കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യനീക്കം തടയാന് കടുത്ത നടപടികളുമായി പോലീസ്. നിലവില് റിമാന്ഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസ് നടപടികള് ശക്തമാക്കുന്നത്. ബോചെ നടത്തിയ മറ്റ് അശ്ലീല പരാമര്ശങ്ങള്കൂടി പരിശോധിക്കുകയാണ് പോലീസ് സംഘം. സമൂഹ മാധ്യമങ്ങള് വഴി നടത്തിയ അശ്ലീല പരാമര്ശ വീഡിയോകള് ജാമ്യത്തെ എതിര്ത്ത് കോടതിയില് ഹാജരാക്കും. ഇയാള് പലരോടും ഇത്തരത്തില് ദ്വയാര്ഥ പ്രയോഗങ്ങള് നടത്തിയതിന് യുട്യൂബ് ചാനലുകളില്പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നത്. ഇക്കാര്യം മുന്നിര്ത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിര്ക്കാനാണ് പോലീസിന്റെ ശ്രമം. മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാല് എഫ്ഐആര് ഇട്ട് വേഗത്തില് നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന് 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നല്കിയ കേസുമായി ബന്ധപ്പെട്ട്…
Read MoreCategory: Edition News
കളമശേരിയിൽ കല്ലറയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശേരി കിന്ഫ്ര ഹൈടെക് പാര്ക്കില് കമ്പനി സ്ഥാപിക്കുന്നതിനായി മണ്ണു മാറ്റുന്നതിനിടയില് നൂറ്റാണ്ടോളം പഴക്കമുള്ള കല്ലറയും അതിനുള്ളില് അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പനി ഉടമ പോലീസില് വിവരം അറിയിച്ചതിനെ തുടര്ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് കല്ലറയും അസ്ഥികൂടവും കണ്ടെത്തിയത്. ഫൊറന്സിക് വിദഗ്ധരെത്തി അസ്ഥികള് പരിശോധനയ്ക്ക് എടുത്തിരുന്നു. അസ്ഥികൂടം പോസ്റ്റ്മോര്ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല് കോളജിലെത്തിച്ചു. 1963ല് എച്ച്എംടി സ്ഥാപിക്കുന്നതിന് താമസക്കാരെ ഒഴിപ്പിച്ചു സ്ഥലമുടമകളില്നിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. എച്ച്എംടി 240 ഏക്കര് ഭൂമി ഹൈടെക് പാര്ക്കിനായി 2002ല് കിന്ഫ്രയ്ക്ക് കൈമാറിയിരുന്നു. അതിനു മുന്നേ മറവു ചെയ്ത ജഡമായിരിക്കാമെന്നാണു നിഗമനം. കുഴി താഴ്ത്തി മൃതദേഹം മറവു ചെയ്ത ശേഷം അതിനുമുകളില് വെട്ടുകല്ലുകൊണ്ടുള്ള “കല്പ്പലകകള്’ മേല്ക്കൂര കണക്കെ പാകിയ നിലയിലാണു കല്ലറ കണ്ടെത്തിയത്.
Read Moreഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ
ഏന്തയാർ: പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന, ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ പാലം തകർന്നതോടെ മുക്കുളം, വടക്കേമല, വെംബ്ലി അടക്കമുള്ള കൊക്കയാർ പഞ്ചായത്തിലെ മലയോര മേഖല കടുത്ത ദുരിതത്തിലായിരുന്നു. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്ന് തകർന്ന പാലം പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ചു. നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. പാലത്തിന്റെ ടോപ്പ് കോൺക്രീറ്റിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 4.7 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വിദ്യാർഥികൾ അടക്കമുള്ള മലയോര നിവാസികളുടെ യാത്രദുരിതത്തിന് ശാശ്വത പരിഹാരമാകും. നിലവിൽ പുല്ലകയാറിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക നടപ്പാലം മാത്രമാണ് പ്രദേശവാസികളുടെ ആശ്രയം. അടുത്ത മഴക്കാലത്തിന് മുമ്പ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.
