അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. ഇടമലക്കുടി സ്വദേശിനിയായ 22കാരിയാണ് ജീപ്പിനുള്ളില്‍ അമ്മയായത്. യുവതിയും കുടുംബവും സൗകര്യാര്‍ഥം ഒരാഴ്ച്ച മുമ്പ് മാങ്കുളം ആനക്കുളത്ത് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയിരുന്നു. ഈ മാസം 22ആയിരുന്നു പ്രസവ തീയതിയായി ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച്ച ഉച്ചയോടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചു. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ആനക്കുളത്തുനിന്നു ടാക്സി ജീപ്പിൽ അടിമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍, വാഹനം വിരിപാറ ഭാഗത്തെത്തിയതോടെ യുവതിക്ക് പ്രസവ വേദന കലശലാകുകയും വെള്ളിയാഴ്ച്ച രണ്ടോടെ യുവതി ജീപ്പിനുള്ളില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന യുവതിയുടെ മാതാവ് പ്രസവ ശുശ്രൂഷകള്‍ നടത്തി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും കുടുംബാംഗങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read MoreCategory: Edition News
വീട്ടുകാർ ആശുപത്രിയിൽ പോയ തക്കംനോക്കി വീട്ടിൽ കയറി മോഷണം: മകനും അമ്മയും പിടിയിൽ
കട്ടപ്പന: അയൽവാസിയുടെ ആളില്ലാത്ത വീട്ടിൽ കയറി ഒമ്പതര പവർ സ്വർണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റിൽ. മുരുകേശ്വരി രമേശ് (38), ശരൺകുമാർ (22)എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കടമാക്കുഴിയിൽ പുത്തൻപുരക്കൽ രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട് സ്വദേശികളായ പ്രതികളായ ഇവർ ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കടമാക്കുഴിയിൽ താമസിക്കുന്നതിനിടെ അയൽവാസികൾ ആശുപത്രി ആവശ്യത്തിനായി പുറത്തുപോയ സമയത്ത് അതിക്രമിച്ച് വീട്ടിൽ കയറി മോഷണം നടത്തുകയായിരുന്നു. വീട്ടുകാർ ഫെബ്രുവരി രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പരാതിയുടെ അടി സ്ഥാനത്തിൽ പ്രതികളെ പാറത്തോട്ടിൽനിന്നും പിടികൂടി. സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തി നാലു ലക്ഷം രൂപ വാങ്ങിയതായും തെളിഞ്ഞു.
Read Moreപന്പയുടെ വിരിമാറിൽ മണൽക്കാടുകൾ; പദ്ധതികൾ കടലാസിലുറങ്ങുന്നു
മാരാമൺ: പന്പാനദിയുടെ പുനരുദ്ധാരണവും സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ കടലാസിലുറങ്ങുന്നു. നിരവധി സാംസ്കാരിക, മത സംഗമങ്ങൾക്കു വേദിയൊരുക്കുന്ന പന്പാനദിയുടെ മണൽപ്പരപ്പുതന്നെ നഷ്ടമായി. അശാസ്ത്രീയമായ നിർമാണവും നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ് പന്പയുടെ സ്ഥിതി ഏറെ ശോചനീയമാക്കിയത്. ഇതിനെ മറികടക്കാൻ രൂപകല്പന ചെയ്ത പദ്ധതികൾ കടലാസിലുറങ്ങി. കോഴഞ്ചേരി പാലത്തിനു താഴെ പന്പാനദിയുടെ വിരിമാറ് മണൽക്കാടുകളായി മാറിയിരിക്കുകയാണ്. മൺപുറ്റ് ഒരാൾപൊക്കത്തിൽ വളർന്നു കാടുകയറി കിടക്കുന്നു. ഈ ഭാഗത്തെ കാടു