പൂ​രം ക​ല​ക്കി​യ വി​വാ​ദ​ത്തി​നി​ടെ ‘പു​ലി​മ​ട’​ക​ളി​ൽ പോ​ലീ​സ് മീ​റ്റിം​ഗ്; പു​ലി​ക​ളി​യും ക​ല​ക്കു​മോ എ​ന്നു നാ​ട്ടു​കാ​ർ

തൃ​ശൂ​ർ: പൂ​രം ക​ല​ക്കി​യ വി​വാ​ദം കൊ​ടു​ന്പി​രി കൊ​ള്ളു​ന്ന​തി​നി​ടെ പു​ലി​മ​ട​ക​ളി​ൽ ചെ​ന്ന് മീ​റ്റിം​ഗ് ന​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. നാ​ലോ​ണ​നാ​ളി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന പു​ലി​ക്ക​ളി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് പോ​ലീ​സ് പു​ലി​കളി ടീ​മു​ക​ളെ അ​വ​രു​ടെ മ​ട​ക​ളി​ൽ ചെ​ന്നു ക​ണ്ട് യോ​ഗം വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പു​ലി​ക​ളി​ക്കെ​ത്തു​ന്ന ഓ​രോ സം​ഘ​ത്തെ​യും പ്ര​ത്യേ​കം പ്ര​ത്യേ​കം ചെ​ന്ന് ക​ണ്ടാ​ണ് യോ​ഗം. എ​സി​പി, സി​ഐ, എ​സ്ഐ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​യി​രി​ക്കും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. പു​ലി​ക്ക​ളി ടീ​മു​ക​ൾ​ക്ക് പോ​കേ​ണ്ട വ​ഴി സം​ബ​ന്ധി​ച്ചും റൗ​ണ്ടി​ൽ ക​യ​റേ​ണ്ട സ​മ​യ​ക്ര​മ​ത്തെ​ക്കു​റി​ച്ചും മ​റ്റു​മാ​യി​രി​ക്കും പോ​ലീ​സ് ച​ർ​ച്ച ചെ​യ്യു​ക​യെ​ന്നാ​ണ് സൂ​ച​ന. ഏ​ഴു ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ​യു​ള്ള​ത്. പു​ലി​ക​ളി​യു​ടെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പോ​ലീ​സ് ഇ​താ​ദ്യ​മാ​യി വി​ശ​ദ​മാ​യ യോ​ഗം ന​ട​ത്താ​നൊ​രു​ങ്ങു​ന്പോ​ൾ പു​ലി​ക്ക​ളി പ്രേ​മി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. തൃ​ശൂ​ർ പൂ​രം നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും കൊ​ണ്ട് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ “ക​ല​ക്കി​യ’’ പോ​ലീ​സ് പു​ലി​കളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് പു​ലി​കളി കൂ​ടി ക​ല​ക്കു​മോ എ​ന്ന ആ​ശ​ങ്ക പ​ര​ക്കെ​യു​ണ്ട്

Read More

മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​തെ കോ​ണ്‍​ഗ്ര​സ്

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ട്ടി​മ​റി​ച്ച് സു​രേ​ഷ് ഗോ​പി​ക്കു വി​ജ​യ​മൊ​രു​ക്കി​യ​തി​നു പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ര​സ​ഹ്യ​ബ​ന്ധ​മാ​ണെ​ന്ന ആ​രോ​പ​ണം ക​ടു​പ്പി​ക്കു​ന്പോ​ഴും കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി സം​ബ​ന്ധി​ച്ച കെ​പി​സി​സി സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​തെ കോ​ണ്‍​ഗ്ര​സ്. കെ.​സി. ജോ​സ​ഫ്, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. മു​ര​ളീ​ധ​ര​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തി ദ​യ​നീ​യ​മാ​യി തോ​റ്റ​താ​ണ് സ​മി​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ടി.​എ​ൻ. പ്ര​താ​പ​ൻ, അ​നി​ൽ അ​ക്ക​ര, ജോ​സ് വ​ള്ളൂ​ർ, എ​ൻ.​പി. വി​ൻ​സെ​ന്‍റ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തിരേ സീ​നി​യ​ർ നേ​താ​ക്ക​ള​ട​ക്കം മൊ​ഴി ന​ൽ​കി​യെ​ന്നാ​ണു വി​വ​രം. മു​ര​ളീ​ധ​ര​ന്‍റെ തോ​ൽ​വി ഡി​സി​സി​യി​ലും വ​ൻ ക​ലാ​പ​ത്തി​നു വ​ഴി​മ​രു​ന്നി​ട്ടു. പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലി​നും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് സാ​ക്ഷി​യാ​യി. പി​ന്നാ​ലെ ജോ​സ് വ​ള്ളൂ​ർ ജി​ല്ലാ അ​ധ്യ​ക്ഷ സ്ഥാ​ന​ം ഒ​ഴി​ഞ്ഞു. ആ​രോ​പ​ണ വി​ധേ​യ​രാ​യ നേ​താ​ക്ക​ൾ ഏ​താ​നും​നാ​ൾ വി​ട്ടു​നി​ന്നെ​ങ്കി​ലും സ​മ​ര​ണ​ങ്ങ​ളി​ലും മ​റ്റും വീ​ണ്ടും സ​ജീ​വ​മാ​യി. ഇ​തി​നെ​തി​രേ ഏ​താ​നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ…

