കൈപ്പറമ്പ്: കൈപ്പറമ്പിന് അഭിമാനമായി ഗോകാർട്ടിംഗ് കാർ ഉണ്ടാക്കി ഒമ്പതാം ക്ലാസുകാരൻ. തൃശൂർ കൈപ്പറമ്പ് സ്വദേശിയായ മമ്പറമ്പിൽ ഗിരീഷ്-ദിനി ദമ്പതികളുടെ മകൻ ആര്യദേവ് ആണ് ഗോകാർട്ടിംഗ് കാർ ഉണ്ടാക്കിയ ആ കൊച്ചു മിടുക്കൻ. ഒരു കാറിന് ആവശ്യമായതെല്ലാം ഗോ കാർട്ടിംഗ് കാറിൽ ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് നിർമാണം. സ്റ്റിയറിംഗ്, ആക്സിലേറ്റർ, ഗീർ, റിവേഴ്സ് ഗിയർ, ബ്രേക്ക്, ലൈറ്റ്, ഹോൺ, സീറ്റ് ബെൽറ്റ് തുടങ്ങിയ എല്ലാവിധ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ ചെലവിലാണ് കാർ നിർമിച്ചിട്ടുള്ളത്. പട്ടാളത്തിൽ നിന്ന് വാങ്ങിയ മെറ്റീരിയസ് ഉപയോഗിച്ചാണ് ഏകദേശം ഇരുപതിനായിരം രൂപ ചെലവിൽ ഈ കാർ ഉണ്ടാക്കിയത്. നാലാം ക്ലാസിൽ തുടങ്ങിയ ആഗ്രഹമാണ് ഒമ്പതാം ക്ലാസിൽ പൂർത്തീകരിച്ചതെന്ന് ആര്യദേവ് പറഞ്ഞു. ഏകദേശം രണ്ടാഴ്ചത്തെ കഠിനപരിശ്രമം കൊണ്ടാണ് കാർ നിർമാണം പൂർത്തീകരിച്ചത്. മഴുവഞ്ചേരി ഭാരതീയ വിദ്യ വിഹാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആര്യദേവ്…
Read MoreCategory: Thrissur
കടൽസന്ദർശകരെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; അഞ്ചു പേർ പിടിയിൽ; അക്രമത്തിൽ സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ
ചാവക്കാട്: ബ്ലാങ്ങാട് കടൽ സന്ദർശനത്തിനെത്തിയ യുവാക്കളെ ആക്രമിച്ച് സംഭവത്തിൽ അഞ്ചു പേർ പിടിയിലായി.തിരുവത്ര ബേബി റോഡ് പണ്ടാരിമുഹമ്മദ് ഉവൈസ് (19), ദ്വാരക ക്ഷേത്രത്തിന് സമീപം എടശേരി ഷഹിൻഷാ (19) എന്നിവരെ യാണ്ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ തൃശൂർ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് അക്രമം നടന്നത്. ബീച്ച് കാണാനെത്തിയ മറ്റം ആളൂർ നമ്പ്രത്ത് ആദിത്യൻ, സ്നേഹിത്ത്, പാർഥിവ്, സായൂജ് എന്നിവരെ ആക്രമിച്ച് ഇവരുടെ സ്വർണ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞത്. പ്രതികളുമായി വാക്കുതർക്കത്തിൽ എത്തുകയും ക്രൂരമായി അക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആദിത്യനെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്തെത്തിയ പോലീസ് പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാക്കി മുഴുവൻ പേരേയും കസ്റ്റഡിയിലെടുത്തു. കോടതി റിമാൻഡു ചെയ്തു.സബ് ഇൻസ്പെക്ടർ ബാബു രാജൻ, സിപിഒ മാരായഹംദ്,…
Read Moreതൃശൂരിൽ വിരിഞ്ഞത് താമരയല്ല ചെന്പരത്തിപ്പൂവ്; എം പിക്ക് ആ പൂവ് ചൂടി നടക്കേണ്ട ഗതികേടെന്ന് ടി.എൻ പ്രതാപൻ
അയ്യന്തോൾ: തൃശൂരിൽ വിരിഞ്ഞത് താമരയല്ല ചെന്പരത്തിപ്പൂവാണെന്നും ആ ചെന്പരത്തിപ്പൂ തലയിൽ വെച്ച് നടക്കേണ്ട ഗതികേടിലാണ് ആ എംപിയെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാരായി പറയുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും കുറ്റക്കാർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭ്യമാക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി തൃശൂർ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തൃശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. തൃശൂർ ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. എം.പി.വിൻസന്റ്, ഒ.അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി.ചന്ദ്രമോഹൻ, ഐ.പി.പോൾ, എൻ.കെ.സുധീർ, ജോസഫ് ചാലിശേരി, ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.