നീക്കം ചെയ്ത് മണലെടുത്താണ് മാരാമൺ കൺവൻഷൻ നഗറിൽ വിരിച്ചത്. നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ തൊട്ടുതാഴെ മുതലുള്ള പ്രദേശങ്ങളിൽ നദി തോട്ടപ്പുഴശേരി ഭാഗത്തേക്കു ചുരുങ്ങിയതോടെ കോഴഞ്ചേരി കരയോടു ചേർന്ന ഭാഗത്താണ് മൺപുറ്റുകൾ രൂപപ്പെട്ടത്. വർഷങ്ങൾക്കു മുന്‍പേ രൂപപ്പെട്ട പുറ്റുകൾ നീക്കിയിട്ടില്ല. ഈഭാഗത്ത് പുല്ലു വളർന്ന് കരഭൂമിയായി മാറി. പ്രളയകാലത്തു മാത്രമാണ് നദിയുടെ ഒഴുക്ക് ഇതുവഴിയുള്ളത്. ചെളിനിറഞ്ഞ മണൽശേഖരമാണ് പുറ്റായി മാറിയത്. ഇതു നീക്കം ചെയ്യണമെന്ന…
Read Moreഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധപീഡനം: പ്രതിക്ക് 75 വര്‍ഷം കഠിനതടവും പിഴയും
പത്തനംതിട്ട: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും. കോന്നി ചേരിമുക്ക് മാങ്കുളം ആനക്കല്ലുങ്കല്‍ ജോഷ്വാ (ലാലു) യെയാണ് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നു മാസവുംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2022 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ ഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രകൃതിവിരുദ്ധ പീഡനത്തിനും തടഞ്ഞുവയ്ക്കുന്നതിനും ഭീഷണിപ്പെടുത്തലിനും ബാലനീതി നിയമപ്രകാരവുമാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി.
Read Moreകൊടുങ്ങല്ലൂരിൽ വീട്ടമ്മ ജീവനൊടുക്കിയത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും മൂലമെന്നു ബന്ധുക്കൾ
തൃശൂർ: കൊടുങ്ങല്ലൂർ ഏറിയാട് പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം. ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ വീട്ടിലും ജോലി സ്ഥലത്തും എത്തി ഷിനിയെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെയാണ് എറിയാട് പഞ്ചായത്തിലെ യുബസാറിനു സമീപം വാക്കാശേരി രതീഷിന്റെ ഭാര്യ ഷിനി(35) വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മൈക്രോഫിനാൻസ് കന്പനിയുടെ കളക്ഷൻ ഏജന്റുകൾ രണ്ടു ബൈക്കുകളിലായി ഷിനിയുടെ വീട്ടിലെത്തിയിരുന്നതായും തുടർന്ന് ഷിനി വീട്ടിനകത്തുകയറി വാതിലടച്ചതായും അയൽവാസികൾ പറയുന്നു. ഷിനി വാതിലടച്ചതോടെ സംശയം തോന്നിയ അയൽവാസികളെത്തി വാതിൽമുട്ടി വിളിച്ചെങ്കിലും തുറക്കാതായതോടെ ഇവർ വിവരം ടൈൽസ് പണിക്കാരനായ ഭർത്താവ് രതീഷിനെ വിളിച്ചറിയിക്കുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിളിച്ച് വിവരം പറയുകയും അച്ഛനെത്തി വാതിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഷിനിയെ കണ്ടത്. ഉടൻ…
Read Moreബഡ്സ് സ്കൂൾ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി അമ്മയുടെ പരാതി; സംഭവം കണ്ണൂർ കൈതേരിയിൽ
