വടക്കാഞ്ചേരി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ദുഃഖാചരണം നടക്കുന്പോൾ മുള്ളൂർക്കരയിൽ സിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത് വിമർശനത്തിനിടയാക്കുന്നു. കഴിഞ്ഞദിവസം മുള്ളൂർക്കര പഞ്ചായത്തിലെ വണ്ടിപ്പറന്പ് വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുന്പോഴായിരുന്നു ഇത്. സിപിഎം പ്രവർത്തകർ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നേതാവിന്റെ വീട്ടിലേക്ക് ഇവർ പടക്കം എറിയാൻ പോകുന്പോൾ വഴി തെറ്റി വാഹനം ചെളിയിൽ പുതഞ്ഞതായും പറയുന്നു. ഇവരെ തല്ലാൻ കോണ്‍ഗ്രസ് പ്രവർത്തകർ പിന്നാലെയോടുന്ന ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പറയപ്പെടുന്നു. ഏതായാലും ദുഃഖാചരണവേളയിൽ ആഹ്ലാദപ്രകടനം നടത്തിയത് കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
Read MoreCategory: Thrissur
ജനവാസമേഖലയായ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു; നാട്ടുകാര്‍ ഭീതിയിൽ
പാലപ്പിള്ളി: വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്. ടാപ്പിംഗിന് പോയ തൊഴിലാളികളാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്. പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. മുന്‍പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. രണ്ട് മാസം മുന്‍പ് കുണ്ടായി ചൊക്കന റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. പാലപ്പിള്ളി പ്രദേശങ്ങളില്‍ പുലിയിറങ്ങുന്നത് പതിവായിട്ടും പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് റബര്‍ എസ്റ്റേറ്റുകളില്‍ പുലിയെ കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിച്ചത് മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഏക നടപടി. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജീവനക്കാരുടെ പരാതിയിൽ വ്യാപക അന്വേഷണത്തിന് ഇഡി
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ ജീവനക്കാരുടെ പരാതിയിൽ ഇഡി അന്വേഷണം തുടങ്ങി. മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർക്കു പുറമേ, തട്ടിപ്പിന് ഇരയായവർക്കും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചുതുടങ്ങിയെന്നാണു വിവരം. അനധികൃത വായ്പ നേടിയെടുത്തവരിലേക്കടക്കം വ്യാപക അന്വേഷണത്തിനാണ് ഇഡി തയാറെടുക്കുന്നത്. സിപിഎം മുൻ ഭരണസമിതിയുടെ കാലത്തുണ്ടായ 32.92 കോടിയുടെ അഴിമതിയിൽ ഒല്ലൂർ പോലീസ് കേസെടുത്തിരുന്നു. ഇതു പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നോട്ടീസ് ലഭിച്ചത്.ഒല്ലൂർ പോലീസിൽ നിരവധി പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ കോടതി ഇടപെട്ടാണ് കേസെടുപ്പിച്ചത്. കേസിന്റെ വ്യാപ്തി വലുതെന്നു വ്യക്തമായതോടെ ക്രൈംബ്രാഞ്ചിനു കൈമാറി. പരാതിക്കാരിൽനിന്ന് മൊഴിയെടുത്തെങ്കിലും തുടർ നടപടികൾ മെല്ലെപ്പോക്കിലായി. ഇതിനിടെയാണ് ഇഡി രംഗത്തെത്തിയത്. തൃശൂർ ജില്ലയിൽ കരുവന്നൂരിനു പുറമേ ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്ന രണ്ടാമത്തെ ബാങ്കാണു കുട്ടനെല്ലൂർ സഹകരണ ബാങ്ക്. സിപിഎമ്മിലെ മുതിർന്ന നേതാവിന്റെയും കുട്ടനെല്ലൂരിലെ പാർട്ടി നേതാവിന്റെയും ഇടപെടലാണു…
Read Moreബസിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ
കുന്നംകുളം: ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. വടക്കാഞ്ചേരി ചാവക്കാട് റൂട്ടിലോടുന്ന പി.വി.ടി ബസിലെ ഡ്രൈവര്‍ രജനീഷ്, കണ്ടക്ടര്‍ കൃഷ്ണന് എന്നിവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷകരായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന പി.വി.ടി ബസ് ചൊവ്വന്നൂരില്‍ എത്തിയപ്പോഴാണ് ബസിലെ യാത്രക്കാരിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ബസിലെ ഡ്രൈവറായ രജനീഷും കണ്ടക്ടറായ കൃഷ്ണനും യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി സമയം പാഴാക്കാതെ ഹോണ്‍ മുഴക്കി വേഗത്തില്‍ ബസ് ഓടിച്ച് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പന്നിത്തടം അല്‍ അമീന് ആശുപത്രിയില്‍ യുവതിയെ എത്തിക്കുകയായിരുന്നു. ഇതിനുശേഷം മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാരെ കുന്നംകുളത്തേയ്ക്ക് പോകുന്ന മറ്റൊരു ബസില്‍ കയറ്റി വിട്ടു. പിന്നീടാണ് പി.വി.ടി ബസ് വടക്കാഞ്ചേരിയിലേക്ക് യാത്ര തിരിച്ചത്.…
