പാലക്കാട്: കല്ലടിക്കോട് 15കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 22 വര്‍ഷം തടവ് ശിക്ഷ. പട്ടാമ്പി കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശി ആദര്‍ശാണ് കേസിലെ പ്രതി. ഇയാളില്‍നിന്ന് ഒരു ലക്ഷം രൂപ പിഴയും ഈടാക്കും. ഈ തുക അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന് 34 രേഖകള്‍ ഹാജരാക്കി.
Read MoreCategory: Palakkad
അട്ടപ്പാടിയിൽ കുട്ടികളുമായി ഉൾക്കാട്ടിലേക്ക്കയറി യുവാവിന്റെ ജീവനൊടുക്കൽ ഭീഷണി! ഒരു കുട്ടിയെ രക്ഷപ്പെടുത്തി; പക്ഷേ…
പാലക്കാട്: അട്ടപ്പാടി അഗളിയിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ശേഷം യുവാവ് കുട്ടികളുമായി ഉൾക്കാട്ടിലേക്ക് കയറിപ്പോയി. ചിറ്റൂർ ഊരുമൂപ്പനായ ശ്രീകാന്തിനെയും മക്കളെയുമാണ് കാണാതായത്. സംഭവമറിഞ്ഞെത്തിയ ആശാ പ്രവർത്തകർ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് യുവാവ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെ ചിറ്റൂർ അങ്കണവാടിയിലെത്തിയ ശ്രീകാന്ത്, അഞ്ചും മൂന്നും വയസുള്ള കുട്ടികളുമായി സ്ഥലംവിടുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും സംഭവം നടന്നയുടൻ നാട്ടുകാരും ആശാ പ്രവർത്തകരും ചേർന്ന് മൂന്ന് വയസുള്ള കുട്ടിയെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. ശ്രീകാന്തിനെയും മൂത്ത കുട്ടിയെയും ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Moreപി.കെ. ശശിക്ക് തിരിച്ചടി; ശശി ചെയർമാനായ കോളജിലേക്ക് പാർട്ടി അറിയാതെ പിരിച്ച തുക തിരിച്ചുപിടിക്കാൻ സിപിഎം
പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ പി.കെ. ശശി ചെയർമാനായ യൂണിവേഴ്സൽ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് പാർട്ടി അറിയാതെ പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാൻ സിപിഎം ഒരുങ്ങുന്നു. സിപിഎം ഭരിക്കുന്ന കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാൻ ഭരണ സമിതി യോഗത്തിൽ തീരുമാനമായി. 19 അംഗ ഭരണ സമിതി യോഗത്തിൽനിന്ന് പ്രസിഡന്റ് ഉൾപ്പെടെ നാലു പേർ വിട്ടുനിന്നു. മണ്ണാര്‍ക്കാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്സല്‍ ആര്‍ട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവര്‍ത്തനം. കോളജ് 5,45,53,638 രൂപയുടെ നഷ്ടം നേരിടുന്നതായി 2020-21 ലെ സഹകരണ ഓഡിറ്റ് വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിലേക്കാണ് സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5,49,39,000 രൂപ പാർട്ടി അറിയാതെ ഓഹരിയായി ശേഖരിച്ചത്. ഇത് മണ്ണാർക്കാട്ടെ സിപിഎമ്മിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. സിപിഎം സംസ്ഥാന…
Read Moreപുറത്തു ഭയങ്കര ചൂട്, പിന്നെ എന്തുചെയ്യും? ബൈക്കിൽ കയറിയ ’അതിഥി’ കുടുങ്ങി
പട്ടാന്പി: ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാന്പിനെ പിടികൂടി. വിളയൂർ സ്നേഹപുരം ഞളിയത്തൊടി ഷംസുദ്ദീന്റെ ബൈക്കിനുള്ളിലാണ് പാന്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പാന്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വനം വകുപ്പിന്റെ ലൈസൻസുള്ള പാന്പുപിടുത്ത വിദഗ്ധൻ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ സീറ്റുകൾ അഴിച്ചെടുത്ത് പാന്പിനെ പിടികൂടി. ഒരു മീറ്റർ നീളമുള്ള മൂർഖൻ പാന്പായിരുന്നു. പാന്പുകൾ തണുപ്പ് തേടി ഇത്തരത്തിലുള്ള വാഹനങ്ങൾക്കുള്ളിൽ കയറി കൂടുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreതൃത്താലയില്‍ വെടിമരുന്ന് നിര്‍മാണ തൊഴിലാളിയുടെ വീടിനുള്ളില്‍ സ്ഫോടനം; കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
പാലക്കാട് : തൃത്താല മലമല്‍ക്കാവില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കുന്നുമല് പ്രഭാകരന്റെ വീട് പൂര്‍ണമായും തകര്‍ന്നതിനൊപ്പം സമീപത്തെ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സ്ഫോടനം. വീട്ടിലുണ്ടായിരുന്ന പ്രഭാകരന്, ഭാര്യ ശോഭ, മകന്റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ്കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഫോടനത്തില്‍ പ്രഭാകരന്റെ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ അഞ്ചു വീടുകള്‍ക്കും കേടുപാടുണ്ട്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമെന്ന് അഗ്നിശമനസേനയുടെ പരിശോധനയില്‍ വ്യക്തമായി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തി. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്ഫോടനത്തില്‍ പൊട്ടി വീണു. ഇതെത്തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി…
Read Moreഅച്ഛന്റേയും മകന്റേയും വഴക്ക് തീർക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവ്കുത്തേറ്റു മരിച്ചു; ആക്രമത്തിൽ നാട്ടുകാർക്കും പരിക്ക്
പാലക്കാട്: അച്ഛനും മകനും തമ്മിലുള്ള വഴക്ക് തീര്‍ക്കാനിടപെട്ട ബന്ധുവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ യുവാവ് കുത്തേറ്റു മരിച്ചു. പനയൂര്‍ പിഎച്ച്സിക്കു സമീപം കിഴക്കേകാരാത്തുപടി ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ അമ്മാവന് കാരാത്തുപടി രാധാകൃഷ്ണനും മകന് ജയദേവനുമായുണ്ടായ വഴക്ക് തടയാന്‍ ചെന്നപ്പോയിരുന്നു സംഭവം. ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവം. ആക്രമണം തടയാൻ ചെന്ന അയല്‍വാസികളായ സന്തോഷ് ബാബു, രഞ്ജിത്ത്, മരുതി എന്നിവര്‍ക്കും പരിക്കേറ്റു. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവരും ഇവിടെ ചികിത്സ തേടി. പോലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരിക്കുകളോടെ ചികിത്സയിലാണ്. ഷൊര്‍ണൂര്‍ പോലീസ് കേസെടുത്തു.
