പാലക്കാട്: ഉപതെരഞ്ഞെടുപ്പില് വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്ഥി സി. കൃഷ്ണകുമാര്. തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാര്ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര് പ്രചരണ പരിപാടികളില് പങ്കെടുക്കും. കൺവൻഷനിൽ ശോഭയുടെ പ്രസംഗത്തിനു ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല. ഏത് കൺവൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് കൺവൻഷൻ നടത്തിയത് അതിർത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്. പാലക്കാട് മണ്ഡലം പോലും രാഹുല് മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യുഡിഎഫിന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയിൽ പോയി കൺവൻഷൻ നടത്തി. പാലക്കാട് സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്ന് കോൺഗ്രസിൽ നിന്നുവന്ന സരിൻ പോലും സമ്മതിച്ചു. ബിജെപിക്ക് കൽപ്പാത്തിയിൽ പൂരം ചർച്ച ചെയ്യേണ്ട കാര്യമില്ല. കൽപ്പാത്തിയിലെ വോട്ടുകൾ ബിജെപിയുടേതാണെന്നും കൃഷ്ണകുമാർ പറഞ്ഞു
Read MoreCategory: Palakkad
പട്ടിപരാമർശം; പാലക്കാട്ടുകാർ കൃഷ്ണദാസിന് മറുപടി കൊടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും തങ്ങൾ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളു എന്നും രാഹുൽ വ്യക്തമാക്കി. എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. പട്ടി പ്രയോഗം നടത്തിയ എൻ.എൻ.കൃഷ്ണദാസ് മാപ്പുപറയണമെന്നും അല്ലെങ്കിൽ മാധ്യമങ്ങൾ എൽഡിഎഫിന്റെ പരിപാടികൾ ബഹിഷ്കരിക്കണമെന്നും വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. ഷൂക്കൂർ പാർട്ടിയിൽ തുടരുന്നത് സിപിഎമ്മിന്റെ ഭീഷണി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreമാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശം; അധിക്ഷേപം ബോധപൂർവമെന്ന് എൻ.എൻ. കൃഷ്ണദാസ്
പാലക്കാട്: മാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയും ഷുക്കൂറിന്റെ രാജിയും സംബന്ധിച്ച പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് കൃഷ്ണദാസ് രോഷത്തോടെ ഇന്നലെ പട്ടി പ്രയോഗം നടത്തി പ്രതികരിച്ചത്. പ്രതികരണം തേടിയ മാധ്യമങ്ങളോട് ഇറച്ചിക്കടയിൽ കാത്തു നില്ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ കാത്തുനിന്നവര് ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്ശം ബോധപൂര്വമാണെന്നും അതിൽ ഉറച്ചുനില്ക്കുകയാണെന്നും എൻ.എൻ. കൃഷ്ണദാസ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ പാര്ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചുതന്നെയാണ് അത്തരമൊരു പരാമര്ശം നടത്തിയത്. അബ്ദുള് ഷുക്കൂറിന്റെ പിണക്കം പാര്ട്ടിക്കു പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള് അനാവശ്യ പ്രധാനം നല്കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. കോണ്ഗ്രസിനെയും ബിജെപിയെയും…
Read Moreസരിൻ മിടുമിടുക്കൻ സ്ഥാനാർഥി; ചത്ത കുതിരയാണ് കോണ്ഗ്രസെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി
പാലക്കാട്: മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി പി.സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സരിനെ മിടുമിടുക്കനെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണെന്നും ആരെയും ഉൾക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോണ്ഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreനെടുമങ്ങാട് വാടകവീട്ടിൽ വൻ കഞ്ചാവു വേട്ട: പാലക്കാട് സ്വദേശിനി പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്
നെടുമങ്ങാട്: വാടകവീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവു പിടികൂടി. മഞ്ച- ചാമ്പപുരയിലാണു സംഭവം. മൂന്ന് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച 20 കിലോഗ്രാമോളം കഞ്ചാവാണു പിടികൂടിയത്. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്.പാലക്കാട് സ്വദേശിനി ഭുവനേശ്വരി (24)യെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മനോജ് (23) എന്നയാൾ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് റെയ്ഡ് നടത്തിയത്. ആലപ്പുഴ കഞ്ചാവ് കേസിൽ രണ്ട് പേർ പിടിയിലായിരുന്നു.അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. 2 മാസം മുൻപാണ് ഇവർ മഞ്ചയിൽ വീട് വാടകയ്ക്ക് എടുത്തതെന്നും ഇവർ വീടിന് പുറത്ത് ഇറങ്ങാറില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു . എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമിൽ വച്ച് നശിപ്പിക്കാൻ ശ്രമിച്ചു. മനോജിനെ കൂടാതെ ഒരാൾ കൂടി ഉള്ളതായി വിവരം ഉണ്ട്.