Read Moreകൈമാറ്റം നീളുന്നു… തൃശൂർ കോർപ്പറേഷൻ വഴിയോര കച്ചവടക്കാർക്ക് നിർമിച്ച ബങ്കുകൾ മൂത്രപ്പുരകളാകുന്നു
തൃശൂർ: വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി നിർമിച്ച തൃശൂർ കോർപറേഷന്റെ ബങ്കുകൾ മഴയും വെയിലുമേറ്റ് അനാഥമായി കിടക്കുന്നു. ഒന്നും രണ്ടുമല്ല എട്ടോളം ബങ്കുകളാണ് ഇത്തരത്തിൽ കോർപറേഷൻ സ്റ്റേഡിയത്തിനോട് ചേർന്നുള്ള വഴിയോരത്ത് നാഥനില്ലാത്ത കിടക്കുന്നത്. ജയ്ഹിന്ദ് മാർക്കറ്റിൽ കോണ്‍ക്രീറ്റിംഗ് നടത്തിയതിനു ശേഷം മാർക്കറ്റിൽ നിരത്തിയിട്ട് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാമെന്ന നല്ല ആശയത്തോടെ നിർമിച്ച ബങ്കുകളാണ് നിലവിൽ പലരും പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള മറയായി ഉപയോഗിക്കുന്നത്. മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല വാദപ്രതിവാദങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ബങ്കുകൾ കൈമാറുന്നത് നീണ്ടുപോകാനിടയാക്കുന്നത്. വഴിയോര കച്ചവടക്കാരുടെ വിഷയങ്ങളിൽ കോടതി വരെ ഇടപെട്ട സാഹചര്യത്തിൽ പുനരധിവാസം എത്രയും വേഗം നടപ്പിലാക്കാനും നടപടികൾ പുരോഗമിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ റെഡ് സോണ്‍ ആക്കാൻ ഇടയുള്ള ഭാഗങ്ങൾ ഒഴിവാക്കിയും കോർപറേഷന്റെ കയ്യിൽ ലിസ്റ്റ് ഉള്ളവരിൽ നിന്നും അർഹരായ കച്ചവടക്കാരെയായുമാണ് ഇത്തരം ബങ്കുകളിലേക്ക് മാറ്റുക. അതിനായി റോഡരികിൽ…
Read Moreതൃശൂരിൽ ഐ.എം. വിജയൻ സ്റ്റേഡിയം ഒരുങ്ങുന്നു; ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്
ലാലൂര്‍(തൃശൂർ): ലോകം മുഴുവൻ കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ലഹരിയിലേക്ക് നീങ്ങുമ്പോൾ തൃശൂരിലെ കായിക പ്രേമികളുടെ സ്വപ്നമായ ലാലൂര്‍ ഐ.എം.വിജയന് സ്റ്റേഡിയത്തിന്റെ നിർമാണം ക്ലൈമാക്സിലേക്ക് അടുക്കുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിര്‍മാണം ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്. സ്റ്റേഡിയം പ്രഖ്യപിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. നിര്‍മാണത്തിന് പ്രധാന തടസമായി നില്ക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ 90 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ടെണ്ടര്‍ നടപടികളും പൂർത്തിയായി. ഐ.എം. വിജയൻ സ്റ്റേഡിയം പൂർത്തിയാകുമ്പോൾ അത് കേരളത്തിലെ ഏറ്റവും മനോഹരവും മികച്ചതുമായ സ്പോർട്സ് കോംപ്ലക്സ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 58 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സില്‍ സിന്തറ്റിക് ടര്‍ഫ്, ഫുട്ബോള്‍ മൈതാനം, ഹോക്കി സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റോഡിയം, ടെന്നീസ് കോര്‍ട്ട്, നീന്തല്‍ക്കുളം, മൂന്നു നിലയുള്ള ഗാലറി എന്നിവയെല്ലാം…
Read Moreനിധിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് പുഴയിൽ ചാടിയ സംഘത്തിലെ പരിക്കേറ്റ യുവാവും അറസ്റ്റിൽ
