തിരുവനന്തപുരം: ബംഗ ളൂരുവിൽനിന്നു നഗരത്തിൽ കച്ചവടത്തിനായി എത്തിച്ച 200 ഗ്രാം എം ഡിഎംഎയുമായി യുവാക്കളെ പിടികൂടി. വള്ളക്കടവ് ശ്രീചിത്രാ നഗർ സ്വദേശി കിഷോർ ബാലു (25), വള്ളക്കടവ്, കൊച്ചുതോപ്പ് സ്വദേശി ഹെന്റി മൊറൈസ് (28) എന്നിവരെയാണു പ്ര ത്യേക ടീമിന്റെ സഹായത്തോടെ കരമന പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്നു ബസുമാർഗം കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായെത്തിയ യുവാക്കളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരമന നീരമൺകര ഭാഗത്തുവച്ചു പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി പന്ത്രണ്ടര കിലോ കഞ്ചാവുമായി ദമ്പതിമാരായ ഉണ്ണികൃഷ്ണൻ, അശ്വതി എന്നിവരെയും രണ്ടുഗ്രാം കൊക്കെയിനും 104 ഗ്രാം എംഡിഎംഎയുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിനു സമീപത്തുനിന്നു വിഷ്ണു എന്ന യുവാവിനേയും 150 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവിനെയും 144 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവുമായി മൂന്നുപേരെയും 100 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവിനെ യും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read MoreCategory: TVM
പണയംവച്ചത് മുക്കുപണ്ടം; തട്ടിയത് 1.5 ലക്ഷം; തട്ടിപ്പ് സംഘം ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെ
ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഇടയ്ക്കാട് ഊരുപൊയ് ക മങ്കാട്ടുമൂല ആതിര ഭവനിൽ അരുണി(33) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആലംകോട്ടെ സ്വകാര്യ ഫൈനാൻസിയേഴ്സിൽ ജൂലൈ മാസത്തിൽ ഏകദേശം നാലുപവനോളം സ്വർണാഭരണങ്ങൾ, വ്യാജമായി നിർമിച്ച ആധാർ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ചാണ് പണയം വച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്. ബംഗളൂരു സ്വദേശിയിൽ നിന്നാണ് സ്വർണം പൂശിയ ആഭരണങ്ങൾ വാങ്ങി വന്നിരുന്നത്. ഹാൾമാർക്കും 916 മുദ്രയും പതിപ്പിച്ചിട്ടുള്ള ആഭരണങ്ങൾ സാധാരണ രീതിയിൽ അപ്രൈസർമാർ പരിശോധിച്ചാൽ മനസിലാകില്ല. വളരെ നല്ല രീതിയിൽ വേഷവിധാനം ചെയ്ത് കളവായ വിവരങ്ങൾ പറഞ്ഞ് സ്ത്രീകൾ മാനേജർമാരായി ഇരിക്കുന്ന സ്ഥാപനങ്ങളെയാണ് സംഘാംഗങ്ങൾ ലക്ഷ്യം വയ് ക്കുന്നതെന്ന് പോലീസി സൂചിപ്പിച്ചു. മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതി പല…
Read Moreസുഹൃത്തുക്കൾക്കൊപ്പം കുളത്തിലിറങ്ങിയ ആറാം ക്ലാസ് വിദ്യാർഥി മുങ്ങിത്താഴ്ന്നു; നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോട്ടയ്ക്കൽ: സുഹൃത്തുക്കൾക്കൊപ്പം കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ്(12) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ കുട്ടി മരിച്ചു. കോട്ടൂർ എകെഎം ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
Read Moreവിവാഹിതരായ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മിസിസ് ഇന്ത്യ ക്വീൻ ഓഫ് സബ്സ്റ്റൻസ് കിരീട തിളക്കത്തിൽ നെടുമങ്ങാട് സ്വദേശിനി പാര്‍വതി രവീന്ദ്രന്