Read More

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് എ​ട്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് എ​ട്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. യാ​ത്ര​ക്കാ​ര​നാ​യ കൊ​ല്ലം ചി​ന്ന​ക്ക​ട സ്വ​ദേ​ശി ആ​സി​ഫ് ഇ​ക്ബാ​ലി​നെ​യാ​ണ് (26) അ​റ​സ്റ്റു ചെ​യ്ത്. ഇ​യാ​ളു​ടെ ബാ​ഗി​ൽ എ​ട്ടു​പൊ​തി​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ 5.30 ന് ​റെ​യി​ൽ​വേ പാ​ല​ക്കാ​ട് സ​ബ് ഡി​വി​ഷ​ൻ ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​ർ, ഷൊ​ർ​ണൂ​ർ സ​ർ​ക്കി​ൾ റെ​യി​ൽ​വേ ഇ​ൻ​സ്പെ​ക്ട​ർ പി.​വി.​ര​മേ​ഷ് എ​ന്നി​വ​രു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ൻ​സ​ഫ് സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ അ​ർ​ഷ​ദ, ജി​എ​സ് സി​പി​ഒ അ​നി​ൽ, സി​പി​ഒ നൗ​ഷാ​ദ്ഖാ​ൻ എ​ന്നി​വ​ർ ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൃ​ശൂ​ർ റെ​യി​ൽ​വേ ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് ഒ​രാ​ളെ സം​ശ​യാ​സ്പ​ദ​മാ​യി ട്രാ​വ​ല​ർ ബാ​ഗു​മാ​യി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​യാ​ളെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​കു​ക​യും വി​വ​രം തൃ​ശൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് എ​സ്എ​ച്ച് തോ​മ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എ​സ്ഐ മാ​രാ​യ…

Read More

ഇ​ട​യ്ക്ക് ഇ​ട​യ്ക്ക് എ​ത്തു​ന്ന മ​ഴ; പാ​ര​മ്പ​ര്യ പ​പ്പ​ട​നി​ർ​മാ​താ​ക്ക​ൾ ദു​രി​ത​ത്തി​ൽ

