കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ സിപിഎംനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എടക്കാട് കണ്ണൂർ സിറ്റി ഫിഷർമെൻ ഡവലപ്മെന്റ് ആന്റ് വെൽഫെയർ കോ. ഓപ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ വീണ്ടും കേസ്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച 50 ലക്ഷം രൂപ തിരിച്ചുനൽകിയില്ലെന്ന എളയാവൂർ സ്വദേശി നാരായണന്റെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. സൊസൈറ്റി സെക്രട്ടറി സുനിത, പ്രസിഡന്റ് സത്യബാബു, ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് കേസ്. വർഷങ്ങളായി സൊസൈറ്റിയിൽ നാരായണൻ പണം നിക്ഷേപിച്ച് വരികയായിരുന്നു. കാലാവധി കഴിഞ്ഞതോടെ പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വഞ്ചിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.നിരവധിയാളുകളാണ് ബാങ്ക് ഭരണ സമിതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്ന് ഭരണ സമിതി പറയുന്നുണ്ടെങ്കിലും ഇതുവരെയും തിരിച്ചു ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
Read MoreCategory: Edition News
വീണ്ടും സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതി; സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കയിലും പരാതി നല്‍കും
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ വീണ്ടും കേസ് നേരിടുന്ന സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കന്‍ പോലീസില്‍ പരാതി നല്‍കും. നടി വൈകാതെ പരാതി നല്‍കുമെന്ന് കൊച്ചി സിറ്റി പോലീസ് പറഞ്ഞു. സനല്‍കുമാര്‍ കുറച്ചു മാസങ്ങളായി അമേരിക്കയിലാണെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അമേരിക്കന്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ ശ്രമം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.നടിയുടെ പരാതിയില്‍ ജാമ്യമില്ല വകുപ്പുകളാണ് സനല്‍കുമാര്‍ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടര്ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പിലാണ് എളമക്കര പോലീസ് കേസെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി ഇ- മെയില്‍ ആയി അയച്ച പരാതി എളമക്കര പോലീസിനു കൈമാറുകയായിരുന്നു. നേരത്തെ ഉണ്ടായ സമാന പരാതിയില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും…
Read Moreവൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് പിക്കപ്പ്: യാത്രക്കാർ പുറത്തിറങ്ങാത്തതിനാൽ അപകടം ഒഴിവായി
അഞ്ചല്‍ : ചോഴിയക്കോട് പിക്കപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ ചോഴിയക്കോട് കല്ലുകുഴിയില്‍ ഇന്ന് പുലര്‍ച്ചെ 2 നാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും തണ്ണിമത്തന് കയറ്റിവന്ന പിക്കപ്പ് വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്ത് ഓടയിലേക്ക് വീഴുകയായിരുന്നു.ഒടിഞ്ഞ വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി ലൈനുകള്‍ പൊട്ടി വാഹനത്തിന് മുകളിലും സമീപത്തും വീണു. ഈസമയം വൈദ്യുതി ഉണ്ടാകാനുള്ള സാഹചര്യം മുന്നില്‍ കണ്ടു പിക്കപ്പിനുള്ളില് ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ എസ് ഇ ബി അധികൃതരാണ് വൈദ്യുതി ഓഫ് ചെയ്തത് അപകടം ഒഴിവാക്കിയത്. ഡ്രൈവര്‍ അടക്കമുള്ളവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം
Read Moreനരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ കവർച്ച: സഹോദരങ്ങളായ പ്രതികൾ റിമാൻഡിൽ