Read Moreപാലക്കാട് വാഹനാപകടം; മരിച്ച 5 പേരെയും തിരിച്ചറിഞ്ഞു; അപകടകാരണം അമിതവേഗമെന്നു പോലീസ് ; കാറിൽ മദ്യക്കുപ്പികൾ
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിൽപ്പെട്ട കാർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10.30ഓടെ അയ്യപ്പൻകാവിനു സമീപമായിരുന്നു അപകടം. അപകടത്തിൽ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചന്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാൾ. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ച മറ്റു നാലുപേർ. ലോറി ഡ്രൈവർ വിഗ്നേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്നു ലോറി. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും കല്ലടിക്കോട് സിഐ എം. ഷഹീർ പറഞ്ഞു. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും.മോട്ടോർ വാഹനവകുപ്പും…
Read Moreരഥോത്സവവും വോട്ടെടുപ്പും നവംബർ 13ന്; ക്രമസമാധാനപ്രശ്നമില്ലെന്ന് ജില്ലാ കളക്ടർ
പാലക്കാട്: കല്പാത്തി രഥോത്സവവും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പും ഒരേദിവസം വരുന്പോൾ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്ന ക്രമസമാധാനപ്രശ്നം ഉണ്ടാകാന് സാധ്യതയില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര് എസ്. ചിത്ര. രഥോത്സവത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്ട്ട് നല്കിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് തിയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടേത് കമ്മീഷനാണെന്നും കളക്ടര് സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പും രഥോത്സവവും നടക്കുന്ന നവംബര് 13-ന് ആവശ്യമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും കൂടുതല് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കളക്ടര് വ്യക്തമാക്കി.രഥേത്സവം നടക്കുന്നതിനാല് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് കോണ്ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നവംബര് 13ന് രഥോത്സവം തുടങ്ങുന്ന ആദ്യദിവസം ആയതിനാല് അന്ന് തെഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണെന്നാണ് ബിജെപിയും കോണ്ഗ്രസും അറിയിച്ചത്.തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പുകമ്മിഷന് നല്കിയിരുന്നു. രഥോത്സവത്തിന് മുന്പോ പിന്പോ…
Read Moreഅൻവറിന്റെ ഡീലിൽ ആശങ്കയില്ല; പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുതന്നെയെന്ന് രമ്യ ഹരിദാസ്
പാലക്കാട്: ചേലക്കരയിലെ കോണ്ഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന പി.വി. അൻവർ യുഡിഎഫിന് മുന്നിൽ വച്ച “ഡീലിൽ’ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. അൻവർ കോണ്ഗ്രസിന് മുന്നിൽ വച്ച ആവശ്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആശങ്കയില്ലെന്നും രമ്യ വിശദീകരിച്ചു. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പ്രഖ്യാപിച്ച എൻ.കെ. സുധീറിനെ കോണ്ഗ്രസ് പിന്തുണക്കണമെന്ന ആവശ്യമാണ് അനുനയനീക്കത്തിനെത്തിയ യുഡിഎഫിന് മുന്നിൽ പി.വി. അൻവർ വച്ച ഡീൽ. പത്രസമ്മേളനത്തിലും അൻവർ ഇതേ ആവശ്യം ആവർത്തിച്ചു.
Read Moreഉപതെരഞ്ഞെടുപ്പിൽ ചൂടുപിടിച്ച് മണ്ഡലങ്ങൾ; തന്ത്രങ്ങൾ ആവിഷ്കരിക്കാൻ രാഷ്ട്രീയ യോഗങ്ങൾ; സുധീറിനെ അനുനയിപ്പിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: റോഡ് ഷോകളും കൺവൻഷനുകളുമായി മുന്നണികൾ സജീവമായതോടെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചു. പാലക്കാട്ടെ യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകുന്നേരം ചേരും. ചേലക്കരയിലെ യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനും ഇന്ന് നടക്കും. കൺവെൻഷനു മുൻപ് ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോയുമുണ്ട്. പ്രിയങ്ക ഗാന്ധി 23നാണ് വയനാട് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇടതുമുന്നണി നേതാക്കൾ പങ്കെടുക്കേണ്ട തീയതികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചാരണ തീയതികൾ യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,…
Read Moreട്രെയിനിൽ കൊണ്ടുവന്ന 20 കിലോ കഞ്ചാവ് പാലക്കാട്ട് പിടികൂടി; രണ്ടു ബംഗാളി വനിതകൾ പിടിയിൽ
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ ടുൺടുണി മൊണ്ടൽ, മസീദബീബി എന്നീ യുവതികളെ പോലീസ് അറസ്റ്റുചെയ്തു. ഇന്നു പുലർച്ചെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസും പാലക്കാട് എക്സൈസ് വിഭാഗവും പരിശോധന നടത്തുന്നതിനിടെ ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി എസി കോച്ചിൽ നിന്ന് ഇറങ്ങിയ യുവതികളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് പത്ത് ലക്ഷത്തോളം രൂപ വില വരും. പരിശോധനകളിൽ നിന്ന് ഒഴിവാകാനാണ് കൈക്കുഞ്ഞുങ്ങളുമായി യുവതികൾ യാത്ര ചെയ്തെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് സിഐ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ പാലക്കാട് എക്സൈസ് സർക്കിൾ കേസ് രജിസ്റ്റർ…
Read More