പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന വ്യാജേന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കുന്നതിനു ശ്രമം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർഥിയുടെ പ്രചരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. പെൻഷൻ കൈപ്പറ്റാൻ ആധാറും പെൻഷൻ ലിസ്റ്റും കൊണ്ടുവരാൻ വയോധികരോട് സിപിഎം പ്രവർത്തകർ നിർദേശിച്ചു. ഇതിൻ പ്രകാരം പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ അവിടേക്ക് എത്തി. എന്നാൽ അവിടെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം ആണ് നടക്കുന്നതെന്ന് മനസിലായത്. ഉടൻതന്നെ വയോജനങ്ങൾ അവിടെ നിന്നിറങ്ങുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് പാർട്ടി പരിപാടി അല്ലായിരുന്നുവെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. പെൻഷൻ വിശദീകരണയോഗമാണ് നടത്തുന്നതെന്നും സിപിഎം വ്യക്തമാക്കി.
Read MoreCategory: Palakkad
പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ
പാലക്കാട്: വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. മൃതശരീരം പട്ടാന്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വയോധികൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read Moreപാലക്കാട് എക്സൈസ് ഓഫീസിൽ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ചനിലയില്‍; കൊലപാതകമാണെന്നു ഭാര്യ
പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ (55)ആണ് മരിച്ചത്. ഇന്നുരാവിലെ ഏഴിന് പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിലാണ് ഷോജോയെ ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നു ഭാര്യ ജ്യോതി ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഷോജോയെ പാലക്കാട് കാടാങ്ങോടുള്ള വീട്ടിൽനിന്നും എക്സൈസ് പിടികൂടിയത്. വീട്ടിൽനിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലും കണ്ടെടുത്തിരുന്നു. ഇടുക്കി സ്വദേശിയായ ഷോജോ കുറെ നാളുകളായി പാലക്കാടാണ് താമസിക്കുന്നത്. ഡ്രൈവറായ ഇയാൾ കൂടുതലും തമിഴ്നാട്ടിലാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ ഇതിനുമുന്‍പ് ഇത്തരം കേസിൽ പെട്ടിട്ടില്ല. ആരോ ഇയാളെ കുടുക്കിയതാണെന്നും എക്സൈസ് സംഘം മർദിച്ചശേഷം കെട്ടിത്തൂക്കിയതാണെന്നും ഭാര്യ ജ്യോതി ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഷോജോയ്ക്ക് മൂന്നു മക്കളുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
Read Moreവെളുത്തുള്ളി പോക്കറ്റ് കാലിയാക്കും; കിലോയ്ക്ക് 500 രൂപ; ചില്ലറ വില്പന കടകളിൽ കിട്ടാനില്ല
