ഒറ്റപ്പാലം: അമ്പലപ്പാറയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കടമ്പഴിപ്പുറം സ്വദേശിയായ രാമദാസാണ്(48) മരിച്ചത്. സുഹൃത്തായ അമ്പലപ്പാറ വേങ്ങശേരി കണ്ണമംഗലം സ്വദേശി സൂര്യ വീട്ടിൽ ഷണ്മുഖനാണ് (49) ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഷണ്മുഖന്റെ അമ്പലപ്പാറ കണ്ണമംഗലത്തെ വീട്ടിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഇരുവരും മദ്യപിച്ചിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷണ്മുഖനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല. ഷണ്മുഖനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
Read MoreCategory: Palakkad
ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം; ഹെഡ്ഗേവാറിന്റെ പേരുമാറ്റില്ലെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ
പാലക്കാട്: ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രവുമായി മുന്നോട്ട് തന്നെയെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ്. ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽതന്നെ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്തുപേര് നൽകണമെന്ന് നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരമാണ്. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നു എന്നത് എവിടെയും മറച്ചുവച്ചിട്ടില്ല. മുൻ കൗണ്സിലുകളിൽ വിഷയം ചർച്ചയ്ക്ക് വച്ച് പാസാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. കേസിന് പോയാൽ പ്രതിപക്ഷം തോറ്റു തുന്നം പാടുമെന്നും വൈസ് ചെയർമാൻ പറഞ്ഞു. ഇന്നലെയായിരുന്നു പരിപാടിയുടെ തറക്കല്ലിടൽ സമയത്ത് യൂത്ത് കോണ്ഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. തുടർന്ന് പ്രവർത്തരും പോലിസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വാഴവച്ചായിരുന്നു പ്രതിഷേധിച്ചത്. അതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് തറക്കല്ലിടൽ…
Read Moreമുണ്ടൂരിൽ കാട്ടാനകളെ തുരത്താൻ ആർആർടി അംഗങ്ങളെ നിയോഗിക്കുമെന്ന് വനംമന്ത്രി: കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം നടത്തി; പരിക്കേറ്റ അമ്മയുടെ ചെവി തുന്നിച്ചേർത്തു
പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അലന്റെ അമ്മ വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കാട്ടാന ആക്രമണത്തിൽ ചെവി അറ്റുപോയ വിജിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി ചെവി തുന്നിപ്പിടിച്ചു. വിജിയുടെ രണ്ടു തോളെല്ലുകൾക്കും ഒടിവുണ്ട്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ നടത്തുകയാണ്. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ഡിഎഫ്ഒ ഓഫീസ് മാർച്ചിൽ സംഘർഷം. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകിട്ട് കടയിൽനിന്നു സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട…
Read Moreകാൻസർ ബാധിച്ച് രോഗത്തോട് പൊരുതുന്ന റോബന്റെ വീടിന്റെ ആധാരം വീണ്ടെടുത്തു നൽകി നിലപാട് കലാ സാംസ്കാരികവേദി
അരിമ്പൂർ: ബ്രെയിൻട്യൂമർ ബാധിച്ച് ജീവിതത്തോട് മല്ലടിക്കുന്ന എഴുത്തുകാരനും നാടക നടനുമായ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ചാലിശേരി വീട്ടിൽ റോബന്റെ ജപ്തി ഭീഷണിയിലായ വീടിന്റെ ആധാരം ധനസമാഹരണം നടത്തി വീണ്ടെടുത്തു നൽകി. നിലപാട് കലാ സാംസ്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിലാണ് കട ബാധ്യത തീർത്ത് ആധാരം തിരികെ വാങ്ങിയത്. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്് സ്മിത അജയകുമാർ ലോൺ ബാധ്യത തീർത്ത വീടിന്റെ ആധാരം റോബന്റെ ഭാര്യ ജയക്ക് കൈമാറി. വൈസ് പ്രസിഡന്റ് സി.ജി. സജീഷ് അധ്യക്ഷനായി. 9.7 ലക്ഷം വരുന്ന ജപ്തി നടപടിയിലേക്ക് കടക്കുന്ന വീടിന്റെ കടബാധ്യതയാണ് റോബന്റെ സുഹൃത്തുക്കൾ ചേർന്ന് ബാങ്ക് അധികൃതരുടെ സുമനസോടെ നാലര ലക്ഷം രൂപയ്ക്ക് ക്ലോസ് ചെയ്തത്. അരിമ്പൂർ കൈപ്പിള്ളിയിൽ മൂന്ന് സെന്ററിലുള്ള വീട്ടിലാണ് റോബനും കുടുംബവും താമസിക്കുന്നത്. നിലപാട് കലാ സാംസ്കാരിക വേദി പ്രസിഡന്റ് സജീവ് എരവത്ത്, സെക്രട്ടറി റഷി കുറ്റൂക്കാരൻ,…
Read Moreഅട്ടപ്പാടിയിൽ ബേക്കറിയിൽ കാട്ടുപന്നി ആക്രമണം; പതിനായിരം രൂപയുടെ നഷ്ടം; പന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
അഗളി (പാലക്കാട്): അട്ടപ്പാടിയിൽ ബേക്കറിയിൽ കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ രണ്ടാൾക്കു പരിക്കേറ്റു. മുണ്ടൻപാറ സ്വദേശി മോഹനൻ, ബേക്കറി ഉടമ ഷാജു നെല്ലിക്കാനത്ത് എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്പതോടെയാണ് സംഭവം. ജെല്ലിപ്പാറ ജംഗ്ഷനിൽ ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയുടെയും കുരിശുപള്ളിയുടെയും സമീപത്ത് തിരക്കേറിയ പ്രദേശത്താണ് ബേക്കറി പ്രവർത്തിക്കുന്നത്. റോഡിലൂടെ ഓടിയെത്തിയ കാട്ടുപന്നി ബേക്കറിയുടെ ഉള്ളിലേക്ക് കടന്ന് അകത്ത് ചായയും മറ്റും തയാറാക്കുന്ന അടുക്കളയിലേക്ക് പ്രവേശിച്ചു. അടുക്കളയിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാഷ് കൗണ്ടറിലെത്തിയ പന്നി കടയുടമയെ തട്ടിവീഴ്ത്തിയശേഷം അലമാരയുടെ ചില്ല് തകർത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ ബേക്കറിയുടെ നേരെ മുന്നിലുള്ള ഉണ്ണി എന്നയാളുടെ തത്വമസി എന്ന ഫാൻസി സ്റ്റോറും കാട്ടുപന്നി തകർത്തു. അവിടെയും നിരവധി നാശനഷ്ടം ഉണ്ടായി. തുടർന്ന് പുറത്തേക്ക് ഓടിയ കാട്ടുപന്നി പുറത്തു നിൽക്കുന്നുണ്ടായിരുന്ന മോഹനനു നേരെയും ആക്രമിച്ചു. ചായകുടിക്കാനെത്തിയവരും, സ്കൂളിലേക്കു…