Read Moreപുറപ്പെട്ട ട്രെയിനിൽ കയറാൻ വ്യാജബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍
സ്വന്തം ലേഖകന്പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടതോടെ ബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍. ബോംബ് ഭീഷണിയുണ്ടായാല്‍ ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ പിടിച്ചിടുമെന്നും അപ്പോള്‍ ട്രെയിനില്‍ കയറിപ്പറ്റാമെന്നും കരുതിയാണ് പഞ്ചാബ് സ്വദേശിയായ ജയ്സിംഗ് റാത്തര്‍ ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞത്. ഇന്നലെ അര്‍ധരാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്നുമാണ് ജയ്സിംഗ് രാജധാനി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന് വിട്ടിരുന്നു. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്നതോടെ ജയ്സിംഗ് രാജധാനി എക്സ്പ്രസിന് ബോംബു വച്ചിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. എറണാകുളം വിട്ട ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടുമെന്നായിരുന്നു ജയ്സിംഗിന്റെ കണക്കുകൂട്ടലെങ്കിലും ട്രെയിന്‍ നിര്‍ത്തിയത് ഷൊര്‍ണൂരായിരുന്നു. ഈ സമയമെല്ലാം ട്രെയിനില്‍ പരിശോധനകളും ഭീഷണി മുഴക്കിയ ആളെ കണ്ടെത്താന്‍…
Read Moreഅട്ടപ്പാടി മധു കൊല്ലപ്പെട്ടിട്ട് നാളേക്ക് അഞ്ചു വര്‍ഷം: കേസിന്റെ അന്തിമവാദം തുടങ്ങി; പ്രോസിക്യൂഷന് സാക്ഷികളില്‍ 24 പേര് കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ അന്തിമവാദം മണ്ണാര്‍ക്കാട് കോടതിയില്‍ ഇന്ന് തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു 127 സാക്ഷികളും പ്രതിഭാഗത്തുനിന്നു ആറു സാക്ഷികളുമാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് സാക്ഷികളില്‍ 24 പേര് കൂറുമാറി. 24 പേരെ വിസ്തരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. 77 പേര് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ചു വര്‍ഷം തികയും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്. നിരവധി നിയമ പോരാട്ടങ്ങളിലൂടെയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കേസ് അന്തിമ ഘട്ടത്തിലെത്തിച്ചത്. സാക്ഷികളുടെ നിരന്തരമായ കൂറുമാറ്റവും മധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമൊക്കെ കേസിന്റെ പ്രത്യേകതകളായിരുന്നു.
Read Moreമദ്യപിച്ച് വാഹനമോടിച്ച് ക്ഷേത്രഗോപുരത്തിന്റെ വാതിൽ തകർത്തു; അന്വേഷണത്തിനെത്തിയ പോലീസിന്റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത്…
നെന്മാറ: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ആള് അന്വേഷിച്ചുചെന്ന പോലീസിനെയും മര്‍ദിച്ചു. നെന്മാറ അയിലൂര്‍ റോഡിലുള്ള വേട്ടക്കൊരു മകന് കാവ് നെല്ലിക്കുളത്തി ഭഗവതി മൂലസ്ഥാനം ക്ഷേത്രഗോപുരത്തിന്റെ പടിപ്പുരയുടെ ചുമരും വാതിലും ഓടുകളും കാറിടിച്ചു നശിപ്പിച്ച അയിനം പാടം രഞ്ജിത്ത് (27) ആണ് പോലീസിനെയും ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചാണ് ക്ഷേത്രത്തിന് കേടുപാടുകള്‍ പറ്റിയത്. ഇതു ചോദ്യം ചെയ്ത പ്രദേശവാസികളെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരേ നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പോലീസുകാരില്‍ ഒരാളുടെ മുഖത്ത് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ക്ഷേത്രത്തിന്റെ പടിപ്പുര തകര്‍ത്തതിനും മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനും പോലീസുകാരെ കൈയേറ്റം ചെയ്ത് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപ്രകൃതി വിരുദ്ധ പീഡനം: ട്യൂഷന് അധ്യാപകന് 30 വര്‍ഷം കഠിന തടവ്
പട്ടാമ്പി: 13 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ക്രൂരമായി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ട്യൂഷന് അധ്യാപകനായ നാട്ടുകല്‍ ഭീമനാട് കോട്ടോപ്പാടം എലമ്പുലാവില്‍ അബ്ബാസിനെയാണ് (51) പട്ടാമ്പി എഫ്ടിഎസ്സി ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നല്‍കാനും വിധിയായി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് നാട്ടുകല്‍ ഇന്‍സ്പെക്ടര്‍ ആയ സിജോ വര്‍ഗീസാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.
Read More