വ​ട​ക്ക​ഞ്ചേ​രി: ഓ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് അ​ത്ത​മെ​ത്തി​യ​തോ​ടെ ഓ​ണ​സ​ദ്യ​യി​ലെ പ്ര​ധാ​നി​യാ​യ പ​പ്പ​ട​ത്തി​ന്‍റെ നി​ർ​മാ​ണം സ​ജീ​വ​മാ​യി. ന​ല്ല വെ​യി​ലി​നി​ട​ക്ക് ക​ട​ന്നുവ​രു​ന്ന മ​ഴ​യാ​ണ് പ​പ്പ​ട നി​ർ​മാ​താ​ക്ക​ളെ വ​ല​യ്ക്കു​ന്ന​ത്. വെ​യി​ൽ കാ​ണു​ന്ന സ​മ​യം നോ​ക്കി പ​പ്പ​ടം ഉ​ണ​ക്കി​യെ​ടു​ക്ക​ണം. ഇ​ക്കു​റി ഓ​ണാ​ഘോ​ഷ​ത്തി​ന് പ​കി​ട്ട് കു​റ​വു​ണ്ടെ​ങ്കി​ലും പ​പ്പ​ട​മി​ല്ലാ​ത്ത ഓ​ണ​സ​ദ്യ മ​ല​യാ​ളി​ക്ക് ചി​ന്തി​ക്കാ​നാ​വി​ല്ല. ചെ​റി​യ പ​പ്പ​ടം, വ​ലി​യ പ​പ്പ​ടം അ​ങ്ങ​നെ പ​ല വ​ലു​പ്പ​ത്തി​ലും പേ​രു​ക​ളി​ലു​മു​ണ്ട്. കു​റ​ഞ്ഞ വി​ല​ക്ക് ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത പ​പ്പ​ടം വി​പ​ണി​യി​ലെ​ത്തു​ന്ന​ത് കു​ല​ത്തൊ​ഴി​ലാ​യി​ട്ടു​ള്ള പ​പ്പ​ട നി​ർ​മാ​താ​ക്ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന വി​ല​ക്ക് ഉ​ഴു​ന്നു​മാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ല്ല പ​പ്പ​ടം ഉ​ണ്ടാ​ക്കി ക​ട​യി​ലെ​ത്തി​ച്ചാ​ൽ മ​ത്സ​രി​ക്കേ​ണ്ടി വ​രു​ന്ന​ത് ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത പ​പ്പ​ട​വു​മാ​യാ​ണെ​ന്ന് പ​പ്പ​ട നി​ർ​മാ​ണം കു​ലത്തൊ​ഴി​ലാ​യി ചെ​യ്തു​വ​രു​ന്ന മു​ട​പ്പ​ല്ലൂ​ർ കൈ​ക്കോ​ള​ത്ത​റ​യി​ലെ പ​പ്പ​ട നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. ആ​വി​പാ​റു​ന്ന വെ​ളി​ച്ചെ​ണ്ണ​യി​ലി​ട്ടാ​ലും പ​പ്പ​ടം യാ​തൊ​രു വി​കാ​ര​വു​മി​ല്ലാ​തെ കി​ട​ക്കും. കൃ​ത്രി​മ കൂ​ട്ടു​ക​ൾ കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന പ​പ്പ​ട​മാ​ണ​ത്. ഇ​ത്ത​രം പ​പ്പ​ടം രോ​ഗ​ങ്ങ​ൾ​ക്കും വ​ഴി​വെ​ക്കും. ഗു​ണ​മേ​ന്മ പ​രി​ശോ​ധി​ച്ച് മ​നു​ഷ്യ​ന് ഹാ​നി​ക​ര​മാ​കു​ന്ന…

Read More

പൂ​രം ക​ല​ക്കാ​ൻ നേ​ര​ത്തെ​ത​ന്നെ ശ്ര​മം ന​ട​ന്നു; തി​രു​വ​ന​ന്ത​പു​രം പൂ​രം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​വി​ടെ​യും ബി​ജെ​പി ജ​യി​ക്കു​മാ​യി​രു​ന്നെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം ക​ല​ക്കാ​ൻ നേ​ര​ത്തെ ത​ന്നെ ശ്ര​മം ന​ട​ന്നി​രു​ന്നു​വെ​ന്ന് തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ മു​ര​ളീ​ധ​ര​ൻ.എ​ഡി​ജി​പി-​ആ​ർ​എ​സ്എ​സ് നേ​താ​വ് കൂ​ടി​ക്കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ര​ളി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്. ബി​ജെ​പി എം​പി​യെ ലോ​ക്സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള സ​ന്ദേ​ശം കൈ​മാ​റി​യ കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് മു​ൻ എം​പി കൂ​ടി​യാ​യ മു​ര​ളി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സി​പി​എം ഭ​രി​ക്കു​ന്ന കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ന്‍റെ ത​റ വാ​ട​ക ര​ണ്ടു കോ​ടി​യാ​യി ഉ​യ​ർ​ത്തി പൂ​രം ക​ല​ക്കാ​നു​ള്ള മ​റ്റൊ​രു ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. 35 ല​ക്ഷം രൂ​പ​യാ​യി​രു​ന്ന ത​റ​വാ​ട​ക ര​ണ്ടു കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി. അ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ എം​പി​യാ​യി​രു​ന്ന ടി.​എ​ൻ. പ്ര​താ​പ​ൻ ന​ട​ത്തി​യ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് താ​നാ​യി​രു​ന്നു​വെ​ന്നും മു​ര​ളി ഓ​ർ​മി​പ്പി​ച്ചു. ഒ​രു കാ​ര​ണ​വ​ശാ​ലും പൂ​രം മു​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ന്നു​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. ര​ണ്ട് കോ​ടി ത​റ​വാ​ട​ക കൊ​ടു​ത്ത് പൂ​രം ന​ട​ത്തി​ല്ലെ​ന്ന് തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ്…

