പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.പി.വി.അൻവറിന്റെ സ്ഥാനാർഥി യുഡിഎഫിന് ഗുണം ചെയ്യുമെന്നും എൽഡിഎഫിന്റെ വോട്ടുകൾ ഡെമോക്രാറ്റിക് മൂവ്മെന്റ്് ഓഫ് കേരളയുടെ സ്ഥാനാർഥി ഭിന്നിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ ചാനലിനോടു പറഞ്ഞു. പാലക്കാട്ടെ തന്റെ സ്ഥാനാർഥിത്വത്തിന്റെ പേരിൽ ഷാഫി പറന്പിൽ എംപിയെ വേട്ടയാടരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഒരു നേതാവിനോടും ഇതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി തന്നോട് പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുസരിച്ചാണ് സ്ഥാനാർഥിയാകുന്നത്. ധർമടത്ത് മത്സരിക്കാൻ പറഞ്ഞാൽ അതിനും താൻ തയാറാണ്. പാർട്ടി പറയുന്നകാര്യം അനുസരിക്കുന്ന പ്രവർത്തകനാണ് താൻ. തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റിയിൽ പോലും ഷാഫി പറന്പിൽ ഇല്ല. പാലക്കാട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലുണ്ട്. എന്നാൽ, അടിയുറച്ച ഇടതുപക്ഷക്കാരുടെ വോട്ട് യുഡിഎഫിന് ലഭിക്കും. യുഡിഎഫിൽ നിന്ന് വിട്ട് ഇടതു സ്വതന്ത്രനായി പി. സരിൻ മത്സരിക്കുന്നതിനെക്കുറിച്ചും രാഹുൽ…
Read MoreCategory: Palakkad
അടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ല; പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: അടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറന്പിൽ. പാലക്കാട്ടേക്കു തിരിച്ച് വരാൻ രാഹുൽ മാങ്കൂട്ടത്തിലിനെ നിർത്തുന്നു എന്ന ആരോപണം തെറ്റാണെന്നും ഷാഫി പറന്പിൽ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന്റെയും ഓരോ പാർട്ടി പ്രർത്തകരുടെയും ചോയ്സാണ്. സരിന്റെ ആരോപണങ്ങൾ യുക്തിയില്ലാത്തതാണെന്നും ഷാഫി പറന്പിൽ കൂട്ടിച്ചേർത്തു. സരിന്റെ പിന്നാലെ പോകാതെ ഞങ്ങൾ ജനങ്ങൾക്കിടയിലേക്കിറങ്ങും. ഇ.ശ്രീധരൻ ഇറങ്ങിയിട്ട് നടക്കാത്തത് ഇനി ബിജെപിക്ക് കഴിയില്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.
Read Moreനേതാവല്ല സഖാവ്… പി. സരിൻ ഇനി ഇടതുപക്ഷത്തോടൊപ്പം; സിപിഎം പറഞ്ഞാല്‍ താൻ മത്സരിക്കും
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സരിന്. സിപിഎം പറഞ്ഞാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സരിന് പ്രതികരിച്ചു. പാര്‍ട്ടിക്കെതിരേ തുറന്നടിച്ച പി.സരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സരിന്റെ പ്രതികരണം. കോണ്‍ഗ്രസിനെതിരേ വിമര്‍ശനം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പശ്ചാത്തലത്തിലാണ് പാർട്ടി നടപടിയെടുത്തത്. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സരിൻ ബുധനാഴ്ച വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ സരിനെതിരേ തത്ക്കാലം നടപടി വേണ്ടെന്നായിരുന്നു പാർട്ടി നിലപാട്. എന്നാൽ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി സരിൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിന് കാരണം സതീശനാണെന്ന് അടക്കമുള്ള വിമർശനങ്ങളാണ് സരിൻ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്.
Read Moreസിവിൽ സർവീസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയ സരിൻ: മറ്റേതങ്കിലും പാർട്ടിയിലേക്ക് ചേക്കേറുമോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയകേരളം
തൃശൂർ: സിവിൽ സർവീസിലെ നല്ല പദവി വേണ്ടെന്ന് വെച്ചാണ് ഡോ.സരിൻ രാഷ്ട്രീയക്കളരിയിലേക്ക് അങ്കം വെട്ടിനിറങ്ങിയത്. കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയാണ് നിലവിൽ ഡോ.പി സരിൻ വഹിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിക്ക് പകരക്കാരനായാണ് ഡോ. സരിന്റെ നിയമനം. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പാർട്ടി പദവിയിൽ നിന്ന് അനിൽ ആന്റണി രാജിവച്ചതിനെ തുടർന്നാണ് സരിൻ നിയമിതനായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോ.സരിൻ 2008ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതി കേന്ദ്ര സർക്കാർ ഉദ്യോഗം കരസ്ഥമാക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ 555-ാം റാങ്ക് നേടിയ സരിൻ ഇന്ത്യൻ അക്കൗണ്ടസ് ഓഡിറ്റ് സർവീസിൽ ജോലി ചെയ്യവെ 2016ലാണ് ജോലിയിൽ നിന്നും രാജിവച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷം നാലു വർഷം കർണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ പദവിയിരുന്നു. 2019ലെ ലോക്സഭ…
Read Moreഉപതെരഞ്ഞെടുപ്പ്: ചിത്രം തെളിയുന്നു; സ്ഥാനാർഥി ചർച്ചകൾ സജീവം; പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ ഫ്ളക്സുകൾ
തിരുവനന്തപുരം/കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഉടൻ പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി രാഷ്ട്രീയകക്ഷികൾ. സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. മുൻ മന്ത്രി കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായ ഒഴിവിൽ നടക്കുന്ന ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മുന്‍ എംഎല്‍എ യു.ആര്. പ്രദീപനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചന സിപിഎമ്മിൽ സജീവമാണ്. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സജീവപരിഗണനയിലാണ്. ഇവിടെ ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായിരുന്നു. ബിനുമോളെ സ്ഥാനാർഥിയാക്കാനുള്ള ജില്ലാഘടകത്തിന്റെ നിർദേശം ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. കോൺഗ്രസും സ്ഥാനാർഥി ചർച്ചകളിലേക്കു കടന്നുകഴിഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി.കെ. ശ്രീകണ്ഠന്റെ…