വടക്കഞ്ചേരി: കറികളിലും അച്ചാർ കൂട്ടുകളിലും ഒഴിവാക്കാനാകാത്ത വെളുത്തുള്ളി ചില്ലറ വില്പന കടകളിൽ കിട്ടാനില്ല. ഉയർന്ന വിലയാണ് കച്ചവടക്കാർ വെളുത്തുള്ളി സ്റ്റോക്ക് ഉപേക്ഷിക്കാൻ കാരണമാകുന്നത്. കേട്ടാൽ ഞെട്ടുന്ന വിലയാണ് ഇപ്പോൾ വെളുത്തുള്ളിക്ക്. കിലോ വില 500 രൂപക്കടുത്തെത്തി.ഇത്രയും ഉയർന്ന വില ഇതാദ്യമാണെന്ന് പറയുന്നു. ഉത്പാദന കുറവും ആവശ്യം കൂടിയതുമാണ് ക്ഷാമത്തിന് കാരണമാകുന്നത്. വലിയ വെള്ളുള്ളി മാത്രമെ കടകളിൽ ലഭ്യമാകുന്നുള്ളു. വീര്യം കൂടിയ ചെറിയ വെള്ളുള്ളി കാണാൻ പോലുമില്ല. 30 പരം ഇനങ്ങൾ വരുന്ന പച്ചക്കറി കടകളിലെ വില സൂചിക ബോർഡിൽ നൂറ് ഗ്രാമിന് 100 രൂപയിൽ കൂടുതൽ വിലയുള്ളത് രോഗ പ്രതിരോധശേഷിക്കു വരെ ഉപയോഗിക്കുന്ന വെള്ളുള്ളിക്ക് മാത്രമാണ്. പച്ചമാങ്ങയാണ് രണ്ടാം സ്ഥാനത്ത് കിലോ വില നൂറിനടുത്തുണ്ട്. നെല്ലിക്ക, പച്മുളക്, ചേമ്പ് തുടങ്ങിയ ഇനങ്ങൾ 70 രൂപയ്ക്ക് മുകളിലാണ്. സീസണായിട്ടും കറിക്കുള്ള മൂവാണ്ടൻ മാങ്ങ കിലോക്ക് 120 രൂപയ്ക്ക് വിൽക്കുന്ന…
Read Moreസർവീസ് മേശം, ആലത്തൂരിലെ ബാറിൽ വെടിവയ്പ്; മാനേജർക്ക് നേരെ വെടിവെച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ
പാലക്കാട് : ആലത്തൂർ കാവശേരിയിലെ ബാറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മാനേജർക്ക് പരിക്കേറ്റു. ആറ് മാസം മുന്‍പ് പ്രവർത്തനം ആരംഭിച്ച ബാറിലാണ് വെടിവയ്പ്പ് നടന്നത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘവും മാനേജരുമായുണ്ടായ സംഘർഷത്തിനൊടുവിലാണ് വെടിവയ്പ്പ നടന്നത്. ബാറിലെ സർവീസ് മോശമാണമെന്ന് പറഞ്ഞാണ് മദ്യപിക്കാനെത്തിയ സംഘം മാനേജർക്കെതിരെ തിരിഞ്ഞത്. മറ്റു പ്രകോപനങ്ങളോന്നും ഇല്ലാതെ അഞ്ചംഗ മദ്യപസംഘം മാനേജരായ രഘുനന്ദനു നേരെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് ബാറിലെ ജീവനക്കാരും മറ്റു ദൃക്സാക്ഷികളും പറഞ്ഞു. സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും അഞ്ചുപേരെയും അറസ്റ്റു ചെയ്തു. ഇതിൽ നാലുപേർ പാലക്കാട് കഞ്ചിക്കോട് സ്വദേശികളാണ് ഇവരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. വെടിയേറ്റ ബാർ മാനേജർ രഘുന്ദന്റെ പരിക്ക് ഗുരുതരമല്ല.
Read Moreബാർ ഹോട്ടലെന്നു തെറ്റിദ്ധരിച്ചു..! തിരുവില്വാമലയിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; കെട്ടിടം തകർന്ന് വീഴാഞ്ഞത് കുട്ടികളുടെ ഭാഗ്യം കൊണ്ട്
തിരുവില്വാമല: മഴ നനഞ്ഞു കുതിർന്ന് മേൽക്കൂരയുടെ സീലിംഗ് തകർന്നുവീണ തിരുവില്വാമല ഗവ.എൽപി സ്കൂളിലേക്ക് കയറി ചെല്ലുന്പോൾ നവകേരള സദസിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വാക്കുകളായിരുന്നു മനസിൽ. കേരളത്തിലെ സ്കൂൾ കെട്ടിടങ്ങൾ കണ്ടാൽ ബാർ ഹോട്ടലാണെന്ന് തെറ്റിദ്ധിച്ച് അവിടേക്ക് ആളുകൾ കയറുമെന്നാണ് ചെറുതുരുത്തിയിൽ നടന്ന നവകേരള സദസിൽ മന്ത്രി പറഞ്ഞത്. ശരിയാണ്, തകർന്നുവീണ മേൽക്കൂരയും ചുറ്റുപാടും കാണുന്പോൾ ഒരടി നടന്ന ബാർ ഹോട്ടൽ പോലുണ്ടായിരുന്നു! ബലക്ഷയം മൂലം കെട്ടിടത്തിന്റെ മേൽക്കൂര ആകെ നശിച്ച അവസ്ഥയിലായിരുന്നു. മേൽക്കൂര മാത്രം വീണത് ഭാഗ്യം കൊണ്ടാണെന്നും ഇനിയും ഇത്തരം അപകടങ്ങൾക്ക് സാധ്യതയേറെയാണെന്നും രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ തികഞ്ഞ അവഗണനയാണ് സ്കൂളിനോടെന്നും വിമർശനമുയർന്നു. 250 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കഴിഞ്ഞ ദിവസം സംഭവിച്ച പോലുള്ള അപകടത്തിന് ഇനിയും സാധ്യതയുണ്ടെന്നാണ് രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ കെട്ടിട…
