വടക്കഞ്ചേരി: യുദ്ധഭീതിയിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. ഒരുമാസം മുമ്പ് കിലോയ്ക്ക് 48 രൂപ ഉണ്ടായിരുന്ന പൈനാപ്പിളിന്റെ മൊത്തവില ഇപ്പോൾ 20 രൂപയായി കുറഞ്ഞു. ഇരുപതിലും താഴ്ന്ന് 19 രൂപയ്ക്കും പൈനാപ്പിൾ വിൽക്കേണ്ടിവരുന്നതായി പ്രാദേശികമായി ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി നടത്തുന്ന വാൽകുളമ്പ് കണ്ടത്തിൽപറമ്പിൽ സജി പറഞ്ഞു. യുദ്ധഭീഷണിയെ തുടർന്ന് കയറ്റുമതി നിലച്ചത് പൈനാപ്പിളിന്റെ വിലയിടിയാൻ കാരണമായി. കാശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾ ഇല്ലാതായത് പൈനാപ്പിൾ വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. മാങ്ങ ഉത്പാദനം കൂടിയതും തണ്ണിമത്തൻ വില കുറഞ്ഞതും പൈനാപ്പിൾ വിപണിയെ തളർത്താൻ കാരണമായി. വടക്കേ ഇന്ത്യൻ ലോബിയുടെ ഇടപെടലുകൾ പൈനാപ്പിളിന് വലിയ ദോഷകരമായിട്ടുണ്ടെന്ന് പൈനാപ്പിൾ കർഷകർ പറയുന്നു. പൾപ്പ് കമ്പനികൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മാമ്പഴം വാങ്ങിക്കൂട്ടിയാണ് പ്രവർത്തിക്കുന്നത്. അതേസമയം, പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞെങ്കിലും ചില്ലറ വില്പന വില ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. ഒരു പൈനാപ്പിൾ…
Read MoreCategory: Edition News
പഴയങ്ങാടിയിൽ 16 കാരിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരിന്നു
പഴയങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. വെങ്ങര സ്വദേശി വി.വി. റിസ്വാനെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് വരികയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreകാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്
തൃശൂർ: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് 14-ാം ബ്ലോക്കിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടിൽ കെ.എ. കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഭാര്യ സുമയെ എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് കുഞ്ഞുമോനും ഭാര്യ സുമയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കുഞ്ഞുമോന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. ഈ മേഖലയിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം പതിവാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Read Moreപത്തനംതിട്ടയ്ക്ക് അഭിമാനമായി അടൂർ പ്രകാശിന്റെ കൺവീനർസ്ഥാനം
പത്തനംതിട്ട: അടൂർ പ്രകാശ് എംപിക്കു ലഭിച്ച യുഡിഎഫ് കൺവീനർ സ്ഥാനം പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി. ജില്ലയിൽ നിന്നൊരാൾ യുഡിഎഫ് സംസ്ഥാന നേതൃരംഗത്ത് എത്തപ്പെടുന്നത് ഇതാദ്യമായാണ്. ആന്റോ ആന്റണി എംപിക്ക് കെപിസിസി അധ്യക്ഷ സ്ഥാനം അവസാന നിമിഷം ലഭ്യമാകാതെ പോയെങ്കിലും അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനത്തെത്തിയത് പത്തനംതിട്ടയ്ക്ക് നേട്ടമായി. വിദ്യാർഥി, യുവജന രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അടൂർ പ്രകാശ് യൂത്ത് കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലയുടെ പ്രഥമ അധ്യക്ഷനാണ്. അടൂർ ബാറിൽ അഭിഭാഷകനായിരുന്ന പ്രകാശ് കോന്നി നിയമസഭ മണ്ഡലത്തിൽ 1996ൽ സീറ്റ് ലഭിച്ചതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സംഘടനാ രംഗത്തും ഭരണമേഖലയിലും പടവുകൾ ചവിട്ടിക്കയറി. നിലവിൽ ആറ്റിങ്ങൽ എംപി കൂടിയായ അദ്ദേഹം 1996 മുതൽ 2019 വരെ കോന്നി എംഎൽഎ ആയിരുന്നു.