വടക്കാഞ്ചേരി: ജനങ്ങൾ ദുരിതമനു ഭവിക്കുമ്പോൾ ആർഭാടത്തിൽ സ ർക്കാർ നടത്തിയ നവകേരള സദസ് ഇടതുമുന്നണിയെ തകർത്തെന്ന് എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം ശില്പശാലയിൽ നേതാക്കളുടെ വിമർശനം. ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇതാണ് പ്രധാന കാരണം. സാമൂഹ്യക്ഷേമ പെൻഷൻ നൽകാത്തതും, ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനവും, എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയവും മുന്നണിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നും വിമർശിച്ചു. അതിശക്തമായ തിരുത്തൽ ഉണ്ടായില്ലെങ്കിൽ എൽഡിഎഫ് തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മണ്ഡലം സെക്രട്ടറി കെ.എ.മഹേഷ്പറഞ്ഞു. ശിൽപ്പശാല സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.എ.മഹേഷ് അധ്യക്ഷനായി. ഇ.എം.സതീശൻ, നിശാന്ത് മച്ചാട്, പി.കെ. പ്രസാദ്, എം.യു.കബീർ എന്നിവർ സംസാരിച്ചു.
Read MoreCategory: Thrissur
കെപിസിസി ക്യാമ്പ്; കെ. മുരളീധരനെതിരേ വിമർശനമുണ്ടായിട്ടില്ലെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാന്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരേ വിമർശനമുണ്ടായിട്ടില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. അത്തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പ്രതാപൻ അറിയിച്ചു. ക്യാന്പ് എക്സിക്യൂട്ടീവിന്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രതിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാന്പ് പ്രതിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനഃപൂർവം മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപൻ പ്രസ്താവനയിൽ അറിയിച്ചു. കെ. മുരളീധരൻ കോണ്ഗ്രസ് പാർട്ടിയുടെ സമുന്നത നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ലെന്നും പ്രതാപൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആരെയും ബലിയാടാക്കുന്നതല്ല പാർട്ടി നയമെന്നും പ്രതാപൻ പറഞ്ഞു.
Read Moreഭാഗ്യം തുണയായി… ക്ലാസ് റൂമിൽവെച്ച് പുസ്തകം എടുക്കാൻ ബാഗിൽ കൈയിട്ടപ്പോൾ തണുപ്പ്; ബാഗ് പരിശോധിച്ച കുട്ടികൾ കണ്ടത് പാമ്പിനെ; ഞ്ഞെട്ടിക്കുന്ന സംഭവം ചേലക്കരയിൽ
ചേലക്കര: സ്കൂളിലെത്തിയ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ബാഗിലാണ് മലമ്പാമ്പിനെ കണ്ടത്. കഴിഞ്ഞദിവസം രാവിലെ സ്കൂളിലെത്തി ഒന്നാമത്തെ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടയിൽ കൈയിൽ തണുപ്പ് അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് ബാഗിൽ പാമ്പിനെ കണ്ടത്. സഹപാഠികൾ ബാഗിന്റെ സിബ് അടച്ച് ക്ലാസിനു പുറത്ത് എത്തിച്ച് സ്കൂൾ പരിസരത്ത് ജോലിക്കെത്തിയവരുടെ സഹായത്തോടെ പാമ്പിനെ കൊല്ലുകയായിരുന്നു. പഴയന്നൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നാണ് പാമ്പ് ബാഗിൽ കയറിയത് എന്ന നിഗമനത്തിലെത്തിയത്. പാടത്തിനു സമീപമുള്ള വീടിന്റെ തുറന്നുകിടന്ന ജനലിലൂടെ വീട്ടിനകത്തുകയറി വിദ്യാർഥിനിയുടെ ബാഗിൽ പാമ്പ് കയറികൂടിയതാകാമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
Read Moreമലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു; രക്ഷപ്പെടുത്തി തള്ളയാന; ആനശല്യത്തിൽ പ്രതിഷേധിച്ച് ഇല്ലിത്തോട് നിവാസികൾ
കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറിൽ അകപ്പെട്ട കുട്ടിയാനയെ തളളയാന തന്നെ കരയ്ക്ക് കയറ്റി. ഇന്ന് പുലർച്ചെ ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീട്ടിലെ കിണറിലാണ് കുട്ടിയാന അകപ്പെട്ടത്. കിണറിന് വലിയ ആഴമില്ലാതിരുന്നതിനാൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തള്ളയാന കുട്ടിയാനയെ കരക്ക് കയറ്റി. ഈ സമയമത്രയും കാട്ടാന കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരേധിച്ചു. പ്രദേശത്ത് കാലങ്ങളായുണ്ടാകുന്ന വന്യമൃഗശല്യത്തിനെതിരേ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായാണ് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയത്. ജില്ലാ കളക്ടർ സ്ഥലത്തെത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കാലടി പോലീസും സ്ഥലത്തെത്തിയിരുന്നു.