Read Moreഹരിത കര്‍മ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗത്തിനെ കയ്യേറ്റം ശ്രമിച്ച കേസില്‍ കരുവന്നൂര്‍ സ്വദേശിക്ക് എതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കരുവന്നൂര്‍ തേലപ്പിള്ളി കത്തനാംപറമ്പില് സത്യദേവനെതിരെയാണ് (62 ) പോലീസ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തുകയും ഇതിന്റെ ഭാഗമായി മൊബൈലില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിനിടയില്‍ പ്രതി ഓടി വന്ന് ബഹളം വച്ച് തന്റെ ഫോണ്‍ പിടിച്ച് വാങ്ങി കൈ പിടിച്ച് തിരിക്കുകയായിരുന്നുവെന്ന് അക്രമണം നേരിട്ട കരുവന്നൂര്‍ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടില്‍ ട്രീസ ( 52) പറഞ്ഞു. ആറ് വര്‍ഷമായി ഹരിത സേനാംഗമായി പ്രവര്‍ത്തിക്കുന്ന തനിക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവമെന്നും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരാതി പിന്‍വലിച്ച് ഒത്ത് തീര്‍പ്പിന് വഴങ്ങുകയായിരുന്നുവെന്നും പിന്നീട് സ്റ്റേഷനില്‍ എത്തി രണ്ടാമതും മൊഴി നല്കി കേസ്സെടുപ്പിക്കുകയായിരുന്നുവെന്നും…
Read Moreകാടുജീവിതം വേണ്ട; വിവിധ പദ്ധതികളിൽ അനുവദിക്കപ്പെട്ട വീടുകൾ വെള്ളവുമില്ല, വെളിച്ചവുമില്ല; വില്വമലയിൽ ഒഴിഞ്ഞു കിടക്കുനനത് ഒരു ഡസൻ വീടുകൾ
തിരുവില്വാമല : വിവിധ പദ്ധതികൾ മുഖേന അനുവദിക്കപ്പെട്ട ഒരു ഡസനോളം വീടുകൾ തിരുവില്വാമലയിൽ ഒഴിഞ്ഞു കിടക്കുന്നു. കാടിനു നടുവിൽ അനുവദിക്കപ്പെട്ട ഭൂമിയിൽ പിഎംഎവൈ, ലൈഫ് പദ്ധതികളിൽ ലഭിച്ച വീടുകളിലാണ് ആൾതാമസമില്ലാത്തത്. തിരുവില്വാമല പഞ്ചായത്തിലെ പട്ടിപ്പറന്പ് കാട്ടിയൻ ചിറയിൽ വനാതിർത്തിയോടു ചേർന്ന ഭൂമിക്കടുത്തുള്ള സ്ഥലമായതിനാൽ ഇവിടേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കാൻ കഴിയാത്തതാണ് കീറാമുട്ടിയായിരിക്കുന്നത് . ഇവിടേക്ക് വൈദ്യുതി എത്തിക്കാൻ 11 വൈദ്യുതി കാലുകൾ വേണം. ഭൂമിഗീതം പദ്ധതിയിൽ രണ്ടേക്കർ സ്ഥലത്ത് നാലു സെന്റ് വീതം ലഭിച്ച ഗുണഭോക്താക്കളാണ് കാടിനു സമിപം വീട് പണി പാതി വഴിയിലായി കാത്തിരിക്കുന്നത്. പണി പൂർത്തിയാവാതെയും ആരും താമസിക്കാനില്ലാതെയും വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ഈ വീടുകൾ താമസയോഗ്യമാക്കാൻ വനംവകുപ്പിന്റെ അനുമതിയാണ് ഇനി ആവശ്യമായുള്ളത്. വനഭൂമിയിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി വേണം. പല വീടുകളും വാർപ്പ് വരെയുള്ള പണി കഴിഞ്ഞ് കാടുപിടിച്ചു കിടക്കുകയാണ്.…
