തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയും സർക്കാരും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെ. നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സജി ചെറിയാൻ രാജിവയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഗോവിന്ദൻ തയാറായില്ല. മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും കോടതി റദ്ദാക്കി. കേസിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ്…
Read MoreCategory: Edition News
ആയിക്കരയിൽ നാലു മത്സ്യത്തൊഴിലാളിയുമായി ഫൈബർ വള്ളം കാണാതായി; കണ്ടെത്താൻ ജെഒസിയുടെ സഹായം തേടി
കണ്ണൂർ:ആയിക്കരയിൽനിന്ന് നാലു തൊഴിലാളികളുമായി മത്സ്യബന്ധനത്തിനുപോയ ഫൈബർ വള്ളം കണ്ടെത്താൻ ജോയിന്റ് ഓപ്പറേഷൻ സെന്റർ ഫോർ കോസ്റ്റൽ സെക്യൂരിറ്റിയുടെ(ജെഒസി) സഹായം തേടി കോസ്റ്റൽ പോലീസ്.ഫൈബർ വള്ളം കുടുങ്ങിയത് ഉൾക്കടലിലായതുകൊണ്ട് കോസ്റ്റൽ പോലീസിനു രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല. അതുകൊണ്ടാണ് ജെഒസിയുടെ സഹായം തേടിയത്. രക്ഷാപ്രവർത്തനം നടത്താൻ നേവിയുടെ ഉൾപ്പെടെ സഹായം വേണമെന്നാവശ്യപ്പെട്ട് തലശേരി കോസ്റ്റൽ പോലീസ് ജെഒസിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ സഫാ മോൾ എന്ന ഫൈബർ വള്ളമാണ് ഉൾക്കടലിൽ കുടുങ്ങിയത്. വയർലെസ് സന്ദേശം ലഭിച്ച ഭാഗത്ത് തലശേരി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ 17 നാണ് ഫൈബർ വള്ളം ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മറ്റു വള്ളക്കാർക്ക് ലഭിച്ച വയർലെസ് സന്ദേശത്തിലൂടെയാണ് അപകടവിവരം പുറത്തറിയുന്നത്. ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി മുജീബിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് എൻജിൻ പ്രവർത്തിപ്പിക്കാനാകാതെ വള്ളം കടലിൽ കുടുങ്ങുകയായിരുന്നെന്ന് തലശേരി കോസ്റ്റൽ പോലീസ്…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ പോലീസ് പിടിയിൽ
മൂവാറ്റുപുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ദേവികുളം പള്ളിവാസൽ അന്പഴച്ചാൽ കുഴുപ്പിള്ളിൽ അലി(50)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ കുടുംബമായി താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ജൂലൈയിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടമ്മ എതിർത്തതിനെ തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പല പ്രാവശ്യം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും റോഡിൽ വച്ച് അപമാനിക്കുകയും ചെയ്തതായും പരാതിയുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ റോജി ജോർജ്, പി.കെ. സാബു, വി.സി. സജി, എസ്സിപിഒ എം.ആർ ലിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Read Moreഅപ്പാര്ട്ടുമെന്റില് സ്ത്രീയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം; ഹെല്മറ്റ് ധരിച്ച് റോഡിലൂടെ നടന്നുപോയ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ്
കൊച്ചി: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ അപ്പാര്ട്ട്മെന്റില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് സിസിടിവി ദൃശ്യങ്ങളില് കണ്ട യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്ജിതമാക്കി. സംഭവത്തിനു ശേഷം സമീപത്തെ സിസിടിവി ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച രാവിലെ 10.20ന് അപ്പാര്ട്ട്മെന്റിനു മുന്നിലെ റോഡിലൂടെ ഹെല്മറ്റ് ധരിച്ച യുവാവ് നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയത്. 12.50ന് ഇയാള് തിരികെ പോകുമ്പോള് ഹെല്മറ്റ് ഉണ്ടായിരുന്നു. എന്നാല് ഈ സമയം ആദ്യം ധരിച്ചിരുന്ന ടിഷര്ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടി ഷര്ട്ട് ധരിച്ചതായാണ് ദൃശ്യങ്ങളിലുള്ളത്. തുടര്ന്നാണ് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊര്ജിതമാക്കിയിരിക്കുന്നത്. ഇയാള് കൊല നടത്തിയിരിക്കാമെന്ന സംശയമാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കളമശേരി കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാര്ട്ട്മെന്റിലെ ശുചിമുറിയില് പെരുമ്പാവൂര് ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടില് ജെയ്സി എബ്രഹാമി(55)നെ മരിച്ച നിലയില് കണ്ടെത്തിയത്. കാനഡയില് ജോലിയുള്ള ഏക മകള് അമ്മയെ…
