പാലക്കാട്: പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പെടുത്ത യുവതിക്ക് അലർജിയും ക്ഷീണവും തളർച്ചയുമെന്ന് പരാതി. ആശുപത്രിയുടെ ചികിത്സപിഴവെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിക്കും പാലക്കാട് ഡിഎംഒയ്ക്കും പരാതി നൽകി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ പാലപ്പുറം കോട്ടത്ര വലിയപറന്പിൽ നൗഷാദിന്റെ മകൾ ഫാത്തിമ റിതം (24) ആണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 16 നാണ് കൈയിൽ പൂച്ചമാന്തിയതിനെ തുടർന്ന് ഫാത്തിമ റിതത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. സാധാരണ എടുക്കാറുള്ള റാബിസ് വാക്സിനും ടിടിയും ആശുപത്രിയിൽ നിന്നെടുത്തു. തിരികെ വീട്ടിലെത്തിയപ്പോൾ ക്ഷീണവും ഇൻജക്ഷനെടുത്ത സ്ഥലത്ത് ചൊറിച്ചിലും അനുഭവപ്പെട്ടെന്നും തുടർന്ന് വീണ്ടും താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ വീണ്ടും ഒരു ഇൻജക്ഷൻ കൂടിയെടുത്തെന്നും എന്നാൽ തിരികെ വീട്ടിലെത്തിയിട്ടും അസ്വസ്ഥകൾ മാറിയില്ലെന്നും വീട്ടുകാർ പറയുന്നു. ദേഹാസ്വാസ്ഥ്യം വർധിച്ചതോടെ ഫാത്തിമയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നൽകിയ ചികിത്സയെ തുടർന്ന് ഫാത്തിമയ്ക്ക് അസുഖം അൽപം ഭേദപ്പെട്ടു. എങ്കിലും…
Read MoreCategory: Palakkad
പോലീസിന്റെ ക്രൂരത കണ്ടില്ലെന്ന് നടിക്കാനായില്ല; പതിനേഴുകാരനെ പോലീസ് മർദിച്ചെന്ന കേസിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: നെന്മാറയില് പതിനേഴുകാരനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കമ്മീഷന് അറിയിച്ചു. ബാലാവകാശ കമ്മീഷന് കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി നെന്മാറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം വിവാദമായയതോടെ ജില്ലാ പോലീസ് സൂപ്രണ്ട് ആലത്തൂര്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ എസ്ഐയും പോലീസും മര്‍ദിച്ചിട്ടില്ലെന്നും കുട്ടിയുടെ പക്കല്‍ കഞ്ചാവുണ്ടോ എന്നു പരിശോധന നടത്തുക മാത്രമാണു ചെയ്തതെന്നുമാണ് സൂചന. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തത്. മര്‍ദിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്കുമെന്നു…
Read Moreആശുപത്രി സൂപ്രണ്ടിന്റെ അവസരോചിത ഇടപെടലിൽ രണ്ടര വയസുകാരനു പുനർജന്മം
അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം.എസ്. പത്മനാഭന്റെ അവസരോചിതമായ ഇടപെടലിലൂടെ രണ്ടര വയസുകാരനു പുനർജന്മം.അട്ടപ്പാടിയിലെ അതിവിദൂര ഊരായ ഗലസിയിൽനിന്ന് എത്തിയ കുഞ്ഞിന്റെ ജീവനാണ് രക്ഷിക്കാനായത്. ന്യുമോണിയ ബാധിച്ച് കടുത്ത ചുമയും ശരീരത്തിൽ ജലാംശവും നഷ്ടപ്പെട്ട അവശനിലയിൽ പതിനാലാം തീയതി വൈകുന്നേരം ആറരയോടെയാണ് കുട്ടിയെ രക്ഷിതാക്കൾ കോട്ടത്തറ ആശുപത്രിയിൽ എത്തിക്കുന്നത്. ഉടൻ കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സകൾ തുടങ്ങി. ഗ്ലൂക്കോസ് നൽകുന്നതിനുള്ള പ്രാരംഭ നടപടികൾക്കിടെ രക്ഷിതാക്കൾ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കുട്ടിയുമായി കടന്നുകളയുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രി 10.45യോടെയാണ് കുഞ്ഞിനെ കാണാതായത്. സംഭവം അറിഞ്ഞ ഉടൻ ആശുപത്രി സൂപ്രണ്ട് പോലീസ്, വനം, ഐടിഡിപി, എസ് ടി പ്രൊമോട്ടർമാർ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കു സന്ദേശം കൈമാറി. രാത്രി മഴ ഉണ്ടായിരുന്നതിനാൽ ഗലസി ഊരിലേക്കുപോകാൻ ആവില്ലെന്ന് വ്യക്തമായിരുന്നു. പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് നിരീക്ഷണത്തിനു ഏർപ്പാടുകൾ…