Read Moreമദ്യപാനത്തിനിടെ തർക്കം; പാലക്കാട് മുണ്ടൂരിൽ യുവാവ് കൊല്ലപ്പെട്ടു; അയൽവാസി പോലീസ് പിടിയിൽ
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ അയൽവാസി തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുണ്ടൂർ സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു സൂചന. ഭാര്യയുമായി അകന്ന് മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠൻ. തൊട്ടടുത്ത താമസിക്കുന്ന വിനോദും സഹോദരനും ഇടയ്ക്ക് മണികണ്ഠനെ മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. രാവിലെ മണികണ്ഠൻ മരിച്ചുകിടക്കുന്നത് ഇതുവഴി പോകുന്പോൾ ഒരു അയൽവാസി കാണുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഇരുവരും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്നാണ് വിനോദിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. വിനോദിന്റെ സഹോദരൻ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Read Moreപി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന: നിലപാടിലുറച്ച് കെ.ഇ. ഇസ്മയിൽ
പാലക്കാട്: എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ. അവസരവാദിയല്ല താനെന്നും തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പാർട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ചില നേതൃത്വങ്ങൾ വരുന്പോൾ ഇങ്ങനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതാവസാനം വരെ താൻ കമ്യൂണിസ്റ്റുകാരനായിരിക്കുമെന്നും ഇസ്മയിൽ മാധ്യമങ്ങളോടു പറഞ്ഞു. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും. പാർട്ടി നടപടിയിൽ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പി. രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരേ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്.…
Read Moreചിറ്റൂരിൽ കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; എക്സൈസിന്റെ വ്യാപക പരിശോധന
പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാന്പിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം കൂടാൻ കഫ് സിറപ്പ് ചേർക്കുന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട(നമ്പർ 36), കുറ്റിപ്പള്ളം(59 ) ഷാപ്പുകളിൽനിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽനിന്നും കണ്ടെത്തിയത്. വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാം പൂ എന്നിവയും കണ്ടെത്തി. ഇതിനെതിരേ പോലീസ് കർശന നടപടി സ്വീകരിച്ചിരുന്നു.…
Read Moreബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: ബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. എൽഡിഎഫ് യോഗത്തിൽ സിപിഐയും ആർജെഡിയും നിലപാട് മറന്നെന്നും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ അവർക്ക് നട്ടെല്ലില്ലെന്നും ചെന്നിത്തല പറഞ്ഞു. എക്സൈസ് മന്ത്രി ഒയാസിസ് കന്പനിയുടെ പിആർഒ ആയി മാറിയിരിക്കുന്നു. മദ്യക്കന്പനി കൊണ്ടുവരാൻ എക്സൈസ് മന്ത്രിക്ക് വാശിയാണ്. എക്സൈസ് മന്ത്രിയെ കന്പനി കാണേണ്ട പോലെ കണ്ടോയെന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പാലക്കാട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബ്രൂവറിയിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും മന്ത്രിസഭയെ ഹൈജാക്ക് ചെയ്ത് മദ്യനയം മാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഹമാസ്-ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല പള്ളി ഉറൂസ് ഘോഷയാത്ര
പാലക്കാട്: പാലക്കാട് തൃത്താലയില് പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില് ഹമാസ് നേതാക്കളുടെ ചിത്രങ്ങള് പ്രദര്ശിപ്പിച്ചതില് വ്യാപക പ്രതിഷേധം. തറവാടികള് തെക്കേ ഭാഗം, മിന്നല്പ്പട പവര് തെക്കേഭാഗം’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയാണ് കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളായ യഹ്യ സിന്വാറിന്റെയും ഇസ്മായില് ഹനിയയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകൾ ഉയർത്തിയത്. എഴുന്നള്ളത്തിനിടെ ഒരു കൂട്ടം യുവാക്കള് ആനപ്പുറത്ത് ഇരുന്ന് ബാനറുകള് ഉയര്ത്തുകയായിരുന്നു. ഈ ആനയെഴുന്നള്ളത്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടെ സംഭവം വിവാദമായി. ഇസ്രയേലിനെതിരേ പോരാടുന്ന പലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയതെന്ന് ഒരു വിഭാഗം വാദിക്കുന്പോഴും തീവ്രവാദ സംഘടന നേതാക്കളെ ഇങ്ങനെ ആരാധികേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. തൃത്താല പള്ളി വാര്ഷിക ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില് 3,000ലേറെ പേര്…
Read More