വലിയതുറ: എയര്‍ ഇന്ത്യയുടെ മുംബൈ-തിരുവനന്തപുരം വിമാനത്തിലുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ ഇതുവരെയും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിെല്ലന്ന് ആക്ഷേപം. ശംഖുമുഖം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ വലിയതുറ പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തേങ്ങാപ്പട്ടണം സ്വദേശിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ന് ടേക്ഓഫ് ചെയ്ത എ.ഐ -657 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിലെ ശൗചാലയത്തില്‍ ടിഷ്യു പേപ്പറില്‍ എഴുതിവച്ച ബോംബ് ഭീഷണി കുറിപ്പ് കാബിന് ക്രൂ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 136 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ആരൊക്കെയാണ് ശൗചാലയത്തില്‍ പോയിട്ടുളളതെന്ന് വിമാനത്തിനുളളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താനാകും. എന്നാല്‍ പോലീസും ബന്ധപ്പെട്ട അധികൃതരും സംഭവത്തെ നിരുത്തരവാദിത്വപരമായി കാണുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിമാന യാത്രികര്‍ പറയുന്നുത്.…
Read MoreCategory: TVM
എല്ലാം ശരിയായാൽ മതിയായിരുന്നു… ഏഴാം ക്ലാസ് തുല്യതാപരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്; മലയാളം ഉൾപ്പെടെ ഇന്ന് മൂന്ന് പരീക്ഷ
തിരുവനന്തപുരം: ചലച്ചിത്ര നടൻ ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പരീക്ഷ അദ്ദേഹം അട്ടക്കുളങ്ങര ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ ആണ് എഴുതിയത്. ഇന്നും നാളെയുമായാണ് പരീക്ഷകൾ. ഇന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദിയും നാളെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പരീക്ഷ നടക്കും. അടുത്തമാസം പരീക്ഷ റിസൾട്ട് പ്രസിദ്ധീകരിക്കും. ഇന്ദ്രൻസ് പരീക്ഷ എഴുതാനെത്തുന്ന വിവരം അറിഞ്ഞ് നിരവധി പേർ സ്കുളിന് മുന്നിൽ എത്തിയിരുന്നു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ രതീഷാണ് പരീക്ഷ സംബന്ധമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ജില്ലയിൽ ഇന്ന് നൂറിൽപരം പേർ തുല്യത പരീക്ഷ എഴുതുന്നുണ്ട്.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട്; മന്ത്രി കെ.എൻ. ബാലഗോപാലിനെ തള്ളി എ.കെ. ബാലൻ; “സ്വമേധയാ കേസെടുക്കാനാകില്ല’
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കേസെടുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റി റിപ്പോർട്ടിനു നിയമപരമായ വാല്യു ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിയമനടപടികൾക്ക് നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേ സമയം ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിലെ നിയമമനുസരിച്ച് സ്വമേധയാ കേസെടുക്കാമെന്ന് ഇന്നലെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ബാലഗോപാലിന്റെ അഭിപ്രായത്തെ തള്ളിയാണ് ഇന്ന് ഈ വിഷയത്തിൽ എ.കെ. ബാലൻ പ്രതികരിച്ചത്.