Read Moreപി.വി. അന്വര് എംഎല്എ തൃണമൂലില്; ഇന്ന് മമതയ്ക്കൊപ്പം വാര്ത്താസമ്മേളനം
കോഴിക്കോട്: തൃണമൂല് കോണ്ഗ്രസില് ചേര്ന്ന പി.വി. അന്വര് എംഎല്എ ഇന്ന് തൃണമൂല് കോണ്ഗ്രസ് നേതാവും ബംഗാള് മുഖ്യമന്ത്രിയുമായ മമതാ ബാനര്ജിയമായി ചര്ച്ച നടത്തും. ഇരുവരും ഇന്ന് സംയുക്ത വാര്ത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. ഈ മാസാവസാനമോ അടുത്ത മാസമോ കോഴിക്കോട്ടോ അല്ലെങ്കില് മലപ്പുറത്തോ വിപുലമായ സമ്മേളനം നടത്താനും അന്വര് ആലോചിക്കുന്നുണ്ട്. മമതാ ബാനര്ജിയെ ഇതിലേക്കു കൊണ്ടുവരാനും നീക്കമുണ്ട്. ഇന്നലെയാണ് പാര്ട്ടി ജനറല് സെക്രട്ടറി അഭിഷേക് ബാനര്ജി എംപിയുടെ സാന്നിധ്യത്തില് കൊല്ക്കൊത്തയില് അന്വര് തീരുമാനം അറിയിച്ചത്. പാര്ട്ടിയുടെ സംസ്ഥാന കോ-ഓര്ഡിനേറ്റര് ചുമതലയായിരിക്കും അന്വര് വഹിക്കുക. തൃണമൂലിന്റെ എംപിമാരായ സുസുമിത ദേവ്, മഹുവ മൊയ്ത്ര എന്നിവര്ക്കാണ് കേരളത്തിലെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നല്കിയിരിക്കുന്നത്. കേരളത്തില് യുഡിഎഫില് അന്വറിനെ ഉള്ക്കൊള്ളുന്നതില് ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അന്വര് തൃണമൂലിന്റെ ഭാഗമാകുന്നത്. വനംവകുപ്പിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായശേഷം ജയില്മോചിതനായപ്പോള് താന് യുഡിഎഫിലേക്ക് പോകുമെന്ന് അന്വര്…
Read Moreതൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ; തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. പൂവാർ, കല്ലിയവിളാകം, പനയിൽ വീട്ടിൽ സുരേഷ് കുമാറിനെയാണ് (51) തന്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസിലായത്. തുടർന്നു വിഴിഞ്ഞം തുറമുഖ അധികാരികളുടെ പരാതിയിൽ തന്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഡിഎൻഎ ഫലം പുറത്ത്: കോളജ് കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം ഉടമ താഹയുടേത്
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എന്ജിനിയറിംഗ് ആന്ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്എ പരിശോധന ഫലം പുറത്ത്. കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയായ ഇ.എം. താഹയുടേതു തന്നെയെ ന്നു സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാഫലം താഹയുടെ കുടുംബത്തിനു പോലീസ് കൈമാറി. ഇക്കഴിഞ്ഞ ഡിസംബര് 31നാണ് കോള ജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്ന്നുണ്ടായ മനോവിഷമത്തെ തുടര്ന്നുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. 60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. മരിച്ചത് ഇ.എം. താഹ തന്നെയാണെന്നു സ്ഥിരീകരിച്ചതോടെ മോര്ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ കോളജിൽ പൊതുദര്ശനത്തിനു വെക്കും. തുടര്ന്നു കൊല്ലം പള്ളിമുക്കിൽ ഖബറടക്കും.
Read Moreരണ്ടു വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ; ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം ആരംഭിച്ചു
കൊല്ലം: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ കൂടി പുറത്തിറക്കാൻ റെയിൽവേ നടപടികൾ തുടങ്ങി. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ച് കഴിഞ്ഞു. അമൃത് ഭാരത് രണ്ടാം പതിപ്പ് എന്ന പേരിലാണ് പുതിയ റേക്കുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇവയുടെ നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിക്കുകയും ചെയ്തു. ഒന്നാം പതിപ്പിനെ അപേക്ഷിച്ച് രണ്ടാം പതിപ്പിന്റെ കോച്ചുകളിൽ 12 പ്രധാന മാറ്റങ്ങൾ ഉണ്ടാകും. സെമി ഓട്ടോമാറ്റിക് കപ്ലിംഗുകൾ, മോഡുലാർ ടോയ്ലറ്റുകൾ, എമർജൻസി ടോക്ക് ബാക്ക് സംവിധാനം, വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായ ലൈറ്റിംഗ് സിസ്റ്റം, ആധുനിക ഡിസൈനുകളിലുള്ള സീറ്റുകളും ബർത്തുകളും അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ സവിശേഷതകൾ ചാർജിംഗ് പോയിൻ്റുകൾ, മൊബൈൽ ഫോൺ, വാട്ടർ ബോട്ടിൽ ഹോൾഡെ…
