തിരുവനന്തപുരം: രാഹുലിന്റെ വിജയത്തിന് പിന്നിൽ മുസ്ലീം വർഗീയവാദികളാണെന്ന സിപിഎം നേതാവ് വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോണ്ഗ്രസിന് എസ്ഡിപിഐയും ജമാ അത്തെ ഇസ്ളാമിയും സഖ്യകക്ഷികളെ പോലെയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ളാമിയെ വിമർശിച്ചാൽ മുസ്ലിം വിമർശനമാകില്ല. ആർഎസ്എസിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്കെതിരായ വിമർശനമല്ല. ജമാ അത്തെ ഇസ്ളാമി മുസ്ലിം വർഗീയ വാദത്തിന്റെ മുഖമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഎമ്മിനുള്ളതെന്നും രണ്ടിനെയും ഒരു പോലെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാഹുല് ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില് നിന്ന് വിജയിച്ച് ഡല്ഹിയില് എത്തിയത് മുസ്ലിം വര്ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയെന്നായിരുന്നു എ.വിജയരാഘവന്റെ വിവാദ പ്രസ്താവന.
Read MoreCategory: TVM
മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം;”എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്നത് നല്ലതല്ല’
തിരുവനന്തപുരം : വിവാദമുയർത്തിയ വ്യായാമ കൂട്ടായ്മ മെക് സെവനെ പിന്തുണച്ച് സിപിഐ മുഖപത്രം. വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് പറയുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം ശക്തമായതോടെ ആർക്കും എന്തും പ്രചരിപ്പിക്കാവുന്ന നിലയാണെന്നും ഈ വിഷയത്തിലും വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണെന്നും അതിരാവിലെ നടത്തുന്ന വ്യായാമ പരിപാടിയിൽ എന്തോ കാര്യമായ ഭീകരപ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മുഖപ്രസംഗം പറയുന്നു. 20012ല് വിമുക്ത സൈനികനായ സലാഹുദ്ദീൻ തുടക്കമിട്ട മെക് സെവൻ വ്യായാമ കൂട്ടായ്മക്ക് കോവിഡ് കാലത്തിന് ശേഷം വലിയ പ്രചാരം ലഭിച്ചിരുന്നു. അരമണിക്കൂറിൽ താഴെയുള്ള വ്യായാമപരിപാടിയിൽ 21 ഇനങ്ങളുണ്ട്. ഓരോ സ്ഥലങ്ങളിലും പ്രാദേശിക കോര്ഡിനേറ്റര്മാരുണ്ട്.ഓരോ യൂണിറ്റിലും വാട്സാപ് ഗ്രൂപ്പുകളുമുണ്ട്.
Read Moreക്ഷേമപെൻഷൻ തട്ടിപ്പ്: പൊതുഭരണവകുപ്പിൽ ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരേ നടപടി
തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയതില് താഴേത്തട്ടിൽ നടപടി തുടരുന്നു. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിർദേശം നൽകി. 18% പലിശ നിരക്കിൽ പണം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്. ക്ഷേമ പെന്ഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെന്ഡ് ചെയ്തിരുന്നു. ഇന്നലെ മണ്ണ് സംരക്ഷണ വകുപ്പിലെ നാല് പേര് പാര്ട്ട് ടൈം സ്വീപ്പര്മാർക്കെതിരെയും ഒരു വര്ക്ക് സൂപ്രണ്ടിനെതിരെയും ഒരു അറ്റന്ഡർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. എന്നാൽ ഇതുവരെ നടപടി എടുത്തതെല്ലാം താഴെത്തട്ടിലുള്ളവർക്കതിരെ മാത്രമാണെന്നും ആരോപണവിധേയരിലെ ഉന്നതർക്കെതിരെ ഇനിയും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.സാമൂഹ്യ സുരക്ഷാ പെന്ഷന് പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്വെയറിലെ ആധാര് നമ്പര് സര്ക്കാര് ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്ക്ക് സോഫ്റ്റ്വെയറിലും കണ്ടെത്തിയതോടെയാണ് ധനവകുപ്പ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്ന്ന് ഇന്ഫര്മേഷന്…