കണ്ണൂർ: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിലെ ശിശുമിത്ര ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി അമ്മയുടെ പരാതി. സ്കൂളിൽ വിദ്യാർഥിനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയാണ് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. എഴുപത്തിയഞ്ച് ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ അനങ്ങാൻ പോലും കഴിയാത്ത വിധം കസേരയിൽ വിരിഞ്ഞുമുറുക്കി കെട്ടിയിട്ടെന്നാണ് പരാതി. ഈ മാസം നാലിനാണ് സംഭവം. സ്കൂൾ പിടിഎ യോഗത്തിൽ പങ്കെടുക്കാൻ 20 മിനുട്ട് നേരത്തെ സ്കൂളിൽ എത്തിയപ്പോഴാണ് മകളെ കെട്ടിയിട്ടതായി ശ്രദ്ധയിൽ പെട്ടതെന്നും കുട്ടിയുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നതായി കണ്ടതായും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മാങ്ങാട്ടിടം പഞ്ചായത്തിലും ഇവർ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. അനങ്ങാൻ സാധിക്കാത്ത വിധത്തിൽ കുട്ടിയെ കെട്ടിയിട്ടു’” എന്റെ മകളെ ഒന്ന്…
Read Moreകോട്ടയം ഗവ. നഴ്സിംഗ് കോളജിലെ റാഗിംഗ്; ഹോസ്റ്റല്‍ മുറിയില്‍ കത്തി മുതല്‍ കമ്പിവരെ ആയുധങ്ങള്‍
ഗാന്ധിനഗര്‍(കോട്ടയം): കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്നു നേരിടേണ്ടി വന്ന പൈശാചികമായ റാഗിംഗില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു. റാഗിംഗ് നടത്തിയതിനു റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യം ഉടനില്ല. കൂടുതല്‍ വിവരശേഖരണത്തിനായുള്ള മൊഴിയെടുപ്പാണ് നടക്കേണ്ടത്. റാഗിംഗ് നടന്ന ഹോസ്റ്റലില്‍ വാര്‍ഡനും ഹൗസ്കീപ്പറുമുണ്ട്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് എടുത്തിരുന്നെങ്കിലും ഇവര്‍ക്ക് റാഗിംഗ് നടക്കുന്ന വിവരം അറിയില്ലെന്നാണ് പറയുന്നത്. ഇവരില്‍നിന്ന് ഇനിയും വിവരശേഖരണം നടത്തും. മാസങ്ങളായി ഹോസ്റ്റല്‍ മുറിയില്‍ നിലവിളിയും ബഹളങ്ങളും ഉണ്ടായിട്ടും ഈ സംഭവങ്ങളൊന്നും ആരും അറിഞ്ഞില്ലെന്നാണ് കോളജ് അധികൃതരും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം ഹോസ്റ്റലില്‍ നടന്നിട്ടും ഈ വിവരം പുറത്ത് വരാതിരുന്നതില്‍ ദുരൂഹതയുണ്ട്.…
Read Moreഇരുപത്തിരണ്ടുകാരിയുടെ മരണം; ആതിരയെ ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്യിപ്പിച്ചയാൾക്ക് 12 വർഷം തടവ്
മാന്നാര്‍: മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വര്‍ഷം തടവ്. ഭീഷണിപ്പെടുത്തിയും പ്രേരിപ്പിച്ചും ആതിരയെ പ്രതി ആത്മഹത്യയിലേക്കു തള്ളിവിട്ടതായി കോടതി നിരീക്ഷിച്ചു. മാന്നാര്‍ കുട്ടംപേരൂര്‍ കരിയില്‍ കളത്തില്‍ ആതിര ഭവനം വീട്ടില്‍ രവി-വസന്ത ദമ്പതികളുടെ ഏക മകള്‍ ആതിര ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ കരിയില്‍ കളത്തില്‍ സുരേഷ് കുമാറി(42-കരിയില്‍ സുരേഷ്)നെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് 12 വര്‍ഷം തടവും 1,20,000 രൂപ പിഴയും ചെങ്ങന്നൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജി വീണ ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയും ബന്ധുവുമായ സുരേഷുമായി ആതിര അടുപ്പത്തിലാണെന്നറിഞ്ഞ മാതാപിതാക്കള്‍ ഭാര്യയും കുട്ടികളും ഉള്ള സുരേഷുമായുള്ള ബന്ധം വിലക്കുകയും തുടര്‍ന്ന് ആതിരയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടത്തുകയും ചെയ്തു. ആതിര മറ്റാരെയെങ്കിലും വിവാഹം ചെയ്തു പോകുന്നതിനുള്ള വിരോധത്തില്‍ മാതാപിതാക്കള്‍…
