കൊല്ലം: നാളികേരത്തിന്റെ നാടെന്ന ഖ്യാതി കേരളത്തിന് നഷ്ടമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ നാളികേര ഉത്പാദക സംസ്ഥാനമായി കർണാടക മാറി. 2016 മുതൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) 2022-23 ലെ കണക്കുകൾ പ്രകാരം കർണാടകയുടെ ഉത്പാദനം 595 കോടി നാളികേരമാണ്. തൊട്ടു പിന്നിൽ ഉള്ള കേരളത്തിന് ഇക്കാലയളവിൽ 563 കോടി നാളികേരമേ ഉത്പാദിപ്പിക്കാൻ സാധിച്ചുള്ളൂ. 2021-22 ൽ കേരളമായിരുന്നു മുന്നിൽ. അന്ന് സംസ്ഥാനം ഉത്പാദിപ്പിച്ചത് 552 കോടി നാളികേരമാണ്. കർണാടകയുടെ സംഭാവന 518 കോടിയുമായിരുന്നു. നാളികേരള വികസന ബോർഡ് 2023-24 ലെ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എങ്കിലും അവരുടെ ആദ്യ രണ്ടുപാദ താത്കാലിക എസ്റ്റിമേറ്റിലും കേരളം പിന്നിലാണ്. 726 കോടി നാളികേര ഉത്പാദനവുമായി കർണാടക തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 578…
Read MoreCategory: Edition News
ബിരുദ സർട്ടിഫിക്കറ്റിലെ വ്യാജ അറ്റസ്റ്റേഷൻ; കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
ഷാർജ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി.ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു നീതിന്യായ മന്ത്രാലയം നൽകിയ പരാതിയിലായിരുന്നു സജേഷിനെ കുറ്റക്കാരനായി ആരോപിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സർട്ടിഫിക്കേറ്റ് 2010 ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയുമായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധധനയിൽ അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ്…
Read Moreനെന്മാറ ഇരട്ടക്കൊലപാതകം; പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 14 പേർക്കെതിരേ കേസ്
നെന്മാറ(പാലക്കാട്): ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പുറത്തു കാണിക്കാത്തതിൽ പ്രതിഷേധിച്ച് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറിയ 14 കോൺഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന വിനീഷ് കരിമ്പാറ, രാജേഷ്, ധർമ്മൻ, രാധാകൃഷ്ണൻ തുടങ്ങി കണ്ടാലറിയാവുന്ന14 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. പ്രതി ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ച ചൊവ്വാഴ്ച രാത്രി 11നാണ് കോൺഗ്രസ് പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധമുണ്ടായത്. പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ പോലീസ് സ്റ്റേഷൻ മതിലും ഗേറ്റും തകരുകയും തടസംനിന്ന പോലീസുകാർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ജനക്കൂട്ടത്തെ തുരത്താൻ പോലീസ് ലാത്തിവീശി. പോലീസ് സ്റ്റേഷന്റെ ഗേറ്റ്, മതിൽ എന്നിവ തകർത്ത് 10,000 രൂപയുടെ നഷ്ടം വരുത്തിയതിനും സ്റ്റേഷൻ പരിസരത്ത് മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസിനെ…
Read Moreപിണറായിയുടെ ഭരണം സമസ്ത മേഖലയെയും തകർത്തു: ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ കഴിയണമെന്ന് പി.സി. ജോർജ്
