നെന്മാറ: സമൂഹമാധ്യമത്തിൽ സ്കൂട്ടർ കൊടുക്കാനുണ്ടെന്ന പരസ്യത്തിൽ വാങ്ങാനുള്ള ശ്രമത്തിൽ നെന്മാറയിലെ വ്യാപാരിയ്ക്ക് 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്. ഫേസ് ബുക്കിൽ സ്കൂട്ടറിന്റെ ചിത്രസഹിതം വിൽപനയ്ക്ക് എന്നു കണ്ട് അതിൽ കൊടുത്ത നന്പറിൽ ബന്ധപ്പെടുകയായിരുന്നു. പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തി ഹിന്ദി സംസാരിക്കുന്നയാളാണ് സ്കൂട്ടർ വിൽപനയ്ക്ക് പരസ്യം നൽകിയതെന്ന് വ്യാപാരി പറഞ്ഞു. മലപ്പുറം രജിസ്ട്രേഷനിലുള്ള സ്കൂട്ടറിന്റെ ചിത്രങ്ങളും വണ്ടിയുടെ രജിസ്ട്രേഷൻ രേഖകളും, വിൽപന നടത്തുന്നയാളുടെ തിരിച്ചറിൽ രേഖകളും ഫോട്ടോയും ഉൾപ്പെടെയുള്ളവ വാട്ട്സ്ആപ്പിലൂടെ അയച്ചു നൽകി. അയച്ചുതന്ന രേഖകളിൽ വിശ്വസിച്ച് സ്കൂട്ടറിന് 18,000 രൂപ വില ഉറപ്പിച്ചു അഡ്വാൻസായി 4000 രൂപ ഇദ്ദേഹം തുക ഗൂഗിൾ പേ മുഖാന്തിരം അയച്ചുകൊടുത്തു. പിന്നീട് വാഹനം പാർസൽ ചെയ്യുന്നതിന്റെയും പട്ടാളട്രക്കിൽ കയറ്റുന്നതിന്റെയും ചിത്രം അയച്ചുകൊടുത്ത് വാഹനത്തിന്റെ ബാക്കി തുക കൂടി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാർസൽ ബിൽ കൂടി വാട്ട്സ്ആപ്പിലൂടെ…
Read MoreCategory: Palakkad
മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്റെ കൈ വിരൽ തട്ടി നിന്ന കല്ലോ? ടൂറിസം ഭൂപടത്തിൽ ഇടംതേടി വരക്കല്ല്; പഴമക്കാര്‍ പറയുന്നത് പല ഐതിഹ്യവും
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട് മണ്ണാർക്കാട് : ടൂറിസം ഭൂപടത്തിൽ ഇടം പിടിയ്ക്കുന്നും കാത്ത് പ്രകൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള വരക്കല്ല്. അട്ടപ്പാടിയുടെ പ്രവേശന കവാടമായി വിശേഷിപ്പിക്കുന്ന വരക്കല്ല് സൈലന്റ് വാലി വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് -ചിന്നതടാകം ചുരംപാതയിൽ പത്താം വളവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വരക്കല്ല് അട്ടപ്പാടിയുടെ മുഖം എന്നാണ് അറിയപ്പെടുന്നത്. സൈലന്റ് വാലിയിലേക്ക് എത്തുന്നവരുടെ കൗതുക കാഴ്ചയാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 അടി ഉയരത്തിൽ ഒരേക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുകയാണ് ഈ ശില. ഒക്ടോബറിലെ കോടമഞ്ഞും കുളിർകാറ്റുമെല്ലാം വരക്കല്ലിന് കൂടുതൽ ദൃശ്യഭംഗിയും ചാരുതയും നൽകുന്നു. മഴക്കാലത്ത് വരക്കല്ലിനിടയിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് മനോഹര കാഴ്ചയാണ്. അട്ടപ്പാടിയിലേക്ക് പോകുന്നചുരം റോഡിലെ മിക്ക വളവുകളിൽ നിന്നും ഈ ദൃശ്യഭംഗി ആസ്വദിക്കാനാകും. മണ്ണാർക്കാട്, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, കരിന്പ, കാരാകുറുശ്ശി പഞ്ചായത്തുകളിലെ ഏത് പ്രദേശത്തുനിന്ന് നോക്കിയാലും പുരുഷാരത്തിന്…
Read Moreഅസുഖബാധിതനായ മകനെ നോക്കാൻ പ്രായവും സാമ്പത്തിക സ്ഥിതിയും തടസമായി; മകനെ കഴുത്തറുത്തുകൊന്നശേഷം അച്ഛൻ ജീവനൊടുക്കി