Read Moreസുരേഷ്ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരേ കേസ്; രണ്ടുപേരുടെയും പരാതി കേന്ദ്രത്തെ അറിയിച്ച് കേരള പോലീസ്
തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ തടഞ്ഞു കൈയേറ്റത്തിനു ശ്രമിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമുള്ള പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരേ കേസ്. റിപ്പോർട്ടർ ചാനൽ, മനോരമ ചാനൽ, മീഡിയ വണ്‍ എന്നീ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറസംഘവും ചേർന്ന ഒരുകൂട്ടം പ്രതികൾ 27ന് ഉച്ചയ്ക്കു 12.45ന് സംസ്ഥാന ഗസ്റ്റ് ഹൗസ് ആയ തൃശൂർ രാമനിലയത്തിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച് ഒൗദ്യോഗിക സന്ദർശനത്തിനിടെ വിശ്രമത്തിനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാറിൽ കയറാതെ തടഞ്ഞെന്നും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണു രാജിനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നുമാണു കേസ്. ഭാരതീയ ന്യായ സംഹിതയിലെ 329 (3), 126(2), 132 എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. അനധികൃത കടന്നുകയറ്റം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണിത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയ്ക്കു സുരേഷ് ഗോപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോർട്ട്…
Read Moreകേരള മോഡൽ വേണ്ട… സ്കൂൾ പാചകത്തൊഴിലാളികളുടെ ഓണം കുന്പിളിൽതന്നെ; സത്യഗ്രഹസമരം സെപ്റ്റംബർ ഏഴിന്
തൃശൂർ: ഇത്തവണയെങ്കിലും ഓണത്തിനുമുന്പേ ശന്പളക്കുടിശിക നേടിയെടുക്കാൻ സത്യഗ്രഹസമരത്തിനൊരുങ്ങി സ്കൂൾ പാചകത്തൊഴിലാളികൾ. സമരം നടത്തിയാലെ സർക്കാർ ശന്പളക്കുടിശിക നല്‍കൂവെന്നു തിരിച്ചറിഞ്ഞ് ഇടതുപക്ഷ സംഘടനയായ സ്കൂൾ പാചകത്തൊഴിലാളി യൂണിയനാണ് (എഐടിയുസി) സമരം നടത്തുന്നത്. സെപ്റ്റംബർ ഏഴിന് എല്ലാ ഡിഡി ഓഫീസുകൾക്കും ഡിഐജി ഓഫീസുകൾക്കും മുന്പിലാണു സത്യഗ്രഹമിരിക്കുക. നിലവിൽ ജൂലെെ മാസത്തെ ശന്പളം കുടിശികയുള്ള പാചകത്തൊഴിലാളികൾ ഓണത്തിനുമുന്പേ ഓഗസ്റ്റിലെ ശന്പളവും കിട്ടാൻ സാധ്യതയില്ലെന്ന് അറിയാവുന്നതിനാലാണ് അത്തപ്പിറ്റേന്ന് സത്യഗ്രഹമിരിക്കുന്നത്. പണിയെടുത്താൽ ശന്പളവും ആനുകൂല്യങ്ങളും നേരാവണ്ണം തരാത്ത കേരള മോഡൽ വേണ്ട, തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് പെൻഷനും ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങളും കൊടുക്കുന്ന തമിഴ്നാട് മോഡൽ മതിയെന്നാണു മുദ്രാവാക്യം. വർഷങ്ങളായി ശന്പളം കൃത്യമായി നല്‍കാത്ത ഇടതുസർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടിയിൽ സഹികെട്ടാണ് രാഷ്ട്രീയം നോക്കാതെ എഐടിയുസി സമരത്തിനിറങ്ങിയത്. 22 പ്രവൃത്തിദിവസങ്ങളുള്ള സ്കൂൾ പാചകത്തൊഴിലാളിക്ക് മാസം പരമാവധി 13,200 രൂപയാണു കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി നല്‍കുന്നത്.…
