പെരിങ്ങോം: കാങ്കോല്‍ ആലക്കാട്ട് കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചത്ത നായയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു. കിണറ്റില്‍നിന്നു ഫയര്‍ഫോഴ്സിനെ ഉപയോഗിച്ച് കരയ്ക്കുകയറ്റിയ നായയുടെ ജഡമാണ് പോലീസിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു കാങ്കോല്‍ ആലക്കാട്ട് സ്ഫോടനമുണ്ടായത്. സമീപത്തെ ബിജുവിന്റെ വീട്ടില്‍നിന്നും റോഡിലേക്ക് വന്ന നായ കടിച്ചെടുത്ത ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അനുമാനം. സ്ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പെരിങ്ങോം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുമ്പോള്‍ ചത്ത നായയുടെ ശരീരഭാഗങ്ങള്‍ സമീപത്തെ കാടുനിറഞ്ഞ പ്രദേശത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ നിക്ഷേപിച്ച നിലയിലായിരുന്നു. ഈ സംഭവത്തില്‍ മനുഷ്യജീവന് ആപത്തുണ്ടാകുന്ന രീതിയില്‍ നാടന്‍ ബോംബ് കൈകാര്യം ചെയ്തുവെന്ന കുറ്റത്തിന് ആര്‍എസ്എസ് പ്രവര്ത്തകന് ആലക്കാട്ടെ കെ.എം. ബിജുവിനെതിരേ സ്ഫോടക വസ്തു കൈകാര്യ നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു.നായയുടെ ജഡം ഇയാള്‍തന്നെയാണ് തെളിവ് നശിപ്പിക്കുന്നതിനായി മറവ് ചെയ്തതാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
Read MoreCategory: Palakkad
വടക്കഞ്ചേരി മേഖലയിൽ വീടുകൾ കുത്തിതുറന്നുള്ള കവർച്ചകൾ ആവർത്തിക്കുന്നു
വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ പൂട്ടി കിടക്കുന്ന വീടുകൾ കുത്തി തുറന്നുള്ള മോഷണങ്ങൾ ആവർത്തിക്കുന്നു.ഇന്നലെ അണക്കപാറയിൽ സഹോദരങ്ങളുടെ രണ്ട് വീടുകളാണ് കുത്തിതുറന്ന് ആഭരണവും പണവും കവർന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മാത്രം ഇത്തരത്തിലുള്ള മോഷണങ്ങൾ പല ഭാഗത്തായി നടക്കുന്നുണ്ട്. ചുവട്ടുപാടത്ത് ദേശീയപാതയോരത്തുള്ള മനോജിന്റെ വീട് കുത്തിപൊളിച്ച് കടന്ന് ഏഴ് പവൻ സ്വർണാഭരണങ്ങളും 7000 രൂപയും കവർന്ന സംഭവമുണ്ടായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് പകൽ സമയത്തായിരുന്നു ഈ സംഭവം. വീട്ടിലുള്ളവർ അടുത്ത സ്ഥലത്ത് പോയി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു വരുന്നതിനിടെ രാവിലെയായിരുന്നു കവർച്ച. ഇതിന് ഒരാഴ്ച മുമ്പ് പന്നിയങ്കരയിൽ ഉഷ എന്ന സ്ത്രീയുടെ വീട് കുത്തിതുറന്ന് 5000 രൂപ കവർന്നിരുന്നു. ഓഗസ്റ്റ് അഞ്ചിന് കല്ലിങ്കൽപാടത്ത് പൂട്ടികിടന്നിരുന്ന പൂവത്താനത്ത് റോയിയുടെ വീട് കുത്തി തുറന്ന് സ്വർണം കവർന്നു.വടക്കഞ്ചേരി ടൗണിനടുത്ത് പുഴക്കലിടം ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ മോഷ്ടാക്കൾ കടന്ന് 12 പവൻ സ്വർണാഭരണങ്ങളും ഏഴായിരം…
Read Moreകുറ്റനാടിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തൃത്താല പോലീസ് അന്വേഷണം തുടങ്ങി
കൂറ്റനാട്: മല റോഡിന് സമീപം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാവിലെ ആറേ മുക്കാലോടെയാണ് വെള്ളക്കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്പിടിച്ച് വലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച് തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വട്ടേനാട് എല്‍പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആറേമുക്കാലോടെ മദ്രസയിലേക്ക് പോകുംവഴി കാര്‍ സമീപത്ത് നിര്‍ത്തുകയും കൊണ്ടുപോയാക്കാം എന്നു പറയുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോര്‍ തുറന്ന് ഒരു വനിത കയ്യില്‍ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി കുതറി മാറിയതോടെ കാര്‍ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ തൃത്താല പോലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം…
Read Moreകാഷ്മീരിൽ അപകടത്തിൽ മരിച്ച യുവാക്കൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം
ചിറ്റൂർ: ഹൃദയം തകർന്ന നിലവിളികളോടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അവർ ഏറ്റുവാങ്ങി. ജമ്മു കാഷ്മീരിൽ അപകടത്തിൽ മരിച്ച നാലു യുവാക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനക്കൂട്ടം ഒഴുകിയെത്തിയപ്പോൾ ചിറ്റൂർ കണ്ണീർ പുഴയായി മാറി. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹങ്ങൾ ഇന്നുരാവിലെയാണ് നാട്ടിലെത്തിച്ചത്. ചിറ്റൂര്‍ സ്വദേശികളായ അനിൽ (33), സുധീർ (23), വിസ്നേഷ് (22), രാഹുൽ (28) എന്നിവരാണ് നവംബർ 30 നുണ്ടായ അപകടത്തിൽ മരിച്ചത്. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെ വിമാനമാർഗം നെടുന്പാശേരിയിൽ എത്തിച്ചത്. നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കുകയായിരുന്നു. മാഞ്ചിറ ജൂനിയർ ടെക്നിക്കൽ സ്കൂൾ അങ്കണത്തിൽ രാവിലെ 8.30 വരെ പൊതു ദർശനത്തിനു വച്ചു. സ്കൂളിലെ പൊതുദർശനത്തിനുശേഷം 8.30 ന് മൃതദേഹങ്ങൾ അര കിലോമീറ്റർ അകലെയുള്ള…