Read Moreസന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്നകാലത്തുള്ള കാര്യമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ ഭൂമി ആർഎസ്എസിന് കൈമാറ്റം ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. അല്ലാതെ അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് കെ. മുരളീധരൻ. സന്ദീപ് കോൺഗ്രസുകാരനായതിന് ശേഷം ആർഎസ്എസ് ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സന്ദീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലായെന്ന് അദ്ദേഹം പാർട്ടിക്ക് ഉറപ്പ് നല്കിയിട്ടുള്ളതാണ്. അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ആര്എസ്എസിന് ഭൂമി വിട്ടു നല്കാനുള്ള സന്ദീപിന്റെ കുടുംബത്തിന്റെ മുന് പ്രഖ്യാപനത്തിനെതിരേ വലിയ വിമര്ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സന്ദീപിനെ ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തിയത്. സന്ദീപ് വാര്യര്ക്കെതിരേ സുപ്രഭാതം, സിറാജ് പത്രങ്ങളില് ഇന്നലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷപാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിലായിരുന്നു പരസ്യം. ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്ന് കെ. മുരളീധരന് പറഞ്ഞു. ഇടതിന്റെ ശൈലിക്ക് തന്നെ എതിരാണിത്. എൽഡിഫിലെ…
Read Moreവരുന്നൂ, രാജ്യത്ത് 151 സ്വകാര്യ ട്രെയിനുകൾ; റെയിൽ ഹോസ്റ്റസ് സേവനമടക്കം ലഭ്യം
കൊല്ലം: രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കി. 2027 -ൽ ഈ ട്രെയിനുകൾ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതല. ഇവർ ഇക്കാര്യത്തിലുള്ള താത്പര്യം റെയിൽവേയെ ഇതിനകം അറിയിച്ചു കഴിഞ്ഞു. ട്രെയിനുകൾ സ്വകാര്യവത്ക്കരിക്കുന്നത് വഴി മൂന്ന് സുപ്രധാന കാര്യങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആദ്യത്തേത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നതാണ് മൂന്നാമതായി ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലവിൽ ഏതാനും സ്വകാര്യ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. തേജസ് എക്സ്പ്രസ് എന്നാണ് ഇവയുടെ പേര്. 2019 ഒക്ടോബർ നാലിന് ലക്നൗവിനും ഡൽഹിക്കും മധ്യേയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്.റെയിൽവേയുടെ…
Read Moreഎംബിബിഎസ് വിദ്യാര്ഥി വാടകവീട്ടിൽ മരിച്ചനിലയില്; മൂന്നു ദിവസം മുമ്പ് അമ്മ വിദേശത്തേക്ക് പോയിരുന്നു
തൊടുപുഴ: തൊടുപുഴയിൽ സ്വകാര്യ മെഡിക്കല് കോളജിലെ എംബിബിഎസ് വിദ്യാര്ഥിയെ വീട്ടില് മരിച്ചനിലയില് കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടമേത്തല് സുരേഷ്ബാബുവിന്റെ മകന് വിശാഖ് കൃഷ്ണ (23) ആണ് മരിച്ചത്. കോളജിനു സമീപത്തെ വാടക വീട്ടില് തൂങ്ങിമരിച്ച നിലയിലാണ് വിശാഖിനെ ഇന്നുരാവിലെ കണ്ടെത്തിയത്.മൂന്നാം വര്ഷ മെഡിക്കല് വിദ്യാര്ഥിയായിരുന്നു. പിതാവ് സുരേഷ് ബാബു ദുബായില് ജോലി ചെയ്യുകയാണ്. മാതാവും വിശാഖുമാണ് വാടക വീട്ടില് താമസിച്ചിരുന്നത്. ഇവര് മൂന്നു ദിവസം മുമ്പ് ദുബായില് ഭര്ത്താവിന്റെ അടുത്തേക്കു പോയതിനാല് വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇന്ക്വസ്റ്റ് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റി.
