തൃശൂർ: പാലക്കാട് പാതിരാറെയ്ഡിൽ കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കളവാണെന്നു വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു. വ്യാജ ഐഡി കാർഡ് നിർമിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്ന് എം.വി.ഗോവിന്ദൻ ചോദിച്ചു. കുന്പളങ്ങ കട്ടവന്റെ തലയിൽ ഒരു നര എന്ന് പറഞ്ഞപ്പോൾ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനിപ്പോൾ. കോണ്‍ഗ്രസും ബിജെപിയും ആയിട്ടാണ് ഡീൽ. ഞങ്ങളുടെ…
Read MoreCategory: Thrissur
ഷാഫി പറമ്പിൽ വർഗീയത കളിക്കുന്നയാൾ;വളർത്തിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പാരമ്പര്യമെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: ഷാഫി പറന്പിൽ അടുത്ത തവണ മന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണെന്നും ഷാഫി വർഗീയത കളിക്കുന്നയാളാണെന്നും പത്മജ വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാഫി വീണ്ടും ശ്രമിക്കുമെന്നും രാഹുൽ ഷാഫിക്കുവേണ്ടി പാലക്കാട് മാറിക്കൊടുക്കാമെന്ന് കരുതുന്നുണ്ടോയെന്നും പത്മജ ചോദിച്ചു. എത്ര സഹായിച്ചാലും കാലുവാരുന്നതിൽ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും പത്മജ പറഞ്ഞു. വളർത്തിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പാരന്പര്യം. ഹൈക്കമാന്റിന് ഒരു രീതി സാധാരണക്കാരന് മറ്റൊരു രീതി എന്നതാണ് കോണ്‍ഗ്രസിലെ കാര്യം. ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്പോഴും ഷാഫി ഇപ്പോഴത്തെ പവർ ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തി വിവരങ്ങൾ ചോർത്തിയിരുന്നു. ഉമ്മൻചാണ്ടിക്കതിൽ വലിയ വിഷമമുണ്ടായിരുന്നു. സരിന് ഷെയ്ക്ക്ഹാൻഡ് നൽകാത്ത രാഹുലിന്റെയും ഷാഫിയുടെയും പെരുമാറ്റം മോശമായി. എതിരാളിക്ക് കൈകൊടുത്താൽ എന്താണ് പ്രശ്നമെന്നും പത്മജ ചോദിച്ചു. ഈ വിഷയത്തിൽ പ്രതികരണം നടത്തിയ രമേശ് ചെന്നിത്തലയോട് ബഹുമാനമുണ്ടെന്നും എന്നാൽ സതീശന്റെ പ്രതികരണം കുട്ടികളുടേതു പോലെ ബാലിശമായെന്നും പത്മജ…
Read Moreകൊടകര കുഴൽപ്പണക്കേസ്; സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ആന്റോ അഗസ്റ്റിനെന്ന് ശോഭാ സുരേന്ദ്രൻ
തൃശൂർ: തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ ആന്റോ അഗസ്റ്റിനെന്ന് ശോഭ സുരേന്ദ്രൻ.ആന്റോ അഗസ്റ്റിനെതിരെയും തിരൂർ സതീഷിനെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. ആന്റോ പറഞ്ഞത് അഞ്ഞൂറു തവണയെങ്കിലും താനവരുടെ വീട്ടിൽ പോയെന്നാണ്, എന്നാൽ രണ്ടു പൂജ്യം വെട്ടി അഞ്ചു തവണയെങ്കിലും വന്നെന്ന് തെളിയിക്കാൻ താൻ വെല്ലുവിളിക്കുന്നുവെന്ന് ശോഭ പറഞ്ഞു. ആന്റോ അഗസ്റ്റിൻ മാംഗോ ഫോണുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലകളിൽ നിന്ന് കോടികൾ തട്ടിയിട്ടുണ്ടെന്നും എത്ര കേസുകൾ ഉണ്ടെന്ന് അന്വേഷിക്കണമെന്നും പൊന്നാനി പീഡനക്കേസ് ആന്റോ അഗസ്റ്റിൻ കെട്ടിച്ചമച്ചതാണെന്നും ശോഭ ആരോപിച്ചു. പൊന്നാനി കേസിൽ ആരോപണം ഉന്നയിക്കാൻ ആന്റോ പണം വാഗ്ദാനം ചെയ്തുവെന്നും ആന്റോ കളിക്കുന്നത് നിലവാരമില്ലാത്ത കളിയാണെന്നും ശോഭ പറഞ്ഞു.ബിജെപി പ്രവേശനം ആവശ്യപ്പെട്ട് തന്നെ ആന്റോ അഗസ്റ്റിൻ സമീപിച്ചുവെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ ആന്റോയ്ക്ക്…
Read Moreവായ്പ എഴുതിത്തള്ളാമെന്ന് സതീഷിനു സിപിഎം വാഗ്ദാനം;കള്ളപ്പണ വെളിപ്പെടുത്തൽ ആസൂത്രിതമെന്ന് ബിജെപി