Read More

ക​വ​ച് എ​റ​ണാ​കു​ളം-ഷൊ​ർ​ണൂർ റൂട്ടിൽ ന​ട​പ്പാ​ക്കു​ന്നു; ര​ണ്ടു ട്രെ​യിനു​ക​ൾ ഒ​രേ ട്രാ​ക്കി​ൽ വ​ന്ന് കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​കും

തൃ​ശൂ​ർ: ര​ണ്ടു ട്രെ​യി​നു​ക​ൾ ഒ​രേ ട്രാ​ക്കി​ലൂ​ടെ വ​ന്ന് കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ക​വ​ച് എ​ന്ന സു​ര​ക്ഷ സം​വി​ധാ​നം കേ​ര​ള​ത്തി​ലും ഒ​രു​ക്കാ​ൻ റെ​യി​ൽ​വേ. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റെ​യി​ൽ പാ​ത​യാ​യ എ​റ​ണാ​കു​ളം -ഷൊ​ർ​ണൂർ മേ​ഖ​ല​യി​ൽ ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ലിം​ഗി​ന് ഒ​പ്പം ക​വ​ച് എ​ന്ന സു​ര​ക്ഷാ​സം​വി​ധാ​ന​വും ഒ​രു​ക്കാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി തു​ട​ങ്ങി. ഇ​തോ​ടെ ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ലിം​ഗി​ന് പു​റ​മെ ക​വ​ചും കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന മേ​ഖ​ല​യാ​യി മാ​റു​ക​യാ​ണ് 106 കിലോ മീറ്റർ ദൂ​ര​മു​ള്ള എ​റ​ണാ​കു​ളം-ഷൊ​ർ​ണൂർ. 67.99 കോ​ടി രൂ​പ മ​തി​പ്പ് ചെ​ല​വി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ പോ​ത്ത​ന്നൂ​രി​ലു​ള്ള ഡെ​പ്യൂ​ട്ടി ചീ​ഫ് സി​ഗ്ന​ൽ ആ​ന്‍റ് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ഞ്ചി​നീ​യ​ർ ദ​ർ​ഘാ​സു​ക​ൾ ക്ഷ​ണി​ച്ചു. ഒ​ക്ടോ​ബ​ർ 24 ആ​ണ് അ​വ​സാ​ന തി​യ​തി. 540 ദി​വ​സ​മാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​ള്ള കാ​ലാ​വ​ധി​യാ​യി ക​ണ​ക്കാ​ക്കി​യി​രി​യ്ക്കു​ന്ന​ത്.  

Read More

തൃ​ശൂ​ർ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു

തൃ​ശൂ​ര്‍: പ്ര​ശ​സ്ത​മാ​യ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ഗു​രു​തി ത​റ​യ്ക്ക് മു​ൻ​പി​ലു​ള്ള ഭ​ണ്ഡാ​രം ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 5000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. നാ​ഗ​ത്ത​റ​യി​ലെ​യും ആ​ൽ​ത്ത​റ​യി​ലെ​യും ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ​ക്ക് പ​ണ​മെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ​മീ​പ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

തൃ​ശൂ​ർ ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​ൽ വ​ൻ അ​ഗ്നി​ബാ​ധ: കോ​ടി​ക​ളു​ടെ ന​ഷ്ടം; ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​തി​നാ​ൽ സ​മീ​പ ​പ്ര​ദേ​ശ​ത്തേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല

ഒ​ല്ലൂ​ർ: മ​ര​ത്താ​ക്ക​ര കു​ഞ്ഞനംപാ​റ​യി​ൽ ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ; കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടായത്. ഡി ​റ്റൈ​യി​ൽ സ്ഥാ​പ​ന​ത്തി​ലാ​ണ് അ​ഗ്നി​ബാ​ധയുണ്ടാ​യ​ത്. തീ ​പ​ട​രു​ന്ന​തുക​ണ്ട് സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. ഷോ​റൂം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​റു​മി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ർ​ണീ​ച്ച​ർ നി​ർ​മാ​ണ ശാ​ല​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഷോ​റുമും നി​ർമാ​ണ ശാ​ല​യും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ടി​ന്ന​ർ​ സൂ​ക്ഷി​ച്ചി​രി​ന്ന ഭാ​ഗ​ത്തേ​ക്ക് തീ​പ​ട​രും മു​ൻ​പ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. മ​ണി​ക്കു​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. തൃശൂ​ർ, പു​തു​ക്കാ​ട്, ചാ​ല​ക്കു​ടി, വ​ട​ക്കാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ആ​റ് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. സം​ഭ​വ സ​മ​യ​ത്തു ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​തി​നാ​ൽ തീ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ച്ചി​ല്ല.

