നെടുമങ്ങാട്: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത് അമിത വേഗത കാരണമാണെന്ന് പൊലീസ് പറഞ്ഞു . ഇന്നലെ രാത്രി 10.30യോട് യാണ് നെടുമങ്ങാട് കാട്ടാക്കട പെരിങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാര യാത്ര പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. സംഭവശേഷം ഒളിവിൽ പോയ ബസ് ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി രഞ്ജു എന്ന് വിളിക്കുന്ന അരുൾ ദാസ് (34)നെ വലിയ വിളപ്പുറം എന്ന സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ അപകടം നടന്ന സ്ഥലത്ത് നിന്നും ഓടി പോവുകയായിരുന്നു. ഇയാൾക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ഇയാളെ ഇന്ന് പുലർച്ചെ പോലീസ് പിടികൂടുകയായിരുന്നു.ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇരിഞ്ചയത്തു വച്ച് നല്ല വേഗതയിൽ…
Read MoreCategory: Edition News
ഡ്യൂട്ടി കാർഡില്ലാതെ സർവീസ്; കെഎസ്ആർടിസി കണ്ടക്ടർക്ക് പിഴശിക്ഷ; അനധികൃതമായി സർവീസ് നടത്തിയെന്ന കുറ്റം
ചാത്തന്നൂർ: കെഎസ് ആർടിസിയുടെ ബസ് സർവീസ് നടത്തുന്ന കണ്ടക്ടർമാരുടെ കൈവശം കരുതേണ്ട സർവീസിനെ സംബന്ധിച്ച ആധികാരിക രേഖയായ ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തിയ കണ്ടക്ടർക്ക് പിഴ ശിക്ഷ. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടർ സുജിതിനാണ് ശിക്ഷ ലഭിച്ചത്. ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തുന്നത് ബസ് മോഷ്ടിച്ച് അനധികൃതമായി സർവീസ് നടത്തുന്നതിന് തുല്യമായ കുറ്റമാണ്. കഴിഞ്ഞ ഒക്ടോബർ 22 ന് കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേയ്ക്ക് സർവീസ് നടത്തിയ ഓർഡിനറി ബസാണ് വിവാദത്തിൽപ്പെട്ടത്. കെ എസ് ആർടിസിയുടെ ഏതൊരു സർവീസ് പോകുമ്പോഴും കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റിൽ നിന്നും ഡ്യൂട്ടി കാർഡ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതാണ്. ബസ് സർവീസിന്റെ രേഖാമൂലമുള്ള സുരക്ഷിതത്വത്തിനും ഇത് അത്യാവശ്യമാണ്.
Read Moreസ്വത്തുതർക്കത്തിൽ ഗണേഷ് കുമാറിന് ആശ്വാസം; വിൽപ്പത്രത്തിലെ ഒപ്പ് ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്
തിരുവനന്തപുരം: സ്വത്തുതർക്കത്തിൽ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിലെ ഒപ്പ് ഗണേഷ് കുമറിന്റെ പിതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. സഹോദരി ഉഷാ മോഹൻദാസിന്റെ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. കൊട്ടാരക്കര മുൻസിഫ് കോടതി വിൽപ്പത്രത്തിലെ ഒപ്പുകൾ പരിശോധനയ്ക്കായി സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ബാലകൃഷ്ണ പിള്ള നേരത്തെ നടത്തിയ ബാങ്കിടപാടുകളിലും സംസ്ഥാന മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനായിരിക്കെയുള്ള രേഖകളിലുമുള്ള ഒപ്പുകൾ ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലബോറട്ടറി കോടതിയിൽ സമർപ്പിച്ചത്.
