ചിറ്റൂര്‍: കോഴിപ്പോരിനിടെ പിടികൂടിയ പോരുകോഴികളെ, ചിറ്റൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ മിന്നൽ റെയ്ഡിലാണ് 2 പോരുകോഴികളെയും പതിനൊന്ന് ബൈക്കും പൊലീസ് പിടിച്ചെടുത്തത്. പോരുകോഴികൾക്കായുള്ള ലേലം വിളിയിലും പോര് വ്യക്തമായിരുന്നു. ചിറ്റൂർ അത്തിക്കോട് വച്ചാണ് പൊങ്കലിനോട് അനുബന്ധിച്ച് കോഴിപ്പോര് നടന്നത്. വിവരം അറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. ആളുകൾ ചിതറിയോടി. 2 പോര് കോഴികളും 11 ബൈക്കും രണ്ട് പ്രതികളും പൊലീസിൻ്റെ കയ്യിലകടപ്പെട്ടത്. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളെയാണ് ലേലം ചെയ്ത് നല്‍കിയത്. രണ്ടു കോഴികൾക്കും കൂടി 7750 രൂപയാണ് പൊലീസിന് കിട്ടിയത്. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊകൊണ്ടാണ് ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്. ചിറ്റൂർ സ്വദേശികളായ കുമാർ, വിഷ്ണു എന്നിവരാണ് പോരു കോഴികളെ ലേലത്തിൽ സ്വന്തമാക്കിയത്. ഡിസംബറില്‍ ഇടുക്കിയിൽ ഒരു പൂവൻകോഴിയെ ലേലത്തിൽ…
Read MoreCategory: Palakkad
ഒറ്റപ്പാലത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച: ആറേമുക്കാൽ ലക്ഷത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു; നാലുവള കള്ളൻ ഉപേക്ഷിച്ചതെന്തിന്….
ഒറ്റപ്പാലം: അന്പലപ്പാറ കടന്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ കവർച്ച. ഏകദേശം 6.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. കടന്പൂർ കണ്ടൻപറന്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവർച്ച. കുടുംബാംഗങ്ങളെല്ലാവരും വൈകീട്ട് ആറേമുക്കോലോടെ വീടുപൂട്ടി പുറത്തുപോയിരുന്നു. തിരിച്ച് രാത്രി പത്തോടെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്. സ്വർണമാല, വളകൾ, മോതിരങ്ങൾ, സ്വർണ കുരിശ് ഉൾപ്പടെ 16 വന്റെ സ്വർണവും 60 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാവ് കവർന്നു. കിടപ്പുമുറിയിലെ അലമാരത തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചിട്ടുള്ളത്. നാല് വളകൾ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. മറ്റുമുറികളിലും മോഷ്ടാവ് പരിശോധന നടത്തിയതിന്റെ തെളിവുകളുണ്ട്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read Moreഅഴീക്കോട് തലയ്ക്കടിച്ച് ബോധം കെടുത്തി യുവതിയെ പീഡിപ്പിച്ചു; പാലക്കാട് സ്വദേശിക്കെതിരേ കേസ്
വളപട്ടണം: അഴീക്കോട് കൂടെ ജോലി ചെയ്യുന്ന യുവതിയെ തലയ്ക്കടിച്ചു ബോധം കെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് സ്വദേശിക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് പൂതപ്പാറയിലെ ഓൺലൈൻ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ ജോലിക്കാരിയായ 24 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതേ സ്ഥാപനത്തിലെ ജോലിക്കാരനായ 41 കാരനെതിരെയാണ് യുവതിയുടെ പരാതി.നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ വച്ച് യുവതിയോട് അശ്ലീല സംഭാഷണം നടത്തുകയും ഇത് തടഞ്ഞ യുവതിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം സ്ഥാപനത്തിന് അടുത്തുള്ള 41 കാരൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവീസ തട്ടിപ്പ് കേസിലെ പ്രതിയുടെ വാഹനങ്ങൾ കത്തിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം ഊർജിതം
പാലക്കാട്: ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വീസ തട്ടിപ്പ് കേസിലെ പ്രതിയുടേതടക്കമുള്ള കാറും ബൈക്കും കത്തിനശിച്ച നിലയിൽ. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനങ്ങളാണ് തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. ഇവരുടെ സഹോദരന് രാജേഷിന്റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. മാട്ടുമന്തയിൽ താമസിക്കുന്ന രാജേഷ് ടൗൺ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയിരുന്നു. രാജേഷിന്റെ പക്കൽ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Read Moreവൈദ്യുതി ബന്ധം വിച്ഛേദിക്കാനും പാലക്കാട്ടെ കാട്ടാനകൾക്ക് അറിയാം! മുതലമടയിലെ കർഷകർ ഭീതിയിൽ
