തിരുവനന്തപുരം : മന്ത്രിസ്ഥാന തർക്കത്തിന്റെ പേരിൽ സംസ്ഥാന എൻ സി പി യിൽ കലാപം രൂക്ഷമാകുന്നു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ.രാജനെ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ശശീന്ദ്രൻ വിഭാഗം ദേശീയ പ്രസിഡന്റ് ശരദ് പവാറിനു പരാതി നൽകി. എ. കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു തുടരുന്നതിനു പിന്തുണ നൽകി ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം തൃശൂരിൽ വിളിച്ചു ചേർത്ത യോഗമാണു കലാപം കടുക്കാൻ കാരണമായിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. രാജൻ ആണ് യോഗം വിളിച്ചു ചേർത്തത്. ഇത് സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോയെ ചൊടിപ്പിച്ചു. ഇതേത്തുടർന്ന് രാജനെ പി.സി.ചാക്കോ സസ്പെൻഡ് ചെയ്തതാണ് മന്ത്രി എ.കെ. ശശീന്ദ്രനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് കാട്ടി ശശീന്ദ്രൻ പി.സി.ചാക്കോയ്ക്കു കത്തു നൽകി. ഇതിനു പിന്നാലെയാണു ദേശീയ പ്രസിഡന്റിനു…
Read MoreCategory: TVM
മാർജിൻ ഫ്രീ മാർക്കറ്റിൽ മോഷണം; പ്രതികൾ സിസിടിവീ ദൃശ്യങ്ങളിൽ കുടങ്ങി; തൃശൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരം : മണക്കാട്ടെ മാർജിൻ ഫ്രീ ഷൂ മാർക്കറ്റിൽനിന്നു പണം മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മിലൻ, അതുല്യ എന്നിവരെയാണ് കടയുടമയുടെ പരാതിയെ തുടർന്ന് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഷൂ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ ഇരുവരും കടയുടമയുടെ ശ്രദ്ധ മാറ്റിയ ശേഷം മേശയിൽ സൂക്ഷിച്ചിരുന്ന 8300 രൂപ അപഹരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണ വിവരം മനസിലാക്കിയത്. ഫോർട്ട് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് സിസിടിവീ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അനേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ആക്കുളത്തെ ഷോപ്പിംഗ് മാളിനു സമീപത്തു നിന്നും പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഫോർട്ട്പോലീസ് ഇൻസ്പെക്ടർ ശിവകുമാർ, എസ് ഐ. വിനോദ്, സി പി ഒ മാരായ പ്രവീൺ, രഞ്ജിത്, പ്രിയങ്ക എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Read Moreആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കൊല്ലം കുണ്ടറ സ്വദേശി മൊട്ട ബിജുവെന്ന ബിജു ജോർജ് പിടിയിൽ
കാട്ടാക്കട: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. കൊല്ലം കുണ്ടറ ആലുംമൂട് കുനുകന്നുർ ബിൻസി ഭവനിൽ ബിജു ജോർജ്(55) എന്ന മൊട്ട ബിജു ആണ് പിടിയിലായത്. കഴിഞ്ഞ മാസം കാട്ടാക്കട ചന്ത നടയിലെ ഗുരു മന്ദിരം, തയ്ക്കാപള്ളി, ചന്തയിലെ തട്ടു കട, കട്ടക്കോട് സെന്റ് ആന്റണീസ് ദേവാലയം എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതിയാണ് ഇയാൾ. അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങി നടക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും പോലീസിന്റെ വലയിലാകുകയായിരുന്നു. കാട്ടാക്കട സെന്റ് ആന്റണി ദേവാലയത്തിൽ നിന്നും കാണിക്കപ്പെട്ടി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയാണ് അന്ന് ഇയാൾ മോഷ്ടിച്ചത്. ഇതുകൂടാതെ കട്ടക്കോട് ജംഗ്ഷനിലെ കുരിശടിയിൽ നിന്നും ഇയാൾ കവർച്ച നടത്തിയിരുന്നു. കാട്ടാക്കട ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയിൽ നിന്നും, ചന്ത നടയിലെ മുസ് ലിം തയ്ക്ക പള്ളിയിൽനിന്നും കൂടാതെ ചന്തയിലെ ഒരു പെട്ടിക്കടയിൽനിന്നും ഇയാൾ പണം കവർന്നിട്ടുണ്ട് .…
Read Moreആരോപണത്തിൽ കഴമ്പുണ്ടോ? എഡിജിപി അജിത്ത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; ആദ്യഘട്ടത്തിൽ കേസെടുക്കില്ല
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത്ത് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ കേസെടുക്കാതെയുള്ള അന്വേഷണമായിരിക്കും നടത്തുകയെന്ന് സൂചന. ആരോപണത്തിൽ കഴന്പുണ്ടെങ്കിൽ മാത്രം കേസെടുത്താൽ മതിയെന്നാണ് നിലവിലെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് യൂണിറ്റ്-1 ലെ എസ്പി. ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി. ഷിബു പാപ്പച്ചൻ, സിഐ. കിരണ്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. അജിത്ത് കുമാറിനെതിരെയും മുൻ എസ്പി. സുജിത്ത് ദാസിനെതിരെയും ഈ സംഘമാണ് അന്വേഷണം നടത്തുക. സ്വർണക്കടത്ത് വേട്ടയിലെ തട്ടിപ്പ്, കവടിയാറിലെ ആഡംബര വീട് നിർമാണം, അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് സർക്കാരിന് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അജിത്ത് കുമാറിനെതിരേ…
Read Moreഅന്വേഷണ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എഡിജിപി അജിത്ത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. അജിത്ത് കുമാറിനെതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ ഒരു കാലതാമസവും മുഖ്യമന്ത്രിയുടെ ഓഫീസ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്റിന് മുന്നിലുണ്ട്. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്റ് എടുക്കും. പി ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് മുന്നിൽ വന്നിട്ടില്ലെന്നും തന്റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
Read Moreഎഡിജിപിയെ മാറ്റണമെന്ന് സിപിഐ; ദേശീയ നിർവാഹക സമിതിയംഗത്തിന്റെ ലേഖനം സിപിഐ മുഖപത്രത്തിൽ
തിരുവനന്തപുരം: എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹകസമിതിയംഗം അഡ്വ.കെ.പ്രകാശ്ബാബുവിന്റെ ലേഖനം. ഒരു ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവച്ചിരിക്കുന്നതെന്ന് ലേഖനം പറയുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താൽപ്പര്യമുണ്ട്. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. എഡിജിപി അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.