Read Moreഡോക്ടർമാരും മരുന്നും ഇല്ല; താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ; കോൺഗ്രസ് സമരത്തിന്
നെടുങ്കണ്ടം: ആവശ്യത്തിന് ഡോക്ടര്മാരും മരുന്നുമില്ലാതെ അവതാളത്തിലായ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്ത്തനം കാര്യക്ഷമമാക്കാന് നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് 20ന് രാവിലെ 11ന് ആശുപത്രിയുടെ മുമ്പില് ധര്ണാസമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ്് സി.എസ്. യശോധരന് അറിയിച്ചു. ആകെ 26 ഡോക്ടര്മാര് വേണ്ടിടത്ത് പകുതിയോളം ഡോക്ടര്മാര് പോലും നിലവിലില്ല. കാഷ്വാലിറ്റിയില് കുറഞ്ഞത് മൂന്ന് ഡോക്ടര്മാരുണ്ടാകേണ്ട സ്ഥാനത്ത് ഒരാള് മാത്രമാണ് ഉണ്ടാകാറുള്ളത്. സ്പെഷാലിറ്റി ഡിപ്പാര്ട്ട്മെന്റുകള് നാമമാത്രമായേ പ്രവര്ത്തിക്കുന്നുള്ളു. സ്പെഷലിസ്റ്റ് ഡോക്ടര്മാരുടെ സേവനം ദിവസവും എട്ട് മണിക്കൂര് ലഭ്യമാക്കണമെന്നാണ് നിബന്ധനയെങ്കിലും മിക്കവരും രാവിലെ ഒമ്പതരയ്ക്കും പത്തിനും എത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് പടിയിറങ്ങും. സ്പെഷലിസ്റ്റ് ഡോക്ടര്മാര് സ്ഥിരമായി അവധിയെടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ പ്രധാന ഡോക്ടര് സ്ഥലംമാറി പോയതിനാൽ രോഗികള് സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുമാരെ ആശ്രയിക്കാന് നിര്ബന്ധിതരാകുന്നു. നേത്രവിഭാഗം ഡോക്ടര് വല്ലപ്പോഴും മാത്രമേ ഡ്യൂട്ടിക്കെത്താറുള്ളു. ആവശ്യത്തിന്…
Read Moreപത്തനംതിട്ട പീഡനക്കേസ്: ഒരാഴ്ചയ്ക്കുള്ളില് അഴിക്കുള്ളിലായത് 56 പേര്; ഇനി പിടിയിലാകാന് മൂന്നുപേര്
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, പത്തനംതിട്ടയിലെ പതിനെട്ടുകാരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസില് കുറ്റാരോപിതരായ മൂന്നുപേരൊഴികെ 56 പേരെ ഒരാഴ്ചയ്ക്കുള്ളില് അഴികള്ക്കുള്ളിലാക്കാനായെന്നു പോലീസ്. പെണ്കുട്ടിയുടെ മൊഴിയെ അടിസ്ഥാനമാക്കി കേസുകള് രജിസ്റ്റര് ചെയ്തശേഷം വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളിലാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. ഇവരില് പ്രായപൂര്ത്തിയാകാത്തവരെ ജുവനൈല് ജസ്റ്റീസ് കോടതിയിലും മറ്റുള്ളവരെ ജുഡീഷല് മജിസ്ട്രേറ്റ് മുമ്പാകെയും ഹാജരാക്കുകയായിരുന്നു. കുറ്റാരോപിതരുടെ എണ്ണത്തിലും ഇതില് തന്നെ കൗമാരക്കര് കൂടുതലുള്ളതിനാലുമാണ ്സംസ്ഥാനത്ത് ഇതേവരെ രജിസ്റ്റര് ചെയ്തിട്ടുള്ളതില് വച്ചേറ്റവും വലിയ പോക്സോ കേസായി ഇതു മാറിയത്. കുറ്റാരോപിതരായ 59 പേരില് 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര് അറിയിച്ചു. ഇനി പിടിയിലാകാനുള്ള മൂന്നു പേരില് രണ്ടുപേര് പത്തനംതിട്ട സ്റ്റേഷനില് രജിസ്റ്റര് ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ്…
Read Moreതൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ ജീവനക്കാര്ക്കു പരിശീലനം