Read Moreമരണ വീട്ടിൽ പോയി തിരികെ മടങ്ങുന്ന വഴി കോട്ടയത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു: ഗൃഹനാഥനു ദാരുണാന്ത്യം
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കാര് പാര്ക്ക് ചെയ്യാന് ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടര് കാറില് ഇടിച്ച് സ്കൂട്ടര് യാത്രക്കാരന് തത്ക്ഷണം മരിച്ചു. ഇന്നു രാവിലെ 7.30ന് കൊല്ലാട് കല്ലുങ്കല് കടവിലാണ് അപകടം. ചാന്നാനിക്കാട്, പുളിവേലില് മധുസൂദനന് (66) ആണ് മരിച്ചത്. കല്ലുങ്കല് കടവിനു സമീപമുള്ള മരണവീട്ടിലേക്കു വന്നതായിരുന്നു ഇരു വാഹനങ്ങളും. പള്ളം സ്വദേശിയുടെ മഹീന്ദ്ര എക്സ്യുവിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.മരണവീട്ടില് ആളെ ഇറക്കിയതിനു ശേഷം, അടുത്തുള്ള തുറസായ സ്ഥലത്തു പാര്ക്ക് ചെയ്യാൻ റോഡിൽനിന്നു കാർ പ്രവേശിക്കുന്പോൾ എതിര്ദിശയില്നിന്നെത്തിയ സ്കൂട്ടര് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില് കാറിനടിയിലേക്ക് സ്കൂട്ടര് കയറി. അടുത്തുനിന്ന വൈദ്യുതി പോസ്റ്റില് ഇടിച്ചാണ് കാര് നിന്നത്. സംഭവത്തെത്തുടര്ന്ന് ഓടിക്കൂടിയ നാട്ടുകാര് മധുസൂദനനെ കാര് മറിച്ചിട്ടാണ് വെളിയിലെടുത്തത്. ഈസ്റ്റ് പോലീസും, ഫയര്ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കു മാറ്റി. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാര്ഡ് മെംമ്പര് പ്രിയാ…
Read Moreവാഹനം ഇടിപ്പിച്ചശേഷം മാല പൊട്ടിച്ചെടുത്തു; യുവതിയുടെ പരാതിയിൽ അറസ്റ്റിലായത് ഭർത്താവ്
നെടുങ്കണ്ടം: ഭാര്യയെ ആക്രമിച്ച് മാല പൊട്ടിച്ചു കട ന്ന ഭർത്താവ് അറസ്റ്റില്. കല്ലാര് പുളിക്കല് അഭിലാഷ് മൈക്കിളാണ് (43) അറസ്റ്റിലായത്. തിങ്കളാഴ്ച പകൽ നെടുങ്കണ്ടം കിഴക്കേ കവലയിലാണ് സംഭവം. വഴിയരികിൽ കൂടി നടന്നുവരികയായിരുന്ന യുവതിയെ അഭിലാഷ് കാറില് പിന്തുടര്ന്നെത്തി ഇടിച്ചിടാന് ശ്രമിച്ചു. രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ നിലത്തു വീണ യുവതിയെ ആക്രമിച്ച ശേഷം ഇയാൾ സ്വര്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreസർട്ടിഫിക്കറ്റ് പുതുക്കലിന്റെ മറവിൽ തട്ടിപ്പ്; പ്രവാസി ദമ്പതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: പ്രവാസി ദമ്പതികളിൽനിന്ന് സർട്ടിഫിക്കറ്റ് പുതുക്കലിന്റെ മറവിൽ 3.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം തൈക്കാട് ചാലയിൽ വലിയശാലയിൽ ശ്രീ വൈശാഖത്തിൽ ലെഗീഷ് (41) ആണ് അറസ്റ്റിലായത്. ചെറിയനാട് സ്വദേശിയായ പ്രദീപ്കുമാറും ഭാര്യയും കുവൈറ്റിൽ താമസിക്കുന്നവരാണ്. ഭാര്യയുടെ നഴ്സിംഗ് കൗണ്സില് സർട്ടിഫിക്കറ്റ് പുതുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലിതീഷ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. മുളന്തുരുത്തിയിൽനിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിപിൻ, എസ്ഐ പ്രദീപ്, എഎസ്ഐ അനിൽ, സിപിഒ ശ്രീരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More