കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചക്കേസുമായി ബന്ധപ്പെട്ട് എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത അധ്യാപകര്‍ക്ക് ചോദ്യപേപ്പര്‍ ചേര്‍ച്ചയില്‍ നേരിട്ടു ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017 ൽ തുടങ്ങിയ ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ചശേഷമാണ്. മാർച്ചിൽ എസ്എസ്എൽസി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. 10, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്. ഇതോടെയാണ് വലിയ വിവാദം…
Read MoreCategory: Edition News
പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍നിന്നു ചാടി യുവതിക്കു പരിക്കേറ്റ സംഭവം: ഹോട്ടലുടമ പിടിയില്‍
മുക്കം: മുക്കം മാമ്പറ്റ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്നു ചാടി പരിക്കേറ്റ കേസിലെ ഒന്നാം പ്രതി ദേവദാസ് പോലീസ് പിടിയിൽ. കുന്ദംകുളത്തു വച്ചാണ് ഇയാളെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ നാലിന് മുക്കം സ്റ്റേഷനിൽ എത്തിച്ചു.കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നു പോലീസ് പറഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ചാടിയത്. ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read Moreപുലർച്ചെ വാതിൽ തകർത്ത് അകത്തുകയറി വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു
വണ്ടിപ്പെരിയാർ: വയോധികയുടെ വായിൽ തുണി തിരുകി സ്വർണവും പണവും അപഹരിച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ 65 വയസുള്ള പാൽ തങ്കത്തിനു നേരേയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് മരിച്ചതിനുശേഷം പാൽ തങ്കം മാത്രമാണ് മൗണ്ടിലെ കുടുംബവീട്ടിൽ താമസിക്കുന്നത്. മക്കൾ നാലു പേരുണ്ടെങ്കിലും ഇവർ വേറെയാണ് താമസം. വീടിന്റെ അടുക്കളവശത്തെ കതക് തകർത്ത് അകത്തു കയറിയ അക്രമി ഉറങ്ങിക്കിടന്ന പാൽതങ്കത്തിന്റെ മുഖത്ത് തുണിയിട്ട് മൂടി വായിൽ മറ്റൊരു തുണി തിരുകി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന രണ്ടര പവൻ വരുന്ന മാലയും അര പവൻ വരുന്ന കമ്മലും തലയണയ്ക്കടിയിൽവച്ചിരുന്ന 25,000 രൂപയും അപഹരിക്കുകയായിരുന്നു. നാട്ടുകാരെയും മക്കളെയും വിളിച്ചുവരുത്തി പരിശോധന നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആയി സജി മുതല്‍ അലോട്ടി വരെ….കോട്ടയം ജില്ലയിൽ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകൾ
കോട്ടയം: ആയി സജി മുതല്‍ അലോട്ടി വരെ 31 പോലീസ് സ്റ്റേഷനുകളിലായി 300-ലേറെ ഗുണ്ടകളാണ് ജില്ലയിലെ പോലീസ് ലിസ്റ്റിലുള്ളത്. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ നാല്‍പ്പത് ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരും ഇതില്‍പ്പെടും.ബോംബ്, വാള്, കത്തി, തോക്ക് തുടങ്ങി ഇവരുടെ ഒളികേന്ദ്രങ്ങളില്‍ മാരകായുധങ്ങളുടെ വന്‍ശേഖരവും. പല ആയുധങ്ങളും വിദേശനിര്‍മിതവും. കൊല, കുത്ത്, വെട്ട്, ഭീഷണിപ്പെടുത്തല്‍ തുടങ്ങി എന്തു കൃത്യം ചെയ്യാനും മടിക്കാത്ത സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ല.ക്വട്ടേഷന്‍ കൊള്ള സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തല്ലും വെട്ടും നടത്തുന്നതും പതിവ്. ഇവരെ ജയിലില്‍ അടച്ചാല്‍ തടവറയ്ക്കുള്ളില്നിന്ന് അധോലോകത്തെ നിയന്ത്രിക്കും. വിചാരണയ്ക്ക് ജയില്‍ നിന്നിറക്കിയാല്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ സംഘം പാഞ്ഞെത്തും.കഴിഞ്ഞ വര്‍ഷം മാത്രം നൂറിലേറെ കുറ്റവാളികളെ കാപ്പ ചുമത്തി മറ്റ് ജില്ലകളിലേക്ക് നാടു കടത്തി.മറുനാട്ടില്‍ ചെന്നാലും സംഘത്തെ നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്. അതിരമ്പുഴ, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് നൂറിലേറെ ഗുണ്ടകളും മൂന്ന്…
Read More“ഈ അധമകുല ജാതന് അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ നടന് വിനായകന്
