പുതുക്കാട്: ദേശീയപാതയിൽ കെഎസ്ആര്‍ടിസി സ്റ്റാൻഡിനു മുന്പിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ദിലീപിനാണ് പരിക്കേറ്റത്. ശനി രാവിലെ എട്ടോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്നിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് അശ്രദ്ധമായി സ്റ്റാൻഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസ് പെട്ടെന്ന് തിരിക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തുനിന്ന് കള്ളുമായി വന്നിരുന്ന പിക്കപ്പ് ബസില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിക്കപ്പ് ഇടിച്ച് ഡിവൈഡറില്‍ സ്ഥാപിച്ച സിഗ്നല്‍ പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീണു. ഇടിയെതുടർന്ന് മറിഞ്ഞ പിക്കപ്പില്‍നിന്ന് ഡ്രൈവറെ നാട്ടുകാരാണ് പുറത്തെടുത്തത്. പിന്നീട് ക്രെയിന്‍ എത്തിച്ചാണ് വാഹനം റോഡിൽ നിന്നു നീക്കിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു. സ്റ്റാൻഡിലേക്ക് വരുന്നതും പോകുന്നതുമായ കെഎസ്ആർടിസി ബസുകള്‍ ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിക്കുന്നതുമൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പോലീസും ബന്ധപ്പെട്ട അധികൃതരും ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാന്‍ അവര്‍…
Read MoreCategory: Thrissur
തൃശൂരിൽ വാഹനാപകടത്തിൽ ബന്ധുക്കളായ 2 പേർ മരിച്ചു
എരുമപ്പെട്ടി(തൃശൂർ): വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ മരത്തംകോട് ചിറപ്പുറത്ത് ആശാരി വീട്ടിൽ ആനന്ദൻ (50), അദ്ദേഹത്തിന്റെ സഹോദരൻ മോഹനന്റെ മകൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്. കൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രവീണിന്റെ സഹോദരൻ പ്രണവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി സ്വദേശി പരേതനായ വട്ടപ്പറമ്പിൽ ഹനീഫയുടെ മകൻ യഹിയ (19) ക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപമാണ് അപകടമുണ്ടായത്. എരുമപ്പെട്ടി ഭാഗത്തുനിന്നും വരികയായിരുന്ന ആനന്ദനും പ്രവീണും പ്രണവും സഞ്ചരിച്ചിരുന്ന സ്കൂട്ടറും കുന്നംകുളത്തു നിന്നും വരികയായിരുന്ന യഹിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചെങ്കിലും അൽപ്പ സമയത്തിനകം…
Read Moreസ്വാതന്ത്ര്യദിന പരേഡ് കണ്ടുമടങ്ങവേ കടയുടെ ചില്ലുപാളി വീണ് മധ്യവയസ്കന് പരിക്ക്; കെട്ടിടങ്ങളിലെ ചില്ല് ഗ്ലാസ് അഴിച്ചുമാറ്റാൻ നിർദേശം നൽകി പോലീസ്
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡ് കാണാനെത്തിയ കാൽനട യാത്രക്കാരന്റെ തലയിൽ ചില്ലുപാളി വീണ് പരിക്ക്. തൃശൂർ കുറുപ്പം റോഡിൽ മനോരമ കെട്ടിടത്തിലെ കെ.ആർ. ബിസ്കറ്റ് സ്റ്റോഴ്സിന്റെ മുകൾ നിലയിലെ ചില്ലാണു തകർന്നുവീണത്. പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനെ (54) ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയ്ക്കാണു സംഭവം. പരേഡ് കണ്ടു തിരികെ ഫുട്പാത്തിലൂടെ കെ എസ്ആർടിസി സ്റ്റാൻഡിലേക്കു നടക്കുന്പോഴാണു മുകളിൽനിന്ന് ജനൽചില്ല് വീണത്. ഓടിക്കൂടിയവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ വിഭാഗവരും കോർപറേഷൻ അധികൃതരും ചേർന്നു സമീപ കെട്ടിടങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. ഈ ഭാഗത്തുള്ള കെട്ടിടങ്ങളിൽ സ്ഥാപിച്ച വലിയ ഗ്ലാസ് ഫ്രെയിമുകൾ അഴിച്ചുമാറ്റാനും നിർദേശം നൽകി.
Read Moreവയനാട് ഉരുൾപൊട്ടൽ; തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല
തൃശൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ നടത്താറുള്ള പുലിക്കളിയും കുമ്മാട്ടിക്കളിയും ഇത്തവണ ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന കോര്പറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് കോര്പ്പറേഷൻ യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 18ന് പുലിക്കളിയും 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. എന്നാല്‍, കേരളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. ഈ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്പ്പറേഷൻ അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലന്ന് തൃശൂര്‍ കോര്പറേഷൻ യോഗം തീരുമാനിച്ചു.
