കൊച്ചി/പറവൂർ: വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം വടക്കന്‍ പറവൂർ മന്നത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടത്തെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എറണാകുളം റൂറല്‍ പോലീസും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയായിരുന്നു താമസം. പലര്‍ക്കും മതിയായ രേഖകള്‍ ഇല്ലായിരുന്നു.2024 ഫെബ്രുവരി മുതൽ ഇവിടെ താമസിക്കുന്നവരാണ് പലരും. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറവൂർ,വരാപ്പുഴ, പുത്തൻവേലിക്ക പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. സെയ്ദ് മുഹമ്മദ് എന്ന എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത ഹർഷാദ് ഹുസൈൻ എന്നയാൾ ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു.കൂലിവേല മുതൽ കെട്ടിട നിർമാണം ഉൾപ്പെടെ വിദഗ്ധ തൊഴിലിൽ ഏർപ്പിട്ടിരുന്നവരാണ് കസ്റ്റഡിയിലുള്ളവരിൽ എല്ലാവരും. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്ന്…
Read MoreCategory: Edition News
കേന്ദ്ര ബജറ്റ്: പ്രത്യേക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് കേരളം
തിരുവനന്തപുരം: നാളെ പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യം പരിഗണിക്കുമോ എന്ന ആകാംക്ഷയിൽ കേരളം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, മുണ്ടക്കൈ – ചൂരല്‍മലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 4,500 കോടി രൂപ, കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി…
Read Moreഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം: പോക്സോ പ്രതിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലാക്കും
തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. ഏട്ടാം ക്ലാസുകാരനെതിരേ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതൃസഹോദരി പുത്രനാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനി ആണ് കുഞ്ഞിന് ജന്മം നല്കി. പിന്നീടാണ് കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ വിദ്യാര്‍ഥിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍…
Read More“നിരന്തരം അപമാനിക്കുന്നു’; ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും കേസ്
കൊച്ചി: നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നുവെന്നാണ് നടിയുടെ പരാതി.ജനുവരി 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരേ നിയമ നടപടിയുമായി രംഗത്തെത്തിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിരെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും നടി പറഞ്ഞു.പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ്…
Read Moreപോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിൽ കഴിഞ്ഞത് ആന്ധ്രയിലും കോയമ്പത്തൂരിലും
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കസബ പോലീസ് ചോദ്യം ചെയ്തു. ആറുമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് ജയചന്ദ്രന് പോലീസിനുമുമ്പാകെ ഇന്നലെ എത്തിയത്. സുപ്രീംകോടതി അടുത്ത മാസം 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസബ സിഐ കിരണ്‍ സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയചന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജയചന്ദ്രന് അനുകൂലമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ജയചന്ദ്രന്റെ ഭാര്യക്കൊപ്പം രാഹുല്‍ ഈശ്വര്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും. അഡ്വ. സഫല്‍ കല്ലാരംകെട്ടിനൊപ്പമാണ് ജയചന്ദ്രന് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. താന്‍ ആന്ധ്രയിലും കോയമ്പത്തൂരിലുമാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു.തന്റെ പേരിലുള്ള കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയാറാണെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായി കെട്ടിച്ചമച്ച…
Read Moreവനംമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യര്‍ വന്യമൃഗങ്ങള്‍: പി. മോഹന്‍രാജ്