തൃശൂർ: കുഴൽപ്പണ കേസിൽ ബിജെപി മുൻ ഒാഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ സിപിഎം ആസൂത്രിതമെന്ന് ബിജെപി.സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്റെ മോഹനവാഗ്ദാനത്തിൽ മയങ്ങിയാണു സതീഷ് ആസൂത്രിത വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി എം.കെ. കണ്ണനും എ.സി. മൊയ്തീൻ എംഎൽഎയയും ദിവസങ്ങൾക്ക് മുമ്പ് സതീഷുമായി ഒരു സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാടും ചേലക്കരയിലും ബിജെപിക്കു ജനങ്ങൾ നല്കുന്ന പിന്തുണയിൽ വിറളിപൂണ്ടാണ് സിപിഎം കെട്ടുകഥകളുമായി രംഗത്തെത്തുന്നതെന്നു ബിജെപി ആരോപിച്ചു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽനിന്ന് താൻ വീടുപണിക്കായി 19 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും അതിപ്പോൾ 21 ലക്ഷം രൂപ വരെയായെന്നും സതീഷ്തന്നെ പറഞ്ഞിട്ടുള്ളത് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. കോക്കുളങ്ങരയിലെ വീട് ഇപ്പോൾ ജപ്തി നടപടികള്‍ നേരിടുകയാണ്.…
Read Moreവിയ്യൂർ ജയിലിൽ വിഷംതട്ടാതെ വിളഞ്ഞത് 6300 കിലോ പച്ചക്കറി
വിയ്യൂർ: വിയ്യൂർ ജയിലിൽ വിഷം തട്ടാതെ വിളഞ്ഞത് 6300 കിലോ പച്ചക്കറി. ജൈവകൃഷി രീതി അവലംബിച്ച് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാമ് 6300 കിലോ പച്ചക്കറി വിളയിച്ചെടുത്തത്. ജയിൽ അന്തേവാസികൾ തന്നെയാണ് മണ്ണിൽ പൊന്നുവിളയിച്ചത്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്കുള്ള ശിക്ഷയായി ജയിലിൽ കഴിയേണ്ടി വരുന്നവർക്ക് അവരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയായിരുന്നു ജയിലിനകത്തെ കൃഷിപ്പണി. ഇവരിൽ പലരും ജയിൽമോചിതരായാൽ കൃഷിപ്പണി ഉപജീവനമാർഗമായി സ്വീകരിക്കുമെന്ന് പറയുന്പോൾ ആ വാക്കുകൾക്ക് മണ്ണിൽ വിളഞ്ഞതിനേക്കാൾ പൊന്നിൻ തിളക്കമുണ്ട് .കൂടാതെ ജയിൽ ബജറ്റിൽ വലിയ കുറവു വരുത്താൻ ഈ പച്ചക്കറിസമൃദ്ധികൊണ്ട് സാധിച്ചെന്ന് ജയിൽ അധികൃതർ പറയുന്നു. പൊതുവിപണിയിലേക്കും ജയിൽ പച്ചക്കറി എത്തുന്നുണ്ട്. 1520 കിലോ കപ്പയാണ് ജയിൽ അന്തേവാസികൾ കൃഷിചെയ്തതിൽ ഏറ്റവുമധികമുള്ളത്.450 കിലോ കൂർക്ക, 400 കിലോ കോവൽ, 450 കിലോ കായ, 270 കിലോ ചുരയ്ക്ക, 250…
Read More“ബിജെപിയിൽനിന്നു പുറത്താക്കിയിട്ടില്ല”; അഴിമതി ആരോപണം നിഷേധിച്ച് തിരൂർ സതീഷ്
തൃശൂർ: തന്നെ പുറത്താക്കിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണു താൻ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു മാറിനില്ക്കാന് തീരുമാനിച്ചതെന്നും ബിജെപി മുൻ ജില്ലാ ഒാഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സാന്പത്തിക തിരിമറിക്കു പുറത്താക്കിയ ആളാണു സതീഷെന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സതീഷ്. ഇത്തവണയും താൻ പാർട്ടി മെന്പർഷിപ്പ് പുതുക്കിയെന്നും സതീഷ് വ്യക്തമാക്കി. മുളങ്കുന്നത്തുകാവ് കോക്കുളങ്ങരയില് താൻ പണിത വീടിനു കട ബാധ്യതയുള്ളതിനാൽ മറ്റൊരു പണിക്കുവേണ്ടി ഒരു മാസത്തെ ലീവിനു പോവുകയായിരുന്നു. അല്ലാതെ എന്നെയാരും ബിജെപിയിൽനിന്ന് പുറത്താക്കിയതല്ല. എനിക്ക് ആരെങ്കിലും പണം തന്നിട്ടാണു കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലെങ്കിൽ, എന്റെ വീടിന്റെ ജപ്തി വേണ്ടിവരില്ലെന്നും മൊഴി മാറ്റിപ്പറയാന്‍ താൻ ആരുടെയും കൈയിലനിന്നു പണം വാങ്ങിയിട്ടില്ലെന്നും സതീഷ് പറഞ്ഞു. സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്ത് സതീഷ് കോക്കുളങ്ങറയിൽ പണിത വീട്…