ഇക്കാലയളവിൽ ഉമ്മൻ ചാണ്ടിയുടെ രണ്ട് മന്ത്രിസഭകളിലായി ഭക്ഷ്യ, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ മന്ത്രിയായി. പത്തനംതിട്ട ഡിസിസി വൈസ്…
Read Moreആലപ്പുഴ വഴിയുള്ള വന്ദേഭാരത് 16 കോച്ചുകളുമായി 22 മുതൽ ഓടിത്തുടങ്ങും
കൊല്ലം: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്പ്രസ് (20631/20632) 16 കോച്ചുകളുമായി 22 മുതൽ സർവീസ് ആരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. നിലവിൽ എട്ട് കോച്ചുകളുമായി ഓടിയിരുന്ന വണ്ടിയിൽ ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഏഴ് ചെയർ കാർ കോച്ചുകളുമാണ് പുതുതായി ഉൾപ്പെടുത്തുന്നത്. ചെയർകാർ – 14, എക്സിക്യൂട്ടീവ് ക്ലാസ് – രണ്ട് എന്നിങ്ങനെയായിരിക്കും 22 മുതലുള്ള കോച്ച് കോമ്പോസിഷൻ.
Read Moreസണ്ണി ജോസഫ് മാന്യതയുടെ മുഖശ്രീ: അര നൂറ്റാണ്ടിലേറെയായി തന്റെ ഉറ്റ സുഹൃത്താണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്. തൊടുപുഴ ന്യൂമാൻസ് കോളജിൽ കെഎസ്യു പ്രവർത്തകനായിരുന്ന കാലം മുതൽ അര നൂറ്റാണ്ടിലേറെയായി തന്റെ ഉറ്റ സുഹൃത്താണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഫോട്ടോ മത്സരങ്ങളിൽ പങ്കെടുക്കാത്ത ഷോ മാൻ അല്ലാത്ത സണ്ണി ജോസഫ് കോൺഗ്രസ് സംഘടനാ രംഗത്ത് ചെറുപ്പം മുതൽ കർമ്മശേഷി പ്രകടിപ്പിച്ച കഠിനാധ്വാനിയായ മലയോര കർഷകനാണ്. സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreനൂറനാട് മേഖലയിൽ മുള്ളൻപന്നി ശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ; ആക്രമണത്തിൽ പരിക്കേറ്റ നായ അവശനിലയിൽ
ചാരുംമൂട്: കർഷകരുടെ ഉറക്കം കെടുത്തി കാട്ടുപന്നി ശല്യത്തിനു പിന്നാലെ നൂറനാട് മേഖലയിൽ മുള്ളൻപന്നി ശല്യവും വ്യാപകമായി. പന്നിശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരും നാട്ടുകാരും നൊട്ടോട്ടം ഓടുന്നതിനിടയിലാണ് നൂറനാട്-പാലമേൽ പഞ്ചായത്തു പ്രദേശങ്ങളിൽ മുള്ളൻപന്നി ശല്യവും രൂക്ഷമായിരിക്കുന്നത്. മറ്റപ്പള്ളി, മുതുകാട്ടുകര, തത്തംമുന്ന, ഇടക്കുന്നം ഭാഗങ്ങളിലെ കനാൽ പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ സാന്നിധ്യമുള്ളത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന മുള്ളൻപന്നികളെ തെരുവുനായ്ക്കൾ കൂട്ടം കൂടി ആക്രമിക്കുന്നതും പതിവായി. മുള്ള് നായ്ക്കളുടെ ശരീരത്തിലേക്ക് ആഴത്തിൽ ഇറക്കിയാണ് മുള്ളൻപന്നികൾ രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം ഇടക്കുന്നം സ്വദേശി വി. രാജേന്ദ്രന്റെ വീടിനു മുന്നിൽ മുള്ള് ആഴത്തിൽ തറച്ചുകയറിയ തെരുവുനായയെ അവശനിലയിൽ കണ്ടെത്തി. മാവേലിക്കര സ്വദേശിയും മൃഗസംരക്ഷകനുമായ ദീപുവിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി നായയെ രക്ഷപ്പെടുത്തി. ഏതാനും ദിവസം മുമ്പ് സമാനമായ സംഭവം ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിനു മുന്നിലെ ആലിന് സമീപം നടന്നതായി ദീപു പറഞ്ഞു. കാട്ടുപന്നികളും തെരുവുനായ്ക്കളും മനുഷ്യർക്ക് ഉപദ്രവകാരികളായി…