ചാലക്കുടി: നിധിയുടെ പേരിൽ നാലു ലക്ഷം രൂപ തട്ടിയെടുത്ത് റെയിൽവേ പാലത്തിലൂടെ ഓടിരക്ഷപ്പെടുന്നതിനിടയിൽ ട്രെയിൻതട്ടി പരിക്കേറ്റ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെകൂടി പോലീസ് അറസ്റ്റുചെയ്തു. അസം സ്വദേശി അബ്ദുൾ കലാമിനെ (26) ആണ് ഡിവൈഎസ്പി കെ. സുമേഷ്, സിഐ എം.കെ. സജീവൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയിൽനിന്നാണ് അറസ്റ്റ് ചെയ്ത് ചാലക്കുടി സ്റ്റേഷനിൽ കൊണ്ടുവന്നത്. കൂട്ടുപ്രതികളായ മൂന്നുപേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. നാദാപുരം സ്വദേശികളായ രണ്ട് പേരിൽനിന്ന് വ്യാജ സ്വർണം നൽകി നാലുലക്ഷം രൂപ തട്ടിയെടുത്തശേഷം റെയിൽവേ പാലത്തിലൂടെ ഓടുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് പുഴയിലേക്ക് ചാടാൻ ശ്രമിക്കുമ്പോഴാണ് അബ്ദുൾ കലാമിന്റെ കൈയിൽ ട്രെയിൻ തട്ടിയത്. പുഴയിൽ ചാടിയ മറ്റു മൂന്നുപേരും കൂടി ഇയാളെ ചുമന്ന് മുരിങ്ങൂരിൽ എത്തിക്കുകയും അവിടെനിന്ന് ഓട്ടോയിൽ കയറ്റി ആദ്യം കൊരട്ടിയിലും അവിടെനിന്ന് മറ്റൊരു…
Read Moreസിഗ്നനലിൽ നിർത്തിയിട്ട് ലോറിക്ക് പിന്നിൽ ലോറിയിടിച്ച് അപകടം; മുന്നോട്ടുരുണ്ട ലോറി ടാങ്കർ ലോറിയിലിടിച്ച് വീണ്ടും അപടം; ഒഴിവായത് വൻ ദുരന്തം
ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂര്‍ സിഗ്നലില്‍ മൂന്നു ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. സിഗ്നല്‍ കാത്ത് കിടന്നിരുന്ന തടിലോറിക്കു പിറകില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറിയതാണ് അപകടകാരണം. ഇടിയുടെ അഘാതത്തില്‍ തടിലോറി മുന്പില് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്കും ഇടിച്ചുകയറി. പുതുക്കാടുനിന്ന് അഗ്നിരക്ഷ സേനയെത്തി കണ്ടെയ്നര്‍ ലോറിയുടെ കാബിന് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്നര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഗ്യാസ് ടാങ്കര്‍ ലോറി കാലിയായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. അപകടത്തില്‍പ്പെട്ട കണ്ടെയ്നര്‍ ലോറി ദേശീയപാതയില്‍നിന്നു നീക്കാന്‍ മണിക്കൂറുകളെടുത്തു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.
Read Moreട്രെയിൻ വരുന്നതുകണ്ട് നാലുപേർ പുഴയിലേക്ക് ചാടിയതായി റെയിൽവേ അധികൃതർ; യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്
ചാലക്കുടി : റെയിൽവേ മേൽപ്പാലത്തിലൂടെ നടന്നുവരികയായിരുന്ന നാലുപേർ ട്രെയിൻ വരുന്നതായി കണ്ട് പുഴയിലേക്ക് ചാടിയതായി റെയിൽവേ അധികൃതർ. ഇന്ന് പുലർച്ചെ ഒന്നോടെ ചെന്നൈ – തിരുവനന്തപുരം ട്രെയിൻ റെയിൽ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് പറയുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യാതൊരു സ്ഥിരികരണവും ലഭിച്ചിട്ടില്ല. പുഴയിൽ ശക്തമായ ഒഴുക്കാണ്. അഭ്യുഹം മാത്രമായിട്ടാണ് പോലീസ് കരുതുന്നത്. ഇതിനാൽ പുഴയിൽ തെരച്ചിലൊന്നും നടത്തിയിട്ടില്ല. നാട്ടിൽ ആരെയെങ്കിലും കണാതായതായി യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Read Moreതൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മൂന്നുപേർ പോലീസിൽ കീഴടങ്ങി
നടത്തറ (തൃശൂർ): പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മൂന്നുപേർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നടത്തറ ഐക്യനഗർ സ്വദേശി അകത്തേ പറമ്പിൽ സതീഷ് (48) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നു പുലർച്ചെ വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതൻ, പൂച്ചട്ടി സ്വദേശി ജോമോൻ എന്നിവർ ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30 ന് പൂച്ചട്ടി ഗ്രൗണ്ടിന് സമീപമാണ് സംഭവം നടന്നത്. കൊലപ്പട്ടെ സതിഷിന്റെ സുഹൃത്തക്കളാണ് മൂവരും. ഇവരുടെ സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കം പറഞ്ഞു തീർക്കുന്നതിനായി ഇന്നലെ രാത്രി ഗ്രൗണ്ടിനു സമീപത്തേക്ക് സതീഷ് മൂന്നുപേരെയും വിളിച്ചുവരുത്തുകായിരുന്നു. പീന്നീട് വാക്കുതർക്കമാകുകയും ഒടുവിൽ സതീഷിനെ മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈക്കും കാലിനും വെട്ടറ്റേ മുറിവുകൾ ഉണ്ട്. കസ്റ്റഡിയിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം…
Read More