സ്വന്തം ലേഖകൻപാലക്കാട്: വൈദ്യുത വേലി കെട്ടി കാട്ടാനകളെ തടയാം എന്ന പദ്ധതിക്ക് തിരിച്ചടി നൽകി പാലക്കാട്ടെ കാട്ടാനകൾ. വൈദ്യുത വേലിയിലെ വൈദ്യുതബന്ധം വിച്ഛേദിക്കാൻ വഴി കണ്ടുപിടിച്ച കാട്ടാനകൾ ഇലക്്ട്രിക് ഫെൻസിംഗ് മറികടന്ന് നാട്ടിലേക്ക് ഇറങ്ങുന്നു. വൈദ്യുതി കടന്നുപോകുന്ന ഫെന്‍സിംഗിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിംഗിലേക്ക് കുത്തിമറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതു പതിവായതോടെ മുതലമട നിവാസികൾ ഭീതിയിൽ. തുടർച്ചയായ രണ്ടാം ദിനവും പാലക്കാട് മുതലമടയിൽ ഒരേ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിംഗ് ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ അടക്കം തുടര്‍ച്ചയായ രണ്ട് ദിവസം കാട്ടാന കൃഷിയിടത്തിലിങ്ങി. കഴിഞ്ഞ രണ്ടു തവണയും കാട്ടാനകള്‍ ഫെന്‍സിംഗ് നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഫെന്‍സിംഗ് നശിപ്പിച്ചെങ്കിലും ഇന്നലെ…
Read Moreരാത്രിയിൽ പുറത്തിറങ്ങിയ യുവാവിനെ തുമ്പിക്കൈക്ക് ചുറ്റി നിലത്തടിച്ചു; അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരിൽ കാട്ടാനയുടെ ആക്രമമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടപ്പാടി ഷോളയൂർ ഊത്തുകുഴി ഊരിൽ ലക്ഷമണൻ (45) ആണ് ആനയുടെ അടിയേറ്റ് മരിച്ചത്. ഇന്നു പാലർച്ചെ അഞ്ചിനായിരുന്നു സംഭവം. പുലർച്ചെ പ്രാഥമികാവശ്യങ്ങൾക്കുവേണ്ടി വീടിനു പുറത്തിറങ്ങിയപ്പോൾ കാട്ടാന ലക്ഷമണനെ തുന്പികൈകൊണ്ട് ചുഴറ്റി എടുത്ത് നിലത്തടിക്കുകയായിരുന്നെന്ന് പറയുന്നു. ലക്ഷമണൻ തത്ക്ഷണം മരിച്ചു. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലുപേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിനെ കാട്ടാന പിന്തുടർന്നിരുന്നു. ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ കാട്ടാനയെ കാട്ടിലേക്കു തിരിച്ചുവിട്ടെങ്കിലും കാട്ടാന വീണ്ടും ഉൗരിലെത്തുകയാണെന്ന് ഉൗരിലെ നിവാസികൾ പറയുന്നു.
Read Moreഒറ്റപ്പാലത്ത് കവർച്ച തടയുന്നതിനിടെ വൃദ്ധദന്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിടിയിലായത് പഴനി സ്വദേശി
പാലക്കാട്: ഒറ്റപ്പാലത്ത് കവർച്ച തടയുന്നതിനിടെ വയോധിക ദന്പതികളെ വീടിനുള്ളിൽ വെട്ടിപ്പരിക്കേൽപിച്ച മോഷ്ടാവ് പിടിയിൽ. ഒറ്റപ്പാലം പാലപ്പുറത്ത് സുന്ദരേശ്വരൻ (72), ഭാര്യ അംബികാദേവി (68) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച തമിഴ്നാട് പഴനി സ്വദേശി ബാലനെ പോലീസ് ലക്കിടിയിൽ വച്ച് പിടികൂടി. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വീട്ടിൽ ദന്പതികൾ മാത്രമാണുണ്ടായിരുന്നത്. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അംബികാദേവി ഉണർന്നത്്. ഉടനെ സുന്ദരേശനും എഴുന്നേറ്റു. ഇവർ തടയാൻ ശ്രമിച്ചപ്പോൾ കള്ളൻ കൈയിലുണ്ടായിരുന്ന വാൾക്കൊണ്ട് ഇരുവരെയും മാറി മാറി വെട്ടുകയായിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ ഫോണും മോഷ്ടിച്ചു രക്ഷപ്പെട്ടു. ദന്പതികൾ തന്നെ ഇക്കാര്യം ഒറ്റപ്പാലം പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കള്ളൻ ഫോൺ കൊണ്ടുപോ യത് പോലീസിന് തുന്പായി. ഒട്ടും വൈകാതെ ഫോണിന്റെ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കള്ളനെ ലക്കിടിയിൽനിന്നു കസ്റ്റഡിയിലെടുത്തു. കള്ളന്റെ വെട്ടേറ്റ് സുന്ദരേശ്വനു നെറ്റിലിയും മുതുകിലും…
Read Moreഇതു സത്യം, ഭര്‍ത്താവിനെ രാത്രി 9 വരെ ശല്യപ്പെടുത്തില്ല! ഭർത്താവിന്റെ കൂട്ടുകാർക്ക് വധു ഒപ്പിട്ടു നൽകിയ സമ്മതപത്രം സാമൂഹികമാധ്യമങ്ങളിൽ വൈറൽ
പാലക്കാട്: വിവാഹശേഷം ഭർത്താവിന്റെ കൂട്ടുകാർക്ക് വധു ഒപ്പിട്ടു നൽകിയ സമ്മതപത്രം സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ഭര്‍ത്താവ് കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ രാത്രി ഒമ്പതുവരെ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നാണ് സമ്മതപത്രത്തിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്. വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസാപ്രവാഹമാണ്. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിംഗ് നടത്തുന്നു.