Read Moreആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; വിചാരണത്തീയതി ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിന്റെ വിചാരണത്തീയതിയിൽ ഇന്ന് നെടുമങ്ങാട് കോടതി തീരുമാനമെടുക്കും. 34 വർഷത്തെ പഴക്കമുള്ള തൊണ്ടിമുതൽ കേസിന് സുപ്രീം കോടതി ഇടപെടലോടെ വീണ്ടും വിചാരണയ്ക്ക് തുടക്കമിടുകയാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. വിചാരണത്തിയതി തീരുമാനിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയുടെ നിർദേശത്തെത്തുടർന്ന് ആന്റണി രാജു ഇന്ന് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായേക്കും. പ്രതികൾ ഇന്ന് ഹാജരായാൽ വിചാരണത്തീയതി ഇന്നുതന്നെ കോടതി തീരുമാനിക്കും. 1990ല് ലഹരി മരുന്ന് കേസില് പിടിയിലായ ഓസ്ട്രേലിയന് പൗരനെ രക്ഷപെടുത്താന് അന്ന് ജൂനിയര് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില് കൃത്രിമം കാട്ടിയെന്നാണ് കേസ്. ലഹരിമരുന്ന് കടത്തിയ അടിവസ്ത്രം കോടതിയില്നിന്നെടുത്ത് വെട്ടിതയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം തിരികെവച്ചെന്നാണ് കുറ്റപത്രം. തൊണ്ടി സെക്ഷന് ക്ലര്ക്ക് കെ.എസ്.ജോസ് കൂട്ടുപ്രതിയാണ്. 1994-ല് തൊണ്ടിമുതലില് കൃത്രിമം കാണിച്ചെന്ന…
Read Moreഎം.ആർ. അജിത്കുമാറിന്റെ സ്ഥാനക്കയറ്റം; മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെ ഒഴിവുവരുന്നതനുസരിച്ച് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചത് ഏകകണ്ഠമായാണെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിനൊപ്പം താനും നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോടു വ്യക്തമാക്കി. ഇതിൽ അസ്വഭാവികമായൊന്നും മന്ത്രിയെന്ന നിലയ്ക്കു താൻ കാണുന്നില്ലെന്നും ഈ വിഷയത്തിൽ സിപിഐ നിലപാട് പാർട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. അജിത്കുമാറിനെ ക്രമസമാധാനചുമതലയിൽ നിന്നു മാറ്റണമെന്ന് നേരത്തെ ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നത് സിപിഐ സംസ്ഥാന നേതൃത്വം ആയിരുന്നു.തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച അടക്കമുള്ള വിഷയങ്ങളിൽ ആരോപണ വിധേയനായിരിക്കെയാണ് അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് ശിപാർശ ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ പരിശോധന സമിതിയുടെ ശിപാർശയ്ക്ക് ഇന്നലെ ചേർന്ന…
Read Moreഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവം; ഡിജെ പാർട്ടി നടത്തുന്ന ഹോട്ടൽ ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ബാർ ഹോട്ടലിനുള്ളിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിന് വഴി വച്ചത് ഡിജെ പാർട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് – ന്യൂ ഇയർ ഡിജെ പാർട്ടി നടത്തുന്ന ഹോട്ടൽ ഉടമകൾക്ക് കർശന നിർദേശങ്ങളും മുന്നറിയിപ്പുമായി പോലീസ് നോട്ടീസ് നൽകി. ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഡിജെ നടത്താൻ അവസരം നൽകുന്ന സാഹചര്യം ഉണ്ട ായാൽ ഹോട്ടൽ ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. കൂടാതെ ലഹരി ഉപയോഗവും അക്രമവും ഉണ്ട ായാലും ഹോട്ടൽ ഉടമ നിയമ നടപടികൾ നേരിടേണ്ട ി വരുമെന്നാണ് ഡിസിപിയുടെ മുന്നറിയിപ്പ്. ഈഞ്ചയ്ക്കലിലെ ബാർ ഹോട്ടലിൽ ഡിജെ പാർട്ടി നടത്താൻ ഓം പ്രകാശിന്റെ കൂട്ടാളി നിധിനും എയർപോർട്ട് സാജന്റെ മകൻ ഡാനിയും തമ്മിൽ മത്സരം നടന്നു. ഡിജെ നടത്താനുള്ള അനുമതി ഡാനിക്ക് ലഭിച്ചിരുന്നു.ഇതിലുള്ള വിരോധത്തിൽ ഓം പ്രകാശും സുഹൃത്ത് നിധിൻ…
Read Moreതുടരുന്ന അപകടങ്ങൾ; റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തും. പൊതുമരാമത്ത് വകുപ്പാണ് ബ്ലൈൻഡ് സ്പോട്ടുകളുടെ പട്ടിക നൽകേണ്ടത്. പ്രദേശികമായ പ്രശ്നങ്ങള് കേട്ടുവേണം റോഡ് ഡിസൈന് ചെയ്യേണ്ടത്. നിർഭാഗ്യവശാൽ പല റോഡുകളും ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് കല്ലടിക്കോട് നാല് വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ.