പാലക്കാട്: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നെന്മാറ വിത്തനശേരിയിൽ ബാലകൃഷ്ണൻ (65), മകൻ മുകുന്ദൻ (കണ്ണൻ കുട്ടി -39) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. ഇന്നു രാവിലെ സമീപത്തുള്ള ബന്ധുക്കൾ ചായയും കൊണ്ട് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഉമ്മറത്ത് മുകുന്ദന്റെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ബാലകൃഷ്ണനും മുകുന്ദനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുകുന്ദന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. മകന്റെ അസുഖവും ചികിത്സയുമൊക്കെയായി ബാലകൃഷ്ണൻ ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. ഇതായിരിക്കാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് കരുതുന്നു.ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുന്‍പ് മരിച്ചിരുന്നു. ഇളയ മകൻ സതീഷ് കുമാർ കോയന്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ ശ്രുതി വിവാഹിതയുമാണ്.
Read Moreപത്തടി നീളവും 12 കിലോ തൂക്കമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി; രാമചന്ദ്രന്റെ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നത് മൂന്നാംതവണ
നെന്മാറ(പാലക്കാട്): പോത്തുണ്ടിയിൽ വീട്ടുവളപ്പിനോടുചേർന്ന റബർ തോട്ടത്തിൽ നിന്ന് ഭീമൻ രാജവെന്പാലയെ പിടികൂടി. പത്തടി നീളവും 12 കിലോ തൂക്കവുമുള്ള രാജവെന്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. തിരുത്തന്പാടം രാമചന്ദ്രന്റെ വീട്ടുവളപ്പിലാണ് പാന്പിനെ കണ്ടത്. മരത്തിൽ കയറിയ നിലയിൽ കണ്ട പാന്പിനെ കണ്ട് ഭയന്ന വീട്ടുകാരും നാട്ടുകാരും വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പിന്നീട് പാന്പിനെ നെല്ലിയാന്പതി വനത്തിൽ വിട്ടു. ഇതാദ്യമായല്ല രാമചന്ദ്രന്റെ വീട്ടിൽ നിന്ന് പാന്പിനെ പിടികൂടുന്നത്. നേരത്തെ രണ്ടുതവണ ഇത്തരത്തിൽ പാന്പിനെ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. അന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാന്പിനെ പിടികൂടിയത്.
Read Moreഇതാണ്ടാ എക്സൈസ്… മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി; പണം കൈപ്പറ്റിയത് ഗൂഗിൾപേ വഴി
പാലക്കാട്: ബിവറേജില്‍ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പാലക്കാട് സിവില്‍ എക്സൈസ് ഓഫീസര്‍ ടി. എസ്. അനില്‍കുമാറിനെതിരെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നടപടിയെടുത്തത്. ബിവറേജില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യം വാങ്ങിവന്ന പരാതിക്കാരനോട് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരു ന്നു അനില്‍കുമാര്‍. പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ ആദ്യ ഗഡുവായി 5,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയും ചെയ്തു.