Read Moreപൊതുവേദിയിൽ എസ് പിയെ അപമാനിച്ച സംഭവം; പി.വി. അൻവർ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷൻ
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ പൊതുവേദിയിൽ അധിക്ഷേപിച്ച നിലമ്പൂര്‍ എംഎല്‍എ പി.വി. അൻവറിനെതിരേ പ്രമേയം പാസാക്കി ഐപിഎസ് അസോസിയേഷൻ. പി.വി. അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ഐപിഎസ് അസോസിയേഷന്റെ തീരുമാനം. ഐപിഎസ് ഉദ്യോഗസ്ഥരെ പി.വി. അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നും നിയമരാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്നലെ മലപ്പുറം എസ്പിയെ പി.വി.അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായതിനു പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്. മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന് ജില്ലാ സമ്മേളന വേദിയില്‍ വച്ചായിരുന്നു മലപ്പുറം എസ്പിയെ അന്‍വര്‍ അധിക്ഷേപിച്ചത്. തന്റെ പാര്‍ക്കിലെ ഒന്‍പതു ലക്ഷം രൂപ വിലയുള്ള റോപ് മോഷണം പോയി എട്ടു മാസമായിട്ടും പ്രതിയെ പിടിച്ചില്ലെന്നു പറഞ്ഞായിരുന്നു അധിക്ഷേപ…
Read Moreഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; റിപ്പോർട്ട് പൂഴ്ത്തിയത് ആരെ സംരക്ഷിക്കാനെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: നാലര വര്‍ഷം മുന്‍പ് കിട്ടിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് സര്‍ക്കാര്‍ അന്ന് വായിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നിയമ നടപടികള്‍ സ്വീകരിക്കാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇരകളുടെയല്ല, വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒരു തൊഴിലിടത്ത് നടന്ന ചൂഷണ പരമ്പരയാണ്. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്നും സതീശന് ചോദിച്ചു. സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ പോലും പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയാണ് കേസ് സിബിഐക്ക് വിട്ടത്. ഈ കേസില്‍ സര്‍ക്കാരിന് കുറെ ആളുകളെ സംരക്ഷിക്കണമെന്നും സതീശൻ ആരോപിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തയാറായില്ലെങ്കിൽ നിയമപരമായി നേരിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സതീശന് കൂട്ടിച്ചേർത്തു.
Read Moreവേളാങ്കണ്ണി പള്ളി തിരുനാൾ തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടിൽ സ്പെഷൽ ട്രെയിൻ
കൊല്ലം: വേളാങ്കണ്ണി പള്ളി തിരുനാളിന്റെ ഭാഗമായുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം-വേളാങ്കണ്ണി റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരം സെൻട്രൽ-വേളാങ്കണ്ണി ട്രെയിൻ (06115) 21, 28, സെ്റ്റംബർ നാല് തീയതികളിൽ ഉച്ചകഴിഞ്ഞ് 3.25 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.55 ന് വേളാങ്കണ്ണിയിൽ എത്തും. തിരികെയുള്ള സർവീസ് ( 06116) വേളാങ്കണ്ണിയിൽ നിന്ന് 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ രാത്രി 710 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.55ന് തിരുവനന്തപുരത്ത് എത്തും. രണ്ട് ഏസി ടൂടയർ, ഏഴ് ഏസി ത്രീ ടയർ എക്കണോമി, ആറ് സ്ലീപ്പർ, രണ്ട് സെക്കൻഡ് ക്ലാസ്, ഒരു അംഗപരിമിത എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. നെയ്യാറ്റിൻകര, കുഴിഞ്ഞുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, തിരുനെൽവേലി, കോവിൽപ്പട്ടി, സാറ്റൂർ, വിരുദ്നഗർ, മധുര, ദിണ്ടുക്കൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവരൂർ, നാഗപട്ടണം…
Read Moreവയറുവേദനയും ഛർദിയും മൂലം ഏഴു വയസുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയമുന്നയിച്ച് ബന്ധുക്കൾ