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ നരിക്കടവ് ആന്റി പോച്ചിംഗ് ക്യാമ്പിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ റിമാൻഡിൽ. ആറളം ഫാം ബ്ലോക്ക് ഒന്‍പതിൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് ( 27) എന്നിവരാണ് റിമാൻഡിൽ ആയത്. ഡിസംബർ രണ്ടിനും 11നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം വനംവകുപ്പിന്റെ ആന്റി കോച്ചിംഗ് ക്യാമ്പിൽ അതിക്രമിച്ചു കയറി പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സിസിടിവി, വയറിംഗ്, സോളാർ പാനൽ, സ്ലീപ്പിംഗ് ബെഡ്, വാതിലുകൾ എന്നിവ നശിപ്പിച്ചിരുന്നു. സംഭവത്തിൽ വനം വകുപ്പ് ആറളം പോലീസിൽ പരാതി നൽകിയിരുന്നു. കോളനികളിലെ ഊരുമൂപ്പന്മാരിൽനിന്നു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിക്കുന്നത്. സംഭവത്തിനു ശേഷം ഇവർ ഒളിവിൽ ആയിരുന്നു. കഴിഞ്ഞദിവസം രാത്രി ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ വീടിനു…
Read Moreറേഷൻ വ്യാപാരികളുടെ സമരം തീർന്നെങ്കിലും അരി കിട്ടാൻ കാത്തിരിക്കണം
കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ സമരം ഒത്തുതീർപ്പായെങ്കിലും അരിവിതരണം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. സംസ്ഥാനത്ത് 50 ശതമാനം മാത്രമാണ് ഈ മാസത്തെ അരി വിതരണം പൂർത്തിയായത്. ഡിസംബറിലെ വിഹിതത്തില്‍ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തത്. ഇനിയും 50 ശതമാനം വിതരണം നടക്കാനുണ്ട്. കുടിശിക തുക ലഭിക്കാതായതോടെ എഫ്സിഐ ഗോഡൗണുകളില്‍നിന്ന് സപ്ലൈകോയുടെ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും അരി ലോറികളില്‍ എത്തിക്കുന്ന വിതരണക്കരാര്‍ ജീവനക്കാർ കഴിഞ്ഞ ഒന്നുമുതൽ സമരം നടത്തിയതോടെ റേഷൻകടകളിലൊന്നും സാധനങ്ങളെത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച അവരുടെ സമരം ഒത്തുതീർപ്പായിരുന്നെങ്കിലും ഇന്നലെ റേഷൻ വ്യാപാരികൾ സമരം നടത്തിയതോടെ കടകളിലൊന്നും സാധനങ്ങളെത്തിക്കാൻ സാധിച്ചില്ല.നിലവിൽ സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ആട്ട, ഗോതമ്പ്, മട്ടയരി തുടങ്ങി എല്ലാം തീർന്നിരിക്കുകയാണ്. റേഷന്‍കടകളിലേക്ക് സ്റ്റോക്ക് എത്താൻ വൈകിയാൽ സാധാരണക്കാര്‍ക്ക് അരി കിട്ടാതാകും. ഇന്ന് മുതൽ റേഷൻകടകളിൽ സാധനം എത്തിക്കാൻ…
Read Moreനെന്മാറ ഇരട്ടക്കൊല; ചെന്താമരയ്ക്കായി തെരച്ചിൽ തുടരുന്നു; തെരച്ചിൽ സംഘത്തിൽ 125 പോലീസുകാർ കൂടി
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ (58) ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്നും പരിശോധന തുടരുകയാണ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാലു ടീമുകളാണ് പരിശോധന നടത്തുക. 125 പോലീസുകാർ കൂടി തെരച്ചിൽ സംഘത്തിൽ ചേരും. പോത്തുണ്ടി തിരുത്തൻപാടം ബോയൻ കോളനിയിലെ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തെരച്ചിൽ വ്യാപിപ്പിച്ചു. തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടെ സഹായം പോലീസ് തേടിയതിനെ തുടർന്ന് സ്കൂബ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. ചെന്താമര വിഷംകഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ജലാശയങ്ങളിൽ പരിശോധന നടത്തുന്നത്. 2019 ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽനിന്നു പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും…
Read Moreചെങ്ങളായി പ്രചോദനമായി; നിധി തേടി പുരാതന കോട്ട കുഴിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