Read Moreമനം പോലെ മംഗല്യം…! ആനക്കരയ്ക്കു മരുമകളായി മെക്സിക്കോ സുന്ദരി; ചടങ്ങിന് എത്തിയത് ആൻഡ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും
ഷൊർണൂർ: മനം പോലെ മംഗല്യം… ആനക്കരയ്ക്ക് മരുമകളായി മെക്സിക്കോ സുന്ദരി. ആനക്കര മുണ്ട്രക്കോട് പുലിപ്രവളപ്പിൽ പരേതനായ നാരായണൻകുട്ടിയുടെയും ലതയുടെയും മകൻ ശ്രീകുമാറാണ് കേരള ശൈലിയിൽ മെക്സിക്കോക്കാരി ആൻഡ്രിയയെ താലി ചാർത്തിയത്. കഴിഞ്ഞ ദിവസം ഷൊർണൂരിലായിരുന്നു ചടങ്ങുകൾ. മെക്സിക്കൻ സ്വദേശികളായ ഏഡ്വേർഡോ- തെരേസ ദന്പതികളുടെ മകളാണ് അറ്റ്ലാന്റയിൽ ഗ്രാഫിക് ഡിസൈനറായ ആൻഡ്രിയ. ശ്രീകുമാർ അറ്റ്ലാന്റയിൽ കംപ്യൂട്ടർ എൻജീനീയർ ആണ്. വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്ന ശ്രീകുമാർ ഇവിടെ വച്ചാണ് ആൻഡ്രിയയെ പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് എത്തുന്നതും വിവാഹനിശ്ചയം മെക്സിക്കോയിലായിരുന്നു. ബന്ധുക്കളുടെ താത്പര്യപ്രകാരമാണ് വിവാഹം പരന്പരാഗത ചടങ്ങുകളോട ഷൊർണൂരിൽ നടത്തിയത്. ആൻഡ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും ചടങ്ങിന് എത്തിയിരുന്നു.
Read Moreസന്തോഷം അതാണ് എല്ലാം… ഉദ്യോഗാർഥികളെ സർക്കാർ ജോലികളിലേക്കു നയിച്ച് റിട്ട. എസ്ഐ ബാലസുബ്രഹ്മണ്യൻ
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ഉദ്യോഗാർഥികളുടെ മുത്താണ് ഈ പരിശീലകൻ. ജീവിതകാലം മുഴുവൻ മനസിൽ താലോലിക്കുന്ന ഏറ്റവും പ്രിയങ്കരൻ.ഇത് കണ്ണന്പ്ര മഠത്തിപറന്പിലെ റിട്ട. എസ്ഐ ബാലസുബ്രഹ്്മണ്യൻ. ഇദ്ദേഹത്തിന്റെ കായിക പരിശീലനത്തിൽ 13 വിവിധ വകുപ്പുകളിലായി ഇതിനകം ജോലി ലഭിച്ചവർ എഴുനൂറിലധികം പേർ. പോലീസ് സേനയിൽ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പിഎസ്സി ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്ന സൗജന്യ കായിക പരിശീലകൻ. കാര്യക്ഷമതയുള്ള ഒരു ഉദ്യോഗാർഥി വഴി ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. ജോലി ലഭിക്കുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതുതന്നെയാണ് തന്റെ അധ്വാനത്തിന്റെ പ്രതിഫലമെന്ന് ബാലസുബ്രഹ്്മണ്യൻ പറയുന്നു. കേരള പോലീസിൽ ഹൈജന്പറായിരുന്ന ബാലസുബ്രഹ്്മണ്യൻ റിട്ടയർമെന്റിനു ശേഷം മാസ്റ്റേഴ്സ് മീറ്റുകളിൽ ഇതേ ഇനത്തിൽ കഴിഞ്ഞ 10 വർഷമായി സ്റ്റേറ്റ് ചാന്പ്യൻ. ദേശീയ ചാന്പ്യൻപട്ടവും പലതവണ നേടി. അങ്ങനെ പ്രത്യേകതകൾകൊണ്ട് സന്പന്നമാണ് 52 കിലോ മാത്രം ശരീരഭാരമുള്ള ഈ 66 കാരൻ.…
Read More