Read Moreദുരന്തങ്ങൾ വിറ്റ് പണവും വോട്ടും നേടുന്നത് സാമൂഹ്യദുരന്തം; സർക്കാരിന്റെ പാപപങ്കിലമായ മനോഭാവമാണ് വിളംബരം ചെയ്തതെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അനേകരുടെ ജീവിതം ഹോമിച്ച പ്രകൃതി ദുരന്തങ്ങൾ വിറ്റ് പണവും വോട്ടും നേടുന്നത് സാമൂഹ്യ ദുരന്തമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. വയനാട് ദുരന്ത ചെലവിനമായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ സർക്കാരിന്റെ പാപപങ്കിലമായ മനോഭാവമാണ് വിളംബരം ചെയ്തത്. ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയം, കോവിഡ് മഹാമാരി എന്നിവയുടെ പേരിൽ ജനമധ്യത്തിൽ രക്ഷക പരിവേഷം കെട്ടിയാണ് എൽഡിഎഫ് തുടർ ഭരണം നേടിയത്. ഓഖി ദുരന്ത സഹായമായി കേന്ദ്ര സർക്കാർ നൽകിയ പണം യഥായോഗ്യം വിനിയോഗിച്ചില്ലെന്ന് ലത്തീൻ അതിരൂപത പരാതിപ്പെട്ടിരുന്നു. പ്രളയത്തിന്റെ പേരിൽ വൻ തുക സമാഹരിച്ചെങ്കിലും പുനർ നിർമ്മാണത്തിന് സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള എന്ന മിഷൻ അവതാളത്തിലായി. വീടു നഷ്ടപെട്ട പലർക്കും ഇപ്പോഴും വീട് ലഭിച്ചിട്ടില്ല- ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കോവിഡ് രോഗ വിവരങ്ങൾ സ്പ്രിൻഗ്ളർ എന്ന വിദേശ കമ്പനിക്ക് വിറ്റതിന്റെ…
Read Moreആഭ്യന്തരവകുപ്പിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണി; സംരക്ഷണം വേണമെന്ന് പി.വി. അൻവർ
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും കാണിച്ചു ഭരണകക്ഷി എംഎൽഎ. പി.വി. അൻവർ സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നൽകി. തന്നെയും കുടുംബത്തെയും വധിക്കാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നുവെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി. എം.ആർ. അജിത്ത് കുമാറിൽ നിന്നും ഡിജിപി. ഷേഖ് ദർബേഷ് സാഹിബ് ഇന്നലെ മൊഴിയെടുത്തിരുന്നു.
Read Moreബൈക്കപകടത്തിൽ പരിക്കേറ്റയാളെ വീട്ടിൽ ഉപേക്ഷിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വെള്ളറട: വെള്ളറട ചൂണ്ടിക്കലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവാകുന്നു. സുരേഷ് കുമാര്‍ (53)ന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് കണ്ടെത്തിയത്. രാത്രിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെയും സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെ സിസിടിവി മുഴുവനും പരിശോധിച്ചു. കഴിഞ്ഞ ഏഴിന് രാത്രി ബൈക്കില്‍ എത്തിയ രണ്ടംഗസംഘം സുരേഷ് കുമാറിനെ ഇടിച്ച് വീഴ്ത്തിയശേഷം പരിക്കേറ്റ സുരേഷ് കുമാറിനെ വീടിനുള്ളില്‍ ഉപേക്ഷിച്ച് സ്ഥലം വിടുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടെ പരിശോധിച്ച് ബൈക്കിലെത്തിയ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് . വിശദമായ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍മാത്രമേ പോലീസിന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
Read Moreകൂടുതൽ തെളിവുകളുമായി വീണ്ടും വരുന്നു; മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും പി.വി. അൻവർ നാളെ വീണ്ടും കാണും
തിരുവനന്തപുരം: എഡിജിപി എം.ആർ.അജീത്കുമാറിനെതിരെ ആരോപണങ്ങളുയർത്തി ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയ ഭരണകക്ഷി എംഎൽഎ പി.വി. അൻവർ നാളെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെയും കാണും. എഡിജിപി എം.ആർ. അജിത് കുമാറിനും മുൻ എസ്പി സുജിത് ദാസിനും എതിരെയുള്ള തെളിവുകൾ കൂടിക്കാഴ്ചയിൽ ഇരുവർക്കും കൈമാറിയേക്കുമെന്നാണ് വിവരം. എഡിജിപിയെ മാറ്റി നിർത്തണമെന്ന് പി.വി.അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. നേരത്തെ എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പി.വി.അൻവർ പരാതി നൽകിയിരുന്നു. ഇതേവിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് അൻവർ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നത്.
Read More