Read Moreഎം.വി. ജയരാജന്റെ പേരിൽ വ്യാജ വാർത്ത; പാലക്കാട് സ്വദേശി അറസ്റ്റിൽ; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച വാർത്തയെന്ന് സൈനുദ്ദീൻ
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. “പി.വി. അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. 24 ന്യൂസിൽ വന്ന വാർത്തയെന്ന നിലയിലായിരുന്നു ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. “മുനീർ ഹാദി’ എന്ന ഫോൺ നമ്പറിൽ നിന്നായിരുന്നു വാർത്ത പ്രചരിപ്പിച്ചിരുന്നത്. എം.വി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഒരു വാർത്ത ഫോർവേഡ്…
Read Moreതിരുവില്വാമലയിലെ മൊബൈൽ ഫോണ്‍ സ്ഫോടനം: ഒന്നര വർഷമാകുന്പോഴും അന്വേഷണം എങ്ങുമെത്തിയില്ല
തിരുവില്വാമല: മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് ഒന്നര വർഷമാകുന്പോഴും അന്വേഷണം എങ്ങുമെത്താതെ നിശ്ചലമായി നിൽക്കുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച ഈ ദുരന്തം നടന്ന് പതിനെട്ട് മാസമാകുന്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല. പൊട്ടിത്തെറി എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും എന്താണ് പൊട്ടിത്തെറിച്ചത് എന്നതും ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. മൊബൈൽ ഫോണ്‍ കണ്ടുകൊണ്ടിരിക്കുന്പോൾ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നായിരുന്നു ആദ്യമെല്ലാം കരുതിയിരുന്നത്. എന്നാൽ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടക വസ്തുപൊട്ടിത്തെറിച്ചാണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ളപരിശോധന ഫലം പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണവും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതായാണ് അറിയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം പോലീസിന് അന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം…
Read Moreസ്റ്റേഷനിലേക്കെത്തിയ ട്രെയിനുമുന്നിൽ ചാടിയും കല്ലെറിഞ്ഞും പരാക്രമം: ഇതര സംസ്ഥാനക്കാരനെ പോലീസ് സാഹസികമായി പിടികൂടി
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ പരാക്രമം കാണിച്ച് യാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ഇതരസംസ്ഥാനക്കാരനെ വടക്കാഞ്ചേരി പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. വടക്കാഞ്ചേരി എസ്ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ബംഗാൾ സ്വദേശി ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നു. ട്രെയിനിന്റെ അടിയിൽപ്പെട്ട് തല പൊട്ടിയെങ്കിലും മറ്റു പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ട ഇയാൾ റെയിൽവേ സ്റ്റേഷനിൽ പരാക്രമം തുടങ്ങി. ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് എത്തിയതോടെ റെയിൽവേ സ്റ്റേഷനു സമീപം കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിലേക്ക് ഓടിക്കയറി കല്ലുകൾ പെറുക്കി പോലീസിനും യാത്രക്കാർക്കും ട്രെയിനിനും നേരെ എറിയാൻ തുടങ്ങി. ഇതോടെ ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി. വെള്ളംനൽകിയും വീട്ടുകാരെ വിളിച്ചും മറ്റും ഇയാളെ അനുനയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിക്കൂറുകളോളം ഇയാൾ കല്ലേറു തുടർന്നു.പിന്നീട് കൂടുതൽ…
Read Moreകാണാതായ വയോധികൻ വൈദ്യുതി കെണിയിൽ ഷോക്കേറ്റു മരിച്ചനിലയിൽ; തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം
വടക്കഞ്ചേരി (പാലക്കാട്): വടക്കഞ്ചേരിയിൽ കാണാതായ വയോധികനെ വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനാണ് (70) അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്നുരാവിലെയാണു മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പല്ലാറോഡിൽ ആണ് സംഭവം. ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇന്നുരാവിലെ തെരച്ചിൽ തുടരുന്നതിനിടെയാണ് തോടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ലയിൽ നേരത്തെയും വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഉള്‍പ്പെടെ തടയുന്നതിനാണ് അനധികൃതമായി ഇത്തരം വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.
Read Moreവാടകയ്ക്ക് ഓടിച്ച ഓട്ടോറിക്ഷ ഉടമ വിറ്റതിൽ മാനസിക സംഘർഷം; ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41) മരിച്ചത്. വാടകയ്ക്ക് ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഓട്ടോറിക്ഷ ഉടമ വിറ്റതോടെ നിഷാദ് മാനസിക സംഘർത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിഷാദിന് സാന്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലം മീറ്റ്നയിൽ വച്ച് നിഷാദിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read More