Read Moreപഠനം പൂർത്തിയായി, തോറ്റത് എന്തുകൊണ്ടെന്ന് കണ്ടെത്തി; മുരളിയുടെയും രമ്യയുടെയും തോൽവിയുടെ അന്വേഷണ റിപ്പോർട്ട് തയാർ
തൃശൂർ: തൃശൂരിൽ കെ.മുരളീധരനും ആലത്തൂരിൽ രമ്യ ഹരിദാസും തോറ്റത് എന്തുകൊണ്ടെന്ന അന്വേഷണ റിപ്പോർട്ട് തയാറായി. അടുത്ത ദിവസം തന്നെ റിപ്പോർട്ട് കെപിസിസി നേതൃത്വത്തിനു കൈമാറും. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ യുഡിഎഫ് തരംഗം അലയടിച്ചപ്പോൾ തൃശൂരിലും ആലത്തൂരിലും സംഭവിച്ച തിരിച്ചടി യുഡിഎഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് കനത്ത ആഘാതമായിരുന്നു. വടകരയിൽനിന്ന് മുരളിയെ തൃശൂരിലേക്കു കൊണ്ടുവന്നു മത്സരിപ്പിച്ച് പരാജയപ്പെടുത്തിയതിന്റെ നാണക്കേട് കോണ്‍ഗ്രസിനെ അപഹാസ്യരാക്കിയിരുന്നു. മുരളിയെ പോലെ ശക്തനായ ഒരു നേതാവിനെ തോൽവിയിലേക്കു വലിച്ചിഴച്ചത് ഏറെ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. സംഘടന പ്രശ്നങ്ങളാണ് തൃശൂരിലെയും ആലത്തൂരിൽ രമ്യ ഹരിദാസിന്റെയും തോൽവിക്കു കാരണമെന്നാണ് കമ്മീഷൻ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലുള്ളതെന്ന് സൂചനകളുണ്ട്.തോൽവിയുടെ കാര്യകാരണങ്ങൾ പരിശോധിക്കാൻ മുൻ മന്ത്രി കെ.സി. ജോസഫ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, ടി.സിദ്ദിഖ് എംഎൽഎ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തിയിരുന്നു. തൃശൂർ ഡിസിസി ഓഫീസിൽ സമിതി അന്വേഷണത്തിനെത്തുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മുരളിപക്ഷക്കാർ തെളിവെടുപ്പിൽനിന്നും…
Read Moreപകുത്തുനൽകിയ വൃക്കയും ജീവനെ കാത്തില്ല; ഭാര്യയുടെ മരണത്തിനു മുന്‍പേ ഭർത്താവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയും മരിച്ചു
ഒറ്റപ്പാലം: സ്വന്തം വൃക്ക പകുത്തുനൽകിയ പ്രിയതമയുടെ അന്ത്യനിമിഷം തിരിച്ചറിഞ്ഞ ഭർത്താവ് ജീവനൊടുക്കി. പിന്നാലെ ഭാര്യയും മരിച്ചു. അമ്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മനക്കിലെപ്പടി ചെല്ലക്കോട്ടുമഠം ഗംഗാധരൻ (55) ആണ് ഭാര്യ ബിന്ദു (46) വിന്റെ വിയോഗം ഉറപ്പായതോടെ ദുഃഖം താങ്ങാനാവാതെ വീട്ടിലെത്തി തൂങ്ങിമരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബിന്ദുവിന്റെ രോഗം മൂർച്ഛിക്കുകയും ഏതുനിമിഷവും ഇവർ മരിക്കാമെന്നു ഡോക്ടർമാർ ഗംഗാധരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ബിന്ദു വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട വിവരംകൂടി അറിഞ്ഞശേഷമാണു ഗംഗാധരൻ വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തി മകളെ ആശുപത്രിയിലേക്കു പറഞ്ഞയച്ചശേഷം ഗംഗാധരൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെതുടർന്ന് ഗംഗാധരന്റെ ഒരു വൃക്ക നേരത്തേ ബിന്ദുവിനു മാറ്റിവച്ചിരുന്നു. നിർധനകുടുംബമായ ഇവർ കൂലിവേലചെയ്താണു ജീവിച്ചിരുന്നത്. ജിതിൻ, ജിജിത എന്നിവരാണു മക്കൾ.ഗംഗാധരന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
Read Moreഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിനതടവ്
പാലക്കാട്: പ്രായ പൂർത്തിയാകാത്ത ഭിന്നശേഷിയുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് 20 വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുനിശേരി കൂട്ടാല കല്ലംപറന്പ് സന്തോഷിനെയാണ് (35) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിനതടവിന് ശിക്ഷിക്കാനും ജഡ്ജി സഞ്ജു ഉത്തരവിട്ടു. കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന ബാലനെ പ്രതിയുടെ വീടിനകത്തു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്ഐ ആയിരുന്ന എം.ആർ. അരുണ്‍കുമാർ, സിഐ റിയാസ് ചക്കേരി എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി.