Read Moreനവകേരളാ സദസ്; ഒറ്റപ്പാലത്ത് വേദിക്കരികിൽ വാഴകൾ വച്ചു കോണ്‍ഗ്രസ്; സിപിഎമ്മുകാർ വെട്ടി
പാലക്കാട്: നവകേരള സദസ് വേദിക്കരികിൽ 21 വാഴകൾ വച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലം നവകേരള സദസ് നടക്കുന്ന ചിനക്കത്തൂർ കാവിനു സമീപത്തായിരുന്നു വാഴവച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. എന്നാൽ ഇന്നു രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും പിഴുതെറിഞ്ഞുതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരാണ് വാഴകൾ പിഴുതെറിഞ്ഞതെന്നു യൂത്ത് കോണ്‍ഗ്രസുകാർ പറയുന്നു. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്റെ പര്യടനം. കഴിഞ്ഞ നാലുദിവസം മലപ്പുറം ജില്ലയിലായിരുന്നു സദസ്. മലപ്പുറത്തുനിന്നും 80,785 പരാതികളാണ് ലഭിച്ചത്.
Read Moreകുഴല്‍പണ കേസിലെ പ്രതി രാജ്യ സ്നേഹം പഠിപ്പിക്കണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം തള്ളി ഷാഫി പറമ്പില്‍ എംഎല്‍എ. ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി യ്ക്ക് പരാതി നല്‍കിയിട്ടുമില്ല. കുഴല്‍പണ കേസിലെ പ്രതിയായ സുരേന്ദ്രന് യൂത്ത് കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ചില വോട്ടുകള്‍ പരിഗണിക്കാതെ പോയത് സാങ്കേതികമായ വിഷയങ്ങള്‍ കൊണ്ട് മാത്രമാണ്. ഇതുസംബന്ധിച്ച് കെ.സുരേന്ദ്രന് ഇടപെടാന്‍ വരേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Read Moreയൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി കെ. സുരേന്ദ്രന്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് സുരേന്ദ്രന് പറഞ്ഞു. പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടു നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന് പറഞ്ഞു. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബാംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം വന്നാല്‍ തെളിവു നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Read Moreഅട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പുളിയപ്പതിയിലാണ് സംഭവം. മകളുടെ വീട്ടില്‍ എത്തിയതാണ് രാജപ്പന്. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. രാജപ്പന്റെ കരച്ചില് കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും കാട്ടാന അവിടെനിന്ന് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ഗുരുതരമായി പരിക്കേറ്റ രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Read Moreഭാര്യയുമായി വാക്കുതർക്കും; റോഡിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; നടുക്കുന്ന സംഭവം പാലക്കാട്
പാലക്കാട്: ഭാര്യയുമായുണ്ടായ തർക്കത്തിനൊടുവിൽ ജോലിക്കുപോകുകയായിരുന്ന ഭാര്യയെ ഭർത്താവ് റോഡിലിൽ വച്ച് വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയിൽ ഇന്നുരാവിലെ ആറരയോടെയാണ് സംഭവം. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഊർമിളയും കൊഴിഞ്ഞാന്പാറ സ്വദേശിയായ ഭർത്താവ് സജേഷും ഏറെക്കാലമായി പ്രശ്നങ്ങളെ തുടർന്ന് വേറിട്ടു താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്നു രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്തിനു സമീപം ഭർത്താവ് ഊർമിളയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജേഷ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സജേഷ് ഒളിവിലാണ്. നേരത്തെയും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പറയുന്നു. മൂന്നൂമാസം മുന്‍പ് ഇയാൾ യുവതിയെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഊർമിളക്ക് പത്തും മൂന്നും വയസുള്ള രണ്ടു പെൺകുട്ടികളുണ്ട്.
Read Moreഉല്ലാസ യാത്രക്കിടെ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
ഉല്ലാസ യാത്രക്കിടെ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് പുലാപറ്റ എംഎൻകെഎം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മുണ്ടൊളി ഷാരത്തുപറബിൽ ശ്രീ സയന ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം.സ്കൂളിൽ നിന്നും മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് മരണം. മൈസൂർ കൊട്ടാരം കണ്ട് തിരികെ വരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് ഉല്ലാസ യാത്ര പോയത്. യാത്ര ഒഴിവാക്കി ബാക്കി ഉള്ളവർ നാട്ടിലേക്ക് പുറപ്പെട്ടു.
Read More