കണ്ണൂർ: ഏച്ചൂരിൽ പോലീസ് സംഘത്തിനുനേരേ മയക്കുമരുന്ന് കേസ് പ്രതിയുടെ അക്രമണം. പിടികൂടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാച്ചേരി അത്തിക്കൽ ഹൗസിലെ പി.വി. ജിതിനാണ് മയക്കുമരുന്ന് ലഹരിയിൽ എസ്ഐ മാരുൾപ്പെടെയുള്ള പോലീസ് സംഘത്തെ കൈയേറ്റം ചെയ്തത്. ചക്കരക്കൽ എസ്ഐ പ്രവീൺ പുതിയാണ്ടി, പ്രൊബേഷൻ എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവർക്ക് നിസാരപരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ പട്രോളിംഗിനിടെയാണ് സംഭവം. മാച്ചേരിക്കടുത്ത് പ്രതിയുടെ കെഎൽ13 വൈ 9350 നമ്പർ ജീപ്പ് പോലീസ് പരിശോധിക്കുന്നതിനിടെ ഒന്നിനെയും വച്ചേക്കില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴരയോടെ ഏച്ചൂരിനടുത്തു നിന്ന് പ്രതിയെ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ ചക്കരക്കൽ പോലീസ് പിടികൂടിയിരുന്നു.
Read MoreCategory: Edition News
ബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: ബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. എൽഡിഎഫ് യോഗത്തിൽ സിപിഐയും ആർജെഡിയും നിലപാട് മറന്നെന്നും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ അവർക്ക് നട്ടെല്ലില്ലെന്നും ചെന്നിത്തല പറഞ്ഞു. എക്സൈസ് മന്ത്രി ഒയാസിസ് കന്പനിയുടെ പിആർഒ ആയി മാറിയിരിക്കുന്നു. മദ്യക്കന്പനി കൊണ്ടുവരാൻ എക്സൈസ് മന്ത്രിക്ക് വാശിയാണ്. എക്സൈസ് മന്ത്രിയെ കന്പനി കാണേണ്ട പോലെ കണ്ടോയെന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പാലക്കാട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബ്രൂവറിയിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും മന്ത്രിസഭയെ ഹൈജാക്ക് ചെയ്ത് മദ്യനയം മാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreമഹാസംഗമം നടത്തി ആശാ വർക്കർമാർ; സമരം ശക്തമാക്കും
തിരുവനന്തപുരം: ആശാവർക്കർമാരുടെ മഹാസംഗമം സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകരാണ് സെക്രട്ടറിയേറ്റ് നടയിൽ സമരത്തിനെത്തിയിരിക്കുന്നത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാപ്രവർത്തകർ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടന്ന് വരുന്ന സമരം കുടുതൽ കടുപ്പിക്കുന്നതിന് മുന്നോടിയായാണ് മഹാസംഗമം ഇന്ന് നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. പിഎസ് സി അംഗങ്ങളുടെ ശന്പളം വർധിപ്പിക്കാൻ സർക്കാരിന് പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക് നൽകാനുള്ള തുക കുടിശിക വരുത്തിയത് നീതികരിക്കാനാകില്ലെന്നുമാണ് ആശാപ്രവർത്തകർ പറയുന്നത്. ഇന്ന് രാവിലെയോടെ വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചേർന്നിരുന്നു.സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് പൊരിവെയിലത്ത് ആശാപ്രവർത്തകർ സമരം ചെയ്യുന്നത്. വിവിധ പ്രതിപക്ഷ സംഘടനകൾ ആശാപ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് നടയിലെത്തും. ഇന്ന് പതിനൊന്നാം ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്.ഓണറേറിയം തുക…
Read Moreബാറിലെത്തിയയാളെ ആക്രമിച്ച സംഭവം; ജീവനക്കാരൻ പോലീസ് പിടിയിൽ
