കൊച്ചി: സ്ത്രീയോട് അപരമര്യാദയായി പെരുമാറിയ ജില്ലാ നേതാവിനെ സസ്പെൻഡ് ചെയ്ത് സിപിഎം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസിനെയാണ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. പാർട്ടി അന്വേഷണ കമ്മിഷൻ നടത്തിയ പരിശോധനയിൽ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്ത്രീക്ക് അയച്ചെന്ന് കണ്ടെത്തി. പരാതിക്കാരി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സിപിഎം നേതൃത്വത്തിന് നൽകിയിരുന്നു.
Read MoreCategory: Palakkad
ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാട്; മുഹമ്മദ് മുഹ്സിന് എംഎല്‍എ സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്നു രാജിവച്ചു
പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടിക്ക് നല്കിയ കത്തില്‍ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. അതേസമയം മുഹ്സിനെതിരേ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്സിക്യൂട്ടീവില്‍നിന്ന് തരംതാഴ്ത്തിയിരുന്നു. അതേസമയം, മുഹ്സിനെതിരേ നടപടിയെടുത്തതില്‍ സിപിഐയില്‍ അമര്‍ഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയില്‍നിന്ന് രാജിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മുഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നീക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകരും നേരത്തെ കൂട്ടരാജി സമര്‍പ്പിച്ചിരുന്നു.ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെകുറിച്ച് അന്വേഷിച്ച കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിന് എംഎല്‍എയെ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള…
Read Moreദേശീയപാതയില്‍ കാര്‍ യാത്രക്കാരെ അക്രമിച്ച് നാലര കോടി കവര്‍ന്ന കേസ്; തട്ടിയെടുത്തത് കുഴല്‍പണം
പാലക്കാട്: പുതുശേരിയില്‍ ദേശീയപാതയില്‍ കാര്‍ യാത്രക്കാരെ അക്രമിച്ച് നാലര കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ എത്തിയ മൂന്നു കാറുകളുടെയും ടിപ്പറിന്റെയും നമ്പറുകള്‍ വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അക്രമികള്‍ തട്ടിക്കൊണ്ടു പോയി തൃശൂര്‍ മാപ്രാണത്ത് ഉപേക്ഷിച്ച യാത്രക്കാരുടെ കാറില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന പണമാണ് അക്രമിസംഘം തട്ടിയെടുത്തത്. ജീവന് രക്ഷിക്കാനായി യാത്രക്കാര്‍ തന്നെയാണ് പണം രഹസ്യഅറയില്‍ നിന്നും എടുത്ത് അക്രമികള്‍ക്ക് കൊടുത്തത്. ഇത് കുഴല്‍പണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വാളയാര്‍ ടോള്‍പ്ലാസയില്‍നിന്ന് വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കാറിനെ കോയമ്പത്തൂരില്‍ നിന്നുമാണ് അക്രമിസംഘം പിന്തുടരാന് തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. കോയമ്പത്തൂരിലെ കവര്‍ച്ചാസംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. മറ്റു കവര്‍ച്ചാസംഘങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്.
Read Moreവ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി
പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പ്രിന്റ് അഗളി പോലീസ് എറണാകുളം പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍നിന്നു കണ്ടെടുത്തു. ഇവിടെനിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നു പോലീസ് പറഞ്ഞു.കഫേ ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണില്‍നിന്ന് വിവരങ്ങള്‍ വീണ്ടെടുത്തത്. അട്ടപ്പാടി കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടെയും സഹായമില്ലാതെ ആണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് നശിപ്പിച്ചെന്നും പറഞ്ഞിരുന്നു. പ്രിന്റ് എടുത്ത പാലാരിവട്ടത്തെ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേ ഉടമയെ കണ്ടെത്തിയാണ്് പോലീസ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്.
Read Moreവാടകവീട്ടിൽ സ്ത്രീയും പുരുഷനും മരിച്ചനിലയില്‍; മരിച്ച സ്ത്രീക്ക് ഭർത്താവും കുട്ടികളും ഉള്ളവർ
പാലക്കാട് : പട്ടാമ്പി ഗ്രീന്‍ പാര്‍ക്കിലെ വാടകവീട്ടില്‍ മധ്യവയസ്കരായ സ്ത്രീയെയും പുരുഷനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇരുവരും വര്‍ഷങ്ങളായി വാടകയ്ക്കു താമസിക്കുന്ന വീട്ടിനകത്താണു മരിച്ച നിലയില്‍ കണ്ടത്. ഷൊര്‍ണൂര്‍ കണയം സ്വദേശികളായ ദേവകി എന്ന ലീലയും ശശിയുമാണു മരിച്ചതെന്നു പോലീസ് പറഞ്ഞു. ദേവകി നിലത്തു മരിച്ചുകിടക്കുന്ന നിലയിലും ശശി കൈഞരമ്പു മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ദേവകിയെ കൊലപ്പെടുത്തിയതിനു ശേഷം ശശി തൂങ്ങിമരിച്ചതാകാമെന്ന നിഗമനത്തിലാണു പോലീസ്. ഇന്നലെ രാത്രിയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷമേ മരണകാരണം അറിയാനാകൂ എന്നു പോലീസ് പറഞ്ഞു. ദേവകിക്കു ഭര്‍ത്താവും രണ്ടു മക്കളുമുണ്ടെങ്കിലും വര്‍ഷങ്ങളായി ശശിയുടെ കൂടെയാണു താമസം. ദേവകി പരിസരത്തെ വീടുകളില്‍ ജോലിക്കു പോകാറുണ്ടെന്നും ശശി കൂലിപ്പണിക്കാരനാണെന്നും പരിസരവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ സമീപത്തുണ്ടായിരുന്ന…
Read Moreഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യയെ കുടുക്കിയത് സെല്‍ഫി; ഒളിയിടം ഒരുക്കിയവര്ക്കെതിരേ കേസില്ല
പാലക്കാട്: ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യ കുടുങ്ങിയത് കൂട്ടുകാരിയോട് ഒപ്പം എടുത്ത സെല്‍ഫിയെ തുടര്‍ന്ന്. ഈ സെല്‍ഫിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒളിയിടം കണ്ടെത്തിയത്. ഫോണ്‍ രേഖകള്‍ പിന്തുടര്ന്ന് എത്തിയ പോലീസ് ഫോണ്‍ പരിശോധിച്ചപ്പോള്‍ വിദ്യയുമൊന്നിച്ചുള്ള സെല്‍ഫി കണ്ടെത്തി. ഇത് നാലുദിവസം മുമ്പ് എടുത്തതാണെന്ന് മനസിലായതോടെ വിദ്യ വലയിലാകുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയത്ത് സുഹൃത്തിന്റെ ഫോണിലൂടെയാണ് വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത്. ഈ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയാണ് വിദ്യയെ അറസ്റ്റ് ചെയതത്. വിദ്യയ്ക്ക് ഒളിയിടം ഒരുക്കിയവര്ക്കെതിരേ കേസെടുക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.