Read Moreപാലക്കാട് ഗായത്രി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ ശക്തം
പാലക്കാട്: ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകൻ ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്. തരൂർ ചേലക്കാട്കുന്നിലെ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഷിബിൻ. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പുഴയിൽ എത്തിയപ്പോഴാണ് അപകടം. വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതമാക്കി. ആലത്തൂർ അഗ്നിരക്ഷാസേനയും സ്കൂബ പാലക്കാട് സേനയും തരൂർ കുരുത്തിക്കോട് പാലത്തിന്റെ മേൽഭാഗത്ത് തിരച്ചിൽ നടത്തുന്നു.
Read Moreകനത്ത മഴ; പാലക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; തകർന്ന വീടിന്റെ അടിയിൽപ്പെട്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോടക്കുന്ന് വീട്ടില്‍ സുലോചന(53), മകന് രജ്ഞിത്ത്(33) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ പുറകുവശം ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ വീട് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മരിച്ച രഞ്ജിത്ത്. ഇവർ താമസിച്ച വീട് അതീവ ശോചനീയാവസ്ഥയിലായിരുന്നെന്നാണ് വിവരം.
Read Moreപാലക്കാട് കടമ്പഴിപ്പുറത്ത് സ്കൂട്ടർ തടഞ്ഞ് 2 പേരെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം ആരംഭിച്ചു
പാലക്കാട്: കടമ്പഴിപ്പുറം വേങ്ങശേരി റോഡില്‍ സ്കൂട്ടർ തടഞ്ഞ് രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ചു. ഇന്നു പുലര്‍ച്ചെ 3.30നാണു സംഭവം. നരിയംപാടം ഇലിയകോട്ടില് പ്രസാദ് (34), കുളക്കാട്ടുകുറിശി കണ്ടത്തില്‍ ടോണി (35) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ കടമ്പഴിപ്പുറം വെട്ടേക്കര റോഡില്‍ വാടകയ്ക്കു താമസിക്കുന്ന സ്റ്റെനോ എന്നയാളുടെ വീട്ടിലേക്ക് ഒരുസംഘം ആളുകള്വന്നു വാതിലില്‍ മുട്ടുകയും വാതില്‍ തുറക്കാതായപ്പോള്‍ തിരിച്ചുപോവുകയും ചെയ്തിരുന്നു. ഇക്കാര്യം സ്റ്റെനോ ബന്ധുവായ ടോണിയെയും സുഹൃത്ത് പ്രസാദിനെയും അറിയിച്ചു. തുടർന്നു സ്റ്റെനോയുടെ വീട്ടിലേക്ക് ഇതേക്കുറിച്ച് അന്വേഷിക്കാൻ സ്കൂട്ടറില്‍ വരുന്നവഴിക്കാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.കൈകളിലും കാലിലും വെട്ടേറ്റ ടോണിയുടെ പരിക്കു ഗുരുതരമാണ്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രസാദ് പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreപോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പോലീസുകാർക്കു പരിക്ക്
പാലക്കാട്: ആര്യന്പാവിൽ പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്കു പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകല്ലിൽനിന്ന് ശ്രീകൃഷ്ണപുരത്തേക്കു പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗത്തു കാര്യമായ കേടുപാടുകൾ സംഭവിച്ചു. കടയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read More