Read Moreതിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
തളിക്കുളം(തൃശൂർ): കടലിൽ വലയിടുന്നതിനിടെ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 നാണ് അപകടം സംഭവിച്ചത്. നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടയിലായിരുന്നു അപകടം. തിരയിൽപ്പെട്ട് മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിലേക്കു കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreജില്ലാ പ്രസിഡന്റിനെതിരേ കള്ളക്കേസ്; പോലീസിനെതിരേ നിയമപോരാട്ടത്തിനൊരുങ്ങി ബിജെപി; കെ. സുരേന്ദ്രൻ നാളെ തൃശൂരിൽ
തൃശൂർ: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാറിനെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്തി കള്ളക്കേസെടുത്ത ഈസ്റ്റ് പോലീസിനെതിരേ ബിജെപി നിയമപോരാട്ടത്തിനൊരുങ്ങുന്നു. അനീഷിനെതിരേ ഈസ്റ്റ് പോലീസ് ചുമത്തിയ 107-ാം വകുപ്പ് കേസ് തൃശൂർ ആർഡിഒ കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സമൂഹത്തിന്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരേ എടുക്കുന്ന സിആർപിസി 107 വകുപ്പാണ് ഈസ്റ്റ് പോലീസ് അനീഷിനെതിരേ ചുമത്തിയത്. കള്ളക്കേസെടുത്തതിനെതിരേ ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്കു പരാതിയും നൽകിയിരുന്നു. ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതല്ലാതെ അഡ്വ കെ.കെ അനീഷ്കുമാറിനെതിരേ ഒരു ക്രിമിനൽ കേസും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയത്. ഇതിനെത്തുടർന്ന് കമ്മീഷണറും കളക്ടറും നടത്തിയ അന്വേഷണത്തിൽ കേസ് നിലനിൽക്കുന്നതല്ലെന്നു കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് അനീഷ്കുമാറിനെതിരേ സിആർപിസി 107 പ്രകാരമുള്ള എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിക്കൊണ്ട് തൃശൂർ ആർഡിഒ കോടതി ഉത്തരവിട്ടത്.കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും…
Read More” നിന്നെ ഞങ്ങൾ വിട്ടുകൊടുക്കില്ല”… കാൽ വഴുതി തോട്ടിൽ വീണ ആറുവയസുകാരന് രക്ഷകരായി കളിക്കൂട്ടുകാർ; അഭിനന്ദിച്ച് നാട്ടുകാർ
ചാവക്കാട്: കളിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ കളിക്കുട്ടുകാരന് രക്ഷകരായത് ഒപ്പം കളിച്ചിരുന്നവർ.പുതിയവീട്ടിൽ നൗഷാദ് -സജീന ദമ്പതികളുടെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റിയാൻ (ആറ്) ഒരു മനയൂർ വില്ലേജ് ഓഫിസിന് സമീപത്തെ വെളളം നിറഞ്ഞ തോട്ടിലേക്ക് കാൽവഴുതി വീണു. റിയാൻ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് ഒപ്പം കളിച്ചിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥി ആദർശും ഓടിയെത്തി. ആഴങ്ങൾക്ക് വിട്ടുകൊടുക്കാതെ ഇരുവരും ചേർന്ന് റിയാസിനെ കയറ്റുകയായിരുന്നു. കരക്കയറ്റാൻ പ്രയാസമായപ്പോൾ ആദർശ് സമീപത്തെ ക്ലബിലെ യുവാക്കളെ അറിയിച്ചു. അവർ ഓടിയെത്തുമ്പോഴെക്കും സായ്കൃഷ്ണ രക്ഷകനായി. കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ മാതാവ് സജന വന്നപ്പോൾ കുടെ വന്നതായിരുന്നു മകൻ മുഹമ്മദ് റിയാൻ. മുല്ലപ്പള്ളി സ്മനേഷ്-രേഷ്മയുടെ മകനാണ് മൂന്നാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണ. മാളിയേക്കൽ വിനോദ്- വിജിത മകനാണ് നാലാം ക്ലാസുകാരനായ ആദർശ് വിനോദ്.…
Read Moreകൺകുളിർക്കെ ഗുരുവായൂരപ്പനെ കാണാം; ഓഗസ്റ്റ്മാസത്തിൽ തുടർച്ചയായ അവധി; ഗുരുവായൂരിൽ വിഐപി ദർശനത്തിനു നിയന്ത്രണം