Read Moreഅനഭിമതരായ ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടിനിരത്തുന്നെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: അനഭിമതരായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സർക്കാർ ബോധപൂർവം വെട്ടി നിരത്തുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ അവിഹിത ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തവരെ ക്രൂരമായി തരം താഴ്ത്തുന്നു. അമിത വിധേയത്വം പുലർത്തുന്ന അടിമകൾക്കു മാത്രമാണ് ഉയർന്ന സ്ഥാനങ്ങൾ നൽകുന്നത്. തുടർച്ചയായ സ്ഥാനചലനവും സ്ഥലം മാറ്റവും മൂലം ഉദ്യോഗസ്ഥ സമൂഹമാകെ അസ്വസ്ഥരാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരുടെ ചൊൽപ്പടിക്കു നിൽക്കുന്നവർക്കു മാത്രമേ നല്ല സ്ഥാനങ്ങൾ ലഭിക്കൂ. ഇവർ എന്ത് നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ചാലും സർക്കാർ രക്ഷിക്കുകയും ക്ലീൻചിറ്റ് നൽകുകയും ചെയ്യും. ഭരണകാര്യത്തെ പറ്റി ഒരു പ്രാഥമിക ജ്ഞാനവുമില്ലാത്ത ചില മന്ത്രിമാരുടെ വകുപ്പുകളിൽ വകുപ്പു സെക്രട്ടറിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ ആണ് ഭരണം നടത്തുന്നത്.ഐഎഎസ്, ഐപിഎസ് പദവികൾ ലഭിച്ചാൽ സർവ്വജ്ഞരായി എന്നു കരുതുന്ന ചില ഉദ്യോഗസ്ഥർ ദുർബലരായ മന്ത്രിമാരുടെ മേൽ കുതിര കയറുന്നു. ചില കോർപ്പറേഷനുകളുടെയും…
Read Moreസിപിഎം മാലയിട്ട് സ്വീകരിച്ച ഉഷാദേവി മണിക്കൂറുകൾക്കകം തിരികെ കോൺഗ്രസിൽ
കായംകുളം: പത്തിയൂരിൽ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നെന്ന വാർത്ത പരന്ന് മണിക്കൂറുകൾക്കുള്ളിൽ മുൻ ഗ്രാമ പഞ്ചായത്തംഗം കോൺഗ്രസിൽ തിരികെ എത്തി. പത്തിയൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗവും ആശാവർക്കറുമായിരുന്ന ഉഷാകുമാരിയെസിപിഎം മാലയിട്ട് സ്വീകരിച്ച ചിത്രം നവമാധ്യമങ്ങളിൽപ്രചരിച്ചതിന് തൊട്ടു പിന്നാലെ കോൺഗ്രസിൽ തിരികെ എത്തിയത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സിപി എം നേതാക്കന്മാർ മാലയിട്ട് സ്വീകരിച്ചതെന്നാണ് ഉഷാകുമാരി പറയുന്നത്. ഇതോടെ സി പി എം വെട്ടിലായി. സ്വന്തം പാർട്ടിയിൽ നിന്നു നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകുമ്പോൾ പിടിച്ചുനിർത്താൻ ത്രാണിയില്ലാത്ത സിപിഎം നേതൃത്വം പത്തിയൂർ പഞ്ചായത്ത് മുൻ അംഗവും മുൻ ആശാവർക്കറുമായ ഉഷാകുമാരിയെ ആശാവർക്കർമാരുടെ യോഗമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ക്ഷണിച്ച് മാലയിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നെന്ന് കൊട്ടിഘോഷിക്കുന്ന കണ്ണൂർ മോഡൽ ആളെ ചേർക്കൽ തന്ത്രം ലജ്ജാവഹമാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ: ഇ. സമീർ അഭിപ്രായപ്പെട്ടു. യാഥാർഥ്യം മനസ്സിലാക്കിയ ഉഷാകുമാരി താൻ കോൺഗ്രസുകാരിയാണെന്ന് മാധ്യമങ്ങളോട്…
Read Moreകാലാവസ്ഥാ പ്രവചനം: കൃത്യതയ്ക്കായി വിമാനങ്ങളിലെ ഡാറ്റയും ശേഖരിക്കാൻ കേന്ദ്രസർക്കാർ
കൊല്ലം: കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയാർന്നതാക്കാൻ ഇത് സംബന്ധിച്ച് വിമാനങ്ങളിൽ നിന്നുള്ള ഡാറ്റ ശേഖരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് നടത്തുമ്പോഴും ശേഖരിക്കുന്ന വിവരങ്ങൾ ഐഎംഡിയുമായി (ഇന്ത്യൻ മറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് ) പങ്കിടണമെന്ന കർശന വ്യവസ്ഥ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ ആഭ്യന്തര വിമാന കമ്പനികളെ നിർബന്ധിക്കാൻ തന്നെയാണ് പദ്ധതി. ഇത് പ്രവചന കൃത്യത ഗണ്യമായി മെച്ചപ്പെടുത്തും. സർക്കാർ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. കാലാവസ്ഥാ വിവരങ്ങൾ നൽകുന്നത് ആഭ്യന്തര വിമാന കമ്പനികൾക്ക് ഒരു വർഷത്തിനുള്ളിൽ നിർബന്ധമാക്കാൻ തന്നെയാണ് തീരുമാനം. എയർലൈൻ പ്രവർത്തനങ്ങൾക്ക് മാത്രമല്ല എല്ലായിടത്തും കാലാവസ്ഥാ പ്രവചനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്തണം എന്നാണ് സർക്കാർ നിലപാട്.പ്രവചനങ്ങൾ പ്രധാനമായും ശേഖരിച്ച നിരീക്ഷണങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കൂടുതൽ…
Read More