Read Moreജില്ലാ സമ്മേളനം തുടങ്ങി; സിപിഎമ്മിൽ വെട്ടിനിരത്തൽ തുടങ്ങിയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സിപിഎമ്മിൽ വെട്ടി നിരത്തൽ തുടങ്ങിയെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നേതാക്കൾക്ക് അനഭിമതരായവരെ പുകച്ചു പുറത്താക്കുകയെന്ന സ്ഥിരം നയമാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നതെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. 25 വർഷം മുൻപ് ഡിവെഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ആർ. വസന്തനെ കൊല്ലം ജില്ലാ കമ്മറ്റിയിൽ നിന്നും പുകച്ചു പുറത്താക്കി. വസന്തനു ശേഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിലെത്തിയ എ.എം. ഷംസീർ, മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, പി. രാജീവ്, സജി ചെറിയാൻ, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ എ.എ. റഹീം എന്നിവരാണ് ഇപ്പോൾ സിപിഎമ്മിന്റെ പ്രമുഖ നേതാക്കാൾ. ഇവർക്ക് മുമ്പ് ഡിവൈഎഫ്ഐ നേതാക്കളായിരുന്ന ടി.പി. ദാസൻ, ടി.ശശിധരൻ, സി.കെ. പി. പത്മനാഭൻ, യു.പി. ജോസഫ്, റെജി സഖറിയ, വി.കെ. മധു തുടങ്ങിയവരെ പാർട്ടി പൂർണമായും തഴഞ്ഞിരിക്കുകയാണ്. എസ്എഫ്ഐയുടെ തീപ്പൊരി…
Read Moreമുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമം; ഒരാൾ പിടിയിൽ
നെടുമങ്ങാട് : മുക്കുപണ്ടം പണയംവെയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(37) ആണ് അറസ്റ്റി ലായത്. നെടുമങ്ങാട് വാളിക്കോട് മേബർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ഒന്പതിന് ഉച്ചയ്ക്ക് 12ന് പ്രതി ഒരു സ്വർണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ പോവുകയും വള കൊടുത്ത ശേഷം സ്റ്റാഫിനോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കൈയിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസിലായി. പ്രതിക്ക് 2018-ൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കേസു ണ്ട്. 2012-ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്ന ആളിൽ നിന്നും പണം പിടിച്ചു പറിച്ച് കേസും 2023- ൽ ആനാട് സ്വദേശിയായ സുധീറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിലവിലുണ്ട്.…
Read Moreഉപതെരഞ്ഞെടുപ്പ്; മൂന്നു പഞ്ചായത്തുകളുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു
തിരുവനന്തപുരം: 31 വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ ഫലം ലഭിച്ചതിൽ മൂന്ന് പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചു. തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട് തച്ചപ്പാറ എന്നി പഞ്ചായത്തുകളാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് വനിതാ സ്ഥാനാർഥിയായിരുന്ന പി. വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണിത്. ഉപതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ 18 വാർഡുകളിൽ ഒൻപത് സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. അഞ്ചിടത്ത് യുഡിഎഫിനും മൂന്നിടത്ത് എൻഡിഎ യും വിജയിച്ചു.തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ കരിക്കമണ്കോട് വാർഡിൽ ബിജെപി വിജയിച്ചു. നിലവിൽ ബിജെപിയുടെ സിറ്റിംഗ് വാർഡാണ്. കോട്ടയം അതിരന്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോണ്ഗ്രസിൽ നിന്നും കേരള കോണ്ഗ്രസ് എം പിടിച്ചെടുത്തു. കോഴിക്കോട് കാരശേരി പഞ്ചായത്തിലെ…
Read More