കാട്ടാക്കട: വയറിളക്കത്തെയും ഛർദ്ദിയെയും തുടർന്ന് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കാട്ടാക്കട മൈലാടി പുതുവൈക്കൽ വാടകയ്ക്ക് താമസിക്കുന്ന ഗിരീഷ് – നീതു ദമ്പതികളുടെ മകൻ ആദിത്യ നാഥ് (7)ആണ് എസ്എടി ആശുപത്രിയിൽ മരിച്ചത്. 17ന് വിളപ്പിൽശാലയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയതിനുശേഷം കുട്ടിക്ക് അസ്വസ്ഥതയായിരുന്നു. വയറിളക്കവും തുടർന്ന് ഛർദ്ദിയും വന്നതോടെ കുട്ടി അവശനായി . തുടർന്ന് മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ ചികിത്സ തേടി ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്നലെ വീണ്ടും അസ്വസ്ഥത വന്നതിനെ തുടർന്ന് വീണ്ടും മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ എത്തുകയും സ്ഥിതി മോശമാണെന്ന് കണ്ട് ഇവിടെനിന്ന് എസ്ഐടിയിലേക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. ഇവിടെ വച്ച് ഇന്നലെ രാത്രി 10 മണിയോടെ കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധമൂലമാകാമെന്ന് രക്ഷിതാക്കൾ കാട്ടാക്കട പോലീസിൽ മൊഴി നൽകിയതിനെ തുടർന്ന് കാട്ടാക്കട പോലീസ് കേസെടുത്തു. പോസ്്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ ഇത്…
Read Moreമുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ഇന്ന് രാവിലെ വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെ(45)യാണ് കാണാതായത്. ഇന്നു രാവിലെ 6.20 നാണു തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. കടലിൽ വീണ മൂന്നു പേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ മറൈൻ ഇൻഫോഴ്സ്മെന്റാണ് രക്ഷപ്പെടുത്തിയത്. ഒരാളെ മറ്റൊരു വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു അപകടം. കാണാതായ ആളെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
Read Moreപോലീസിന് കിട്ടിയ രഹസ്യവിവരം ശരിയായി; ബാംഗ്ലൂരിൽ നിന്ന് ബസ് മാർഗം കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: ബംഗ ളൂരുവിൽനിന്നു നഗരത്തിൽ കച്ചവടത്തിനായി എത്തിച്ച 200 ഗ്രാം എം ഡിഎംഎയുമായി യുവാക്കളെ പിടികൂടി. വള്ളക്കടവ് ശ്രീചിത്രാ നഗർ സ്വദേശി കിഷോർ ബാലു (25), വള്ളക്കടവ്, കൊച്ചുതോപ്പ് സ്വദേശി ഹെന്റി മൊറൈസ് (28) എന്നിവരെയാണു പ്ര ത്യേക ടീമിന്റെ സഹായത്തോടെ കരമന പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്നു ബസുമാർഗം കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായെത്തിയ യുവാക്കളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരമന നീരമൺകര ഭാഗത്തുവച്ചു പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി പന്ത്രണ്ടര കിലോ കഞ്ചാവുമായി ദമ്പതിമാരായ ഉണ്ണികൃഷ്ണൻ, അശ്വതി എന്നിവരെയും രണ്ടുഗ്രാം കൊക്കെയിനും 104 ഗ്രാം എംഡിഎംഎയുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിനു സമീപത്തുനിന്നു വിഷ്ണു എന്ന യുവാവിനേയും 150 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവിനെയും 144 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവുമായി മൂന്നുപേരെയും 100 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവിനെ യും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreപണയംവച്ചത് മുക്കുപണ്ടം; തട്ടിയത് 1.5 ലക്ഷം; തട്ടിപ്പ് സംഘം ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെ
ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഇടയ്ക്കാട് ഊരുപൊയ് ക മങ്കാട്ടുമൂല ആതിര ഭവനിൽ അരുണി(33) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആലംകോട്ടെ സ്വകാര്യ ഫൈനാൻസിയേഴ്സിൽ ജൂലൈ മാസത്തിൽ ഏകദേശം നാലുപവനോളം സ്വർണാഭരണങ്ങൾ, വ്യാജമായി നിർമിച്ച ആധാർ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ചാണ് പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്. ബംഗളൂരു സ്വദേശിയിൽ നിന്നാണ് സ്വർണം പൂശിയ ആഭരണങ്ങൾ വാങ്ങി വന്നിരുന്നത്. ഹാൾമാർക്കും 916 മുദ്രയും പതിപ്പിച്ചിട്ടുള്ള ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസിലാകില്ല. വളരെ നല്ല രീതിയിൽ വേഷവിധാനം ചെയ്ത് കളവായ വിവരങ്ങൾ പറഞ്ഞ് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെയാണ് സംഘാംഗങ്ങൾ ലക്ഷ്യം വയ് ക്കുന്നതെന്ന് പോലീസി സൂചിപ്പിച്ചു. മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതി പല…
Read More