Read Moreകൊമ്പുകോർക്കുന്ന കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കന്മാരോട് മൗനം പാലിക്കാൻ നിർദേശം
ഒറ്റപ്പാലം: പരസ്യമായി കൊമ്പ് കോർത്ത് പോർവിളികൾ നടത്തുന്ന കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കന്മാരോട് നാവടക്കാൻ നേതൃത്വങ്ങളുടെ താക്കീത്. ഒറ്റപ്പാലത്തെ കോൺഗ്രസ് മുസ്ലിം ലീഗ് നേതൃത്വങ്ങളുടെ പരസ്പരമുള്ള വിമർശനങ്ങൾക്ക് തടയിടാനാണ് ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ മുന്നോട്ടുവന്നത്. എന്നാൽ പരസ്യമായി മുസ്ലിംലീഗിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചത് കോൺഗ്രസ് നേതൃത്വമാണെന്നാണ് ലീഗിന്റെ നിലപാട്. സംഘടന മര്യാദകൾ പാലിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കുക മാത്രമാണ് ലീഗ് ചെയ്തതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി യുഡിഎഫിനും നേതാക്കൾക്കും നല്കിയ പരാതി എങ്ങനെ ചോർന്നു എന്നാണ് കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്. ലീഗ് നേതൃത്വം പരാതികൾ ചോർത്തി പത്രക്കാർക്ക് നല്‍കിയെന്നാണ് കോൺഗ്രസ് നേതൃത്വം ഉന്നയിക്കുന്ന ആക്ഷേപം. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമുള്ളപ്പോൾ ഒറ്റപ്പാലം നഗരസഭയിലെ കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികൾ തമ്മിൽ ഉടലെടുത്ത പടല പിണക്കങ്ങൾ ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വത്തിനും തലവേദനയായി തീർന്നിരിക്കുകയാണ്.…
Read Moreപാലക്കാട് കഞ്ചാവ് കേസിലെ പ്രധാനി ഒഡീഷയിൽ കസ്റ്റഡിയിൽ; പ്രതി മിഥുൻ വലിയ സംഘത്തിലെ കണ്ണികൾ
പാലക്കാട്: ജില്ലയിലെ കഞ്ചാവ് കേസ് പ്രതിയെ ഒഡീഷയിലെ ജയിലിൽനിന്നും കസ്റ്റഡിയിലെടുത്ത് കസബ പോലീസ്.ചന്ദ്രനഗർ കാരേക്കാട് കരിങ്കരപ്പുളളി സ്വദേശി മിഥുൻകുമാർ(28)നെയാണ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവു കടത്തിയ കേസിൽ ഒഡീഷയിലെ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. നാലുമാസം മുമ്പ് ജില്ലയിലെ നാല് പ്രതികളെയും ഒഡീഷയിലെ ഒരാളെയുമാണ് 210 കിലോ കഞ്ചാവുമായി അവിടത്തെ പോലീസ് പിടികൂടിയത്.ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു മിഥുൻ കുമാർ.2022ൽ പാലക്കാട് കൂട്ടുപാതയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന നാലു കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയിരുന്നു. കല്ലേപ്പുള്ളി സ്വദേശികളായ സനോജും അജിത്തുമാണ് അന്ന് പിടിയിലായത്.പിന്നീടുള്ള അന്വേഷണത്തിൽ കാരക്കാട് സ്വദേശിയായ ജിതിൻ എന്ന ജിത്തുവും ചന്ദ്രനഗറുള്ള സന്ദീപ്, ഒലവക്കോടുള്ള വിവേകിനെയും അറസ്റ്റു ചെയ്തിരുന്നു. ഈ കേസിലെ പ്രതിയാണ് മിഥുൻകുമാർ. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയ ശേഷം ഒഡീഷയിലെ ജയിലിലേക്ക് കൊണ്ടുപോകും. വലിയ സംഘത്തിലെ കണ്ണികൾകഞ്ചാവ് മൊത്തമായി…
Read More