പാലക്കാട്: ആര്യന്പാവിൽ പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്കു പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകല്ലിൽനിന്ന് ശ്രീകൃഷ്ണപുരത്തേക്കു പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗത്തു കാര്യമായ കേടുപാടുകൾ സംഭവിച്ചു. കടയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
Read MoreCategory: Palakkad
നെല്ലിയാന്പതിയിൽ ചില്ലിക്കൊന്പൻ; നാട്ടുകാർ ഭീതിയിൽ; വാൽപ്പാറയിൽ യാത്രക്കാർക്കുനേരേ കാട്ടാന പാഞ്ഞടുത്തു
പാലക്കാട്: നെല്ലിയാന്പതിയിൽ ജനവാസ മേഖലയിൽ ചില്ലിക്കൊന്പനെത്തി. പോബ്സ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കു സമീപമാണ് ചില്ലിക്കൊന്പനെത്തിയത്. ഇന്നലെ വൈകീട്ട് ഏഴിന് ഇവിടെയെത്തിയ ചില്ലിക്കൊന്പൻ ഇന്നു രാവിലെ ആറുമണിവരെ ഇവിടെ നിലയുറപ്പിച്ചതോടെ പാഡികളിലെ താമസക്കാർ ഭീതിയിലാണ് കഴിഞ്ഞത്. പാഡികളുടെ അന്‍പതു മീറ്റർ അടുത്തുവരെ ആനയെത്തി. അതിനിടെ വാൽപ്പാറ-പൊള്ളാച്ചി പാതയിൽ യാത്രക്കാർക്കു നേരെ കാട്ടാന പാഞ്ഞടുത്തതും പരിഭ്രാന്തി പരത്തി. കാടിനുള്ളിൽ നിന്നും അപ്രതീക്ഷിതമായി എത്തിയ കാട്ടാന യാത്രക്കാർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
Read Moreബില്ല് കണ്ട് കണ്ണിൽ നിന്നും വെള്ളം വന്ന് ജലസേചന ഓഫീസ്; ഫ്യൂസ് ഊരി കെഎസ്ഇബി
വടക്കാഞ്ചേരി: കറന്റ് ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്ന ജലസേചന ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിഛേദിച്ചത്. കുടിശികയായി1000 രൂപയാണ് ഉണ്ടായിരുന്നത്. ട്രഷറി മുഖേനയാണ് സാധാരണ പണം അടച്ചിരുന്നത്. ഡിഇഒ ഓഫീസിലെ ഫ്യൂസും ഇന്നലെ കെഎസ്ഇബി ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇവിടുത്തെ ഫ്യൂസൂരുന്നത്. ഡിഇഒ ഓഫീസിലെ കുടിശിക 24016 രൂപയായിരുന്നു. ഏപ്രിലിലും കുടിശിക മുടങ്ങിയ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഡിഇഒ ഓഫീസ് വിവരം അറിയിച്ചിട്ടുണ്ട്.
Read Moreവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പുലിചത്തു
പാലക്കാട്: കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പുലിയെ മയക്കുവെടി വച്ചിരുന്നു. വനംവകുപ്പ് വെറ്റിനറി ഡോക്ടര്‍ ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കിയത്. ഉച്ചയ്ക്ക് 12. 05 നാണ് മയക്കുവെടി വച്ചത്. എന്നാല്‍ മയക്കുവെടി ശരീരത്തില്‍ തട്ടിത്തെറിച്ചുപോയി. അല്പം മരുന്നു മാത്രമെ പുലിയുടെ ശരീരത്തില്‍ കയറിയിട്ടുള്ളെന്നാണ് നിഗമനം. എന്നാല്‍ പുലി അവശനായതിനാല്‍ രണ്ടാമത് വെടിവയ്ക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നു. ആദ്യം പുലിയെ വലയിട്ട് പിടിക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ ആര്‍ആര്‍ടി സംഘം അടുത്തേക്ക് എത്തിയതോടെ പുലി വലിയതോതില്‍ ആക്രമണ സ്വഭാവം കാണിച്ചു. ഇതോടെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മാവിന്‍തോപ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.പുലിയുടെ വയറ്റിലും കാലിലുമാണ് കമ്പി കുടുങ്ങിയത്. കാലിലെ കുടുക്ക്…
Read Moreവീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ക്ലാസുകാരൻ ആസിഫിന് അഭിനന്ദന പ്രവാഹം
മംഗലംഡാം: വഴിയിൽ നിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കുട്ടികൾക്ക് മാതൃകയായ ആസിഫിനെ അഭിനന്ദിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും സ്കൂൾ അധികാരികളുമെല്ലാം. രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് റോഡിൽ പഴ്സ് കിടക്കുന്നത് ആസിഫിന്റെ ശ്രദ്ധയിൽപെട്ടത്. തുറന്നു നോക്കിയപ്പോൾ നിറയെ പണവും വിലപ്പെട്ട കുറെ രേഖകളും. പിന്നെ ആസിഫ് മറ്റൊന്നും ചിന്തിച്ചില്ല. ഓടിപ്പോയി അടുത്തു തന്നെയുള്ള പോലീസ് സ്റ്റേഷനിൽ പഴ്സ് ഏൽപ്പിച്ചു. വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. പിന്നെ വൈകിയില്ല. പോലീസ് സ്റ്റേഷനിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് ഉടമയെത്തി. ആസിഫിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസുകാരുടെ സാന്നിധ്യത്തിൽ പഴ്സ് ആസിഫ് തന്നെ ഉടമക്ക് കൈമാറി. ഉടമയുടെ വക സ്റ്റേഷനിൽ മധുരവിതരണവും നടത്തി. ആസിഫിന്റെ സത്യസന്ധത നാട്ടിലും വാർത്തയായി. ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആസിഫ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോമിന്റെ നേതൃത്വത്തിൽ…