Read Moreകെഎസ്ആർടിസിയേയും കാറിനെയും ഒരുമിച്ച് മറികടക്കാൻുള്ള ശ്രമം പാളി; വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോജോയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ഡ്രൈവർ ജോജോ പത്രോസിനെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം പോലീസ് കേസെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ബസ് ഉടമയ്ക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്. ഡ്രൈവർ ജോജോയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അപകടം നടന്നശേഷം ജില്ലാ പോലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. അപകടമുണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാമായിരിക്കും പോലീസ് അന്വേഷിക്കുക. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുന്നതും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോജോ, ബസ് ഉടമക അരുൺ എന്നിവരെ കൊല്ലം ചവറയിൽ പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങൾ…
Read Moreരാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തി! സ്പീഡ് ഗവേർണറിലും മാറ്റംവരുത്തി
പാലക്കാട്: വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്. ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോള്‍ അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം സന്ദേശമെത്തിയതായും ശ്രീജിത്ത് പറഞ്ഞു. ബുധനാഴ്ച രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയത്. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നതായും പരിശോധന നടത്തിയശേഷം ട്രാൻസ്പോർട്ട് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreനിരന്തരം പ്രേമാഭ്യർഥനയുമായി യുവാവിന്റെ ശല്യം ചെയ്യൽ; പോലീസിൽ പരാതി നൽകിയ യുവതിയുടെ സ്കൂട്ടർ കത്തിച്ചു; പ്രതിയെ കൈയോടെ പൊക്കി പോലീസ്
കൊരട്ടി: വിവാഹാഭ്യർഥന നിരസിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കൊരട്ടി കിൻഫ്ര പാർക്കിന് സമീപം താമസിക്കുന്ന കണ്ണങ്കോട് വീട്ടിൽ നിസാമുദീനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ ഇന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കൊരട്ടി ലത്തീൻ പള്ളിക്കു സമീപം താമസിക്കുന്ന മുത്തുമാരിയുടെ ഇരുചക്രവാഹനമാണു കഴിഞ്ഞ ദിവസം രാത്രിയിൽ നിസാമുദ്ദീൻ കത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണു നിസാമുദ്ദീനെന്ന് പോലീസ് പറഞ്ഞു. പല തവണ ഇയാൾ വിധവയായ യുവതിയോടു വിവാഹാഭ്യർഥന നടത്തിയിരുന്നു. കൂടാതെ പലതവണ ഇയാൾ ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭീഷിണിയുണ്ടായെന്ന് യുവതി കൊരട്ടി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. കൊരട്ടി സി ഐ ബി.കെ. അരുണ്‍, എസ്ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, സി.എൻ. എബിൻ, സീനിയർ സിപിഒമാരായ വി.ആർ.…
Read Moreകുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; തടയാനെത്തിയ മകൾക്കും പരിക്ക്; കൃഷ്ണദാസിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതിങ്ങനെ…
പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഒറ്റപ്പാലം കോതക്കുറശ്ശിയിലാണ് സംഭവം. നടന്നത്. കിഴക്കേ പുരയ്ക്കൽ വീട്ടിൽ രജനി (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടെ പതിമൂന്നുവയസ്സുകാരിയായ മകൾ അനഘയ്ക്കും പരിക്കേറ്റു. ഇന്നു പുലർച്ചെ രണ്ടോടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. നേരം വെളുത്തപ്പോഴാണ് നാട്ടുകാർ നാടിനെ നടുക്കിയ സംഭവമറിയുന്നത്. കസ്റ്റഡിയിലുള്ള കൃഷ്ണദാസിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഒറ്റപ്പാലം പോലീസ് കേസെടുത്തു.
Read Moreരണ്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവായ പെണ്‍കുട്ടിയെ…! ഏഴുവയസുകാരിയെ പീഡിപ്പിച്ച 70 കാരൻ അറസ്റ്റിൽ
വടക്കഞ്ചേരി: ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പാരിതിയിൽ 70 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പുതുക്കോട് തെക്കേപ്പൊറ്റ തൂപ്പുംകാട് അബ്ദുൾറഹ്മാനെ (70) യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇയാളുടെ ബന്ധുവായ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണ്‍ മാസം മുതൽ പല തവണ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചുമട്ടു തൊഴിലാളിയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More