Read Moreമാനിനെ കെട്ടിയിട്ട് ഫോട്ടോഷൂട്ട് ; ഒരാള്‍ കീഴടങ്ങി; വീഡിയോ എടുത്തശേഷം മാനിനെ കെട്ടഴിച്ച് വിട്ടെന്ന് പ്രതി; വിശ്വസിക്കാതെ വനംവകുപ്പ്
വരന്തരപ്പിള്ളി: പാലപ്പിള്ളിയില്‍ മാനിനെ കൈകാലുകള്‍ കെട്ടിയിട്ട് ഫോട്ടോയെടുത്ത കേസിലെ പ്രതികളിലൊരാള്‍ കീഴടങ്ങി. തിരുവനന്തപുരം അമ്പൂര്‍ സ്വദേശി വിനോദ്(48) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ നാലാളുടെ പേരില്‍ വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശികളായ ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവര്‍ ഒളിവിലാണ്. പാലപ്പിള്ളി തോട്ടത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ മരം മുറിക്കുന്ന ജോലിക്കെത്തിയ സംഘത്തില്‍പ്പെട്ടയാളാണ് വിനോദ്. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. പ്രതികള്‍ മാനിനെ കെട്ടിയിട്ട് ഫോട്ടോയും വീഡിയോയുമെടുക്കുകയായിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ സംഭവമറിയുന്നത്. മാനിനെ കെട്ടഴിച്ചുവിട്ടുവെന്നാണ് അറസ്റ്റിലായ പ്രതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകള്ളൻ കപ്പലിൽത്തന്നെ; വളപ്പിലയിൽനിന്ന് 1.38 കോടി തട്ടിയ ഫിനാൻസ് മാനേജർ അറസ്റ്റിൽ
തൃശൂർ: പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശൂർ ആന്പല്ലൂർ വട്ടണാത്ര സ്വദേശി തൊട്ടിപ്പറന്പിൽ ടി.യു. വിഷ്ണുപ്രസാദ് (30) ആണ് അറസ്റ്റിലായത്. 2022 നവംബർ ഒന്നുമുതൽ സ്ഥാപനത്തിൽ ഫിനാൻസ് മാനേജരായി ജോലിചെയ്യുന്പോൾ ഓണ്‍ലൈൻ ബാങ്കിംഗിലൂടെയാണു തട്ടിപ്പു നടത്തിയത്. സ്ഥാപനത്തിന്റെ ജിഎസ്ടി, ഇൻകം ടാക്സ്, പിഇ, ഇഎസ്ഐ, ടിഡിഎസ് എന്നിവ അടച്ചതിന്റെ വ്യാജരേഖകൾ ഉണ്ടാക്കിയാണു തട്ടിപ്പ്. ഓഡിറ്റിംഗ് വിഭാഗം സാന്പത്തികത്തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസിൽ പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. പ്രതിയുടെ മുൻകൂർജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
Read Moreതിരുപ്പൂരിൽനിന്നു കാണാതായ കുട്ടിയെ തൃശൂരിൽ കണ്ടെത്തി; കണ്ടെത്തിയത് ട്രെയിനിലെ ടോയ്ലെറ്റിനുള്ളിൽ; കുട്ടിയെ സുരക്ഷിതമായി ബന്ധുക്കൾക്ക് കൈമാറി
തൃശൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്ന് കാണാതായ പതിനാലുകാരി പെണ്‍കുട്ടിയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽനിന്ന് കണ്ടെത്തി. കഴക്കൂട്ടത്തുനിന്നു കാണാതായ പെണ്‍കുട്ടിക്കു വേണ്ടി സംസ്ഥാനവ്യാപകമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ടാറ്റാനഗർ എക്സ്പ്രസിലെ ടോയ്ലെറ്റിൽനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ കുട്ടി തിരുപ്പൂരിൽനിന്ന് കാണാതായ കുട്ടിയാണെന്ന് മനസിലായത്. പിന്നീട് ഈ കുട്ടിയെ ചൈൽഡ് ലൈന്‍ പ്രവർത്തകർക്ക് കൈമാറുകയും കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇന്ന് അർധരാത്രി പന്ത്രണ്ടേകാലോടെയാണ് ട്രെയിനിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുക്കൾ രാവിലെ തന്നെ തൃശൂരിലെത്തുകയും കുട്ടിയെ ഇവർക്കൊപ്പം പറഞ്ഞയയ്ക്കുകയും ചെയ്തു.
Read Moreകളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് നൽകി ഓട്ടോഡ്രൈവർ മാതൃകയായി; അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും
പേരാമംഗലം: കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പേരാമംഗലം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശ്രീക്കുട്ടി ഓട്ടോയുടെ ഡ്രൈവർ സന്തോഷിനാണ് ഇന്ന് രാവിലെ പേരാമംഗലം സ്കൂൾ റോഡിൽ വച്ച് മുക്കാൽ പവനോളം വരുന്ന സ്വർണ കൈചെയിൻ കളഞ്ഞു കിട്ടിയത്. ഈ വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും നിമിഷങ്ങൾക്കകം ഉടമ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ഓട്ടോ സ്റ്റാന്റിൽ വന്നു സ്വർണ്ണ ചെയിൻ ഉടമ കൈപറ്റി. സന്തോഷിന്റെ ഈ മാതൃകാപരമായ പ്രവൃത്തിയെ നാട്ടുകാരും സഹപ്രവർത്തകരും വ്യാപാരി സുഹൃത്തുക്കളും അഭിനന്ദിച്ചു.
Read Moreഅങ്കണവാടിയിൽ നിന്ന് പാന്പിനെ പിടികൂടി; കുട്ടികൾ എത്തുന്നതിന് മുമ്പായതിനാൽ അപകടം ഒഴിവായി; പരിസരം വൃത്തിയാക്കി ടീച്ചർമാർ
തൃശൂർ: അങ്കണവാടിയിൽ നിന്ന് വിഷപ്പാന്പിനെ പിടികൂടി. പതിനാറാം ഡിവിഷൻ നെട്ടിശേരിയിലെ 44-ാം നന്പർ അങ്കണവാടി കെട്ടിടത്തിനുള്ളിലെ അലമാരയ്ക്കു സമീപത്തു നിന്നാണ് പാന്പിനെ പിടികൂടിയത്. ഇന്നുരാവിലെ അങ്കണവാടിയിലേക്ക് കുട്ടികൾ എത്തിത്തുടങ്ങുന്ന സമയത്തായിരുന്നു അങ്കണവാടി വൃത്തിയാക്കുന്നതിനിടെ അധ്യാപിക പാന്പിനെ കണ്ടെത്തിയത്. പാന്പിനെ കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ വിവിധ അങ്കണവാടികളിൽ നിന്നുള്ള അധ്യാപകരെത്തി ഈ അങ്കണവാടിയും പരിസരവും വൃത്തിയാക്കി. അങ്കണവാടി പരിസരം വൃത്തിരഹിതമാണെന്നും കോർപറേഷൻ അധികൃതർ വൃത്തിയാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു .
Read More