പത്തനംതിട്ട: കേരളത്തിലെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കെപിസിസി അംഗം പി.മോഹന്‍രാജ്. കര്‍ഷക കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും മന്ത്രിയുടെ കോലം കത്തിക്കൽ പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കേള്‍ക്കാന്‍ തയാറാകാത്ത മന്ത്രി രാജിവച്ച് ആ കസേരയില്‍ വന്യമൃഗങ്ങളെ ഇരുത്തുകയാണ് ഇതിലും ഭേദമെന്ന് മോഹന്‍രാജ് അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷതവഹിച്ചു. അഷറഫ് അപ്പാകുട്ടി, റെനീസ് മുഹമ്മദ്, കെ.എന്‍. രവീന്ദ്രന്, അബ്ദുള്‍ കലാം ആസാദ്, ബാബു കെ. ഏബ്രഹാം , അഫ്സല് വി. ഷേയ്ക്ക്, സോജന് ജോര്‍ജ്, ജോഷ്വ സാമുവല്‍, ബിനു കുമാര്‍, ദിലീപ് കുമാര്‍, രാജു കെ എ, അനുരാഗ്, രാജേന്ദ്രന്, അജിത് മണ്ണില്‍, കുരുവിള ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Read Moreപതിനാലുകാരി പ്രസവിച്ചു; ബന്ധുവായ എട്ടാം ക്ലാസ് വിദ്യാർഥിക്കെതിരെ കേസ്; ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ്
ഇടുക്കി: ഒമ്പതാം ക്ലാസുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ബന്ധുവിനെതിരെ കേസ് എടുത്ത് പോലീസ്. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി പ്രസവിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. പതിനാലുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
Read Moreകോൺഗ്രസ് പുനഃസംഘടന; കോട്ടയത്ത് ചരടുവലികൾ ശക്തമാക്കി ഗ്രൂപ്പുകൾ
കോട്ടയം: കോണ്‍ഗ്രസിന്റെ പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ജില്ലയില്‍ ഡിസിസി നേതൃത്വം പിടിക്കാന്‍ ചരടുവലികള്‍ ശക്തമായി. സംസ്ഥാന തലത്തില്‍ അഞ്ചു ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ കെപിസിസി തലത്തില്‍ ധാരണയായതില്‍ കോട്ടയവുമുണ്ട്. കോട്ടയത്തിനു പുറമേ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ഡിസിഡികളിലും പ്രസിഡന്റുമാര്‍ മാറും. കോട്ടയത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ തത്വത്തില്‍ ധാരണയായതോടെ അധ്യക്ഷപദവിയിലേക്കുള്ള ചരടുവലികള്‍ ശക്തമായിരിക്കുകയാണ്. എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും സര്‍വാധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ എ ഗ്രൂപ്പ് രണ്ടു തട്ടിലാണ്. കെപിസിസി അധ്യക്ഷനെ അനുകൂലിക്കുന്ന വിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും ജില്ലയില്‍ ശക്തമാണ്. ഈ ഗ്രൂപ്പുകളെല്ലാം തങ്ങളുടെ ആളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തിനു നിര്‍ണായക ശക്തിയുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്നൊരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം കെപിസിസിക്കുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read Moreവാട്സാപ്പിലൂടെ ചെറിയ ജോലി, വലിയ ശമ്പളം; വ്യാജ ജോലിവാഗ്ദാനങ്ങളില്‍ വീഴല്ലേയെന്ന് പോലീസ്
കൊച്ചി: വീട്ടിലിരുന്ന് ചെറിയ ഓണ്‍ലൈന്‍ ജോലി ചെയ്ത് വലിയ ശമ്പളം നേടാമെന്ന വ്യാജ ജോലി വാഗ്ദാനങ്ങളില്‍ പെട്ടുപോകല്ലേയെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം മോഹനവാഗ്ദാനങ്ങളില്‍ അകപ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ഫോണിലേക്ക് സന്ദേശം എത്തുംവീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ തട്ടിപ്പു സംഘങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് നടത്തുന്നത്. മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കും. അത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് അറിയിക്കും. ടാസ്ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസിലാക്കാതെ വലിയ ശമ്പളം പ്രതീക്ഷിച്ച് തൊഴില്‍ ദാതാവ് അവര്‍ പറയുന്ന പണം നല്‍കും. എന്നാല്‍ ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ…
Read Moreകുടുംബ പ്രശ്നം; വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം: ഭർത്താവ് അറസ്റ്റിൽ
കൊല്ലം: കടയ്ക്കൽ ചിതറ കല്ലുവെട്ടാന്‍കുഴിയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതി. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍നിന്നു വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രശ്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍ വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ് കവിതയുടെ ജീവന്…
Read More