കൊച്ചി: ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന് വിനായകന് രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോ അടക്കം ഇട്ട് വിനായകന്റെ പ്രതികരണം. “അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതന് അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും. ജയ് ഹിന്ദ്.’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകന് എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോയും, അടുത്തിടെ വിവാദമായ വിനായകന് ഫളാറ്റില്‍ നിന്നും നടത്തിയ നഗ്നത പ്രദര്‍ശനത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശം സുരേഷ് ഗോപി പിന്നീട് പിന്‍വലിച്ചിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാന്‍ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ…
Read Moreരണ്ടര വയസുകാരിയുടെ കൊലപാതകം: അമ്മാവന്റെയും അമ്മയുടെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മാതാവ് ശ്രീതുവിന്റെയും കൊലപാതകക്കേസിൽ അറസ്റ്റിലായ അമ്മാവൻ ഹരികുമാറിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ അന്വേഷണസംഘം. ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞത്. പലപ്പോഴും സ്ഥിരതയില്ലാത്തതും പരസ്പര വിരുദ്ധവുമായി കാര്യങ്ങൾ പറഞ്ഞിരുന്ന ഹരികുമാറിനെ മാനസിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ഈ കേസിലും കൂടുതൽ ചോദ്യം ചെയ്യും. നിലവിൽ പത്ത് പേരെ കബളിപ്പിച്ച് ശ്രീതു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിരവധിപേർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി കെ. എസ്. സുദർശനന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read Moreസ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റോഡിന് ടോൾ പിരിക്കുന്നത് ഉൾപ്പെടെയുള്ള പല ശിപാർശകളും ചർച്ചയിലുണ്ടെന്നും സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ട്. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റും. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ദ്ധനവിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreബോഡി ബിൽഡിംഗ് താരങ്ങളുടെ നിയമനവിവാദം; പോലീസിന്റെ കായിക ചുമതലയിൽനിന്ന് എം.ആര്. അജിത്കുമാറിനെ മാറ്റി
തിരുവനന്തപുരം: പോലീസ് ഇൻസ്പെക്ടർ റാങ്കിൽ ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിനു പിന്നാലെ പോലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര് അജിത്കുമാറിനെ മാറ്റി. എഡിജിപി എസ്. ശ്രീജിത്തിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ബോഡി ബിൽഡിംഗ് താരങ്ങളുടെ വിവാദമായതിനെ തുടർന്ന് തന്നെ സെന്‍ട്രല്‍ സ്പോർട്സ് ഓഫീസർ തസ്തികയിൽ നിന്നും മാറ്റാൻ അജിത് കുമാർ കത്ത് നൽകിയിരുന്നു. സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്. രണ്ട് ബോഡി ബില്‍ഡിങ് താരങ്ങളെ പോലീസ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയയ്ക്കുകയും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തികൊണ്ട് നിയമനം നടത്തണം എന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണ് നേരത്തെ…
Read Moreപുലിപ്പേടിയിൽ പെരിന്തൽമണ്ണ: വനംവകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാനായിട്ടില്ല
പട്ടിക്കാട്: പെരിന്തൽമണ്ണയ്ക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത്. മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാടിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്തു വീടുകൾക്കു തൊട്ടുസമീപമാണു പുലിയുടെ സാന്നിധ്യം. നൂറുകണക്കിന് വീടുകളാണ് ഇവിടെയുള്ളത്. വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ട്. വനംവകുപ്പ് പലതവണ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ പരിശോധന നടത്തുന്നുണ്ട്.
Read Moreകെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; പലയിടത്തും ബസുകൾ തടഞ്ഞു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം/ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ) പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് അർധ രാത്രി അവസാനിക്കും. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം തന്പാനൂരിൽ ബസ് തടഞ്ഞ സമരാനുകൂലികൾ ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. അതേസമയം സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.സിഐടിയു, ബിഎംഎസ് എന്നിവ സമരത്തിൽ പങ്കെടുക്കുന്നില്ല. കൂടാതെ താൽകാലിക ജീവനക്കാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സർവീസ് നടത്താനാണ് മാനേജ്മെന്റ് തീരുമാനം. സിവിൽ സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ…
Read More