Read Moreമുരളിയുടെ തോൽവി: അന്വേഷണസമിതി റിപ്പോർട്ടിലെ നടപടി കാത്ത് മുരളിപക്ഷം
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൻമേൽ എന്തു നടപടി കെപിസിസി നേതൃത്വം കൈക്കൊള്ളുമെന്നറിയാൻ കാത്ത് മുരളിപക്ഷം. തങ്ങൾ ആരോപണമുന്നയിച്ച പലർക്കെതിരെയും നടപടി വന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന സൂചനയാണ് മുരളിപക്ഷം നൽകുന്നത്. ഏതെങ്കിലും ഒന്നോരണ്ടോ പേർക്കെതിരെയല്ല വലിയൊരു ശുദ്ധികലശം തന്നെയാണ് വേണ്ടതെന്നും കെപിസിസി എന്താണ് തീരുമാനമെടുക്കുകയെന്നത് കാത്തിരിക്കുകയാണെന്നും മുരളിയുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു.
Read Moreഒന്നരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ; കഞ്ചാവ് കച്ചവടം തുടങ്ങിയത് ആർഭാട ജീവിതത്തിന് പണം കണ്ടെത്താനെന്ന് പ്രതി
ഒല്ലൂർ: പി.ആർ. പടിയിൽ കാറിൽ കടത്തിയ ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി ഫാസിലിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് രണ്ടര കിലോ എംഡിഎ പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്നും 26 ഗ്രാമും ബാക്കി മയക്കുമരുന്ന് ഇയാളുടെ ആലുവയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ബാംഗ്ളൂരിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ച് വിൽപ്പനയായിരുന്നു പരിപാടി. 500 മുതൽ ആയിരം രൂപവരെയാണ് പ്രതി ഗ്രാമിന് ഈടാക്കി വിറ്റിരുന്നത്. ആർഭാട ജീവതത്തിന് വേണ്ടിയാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടനെല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ഒല്ലൂർ പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ബ്രൗൺ ഷുഗർ പിടികൂടിയാരുന്നു. എസ്ഐ കെ.സി ബൈജു,…
Read Moreമദ്യലഹരിയിൽ അച്ഛനെ കുത്തിവീഴ്ത്തിയ ശേഷം അമ്മയുടെ കൈ ചവിട്ടിയൊടിച്ചു; തടയാനെത്തിയ സഹോദന്റെ തല അടിച്ചു പൊട്ടിച്ചു
