ജോസ് ചാലയ്ക്കൽ പാലക്കാട്: കൽപ്പാത്തി തേരിന്റെ അറ്റകുറ്റപ്പണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്. മുത്തച്ഛൻ തുടങ്ങിവച്ച ഈ ജോലി ഒരു പുണ്യ പ്രവൃത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് നടരാജൻ പറഞ്ഞു.മുത്തച്ഛൻ കുഞ്ചു ആശാരി, അച്ഛൻ വിശ്വനാഥൻ എന്നിവരാണ് മുൻ തലമുറക്കാർ. ഓരോ വർഷവും കൽപ്പാത്തി തേര് ഉത്സവം കഴിഞ്ഞാൽ തേര് മൂടിയിടും. പിന്നെ അടുത്ത വർഷം രഥോത്സവത്തിനേ തുറക്കുള്ളൂ.ആ സമയത്ത് ചക്രങ്ങളുടെ ചാഴിയാണിയിൽ ഗ്രീസിടുക, ഇളകിയ നട്ടും ബോൾട്ടും മുറുക്കുക, കൊത്തുപണികൾ പരിശോധിച്ച് കേടുപാടുകൾ തീർക്കുക തുടങ്ങിയവയാണ് ചെയ്യുക. ഈ മാസം 14 മുതൽ 16 വരെ തീയതികളിലാണ് കൽപ്പാത്തി രഥോത്സവം. എട്ടിന് ഉത്സവത്തിനു കൊടിയേറും.
Read MoreCategory: Palakkad
അടുക്കളമാലിന്യ സംസ്കരണത്തിന് ഷഫ്നയുടെ “ബിഎസ്എഫ്’ മാതൃക
വി. അഭിജിത്ത്പാലക്കാട്: വീട്ടിലെ മാലിന്യസംസ്കരണം എന്നും ഒരു തലവേദനയാണ്. എന്നാൽ കൊടുവായൂർ സ്വദേശി ഷഫ്നയുടെ മാലിന്യ സംസ്കരണ രീതി അറിഞ്ഞാൽ ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്നു തോന്നിപ്പോകും. പ്രത്യേകിച്ച്, മത്സ്യകർഷകർക്കും കോഴി വളർത്തുന്നവർക്കും. പാലക്കാട് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും നവകേരള മിഷനും സംയുക്തമായി നടത്തിയ വേസ്റ്റ് മാനേജ്മെന്റ് മത്സരത്തിലെ വിജയി കൂടിയാണ് ഷഫ്ന. അടുക്കളയിലെ ഭക്ഷണമാലിന്യങ്ങളും മറ്റും ഉപയോഗിച്ചാണ് ഷഫ്ന ബിഎസ്എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) മാലിന്യ സംസ്കരണ വിദ്യ പരീക്ഷിച്ചത്. ഇന്റർനെറ്റ് വഴിയാണ് ഈ മാലിന്യ സംസ്കരണ രീതിയെ കുറിച്ച് ഷഫ്ന അറിയുന്നത്. ഭർത്താവ് എ. ഹാറൂണിന്റെ സഹായവും ഷഫ്നയ്ക്ക് ലഭിച്ചപ്പോൾ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എളുപ്പമായി. ബിഎസ്എഫ് രീതിയിൽ സംസ്കരിക്കുന്ന മാലിന്യത്തിൽനിന്നു ലഭിക്കുന്ന ലാർവകളെ വീട്ടിൽ വളർത്തുന്ന മത്സ്യങ്ങൾക്കും കോഴികൾക്കും ഭക്ഷണമായി നല്‍കുന്നതിലൂടെ മികച്ച വരുമാന മാർഗമാണ് ഇതെന്നാണ് ഷഫ്ന അവകാശപ്പെടുന്നത്. എന്താണ് ബിഎസ്എഫ്?ഭക്ഷണ…
Read Moreമലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു; ബംഗളൂരുവിൽ ജോലിക്കെത്തിയിട്ട് രണ്ടുമാസം
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. പാലക്കാട് കൊടുവയൂർ സ്വദേശി അരുൺ ആണു മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്‍ഡ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് അക്കാഡമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറും. അക്കാഡമിയിലെ കോച്ചായ അരുൺ രണ്ടുമാസം മുൻപാണ് ജോലിക്ക് ചേർന്നത്.
Read Moreപാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ്
പാലക്കാട് : പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കൽ മൂത്താട്ടുപറന്പ് സുന്ദരന്റെ മകൾ സുനില(42), മകൻ രോഹിത്( 19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(23) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ അഞ്ചു മണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്ന പ്രദേശവാസികളെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ദുരൂഹതയൊന്നും പോലീസ് സംശയിക്കുന്നില്ല. പ്രദേശവാസികളുമായി കുടുംബം അധികം അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read Moreസിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തൽ; കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഫോണിൽ വിളിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: പാലക്കാട് നെന്മാറയിൽ കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചതായി പുതിയ വിവരം. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയാണ് പഞ്ചായത്തംഗം അമീർജാനെ ഫോണിൽ വിളിച്ചതായുള്ള വിവരം പുറത്തുവരുന്നത്. ഇരുവരും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെന്മാറ പോലീസ് കേസെടുത്തിട്ടുണ്ട്. സുബൈർ അലിക്കായി പോലീസ് തമിഴ്നാട്ടിൽ തെരച്ചിൽ നടത്തി വരികയാണ്. നിലവിൽ സുബൈർ അലിയുടെ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ സുബൈർ അലി എവിടേക്കാണ് പോയെന്ന് അടുത്ത ബന്ധുക്കൾക്കും അറിയില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുതലാണ് നെന്മാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ നാലാം തിയതി തന്റെ ക്യാബിനിലെത്തി സിപിഎം മെന്പർമാർ…
Read Moreപാടിക്കൊണ്ടിരിക്കെ ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; ആറുവയസുകാരിക്ക് പരിക്ക്
പാലക്കാട് : പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്ക്കാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ഓണ്‍ലൈനില്‍ 600 രൂപയ്ക്കു വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്നിന്നുള്ള ശബ്ദം നിന്നുപോകുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.
Read Moreപാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സ് റേ മെഷിൻ എലി കടിച്ചുമുറിച്ച സംഭവം; വിജിലൻസ് അന്വേഷിക്കും
പാലക്കാട്: ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുക. എലി കടിച്ച് നശിപ്പിച്ചതിനെ തുടർന്ന് യന്ത്രം ഉപയോഗിക്കാനാവാത്ത സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംഭവം അന്വേഷിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകി. 2021 മാർച്ചിലാണ് സ്വകാര്യ കന്പനി പാലക്കാട് ജില്ലാ ആശുപത്രിക്ക് ഏകദേശം ഒന്നരക്കോടി വിലയുള്ള എക്സ് റേ യന്ത്രം സൗജന്യമായി നൽകിയത്. യന്ത്രം നൽകിയാൽ അനുബന്ധ സൗകര്യം ആശുപത്രി അധികൃതർ ഒരുക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എലി, പാറ്റ…
Read Moreസംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreമഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More