Read Moreമാങ്ങാനം സന്തോഷ് കൊലക്കേസ്: പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കോട്ടയം: മാങ്ങാനം സന്തോഷ് വധക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപവീതം പിഴയും ശിക്ഷ. കോട്ടയം മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. തുക കൊല്ലപ്പെട്ട സന്തോഷിന്റെ പിതാവിന് നല്‍കാനാണ് നിര്‍ദേശം. 2017 ഓഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷി(36)നെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നശേഷം കഷണങ്ങളാക്കി ചാക്കില്‍ കെട്ടി പലയിടങ്ങളിള് ഉപേക്ഷിക്കുകയായിരുന്നു.കുഞ്ഞുമോളും സന്തോഷുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പിതാവിനെ ചവിട്ടിക്കൊന്ന കേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് ജയിലില്‍വച്ച് സന്തോഷിനെ പരിചയപ്പെടുന്നത്. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സന്തോഷ്. ജാമ്യത്തില്‍ ഇറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ സഹായിക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. പില്ക്കാലത്ത് കുഞ്ഞുമോളുമായി…
Read Moreഇവൻ ഷിബു നായർ, 34 കേസുകളിലെ പ്രതി; സഹായവാഗ്ദാനം നൽകാമെന്ന് പറഞ്ഞ് അടുത്തുകൂടി തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്നു പോലീസ്
കോട്ടയം: തിരുവനന്തപുരം റൂറൽ, സിറ്റി, കൊല്ലം റൂറൽ, കോട്ടയം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി മോഷണം, പിടിച്ചുപറി, വഞ്ചന തുടങ്ങിയ 34 കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷിബു എസ്. നായരെന്ന യുവാവിനെ സൂക്ഷിക്കണമെന്നു പോലീസ്. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പോലെ പ്രാർഥിച്ച് അവരുടെ മനസ് മാറ്റി സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുക്കുന്നതാണ് ഇയാളുടെ പതിവ്. പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വീട്ടിലെത്തുമ്പോഴും കസ്റ്റഡിയിൽ ഉള്ളപ്പോഴും മനുഷ്യ വിസർജ്യം പോലീസിന് നേരേ എറിയുന്നതും ഇയാളുടെ രീതിയാണെന്നു പോലീസ് അറിയിച്ചു.
Read Moreപാതിവില തട്ടിപ്പ് കേസ്; ആരോപണ വിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണവിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 10.15ന് എത്തിയ രാധാകൃഷ്ണന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടോടെയാണ് മടങ്ങിയത്. കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് 42 കോടി രൂപ നല്‍കിയതായി എ.എന്‍. രാധാകൃഷ്ണന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എ.എന്‍. രാധാകൃഷ്ണന് പ്രസിഡന്റായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സൊസൈറ്റി 42 കോടി രൂപ നല്‍കിയതായി നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. സൈന്‍ സൊസൈറ്റി വഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം മടക്കി നല്കികൊണ്ടിരിക്കുകയാണെന്ന് രാധാകൃഷ്ണന് പറഞ്ഞു. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് കഴിഞ്ഞമാസം ക്രൈംബ്രാഞ്ച്…
Read More