ചാലക്കുടി: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണം കണ്ട് തടയാനെത്തിയ അമ്മയുടെ കൈ ചവിട്ടിയൊടിച്ചു. സഹോദരനെ ക്രൂരമായി മർദിച്ച് അവശനാക്കി.a ചാലക്കുടി സ്വദേശി പുഷ്പ്പനെയാണ് മകൻ പ്രതീഷ് കുത്തിയത്. വീടിന്റെ വാടകയെ ചൊല്ലിയായിരുന്നു ആക്രമണം. അമ്മ ശോഭനയുടെ കൈ ചവിട്ടിയൊടിച്ച പ്രതീഷ്, സഹോദരൻ പ്രശോഭിന്റെ തലയ്ക്ക് അടിച്ചും ക്രൂരമായി മർദിച്ചും അവശനാക്കി. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Read Moreവടക്കഞ്ചേരി ടൗണിൽ കടയുടെ ചുമർ കുത്തിത്തുരന്ന് കവർച്ച; മൂന്ന് ലക്ഷം രൂപയുടെ ഗ്യാരണ്ടി ആഭരണങ്ങൾ നഷ്ടപ്പെട്ടു
വടക്കഞ്ചേരി:വടക്കഞ്ചേരി ടൗണിൽ കടയുടെ ചുമർ കുത്തി തുരന്ന് കവർച്ച. പഴയ പോസ്റ്റ് ഓഫീസ് റോഡിൽ ആനന്താനം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദിയ ഗ്യാരണ്ടി ആഭരണ കടയിലാണ് കവർച്ച നടന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമ മൂലങ്കോട് കാരപ്പാടം സ്വദേശി നിഷാദ് പടിക്കൽ പറഞ്ഞു. പുറകിൽ കടയുടെ ചുമർ ഒരാൾ കടക്കും വിധം വൃത്താകൃതിയിൽ തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്. ഷോ ചെയിനുകൾ, പാദസ്വരം, കൈ ചെയിൻ, വളകൾ, നെക്ക് ലെസുകൾ തുടങ്ങിയ വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നതായി ഉടമ പറഞ്ഞു. സമീപത്തെ ഇറിഗേഷൻ കോന്പൗണ്ടിന്റെ മതിൽ കടന്നാണ് മോഷ്ടാക്കൾ എത്തിയിട്ടുള്ളത്.ഇവിടെ പൊന്തക്കാടിനിടയിലൂടെ മോഷ്ടാക്കൾ നടന്നുള്ള വഴിയുണ്ട്. നിഷാദിന് ആലത്തൂരിലും കടയുണ്ട്. ഇടിവെട്ടിൽ കടയിലെ സിസിടിവി കേടുവന്നിരുന്നു. ഇതിനാൽ വടക്കഞ്ചേരി കടയിലെ സിസിടിവി യും ഇന്നലെ ഓഫാക്കിയിടുകയായിരുന്നു. വ്യാപാരി നേതാക്കളുടെ നേതൃത്വത്തിൽ ഉടമ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത്…
Read Moreജീവനക്കാരുടെ ചോരവീണ് ട്രാക്കുകൾ; പ്രതിവിധി “രക്ഷക്’; നടപ്പാക്കാതെ റെയില്വേ; അഞ്ചുവർഷത്തിനിടെ ട്രാക്കിൽ പൊലിഞ്ഞത് 361 ജീവൻ
തൃശൂർ: ട്രാക്കുകളിൽ അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നതിനിടെ ട്രെയിൻതട്ടി മരിക്കുന്നവരുടെ എണ്ണം അനുദിനം ഉയരുന്പോഴും സുരക്ഷയ്ക്കായി ആവിഷ്കരിച്ച “രക്ഷക്’ എന്ന വാക്കിടോക്കി സംവിധാനം നടപ്പാക്കാതെ റെയിൽവേ.ആയിരക്കണക്കിനു യാത്രികരുടെ ജീവൻ രക്ഷിക്കാൻ രാപ്പകലില്ലാതെ ട്രാക്കുകളിൽ ജോലിയെടുക്കുന്നവർക്കു “രക്ഷക്’ സംവിധാനം നൽകണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. 