കുറവിലങ്ങാട്: വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിലെത്തിയ മധ്യവയസ്കനെ ചില്ല് ഗ്ലാസുകൾ വച്ച് എറിഞ്ഞ് ആക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ റിമാൻഡിലായി. കുമരകം പടിഞ്ഞാറേക്കര ഭാഗത്ത് ചേലക്കാപ്പള്ളിൽ ബിജു സി. രാജു (42)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. വെമ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബാറിലെത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കമുണ്ടായതിന് പിന്നാലെയാണ് ഇയാൾ ചില്ല് ഗ്ലാസുകളെടുത്ത് എറിഞ്ഞത്. കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബിജു ബാറിലെത്തിയവരെ ചീത്തവിളിക്കുകയും ചെയ്തു.ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേറ്റു. പരാതിയെത്തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Moreപാതിവില തട്ടിപ്പു കേസ്; രാഷ്ട്രീയ നേതാക്കളെ നോട്ടമിട്ട് ഇഡി; ആനന്ദകുമാറും സായിഗ്രാമും സംശയനിഴലില്‍
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കളില്‍നിന്ന് മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളില്‍നിന്ന് ലഭിച്ച വിവരങ്ങളും, കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റിന്റെ മൊഴിയും ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷം പട്ടിക തയാറാക്കും. ഇതിനുശേഷം നോട്ടീസ് നല്കി ഇവരെ വിളിപ്പിക്കാനാണ് ഇഡി നീക്കം. കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണനില്നിന്നും പണം കൈപ്പറ്റിയവര്‍ക്ക് പിന്നാലെയാണ് നിലവില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വിനിയോഗിച്ചത് എങ്ങനെയെന്ന് കണ്ടത്തുകയാണ് ലക്ഷ്യം. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണം കടത്തല്‍ എന്നിവ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ആനന്ദകുമാറും സായിഗ്രാമും സംശയനിഴലില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറും സായി ഗ്രാം ട്രസ്റ്റും സംശയനിഴലിലാണ്. തട്ടിപ്പ് സംബന്ധിച്ച് ആനന്ദകുമാറിന് അറിയാമായിരുന്നു എന്ന വിലയിരുത്തലിലാണ് ഇഡി.…
Read Moreവീടിനുള്ളിലേക്കു കാട്ടുപന്നി ഓടിക്കയറി; യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് നരിക്കുനിയിൽ
കോഴിക്കോട്: വീടിനുള്ളിലേക്കു ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരേയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീടിനുള്ളിലെ മുറിയിലേക്ക് മാറിയതിനാൽ അപകടമൊഴിവായി. വരാന്തയിൽ കയറിയ കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി കാട്ടുപന്നി ചീറിപാഞ്ഞു വരുന്നതും വരാന്തയിൽ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്
Read Moreമ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കൂടുതലും നഗരങ്ങളിൽ; കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ ഇങ്ങനെയൊക്കെ
കൊല്ലം: കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, വഞ്ചന തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത് നഗര പ്രദേശങ്ങളിലെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. വാടകയും കമ്മീഷനും നൽകി മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെയാണ് മ്യൂൾ അക്കൗണ്ട് എന്ന് പറയുന്നത്. കേന്ദ്ര സാമ്പത്തിക ഇൻ്റലിജൻസ് ബ്യൂറോ, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവ നടത്തിയ പരിശോധനയിലാണ് മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കോടിക്കണക്കിന് രൂപയുടെ നിയമപരമല്ലാത്ത സാമ്പത്തിക വിനിമയം കണ്ടെത്തിയിട്ടുള്ളത്. വഞ്ചനാപരമായി നേടുന്ന പണം ആദ്യം നിക്ഷേപിക്കുന്നത് ഇത്തരം മ്യൂൾ അക്കൗണ്ടുകളിലേക്കാണ്. പിന്നീട് ഈ തുക വ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്ക് മാറ്റുന്നു. തുടർന്ന് ചെക്ക് ഉപയോഗിച്ചും എടിഎമ്മുകൾ വഴിയും പിൻവലിക്കുന്നതായാണ് ഏജൻസികളുടെ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും…