Read Moreടിക്കറ്റെടുക്കാതെ കയറിയത് ചോദ്യംചെയ്ത ടിടിഇക്ക് ട്രെയിനില്‍ മര്‍ദനം; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ
ഷൊർണൂർ: ടിക്കറ്റെടുക്കാതെ കയറിയ യാത്രക്കാരനെ ചോദ്യം ചെയ്ത ടിടിഇയുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. പിരിക്കേറ്റ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയായിരുന്നു വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടഇക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇയാൾ ടിടിഇയുടെ മൂക്കിന് ഇടിക്കുകയായിരുന്നുവെന്ന് ടിടിഇ വിക്രംകുമാർ മീണ പരാതിയിൽ പറഞ്ഞു. മൂക്കില്‍നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ…
Read Moreരോഗിയായ മകനെ പിതാവ് വീട്ടിൽ കയറ്റുന്നില്ല ; പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : കൂട്ടുകുടുംബ സ്വത്തിലെ ഓഹരി അവകാശം ചോദിച്ചതിന്റെ പേരിൽ കിഡ്നി രോഗിയായ മകനെ അച്ഛൻ വീടിനു പുറത്താക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.ചിറ്റൂർ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജൂഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശി ഷണ്മുഖദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.അവിവാഹിതനായ പരാതിക്കാരൻ വർഷങ്ങൾക്ക് മുന്‍പേ കിഡ്നി രോഗ ബാധിതനാണെന്ന് പരാതിയിൽ പറയുന്നു.പരാതിക്കാരന്റെ വീട് അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. രോഗ ചികിത്സക്ക് അച്ഛനിൽ നിന്നും സാന്പത്തിക സഹായം തേടിയെങ്കിലും നൽകാത്തതിനെ തുടർന്ന് ഒരു ബന്ധുവിന്റെ ഒപ്പമാണ് പരാതിക്കാരൻ താമസിക്കുന്നത്.ഓഹരി അവകാശം സിദ്ധിക്കാൻ പരാതിക്കാരൻ നൽകിയ ഹർജി സബ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഇക്കഴിഞ്ഞ 25ന് വീട്ടിലെത്തിയ തന്നെ അച്ഛനും അമ്മയും വീട്ടിൽ കയറാൻ…
Read Moreപാലക്കാട് കോഴിഫാമിൽ വൻ തീപിടിത്തം; 300 കോഴിക്കുഞ്ഞുങ്ങൾ ചത്തു
പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തു ചത്തു. അരിയൂർ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 ന് അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്നിബാധയുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിംഗ് കത്തിയതിനെ തുടർന്ന് സീലിംഗിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
Read Moreലോട്ടറി വില്പനക്കാരിക്ക് നേരേ ആസിഡ് ആക്രമണം; ആക്രമിച്ചത് മുൻ ഭർത്താവ്, പ്രതി പിടിയിൽ
പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കു നേരേ ആസിഡ് ആക്രമണം. ഇന്ന് രാവിലെ 7നാണ് സംഭവം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം ഉണ്ടായത്. ഇവരുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കഴുത്തിന് പിറക് വശത്താണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ലന്ന് ഡോക്ടർമാർ അറിയിച്ചു.
Read Moreവനിതാ പഞ്ചായത്ത് അംഗത്തിന് നേരെ പോലീസിന്റെ അസഭ്യം പറച്ചിൽ; പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി കോൺഗ്രസ്
വെള്ളറട: കോണ്‍ഗ്രസ് വനിത പഞ്ചായത്ത് അംഗത്തെ അസഭ്യം പറഞ്ഞ അഡീഷണല്‍ എസ്ഐക്ക് എതിരെ കേസ് എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. തെരഞ്ഞെടുപ്പു ദിവസം ചെമ്പൂര്, മുരുത്തംകോട് കൃഷി ഓഫീസില്‍ വോട്ട് ചെയ്യാന്‍ എത്തിയ ചെമ്പൂര് വാര്‍ഡ് മെംബര്‍ ഉഷ സതീഷിനെയാണ് ആര്യങ്കോട് പോലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്ഐ യാക്കോബ് അസഭ്യം പറഞ്ഞതായി ആരോപിക്കുന്നത്. സംഭവത്തിൽ ഉഷാ സതീഷ് ആര്യങ്കോട് പോലീസിനും, റൂറല്‍ എസ്പിക്കും, ഡിജിപിക്കും പരാതി നല്കി.എന്നാൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും പോലീസ് കൈകൊണ്ടില്ലെന്നാണ് ആക്ഷേപം.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്യന്‍കോട് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.
Read More