊണ്ടിരുന്നപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ ജനറേറ്റർ പ്രവർത്തിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇയാൾ സ്ഥാപനത്തിന് അപകീർത്തി ഉണ്ടാക്കുന്ന മറുപടിയാണ് നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. അതേസമയം, ആശുപത്രിയിലെ വൈദ്യുതി തകരാറു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തുന്നതിനായി വൈദ്യുതി വിച്ഛേദിച്ചിരുന്നപ്പോൾ പരിക്കേറ്റെത്തിയ കുട്ടിയുടെ മുറിവ് വെളിച്ചക്കുറവിനിടയിലും ഡ്രസുചെയ്ത ജീവനക്കാരനെതിരേ കടുത്ത നടപടി സ്വീകരിച്ചതിൽ ആശുപത്രി ജീവനക്കാർക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്.
Read Moreസംസ്ഥാനത്തിന്റെ സമ്പദ്ഘടന തകർത്ത തോമസ് ഐസക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ഇപ്പോഴത്തെ ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് പത്തുവർഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണ്. അക്കാഡമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്തതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികൾക്കായി കിഫ്ബി പണം ധൂർത്തടിച്ചത്. കടത്തിനു പുറമെ ഇന്ധന സെസും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നു. കിഫ്ബിയുടെ പേരിൽ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സർക്കാരിന് കടത്തിൻ്റെ പലിശ പോലും അടയ്ക്കാൻ കഴിയാത്തതിനാലാണ് യാത്രക്കാരിൽ നിന്നും ട്രോൾപിരിവ് നടത്താൻ ഇപ്പോൾ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ട്രോൾപിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു…
Read More“ടോൾ പിരിവ് നയംമാറ്റമല്ല, കാലത്തിനനുസരിച്ച മാറ്റമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. ടോൾ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചതാണ്. ടോൾ വേണ്ടെന്നുവച്ചാൽ വികസനത്തിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എലപ്പുള്ളിയിൽ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ എന്തൊക്കെ എൽഡിഎഫിൽ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ല. ആര്‍ജെഡി അവരുടെ അഭിപ്രായമാണ് പറഞ്ഞത്. അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികളും ആലോചനയിലുണ്ടെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read More