Read Moreവ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രധാന അധ്യാപികയെ അപമാനിച്ച യുവാവ് അറസ്റ്റിൽ
ചെറുതോണി: സ്വകാര്യ സ്കുളിലെ പ്രധാന അധ്യാപികയോട് ലൈഗികച്ചുവയോടെ പെരുമാറുകയും സമൂഹ മധ്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ഫോട്ടോ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തങ്കമണി കാൽവരിമൗണ്ട് എട്ടാംമൈൽ കരിക്കത്തിൽ കെ.എസ്. അർജുൻ (31) ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന തൊടുപുഴ കുമാരമംഗലത്തുള്ള വാടക വീട്ടിൽനിന്നും തങ്കമണി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപിക കഴിഞ്ഞ ഒൻപതിന് തങ്കമണി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. പ്രതിക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. തങ്കമണി സിഐ എം.പി. എബി, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ജിതിൻ ഏബ്രഹാം, സിജു ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Read Moreകുമളിയിൽ കാട്ടുപോത്ത് ഇറങ്ങി;വനംവകുപ്പിന് നിസംഗത; ദേശീയപാതയിൽ കാട്ടുപോത്തിന്റെ ചിത്രം വരച്ച മുന്നറിയിപ്പ് മാത്രം
കുമളി: കുമളിയിൽ ജനവാസ മേഖലയിൽ കാട്ടു പോത്തുകൾ വിലസുന്നു. പട്ടാപ്പകൽപോലും ഇവ കൃഷിയിടങ്ങളിലും റോഡിലും വരെ കറങ്ങിനടക്കുകയാണ്. ജനങ്ങളാകട്ടെ കരടിയുണ്ടോ, കടവയുണ്ടോ, പുലിയുണ്ടോ, കാട്ടുപോത്തുണ്ടോ എന്നൊക്കെ നോക്കിയാണ് വീടിന് പുറത്തിറങ്ങുന്നത്. ഏത് നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാവുന്ന അവസ്ഥയാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുമളിക്കടുത്ത് വിശ്വനാഥപുരം (മുരിക്കടി) റോഡിൽ ഒരു കൂറ്റൻ കാട്ടുപോത്ത് മണിക്കൂറുകളോളം കറങ്ങി നടന്നു. ദേശീയ പാതയോരമായ ചെളിമടക്കവലയിൽനിന്നും ഏതാനും മീറ്റർ അകലെയാണ് കാട്ടുപോത്തിറങ്ങിയ സ്ഥലം. ഈ ഭാഗത്ത് രാവും പകലും കാട്ടുപോത്ത് നടുറോഡിലുണ്ട്. കൃഷിയിടങ്ങളിൽ ജോലിക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. ചെളിമടക്കവലയ്ക്ക് സമീപമുള്ള കാപ്പി, ഏലത്തോട്ടങ്ങളിൻ നൂറോളം കാട്ടുപോത്തുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ കാട്ടിലേക്ക് തുരത്തിയില്ലെങ്കിൽ ഏതാനും നാളുകൾക്കുള്ളിൽ കാട്ടുപോത്തുകളുടെ എണ്ണം താമസിയാതെ ഇരുന്നൂറിലെത്തും. സ്പ്രിംഗ് വാലിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് യുവാവിനെ ആക്രമിച്ച് ഗുരതരമായി പരിക്കേൽപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. കാട്ടുപോത്തുകളെ മയക്ക്…
Read More