ഉപ്പുതറ: പിണറായിയുടെ ഒൻപതു വർഷത്തെ ഭരണം കേരളത്തിലെ എല്ലാ മേഖലയെയും തകർത്തെന്ന് മുൻ എംഎൽഎ പി.സി. ജോർജ്. ഉപ്പുതറ ആശുപത്രിയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന രാപകൽ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായിരുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന മേഖലയിൽ ഇപ്പോൾ ഇല്ലായ്മ മാത്രമാണ്. ഒരാശുപത്രിയിലും മതിയായ ഡോക്ടർമാരും മരുന്നുമില്ല. ഇടുക്കിയിലെ കർഷകർക്ക് പട്ടയം നൽകുന്നതിന് പ്രധാന തടസം ഉദ്യോഗസ്ഥരാണ്. ഇവരെ നിലയ്ക്ക് നിർത്താൻ കഴിയണം. വന്യജീവിശല്യം കൂടിയായതോടെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ഫാ. ഡൊമിനിക് കാഞ്ഞിത്തിനാൽ, ഫാ. ഷാജി ഏബ്രഹാം, എ.വി. മുരളീധരൻ, അഡ്വ. പി.ആർ. മുരളീധരൻ, സന്തോഷ് കൃഷ്ണൻ, അഡ്വ. സ്റ്റീഫൻ ഐസക്, ജയിംസ് തോക്കൊമ്പിൽ, ശ്രീനഗരി രാജൻ, കെ. കുമാർ,…
Read Moreപക്ഷിപ്പനി നഷ്ടപരിഹാരം; കേന്ദ്രം കനിഞ്ഞു, സംസ്ഥാനം തിരിഞ്ഞു; കൊന്നൊടുക്കിയ ആവേശം സർക്കാർ കാട്ടുന്നില്ലെന്ന് കർഷകർ
കോട്ടയം: പക്ഷിപ്പനി പടരുമ്പോള്‍ കോഴി, താറാവ്, കാട എന്നിവയെ കൂട്ടത്തോടെ കൊന്നു കത്തിക്കാനുള്ള ആവേശം നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരിനില്ല. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മൂവായിരം കര്‍ഷകരാണ് ഒന്‍പതു മാസമായി നഷ്ടപരിഹാരം കാത്തുകഴിയുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നതിനും ചത്തതിനുമുള്ള നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രവിഹിതമായ മൂന്നു കോടി രൂപ (60 ശതമാനം) മൂന്നര മാസം മുന്‍പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ശേഷിക്കുന്ന 40 ശതമാനം (2.64 കോടി രൂപ)യാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പ്രശ്നമെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷിപ്പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 31 വരെ താറാവുകളെ വളര്‍ത്താനോ വിരിയിക്കാനോ മുട്ടവില്ക്കാനോ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ഈസ്റ്റര്‍, ക്രിസ്മസ്, പുതുവര്‍ഷ വേളകളില്‍ പക്ഷി ഇറച്ചി വില്പനയെും ഇത് സാരമായി ബാധിച്ചു. നിലവിലെ സാഹചര്യത്തില്‍ അടുത്ത ഈസ്റ്റര്‍ വരെ താറാവ്, കോഴി വളര്‍ത്തലില്‍നിന്ന് ആദായം…
Read Moreഉത്തേജകമരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന; 50 ജിമ്മുകളില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.ജിമ്മുകളില്നിന്നു പിടിച്ചെടുത്ത മരുന്നുകളില്‍ പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ ഉദ്യോഗസ്ഥര്‍…
Read Moreഅറ്റകുറ്റപ്പണികൾ: കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി; കനത്ത മൂടല്‍മഞ്ഞ് കാരണം ട്രെയിനുകൾ വൈകും
കൊല്ലം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ഏതാനും ദീർഘദൂര ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി.ഫെബ്രുവരി മൂന്ന്, ആറ്, പത്ത് തീയതികളില്‍ തിരുവനന്തപുരം-കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (ട്രെയിൻ നമ്പർ 22648) അഞ്ച്, എട്ട്, 12 തീയതികളില്‍ കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22647) പൂർണമായി റദ്ദാക്കി. ഫെബ്രുവരി ഏഴ്, ഒമ്പത് തീയതികളില്‍ ഗോരഖ്പൂർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12511) ഫെബ്രുവരി 11, 12 തീയതികളില്‍ തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12512) പൂർണമായി റദ്ദാക്കിയതായി അറിയിപ്പിൽ പറയുന്നു. അതേസമയം ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം ചില ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് 15 ഓളം ട്രെയിനുകളാണ് വൈകിയോടുന്നത്. മൂടല്‍ മഞ്ഞ് കാരണം കുറച്ചു ദിവസങ്ങളായി റെയില്‍വേ സേവനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Read More“മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’; ബ്രൂവറിക്കെതിരേ സിപിഐ മുഖപത്രത്തില്‍ ലേഖനം