Read Moreനടപടിയുണ്ടാകണം… അങ്കണവാടിയിലേക്ക് എത്തുന്ന കുട്ടികൾക്ക് മാർഗതടസമായി വഴിയിൽ വീണുകിടക്കുന്ന പന
മുട്ടം: ശങ്കരപ്പിള്ളി അങ്കണവാടിയിലേക്ക് എത്തുന്ന കുട്ടികൾക്ക് സഞ്ചരിക്കാൻ വഴിയിൽ തടസമായി കിടക്കുന്ന പനയുടെ മുകളിലും കയറേണ്ട ദുരവസ്ഥയാണുള്ളത്. സമീപത്തെ പുരയിടത്തിൽനിന്ന പനയാണ് വഴിയിലേക്ക് വീണത്. നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിലേക്കുള്ള വഴിമധ്യേ പന മാർഗതടസം സൃഷ്ടിച്ച് കിടന്നിട്ടും മുറിച്ചുമാറ്റാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പനയുടെ മുകളിൽ കയറിയിറങ്ങുന്ന കുരുന്നുകൾ മറിഞ്ഞുവീഴാതിരിക്കാൻ അങ്കണവാടി ടീച്ചറും ആയയുമെല്ലാം ഓടിയെത്തേണ്ട സ്ഥിതിയാണുള്ളത്. എപ്പോഴെങ്കിലും തങ്ങളുടെ കണ്ണിൽപ്പെടാതെ കുട്ടികൾ പനയുടെ മുകളിൽ കയറി താഴെ വീണാലോ എന്ന ആശങ്കയിലാണ് അങ്കണവാടി അധികൃതർ. കുട്ടികൾക്ക് വഴിയിൽ തടസമായി കിടക്കുന്ന പന മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read Moreപശുഫാമില്‍ തെരുവു നായ്ക്കളുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചുകൊന്നു
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയില്‍ പശുഫാമില്‍ കയറിയ തെരുവ് നായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകീറി കൊന്നു. നാലുകോടി അച്ചോത്തില് ബിജുവിന്റെ പശുഫാമില്‍ തിങ്കളാഴ്ച രാത്രി 12.30നാണ് സംഭവം. ശബ്ദംകേട്ട് ബിജു ഉണര്‍ന്നു ഫാമില്‍ എത്തിയപ്പോഴാണ് കിടാരിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ബിജു വീടിന്റെ കതകു തുറന്നപ്പോഴേക്കും തെരുവു നായ്ക്കള്‍ രക്ഷപ്പെട്ടു. ബിജുവിന്റെ ഫാമില്‍ അഞ്ചു പശുക്കളാണുള്ളത്. 16 ദിവസംമുമ്പ് പ്രസവിച്ച കിടാരിയെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്. അടച്ചുറപ്പുള്ള കൂട്ടില്‍ നായ്ക്കള്‍ നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയത്. പായിപ്പാട് പഞ്ചായത്തിലും വെറ്ററിനറി ആശുപത്രിയിലും ബിജു പരാതി നല്കി. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ കിടാവിനെ പോസ്റ്റ്മോര്‍ട്ടം നടത്തി. രണ്ടുമാസംമുമ്പ് ഇതേ ഫാമില്‍ തെരുവ് നായ്ക്കളുടെ ആക്രമണം നടന്നിരുന്നു. അന്ന് ആറുമാസം പ്രായമായ പശുക്കിടാവിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു.
Read Moreമധ്യവയസ്കനൊപ്പമിരുന്ന് മദ്യപാനം; ലഹരിമൂത്തപ്പോൾ യുവാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതരപൊള്ളലേറ്റ് വർഗീസ് ആശുപത്രിയിൽ
പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്ക്; സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ ബിജു വർഗീസാണ് (55) അറസ്റ്റിലായത്. ഇയാളുടെ ബന്ധുകൂടിയായ പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. കൂലിപ്പണിക്കാരായ ഇരുവരും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞ രാത്രിയും രണ്ടും പേരും ചേര്‍ന്നിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. ആസിഡ് വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളില്‍ പൂര്‍ണമായും വീണു പൊള്ളലേറ്റും കണ്ണ് കാണാന്‍ കഴിയാത്ത നിലയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പോലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വീട്ടില്‍ നിന്നും ഒരു കുപ്പി ആസിഡ് കണ്ടെത്തി. മുമ്പും ബിജുവിന്റെ ഭാഗത്തുനിന്നും ആക്രമണം മകന്…
Read More