കുമ്പള: കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ മാസങ്ങൾക്കുമുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി കുഴിക്കുന്നതിനിടയിൽ പുരാതനകാലത്തെ സ്വർണനാണയങ്ങൾ കണ്ടെത്തിയ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സംരക്ഷിത സ്മാരകത്തിൽ കുഴിച്ചുനോക്കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. കാസർഗോഡ് ജില്ലയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ് ലിംലീഗ് നേതാവുമായ മുജീബ് കമ്പാറിനെയും സംഘത്തെയുമാണു നാട്ടുകാർ തടഞ്ഞുവച്ച് കുമ്പള പോലീസിന് കൈമാറിയത്. സ്വന്തം പഞ്ചായത്തിൽ പുരാവസ്തുക്കളൊന്നും ഇല്ലാത്തതിനാൽ അയൽ പഞ്ചായത്തായ കുമ്പളയിലാണ് വൈസ് പ്രസിഡന്റ് നിധി തേടിപ്പോയത്. പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകമായ ആരിക്കാടി കോട്ടയിലെ കിണറിനുള്ളിലാണ് പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കുഴിച്ചുനോക്കിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കോട്ടയ്ക്കുള്ളിൽ കുഴിക്കുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സംഘത്തെ പിടികൂടിയത്. വെള്ളമില്ലാത്ത കിണറിനുള്ളിലായിരുന്നു ഇവർ കുഴിച്ചുനോക്കിയത്. സംഘം കൊണ്ടുവന്ന മൺവെട്ടികളും മറ്റുപകരണങ്ങളും കോട്ടയ്ക്കകത്തുണ്ടായിരുന്നു. മുജീബ് കമ്പാർ എന്ന കെ.എം. മുജീബ്…
Read Moreവീട്ടിൽ അതിക്രമിച്ചു കറി ലൈംഗിക അതിക്രമവും നഗ്നതാ പ്രദർശനവും; ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ
മല്ലപ്പള്ളി: വീട്ടില്‍ അതിക്രമിച്ചകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ കോട്ടൂര്‍ കണിയാന്പാറ ചെമ്പകശേരി കുഴിയില്‍ വിനു സി. ജോണാണ് (38) പിടിയിലായത്. 2023 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത ഇയാൾ കുട്ടിക്കു നേരേ നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രക്ഷപ്പെടുന്നതിനിടയില്‍ ഓടിയപ്പോള്‍ വീണു പരിക്കേറ്റ വിനു സി. ജോണിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. കുട്ടിയെയും മാതാവിനെയും ഉപദ്രവിച്ചതിന് ഇയാൾക്കെതിരേ കീഴ്വായ്പൂര് പോലീസ് നേരത്തേ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read Moreതണുത്തുറഞ്ഞ് മൂന്നാർ… ലോക്കാട്, ദേവികുളം പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിവരെ തണുപ്പ്; സന്ദർശകരെ കാത്ത് മൂന്നാർ
മൂന്നാർ: രണ്ടാഴ്ചയ്ത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും തണുപ്പെത്തി. ഡിസംബറിന്റെ അവസാന നാളുകളിലും ജനുവരിയുടെ തുടക്കത്തിലും താപനില ഏറ്റവും കുറഞ്ഞ അളവിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിവരെ താഴ്ന്നു. ലോക്കാട്, ദേവികുളം എന്നിവിടങ്ങളിലായിരുന്നു തണുപ്പ് പൂജ്യത്തിലെത്തിയത്. സെവൻമല, ലക്ഷ്മി, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനില. മാട്ടുപ്പെട്ടി, കുണ്ടള, ചെണ്ടുവര തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്. ലക്ഷ്മി എസ്റ്റേറ്റിലെ ചില പ്രദേശങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു. വീണ്ടും തണുപ്പ് എത്തിയതോടെ മൂന്നാറിലേക്കുള്ള സന്ദർശകരുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreയുവാവ് കുഴഞ്ഞുവീണ് മരിച്ചു ; മരണം ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ
കൊക്കയാർ: ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. വെംബ്ലി പുതുപ്പറമ്പിൽ പി.കെ. കുഞ്ഞുമോന്റെ മകൻ അനൂപ് (ശേഖരൻ -36 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. രാവിലെ സുഹൃത്തുക്കളോടൊപ്പം മുണ്ടക്കയം വെള്ളനാടി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു യുവാവ്. മത്സരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദനയുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മാതാവ്: ഇ.എം. ശാന്തമ്മ. ഭാര്യ: ശ്യാമ. മകൻ: ആരവ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
Read More