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനെതിരേ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. “മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’ എന്ന തലക്കെട്ടില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യം സിപിഐ മുന്നോട്ട് വയ്ക്കുന്നു. “ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും. പാലക്കാട്ടെ നെല്‍വയലുകള്‍ വരണ്ടുണങ്ങി മരുഭൂമിയാകുന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഇതിനിടെയാണ് എലപ്പുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രഥമിക അനുമതി നല്‍കിയിരിക്കുന്നത്’, ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയരുന്നു.…
Read Moreവാഴ്സിറ്റി കലോത്സവത്തിലെ സംഘർഷം; കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ
മാള: ഹോളിഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. കെഎസ്യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, സംസ്ഥാന ട്രഷറർ സച്ചിൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സുദേവ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കെഎസ് യു ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരുടെ പരാതി. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.അതേസമയം, കലോത്സവം അലങ്കോലമാക്കാൻ എസ്എഫ്ഐ പ്രവർത്തകർ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നെന്ന് കാലിക്കറ്റ് സർവകലാശാല യൂണിയൻ ആരോപിച്ചു. കഴിഞ്ഞ എട്ടു വർഷമായി കൈവശം വച്ചുവന്നിരുന്ന യൂണിയൻ നഷ്ടമായതിന്റെ പകപോക്കലാണ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എസ്എഫ്ഐ നടത്തിയത് എന്നാണ് ഇവർ ആരോപിക്കുന്നത്. കലോത്സവത്തിന്റെ ആദ്യദിനം മുതൽ എല്ലാ കാര്യങ്ങളിലും കുറ്റപ്പെടുത്തി അനാവശ്യ ചർച്ചകളും സംഘർഷങ്ങളും ഉണ്ടാക്കുകയായിരുന്നു എസ്എഫ്ഐ എന്ന് സർവകലാശാല യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ…
Read Moreചെന്താമര അതിവിദഗ്ധനായ കൊലയാളി: വിഷം കഴിച്ചെന്ന് പറഞ്ഞത് നുണ; അർഹമായ ശിക്ഷവാങ്ങി നൽകുമെന്ന് എസ്പി
പാലക്കാട്: മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് നെന്മാറ ഇരട്ടക്കൊലയെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇയാളുടെ ഭാര്യയും മകളും പിണങ്ങിപ്പോയത് അയല്‍ക്കാരുടെ പ്രേരണയിലാണെന്ന വിരോധത്തിലാണ് കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയത്. ഇതിനുപിറകിൽ മന്ത്രവാദത്തിന്റെ കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ദിവസങ്ങള്‍ക്കു മുമ്പ് കൊലയ്ക്കുപയോഗിച്ച ആയുധം ഇയാള്‍ വാങ്ങി സൂക്ഷിച്ചു. ഇതില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഇയാള്‍ നടത്തിയിട്ടുണ്ട്. അതിവിദഗ്ധനായ കൊലയാളിയാണിയാള്‍. കൊലയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. കൂടുതല്‍ പേരെ ഇയാള്‍ ലക്ഷ്യം വെച്ചിരുന്നോ എന്നും ഇപ്പോള്‍ പറയാനാവില്ല. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഇതു സംബന്ധിച്ച് കൂടുതല്‍ പറയാനാകൂ എന്നും എസ്പി പറഞ്ഞു. പ്രതി പറയുന്ന എല്ലാ കാര്യങ്ങളും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. വിഷം കഴിച്ചുവെന്നത് തെറ്റാണ്. വനപ്രദേശം കൃത്യമായി അറിയാവുന്നയാളാണ് ചെന്താമര. അതിനാലാണ് ഇയാള്‍ക്ക് ഒന്നര…
Read More