ഗുരുവായൂർ: ഭക്തർക്കു സുഗമമായ ദർശനസൗകര്യം ഏർപ്പെടുത്തുന്നതിനായി ഈ മാസത്തിൽ തുടർച്ചയായി വരുന്ന അവധിദിവസങ്ങളിൽ വിഐപി ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. തുടർച്ചയായ പൊതു അവധി വരുന്ന 18,19,20 ദിവസങ്ങളിലും 25, 26, 27,28 തീയതികളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.പൊതുവരി നിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധിദിനങ്ങളിൽ പതിവു ദർശനനിയന്ത്രണം തുടരും. ഈ ദിവസങ്ങളിൽ ഒരു മണിക്കൂർ നേരത്തേ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും. ഇല്ലംനിറ ചടങ്ങ് നടക്കുന്ന 18ന് പുലർച്ചെ നാലരവരെ മാത്രമേ സ്പെഷൽ/ വിഐപി, പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന സൗകര്യം ഉണ്ടാകുകയുള്ളൂ. ശ്രീകോവിൽ നെയ്വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശനവും പുലർച്ചെ നാലരക്ക് അവസാനിപ്പിക്കും. ഇല്ലംനിറ ദിനത്തിൽ ചോറൂൺ കഴിഞ്ഞുള്ള കുഞ്ഞുങ്ങൾക്കുള്ള സ്പെഷൽ ദർശനം പന്തീരടിപൂജയ്ക്കുശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണിദിനത്തിലും പതിവുനിയന്ത്രണം തുടരും. ദേവസ്വം ഭരണസമിതി…
Read Moreവയനാട് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം തൃശൂരിൽ തിരിച്ചെത്തിയ ആംബുലൻസ് ടീമിന് അശ്വനി ആശുപത്രിയുടെ ആദരം
തൃശൂർ: വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് 10 ആംബുലൻസുകളും 10 ഫ്രീസറുകളുമായി തൃശൂരിൽനിന്നു പോയി ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ സംഘത്തിന് അശ്വിനി ആശുപത്രിയുടെ ആദരം. ഇന്നലെ വൈകീട്ട് തൃശൂരിൽ മടങ്ങിയെത്തിയ ആംബുലൻസ് സാരഥികളെ അശ്വിനി ആശുപത്രി അങ്കണത്തിൽ ആദരിച്ചു. അശ്വിനി നഴ്സിംഗ് വിദ്യാർഥികളും ജീവനക്കാരും രോഗികളുടെ ബന്ധുക്കളും പുഷ്പവൃഷ്ടിയോടെയാണ് ആംബുലൻസുമായി എത്തിയവരെ സ്വീകരിച്ചത്. ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡിഎഒ ഡോ. എൻ.എ ഷീജ, എൻഎച്ച്എം ജില്ലാ പ്രോഗ്രം ഓഫീസർ ഡോ. ടി.പി സജീവ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് ദാസ്, അശ്വിനി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടമാരായ ഡോ. എ.സി. വേലായുധൻ, എഎസി പ്രേമാനന്ദൻ, ജനറൽ മാനേജർ പി.കെ. രാജു, ഓപ്പറേഷൻ മാനേജർ വി.പി. പ്രജേഷ്, നഴ്സിംഗ് സുപ്രണ്ട് എൽ.ഡി ഉഷാറാണി പിആർഒ സന്തോഷ് കോലഴി എന്നിവർ നേതൃത്വം നൽകി. തൃശൂരിൽ നിന്നും ആംബുലൻസുകളുമായി വയനാട്ടിലേക്ക്…
Read Moreപഠനം പൂർത്തിയായി, തോറ്റത് എന്തുകൊണ്ടെന്ന് കണ്ടെത്തി; മുരളിയുടെയും രമ്യയുടെയും തോൽവിയുടെ അന്വേഷണ റിപ്പോർട്ട് തയാർ
തൃശൂർ: തൃശൂരിൽ കെ.മുരളീധരനും ആലത്തൂരിൽ രമ്യ ഹരിദാസും തോറ്റത് എന്തുകൊണ്ടെന്ന അന്വേഷണ റിപ്പോർട്ട് തയാറായി. അടുത്ത ദിവസം തന്നെ റിപ്പോർട്ട് കെപിസിസി നേതൃത്വത്തിനു കൈമാറും. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ യുഡിഎഫ് തരംഗം അലയടിച്ചപ്പോൾ തൃശൂരിലും ആലത്തൂരിലും സംഭവിച്ച തിരിച്ചടി യുഡിഎഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് കനത്ത ആഘാതമായിരുന്നു. വടകരയിൽനിന്ന് മുരളിയെ തൃശൂരിലേക്കു കൊണ്ടുവന്നു മത്സരിപ്പിച്ച് പരാജയപ്പെടുത്തിയതിന്റെ നാണക്കേട് കോണ്‍ഗ്രസിനെ അപഹാസ്യരാക്കിയിരുന്നു. മുരളിയെ പോലെ ശക്തനായ ഒരു നേതാവിനെ തോൽവിയിലേക്കു വലിച്ചിഴച്ചത് ഏറെ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. സംഘടന പ്രശ്നങ്ങളാണ് തൃശൂരിലെയും ആലത്തൂരിൽ രമ്യ ഹരിദാസിന്റെയും തോൽവിക്കു കാരണമെന്നാണ് കമ്മീഷൻ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലുള്ളതെന്ന് സൂചനകളുണ്ട്.തോൽവിയുടെ കാര്യകാരണങ്ങൾ പരിശോധിക്കാൻ മുൻ മന്ത്രി കെ.സി. ജോസഫ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, ടി.സിദ്ദിഖ് എംഎൽഎ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തിയിരുന്നു. തൃശൂർ ഡിസിസി ഓഫീസിൽ സമിതി അന്വേഷണത്തിനെത്തുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മുരളിപക്ഷക്കാർ തെളിവെടുപ്പിൽനിന്നും…
Read More