Read Moreഅമ്മയ്ക്കായി ആനക്കുട്ടി കാത്തിരിക്കുന്നു; അട്ടപ്പാടിയിലെത്തിയ ആനക്കുട്ടിയെ അമ്മയാന കൊണ്ടുപോയില്ല
സ്വന്തം ലേഖകന്അട്ടപ്പാടി: പാലൂരില്‍ ജനവാസമേഖലയിലെത്തിയ കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോകാന്‍ അമ്മയാന എത്തുമെന്ന പ്രതീക്ഷയില്‍ വനപാലകര്‍ കാത്തിരിക്കുന്നു. ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് കുട്ടിയാന ഇപ്പോള്‍ ഉള്ളത്. അമ്മയാനക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയാണ് കുട്ടിയാനയെ നിര്‍ത്തിയിരിക്കുന്നത്. കുട്ടിയാനയെ ഇനിയും കാട്ടാനക്കൂട്ടം ഒപ്പം കൂട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലൂരിലെ ജനവാസമേഖലയില്‍ കൂട്ടം തെറ്റി കുട്ടിയാന എത്തിചേര്‍ന്നത്. പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയില്‍ സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു.നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വെളളവും കരിക്കും ഭക്ഷണങ്ങളുമെല്ലാം മടികൂടാതെ കഴിക്കുന്നുണ്ട് കൃഷ്ണയെന്നാണ് കുട്ടിയാനക്ക് വനപാലകരിട്ടിരിക്കുന്ന പേര്. കഴിഞ്ഞ ദിവസം രാത്രി കൃഷ്ണക്കരികില്‍ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക്…
Read Moreസ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം പഞ്ഞിമറന്നുവച്ചെന്ന പരാതി; ആരോപണം തെറ്റെന്ന് അധികൃതർ
പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന ആരോപണം തെറ്റാണെന്ന് ആശുപത്രി അധികൃതർ. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് പരാതിക്കാരി. ഈ മാസം ഒമ്പതാം തിയതിയാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നാണ് ഷബാന പറയുന്നത്. എന്നാല്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നാണ് ഡോക്ടര്‍ അറിയിച്ചത്. പഞ്ഞിയുടെ രൂപത്തിലാണ് ജെല്‍ ഫോം സാധാരണ പുറത്തേക്ക് വരാറുള്ളതെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സാധാരണ ഗതിയിൽ ചികിത്സയുടെ ഭാഗമായി ചെയ്ത കാര്യത്തെ വിവാദമാക്കിയത് നിർഭാഗ്യകരമാണെന്നും ഇത് ചികിത്സാ പിഴവെന്ന് പറയുന്നത് അപലപനീയമാണെന്നും ഡോക്ടർ അറിയിച്ചു.
Read Moreവിസ തട്ടിപ്പ് ! പാലക്കാട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വിസ നൽകാമെന്ന് കബളിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ശ്രീക്കുട്ടനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ സ്വദേശികളായ യുവാക്കൾക്ക് വ്യാജ വിസയും എയർടിക്കറ്റും നൽകി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവിധ സ്ഥലങ്ങളിലെ 29 ൽപരം ആൾക്കാർക്ക് മലേഷ്യയിലേക്ക് പോകാനുള്ള വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വർക്കല ഡിവൈഎസ്പി. മാർട്ടിന്റെ നിർദേശാനുസരണം കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ; കേസ് അഗളി പോലീസിനു കൈമാറി; വിദ്യയെ കണ്ടെത്താനാവാതെ പോലീസ്
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കേസ് അഗളി പോലീസിനു കൈമാറി. വിദ്യയ്ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറും രേഖകളും അഗളി പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെ കൊണ്ടുപോയതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു. സംഭവത്തില്‍ വ്യാജരേഖ സമര്‍പ്പിച്ച കോളജ് അഗളി പോലീസ് സ്റ്റേഷന് പരിധിയിലായതിനാലാണ് കേസ് അവിടേയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ വ്യാജ രേഖ സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അഗളി പോലീസിന് കൈമാറിയത്.ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി…
Read More