കോഴിക്കോട്: തൊഴിലിടങ്ങളില് സ്ത്രീകള്ക്കുനേരെയുണ്ടായുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന് കേന്ദ്ര, സംസ്ഥാന ജീവനക്കാര്ക്കും അര്ധ സര്ക്കാര് ജീവനക്കാര്ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില് സ്ത്രീകള്ക്കുനേരെയുള്ള ലൈംഗികാതിക്രമം (തടയല്, നിരോധിക്കല്, പരിഹാരം) നിയമം 2013 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്ഗനിര്ദേശങ്ങള് പാലിക്കുന്നതില് വീഴ്ച വരുന്നുവെന്നുകണ്ടാണ് സര്ക്കാര് ഇടപെടല്. ജീവനക്കാര്ക്ക് പരിശീലനം നല്കാന് കോഴിക്കോട് ജെന്ഡര് പാര്ക്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫ്ലൈനായും ഓണ്ലൈനായും ജീവനക്കാര്ക്ക് പരിശീലനം നല്കും. നിയമം നടപ്പാക്കുന്നതില് വീഴ്ച വരുത്തിയാല് ഭാവിയില് ഗുരുതര നിയമപ്രശ്നങ്ങള്ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി വനിതാ വികസന ഡയറക്ടര് നല്കിയ ശിപാര്ശ അംഗീകരിച്ചാണ് സര്ക്കാര് നടപടി. തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമം തടയല് നിയമം നടപ്പാക്കുന്നതിനായി ജില്ലാ ഓഫീസര്മാരായി ജില്ലാ കളക്ടര്മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമത്തിന്റെ സെക്ഷന് (5) പ്രകാരം 10 ല് താഴെ തൊഴിലാളികള് ഉള്ളതിനാല് ഇന്റേണല് കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില് പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില് ലൈംഗിക പീഡന…
Read Moreഅതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ യാത്രക്കാരൻ സൈഡ് നൽകിയില്ല; രോഗി മരിച്ചു
തലശേരി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വരികയായിരുന്ന ആംബുലൻസിന് കാർ സൈഡ് നൽകിയില്ല. രോഗി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൂത്തുപറമ്പ്-തലശേരി റൂട്ടിൽ പൊന്ന്യത്താണ് സംഭവം. മട്ടന്നൂർ കളറോഡ് സ്വദേശിനി റുഖിയ (72) യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസിനാണ് മുന്നിൽ പോയ കാർ സൈഡ് നൽകാതിരുന്നത്. മൂന്നുതവണ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥലമുണ്ടായിട്ടും കാർ യാത്രക്കാരൻ സൈഡ് തന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർ ശരത്ത് രാഷ്ട്രദീപികയോട് പറഞ്ഞു. റുഖിയയുടെ നില അപകടത്തിലായതിനാൽ മട്ടന്നൂരിലെ ആശുപത്രിയിൽനിന്നു ഡോക്ടർ ഉൾപ്പെടെ ആംബുലൻസിൽ കയറിയിരുന്നു. ആംബുലൻസിനുള്ളിൽ വച്ച് സിപിആർ നൽകുയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോഴേക്കും രോഗി മരണമടഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreബോബി ചെമ്മണൂരിന് ജയിലില് വിഐപി പരിഗണന; ജയില് ഡിഐജി പി. അജയകുമാര് വഴിവിട്ട നീക്കം നടത്തിയെന്നു സ്പെഷല് ബ്രാഞ്ച്
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസില് കാക്കനാട് ജില്ല ജയിലില് റിമാന്ഡില് കഴിഞ്ഞ വ്യവസായി ബോബി ചെമ്മണൂരിന് ജയില് വകുപ്പ് മധ്യമേഖല ഡിഐജി പി. അജയകുമാര് വഴിവിട്ട നീക്കം നടത്തിയെന്ന് സ്പെഷല് ബ്രാഞ്ച് റിപ്പോര്ട്ട്. സ്വകാര്യ ചടങ്ങില് പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാന് ജയിലിലേക്ക് പാഞ്ഞെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലില് കണ്ടുവെന്നാണ് സ്പെഷല്ബ്രാഞ്ച് സിസിടിവി ദൃശ്യങ്ങള് ഉള്പ്പെടെയുളളവ സഹിതം സര്ക്കാരിന് നല്കിയ റിപ്പോര്ട്ടിലുള്ളത്. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ “പവര് ബ്രോക്കറെ’ ന്നാണ് റിപ്പോര്ട്ടില് പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉള്പ്പെടെ ബോബിക്ക് ഉപയോഗിക്കാന് സൗകര്യമൊരുക്കിയെന്നാണ് സ്പെഷല്ബ്രാഞ്ചിന്റെ റിപ്പോര്ട്ടിലുള്ളത്. ജയില് ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്ട്ടും ഇന്ന് സര്ക്കാരിന് നല്കും. ഡിഐജിയെ പരസ്യമായി ശാസിച്ച് ജയില് മേധാവിഅതേസമയം, സംഭവത്തില് ഡിഐജി അജയകുമാറിനെ ജയില് മേധാവിയായ എഡിജിപി ബല്റാം കുമാര് ഉപാധ്യായ പരസ്യമായി ശാസിച്ചുവെന്നാണ് വിവരം.…
Read Moreപാലായില് വിദ്യാര്ഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; പരാതി നൽകി പിതാവ്
കോട്ടയം: പാലായില് വിദ്യാര്ഥിയെ സഹപാഠികള് നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചുവെന്നു പരാതി. ഒന്പതാം ക്ലാസ് വിദ്യാര്ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്ഥികള് ചേര്ന്ന് ഉപദ്രവിച്ചത്. വിദ്യാര്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള് ഉള്പ്പെടെ പുറത്തുവന്നതോടെ വിദ്യാര്ഥിയുടെ അച്ഛന് പാലാ പോലീസ് സ്റ്റേഷനില് പരാതി നല്കി. പരാതിയില് വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് പറഞ്ഞു. വിദ്യാര്ഥിയെ ബലമായി പിടിച്ചുവച്ചശേഷം വസ്ത്രങ്ങള് ഊരി മാറ്റുകയായിരുന്നുവെന്നാണ് പരാതിയില് പറയുന്നത്. എതിര്ക്കാന് ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്ഥിയെ സഹപാഠികളായ രണ്ടു പേര് ചേര്ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില് പറയുന്നു. റിപ്പോര്ട്ട് തേടി മന്ത്രി വീണാ ജോര്ജ് തിരുവനന്തപുരം: പാലായില് വിദ്യാര്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയിൽ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്ട്ട്…
Read Moreപത്തനംതിട്ടയിൽ വിനോദയാത്രാസംഘത്തിന്റെ ടൂറിസ്റ്റ്ബസ് മറിഞ്ഞു; 44 ബിഎഡ് വിദ്യാര്ഥികൾക്ക് പരിക്ക്
അടൂര്: ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാതയില് കടമ്പനാട് കല്ലുകുഴിയില് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കോളജ് വിദ്യാര്ഥികളടക്കം നിരവധി പേര്ക്കു പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബിഎഡ് വിദ്യാര്ഥികളും അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില് ബിഎഡ് വിദ്യാര്ഥികള് അടക്കം 44 പേര്ക്കാണ് പരിക്കേറ്റത്. രണ്ടു പേര്ക്ക് സാരമായ പരിക്കുണ്ട്. എന്നാല്, ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ അടൂര് താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്ത്തനം നടത്തിയത്. പിന്നീട് അഗ്നിരക്ഷാ സേനയും എത്തി. കൊല്ലം ഫാത്തിമ മെമ്മോറിയല് ട്രെയിനിംഗ്് കോളജിലെ ബിഎഡ് വിദ്യാര്ഥികള് രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്. ഇതില് ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള് വൈദ്യുതപോസ്റ്റില് തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് ഫയര്ഫോഴ്സും പോലീസും…
Read More