2008 മുതൽ നൽകുമെന്നു റെയിൽവേ പറയുന്നുണ്ടെങ്കിലും ദക്ഷിണറെയിൽവേയ്ക്കു കീഴിൽ പദ്ധതി നടപ്പാക്കിയിട്ടില്ല. ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്പോൾ ട്രെയിൻ വരുന്നത് അറിയാനും സുരക്ഷിത അകലത്തിലേക്കു മാറാനും ഈ സംവിധാനത്തിലൂടെ കഴിയും. ട്രെയിൻ വരുന്നതിനനുസരിച്ച് ലൈറ്റുകൾ തെളിയുന്നതിനൊപ്പം മുന്നറിയിപ്പുശബ്ദം പുറപ്പെടുവിക്കാനും വോക്കിടോക്കിക്കു കഴിയും. ട്രാക്കിൽ വിള്ളലുണ്ടായാൽ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഉപകരണവും ഇരുന്പുചുറ്റികയും മറ്റ് ഉപകരണങ്ങളുമായി നിത്യേന അഞ്ചു കിലോമീറ്ററിലേറെ കീമാൻമാർ സഞ്ചരിക്കുന്നുണ്ട്. ഇവർ ജീവൻ പണയംവച്ചാണു തൊഴിലെടുക്കുന്നത്. ഗതാഗതസാന്ദ്രതയുള്ള കേരളത്തിൽ കീമാൻമാരുടെ ജോലിഭാരവും കൂടുതലാണ്. ട്രിച്ചി പോലുള്ള ഡിവിഷനുകളിൽ “രക്ഷക്’ സംവിധാനം മുൻപേ നടപ്പാക്കിയിരുന്നു. എന്നാൽ, കയറ്റിറക്കങ്ങളിലും ടണലുകളിലും വലിയ…
Read Moreനാളെ ലോക മയക്കുമരുന്ന് വിരുദ്ധ ദിനം; മോണോആക്ട് രതീഷ് വരവൂരിന് വെറും കലയല്ല ആയുധമാണ്; മയക്കുരുന്നിനെതിരെയുള്ള യുദ്ധത്തിലെ വജ്രായുധം
സ്വന്തം ലേഖകൻതൃശൂർ : രതീഷ് വരവൂർ എന്ന ചെറുപ്പക്കാരന് മോണോആക്ട് ശബ്ദം കൊണ്ടുള്ള വെറും കല മാത്രമല്ല അതൊരു ആയുധം കൂടിയാണ് – ലോകത്തെ മുഴുവൻ വരിഞ്ഞുമുറുക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള മഹായുദ്ധത്തിനുള്ള വജ്രായുധം. എല്ലാവർക്കും മോണോ ആക്ട് കലയാണ്, രസിച്ചു കണ്ടിരിക്കാനുള്ള ഒരു കലാപ്രകടനമാണ്. എന്നാൽ അതുക്കും മേലെയാണ് രതീഷ് വരവൂർ എന്ന ഈ തൃശൂർ ജില്ലക്കാരന്റെ ആന്റി നാർക്കോട്ടിക് മോണോ ആക്ട്. ഏകാംഗാഭിനയത്തിലൂടെ മയക്കുമരുന്ന് നെറ്റ്വർക്കിനെതിരെ അങ്കം വെട്ടുകയാണ് രതീഷ് വരവൂർ. യുവതലമുറയെ അടക്കം കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെ മോണോആക്ട്മായി 500 ലേറെ വേദികൾ പിന്നിട്ട് ലോക റിക്കാർഡിൽ സ്ഥാനം പിടിച്ചു കഴിയുമ്പോഴും തന്റെ ദൗത്യം പൂർത്തിയായിട്ടില്ല തുടങ്ങിയിട്ടേയുള്ളൂ എന്ന് രതീഷ് പറയുന്നു. യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ലോക റിക്കാർഡ് നേടിയ ലഹരി വിരുദ്ധ മോണോആക്ട് ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2021 ൽ…
Read More