Read More

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വം; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ പു​റ​ത്തു​വി​ട​ണ​മെ​ന്ന് വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്നും ഇ​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച സു​നി​ൽ കു​മാ​ർ, പ​ക​ൽ സ​മ​യ​ത്ത് പ്ര​ശ്ന​മി​ല്ലാ​തെ ന​ട​ന്ന പൂ​രം രാ​ത്രി എ​ങ്ങി​നെ പ്ര​ശ്ന​മാ​യെ​ന്നും സു​നി​ൽ ചോ​ദി​ച്ചു. ഒ​രു മാ​സം കൊ​ണ്ട് പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​ഞ്ഞു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ​യും പു​റ​ത്തു​വി​ടാ​ത്ത​തി​നെ​യും സു​നി​ൽ​കു​മാ​ർ വി​മ​ർ​ശി​ച്ചു. പി.​വി.​ അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്തര​മാ​യി അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കു​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ല്ലാ​ക്കാ​ല​ത്തും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ പൂ​രം നി​ർ​ത്തി​വ​ച്ച​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. പൂ​രം ക​ല​ക്കി​യ​തി​ന് പി​ന്നി​ലാ​രാ​ണെ​ങ്കി​ലും അ​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം. എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​ന് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ൽ അ​ന്നു​ന​ട​ന്ന പ​ല…

Read More

ഗുരുവായൂർ ക​ണ്ണ​ന് മു​ന്നി​ൽ റി​ക്കാ​ർ​ഡ് വി​വാ​ഹം; ഇ​തു​വ​രെ ശീ​ട്ടാ​ക്കി​യ​ത് 328 വി​വാ​ഹ​ങ്ങ​ൾ; ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി ദേ​വ​സ്വം

ഗു​രു​വാ​യൂ​ർ: ചി​ങ്ങ​മാ​സ​ത്തി​ലെ വി​വാ​ഹ​മു​ഹൂ​ർ​ത്തം കൂ​ടു​ത​ലു​ള്ള എ​ട്ടി​ന് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ 328 വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ശീ​ട്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് ഗു​രു​വാ​യൂ​രി​ലെ റിക്കാ​ർ​ഡ് വി​വാ​ഹ​മാ​കും. ഇ​തി​നു​മു​മ്പ് 277 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​താ​ണ് റിക്കാ​ർ​ഡ്. 318 വി​വാ​ഹ​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ദേ​വ​സ്വം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​ഷു​ക്ക​ണി ദ​ർ​ശ​ന​ദി​വ​സം ഒ​രു​ക്കു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​ഞ്ച് വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ളി​ലാ​യി ഒ​രേ​സ​മ​യം അ​ഞ്ച് വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തും. കി​ഴ​ക്കേ​ന​ട​യി​ൽ വ​ൺ​വെ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ര​ണ്ട് ഭാ​ഗ​ത്താ​യി ദ​ർ​ശ​ന​ത്തി​നും വി​വാ​ഹ​പാ​ർ​ട്ടി​ക്ക​ർ​ക്കും സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. വി​വാ​ഹം ക​ഴി​യു​ന്ന​വ​രെ തെ​ക്കേ ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തി​വി​ടും. ദീ​പ​സ്തം​ഭ​ത്തി​ന് മു​ന്നി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്ക് പ്ര​വേ​ശ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും. അ​ന്ന​ത്തെ​ദി​വ​സം വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി ശ്രീ​കൃ​ഷ്ണ സ്കൂ​ൾ ഗ്രൗ​ണ്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കും. ദേ​വ​സ്വം, പോ​ലീ​സ്, ന​ഗ​ര​സ​ഭ എ​ന്നി​വ​ർ ഒ​രു​മി​ച്ച് തി​ര​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ദേ​വ​സ്വം…

Read More