Read Moreതൃശൂർ പൂരം കലക്കിയ സംഭവം; പൂരപ്പറമ്പിൽ എത്താൻ ആംബുലൻസിൽ കയറിയെന്നു സമ്മതിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയ ദിവസം പൂരപ്പറമ്പിൽ എത്താൻ ആംബുലൻസിൽ കയറിയെന്നു സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അഞ്ച് കിലോ മീറ്റർ ദൂരം കാറിൽ സഞ്ചരിച്ചു വരുന്നതിനിടെ ചില ഗുണ്ടകൾ കാർ ആക്രമിച്ചു.ഒരു രാഷ്ട്രീയവുമില്ലാത്ത ഏതാനും ചെറുപ്പക്കാരാണ് അപ്പോൾ രക്ഷപ്പെടുത്തിയത്. ഓട മുറിച്ചുകടക്കാൻ സഹായിച്ചത് അവരാണ്. അവിടെനിന്നാണ് ആംബുലൻസിൽ കയറിയത്. കാലിന് സുഖമില്ലാത്തത് കാരണം ജനങ്ങൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. 15 ദിവസത്തോളം കാൽ ഇഴച്ചാണ് നടന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞു മൊഴി നൽകിയ ആളുണ്ടല്ലോ. ആ മൊഴിയിൽ എന്താ പോലീസ് കേസ് എടുക്കാത്തത്. പൂരം കലക്കൽ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാരിന് ചങ്കൂറ്റം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.തൃശൂരിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്തത് കരുവന്നൂർ വിഷയം കാരണമാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കൽ ആരോപണം എടുത്തിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.…
Read Moreകുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാട്ടാക്കടയിൽ ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം താമസിക്കുന്ന നിഷാദാണ്(45) അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചേ കൈതക്കോണത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാര്യ സ്വപ്ന(40),മകൻ അഭിനവ്(11)എന്നിവരെയാണ് നിഷദ് വെട്ടി പരിക്കേൽപ്പിച്ചത്. സ്വപ്ന നക്രാംചിറയിലുള്ള പെട്രോൾ പമ്പിലെ ജോലിക്കായി വരുന്നതിനിടെ പുലർച്ചേ 5.30ഓടെ കൈതക്കോണത്ത് വച്ച് നിഷാദ് ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മകനും ആക്രമണത്തിൽ പരിക്കേറ്റു. ഈ സമയം വന്ന ടിപ്പർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയദുരന്തം ഒഴിവായത്. കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് ഇരുവരേയം മാറ്റി. കുടുംബ പ്രശ്നങ്ങളാൽ അകന്നു കഴിയുകയായിരുനന്നു നിഷാദും ഭാര്യയും. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.
Read Moreതൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; വിശ്വാസത്തെ വ്രണപ്പെടുത്തി; ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസിന്റെ എഫ്ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രധാന പരാമർശം. എന്നാൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ.സി.ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിലുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ പോലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഒന്‍പത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവന്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എം.ആർ. അജിത് കുമാർ നൽകിയത്.…
Read Moreവെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് പിൻവലിക്കണം; കേന്ദ്രത്തിന് കത്തയച്ച് ദേവസ്വംമന്ത്രി
തൃശൂർ: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി മന്ത്രി വാസവൻ കേന്ദ്രത്തിനു കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാൽ തൃശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി കൂടിയായ തൃശൂർ എം.പി സുരേഷ്ഗോപി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട വി.എൻ.വാസവൻ,
Read More