നെടുമങ്ങാട് : ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മിസിസ് ഇന്ത്യ ക്വീൻ ഓഫ് സബ്സ്റ്റൻസ് കിരീട തിളക്കത്തിലാണ് നെടുമങ്ങാട് അരശുപറമ്പ് രേവതി ഭവനിൽ പാര്‍വതി രവീന്ദ്രന്.മിസിസ് ഇന്ത്യ എന്ന കിരീട നേട്ടത്തിന് പുറമെ ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം, മിസിസ് കമ്പാഷനേറ്റ് എന്നീ ബഹുമതികളും അവർ കരസ്ഥമാക്കി. ഡൽഹി യിൽ ഓഗസ്റ്റ് എട്ടു മുതൽ 11വരെ യാണ് മത്സരം നടന്നത്. സ്ത്രീകളുടെ വ്യക്തിത്വം, ബുദ്ധിശക്തി , സമൂഹത്തെ പോസിറ്റീവായി സ്വാധീനിക്കാനുള്ള പ്രതിബദ്ധത എന്നിവയ്ക്കു അവസരമൊരുന്ന മത്സരമാണ് ക്വീൻ ഓഫ് സബ്സ്റ്റൻസ്. നെടുമങ്ങാട് ശിവറാം ഇലക്ട്രിക്കൽസിന്റെ ഉടമകളായ രവീന്ദ്രൻ ഗോപിനാഥൻ നായർ – സോഭനകുമാരി രവീന്ദ്രൻ ദമ്പതികളുടെ മകളായ പാർവതി ഭർത്താവ് വിനീത്, 7 വയസുള്ള മകൻ വിഹാൻ എന്നിവരോടൊപ്പം ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. സഹോദരൻ പ്രവീൺ ജർമനിയിലാണ് . ഓസ്ട്രേലിയയിലെ ഇല്ലവാറ ഷൊല്ഹാവൻ ലൊക്കൽ ഹെൽത്ത് ഡിസ്ട്രിക്ട് ക്ലിനിക്കൽ എൻജിനിയറിംഗ്…
Read Moreവിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്ക്കെതിരേ ശക്തമായ നടപടി; ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ കർശന പരിശോധനയെന്ന് മന്ത്രി
തിരുവനന്തപുരം: വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിര്‍ദ്ദേശിച്ചു. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസിസ്റ്റൻഡ് കലക്റ്റര്‍മാര്‍ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ്, റവന്യു, പൊലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കടല, തുവര, പഞ്ചസാര, കുറുവ അരി, വെളിച്ചെണ്ണ എന്നിവയ്ക്ക് വരും മാസങ്ങളില്‍ വിലവര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച് ആൻഡ് മോണിട്ടറിംഗ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലവാരം…
Read Moreതലസ്ഥാനത്ത് വിദേശത്തുനിന്നു വന്നയാളെ തട്ടിക്കൊണ്ടുപോയി; ഓട്ടോ തടഞ്ഞ് നിർത്തി കാറിൽ കയറ്റിക്കൊണ്ടുപോയതായി ഓട്ടോക്കാരന്റെ പരാതി
തിരുവനന്തപുരം: വിദേശത്തുനിന്നു വിമാനത്താവളത്തിലെത്തിയയാളെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിദേശത്തുനിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിന് പുറത്തുനിന്ന് ഓട്ടോറിക്ഷയിൽ പോകവെ സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ട് പോയതെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. വഞ്ചിയൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ചാണ് സംഭവം. സിസിടിവി പരിശോധിച്ച് പോലീസ് കാറിന്റെ വിവരങ്ങൾ മനസിലാക്കി. വാടകയ്ക്കെടുത്ത കാറാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ആളിനെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിനോട് മൊഴി നൽകിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreവീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു; വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു
പരിയാരം: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന പതിനാലുകാരിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി പരാതി. കഴിഞ്ഞ 12ന് വൈകുന്നേരം 5.45 ഓടെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർഥിനിയെ മൂന്നംഗ സംഘം പിന്തുടർന്നെത്തുകയായിരുന്നു. തുടർന്ന് ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസി. അച്യുതമേനോനെ നവകേരള ശില്പിയായി സിപിഎം അംഗീകരിക്കില്ല; സിപിഐക്ക് പഴയ സുവർണകാലം അയവിറക്കാനേ കഴിയൂള്ളുവെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സി.അച്യുതമേനോൻ നവകേരളശില്പിയാണെന്ന് ബിനോയ് വിശ്വം പറയുന്നതിനെ കോൺഗ്രസ് സ്വീകരിച്ചാലും സിപിഎം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. സിപിഎം പറമ്പിലെ കുടികിടപ്പുകാരായ സിപിഐ ക്കാർക്ക് പഴയ സുവർണകാലം അയവിറക്കാനേ കഴിയൂ. തമ്പ്രാനോട് വില പേശാൻ പഴയ കാര്യങ്ങൾ കാനത്തെ പോലെ ബിനോയിയും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കണം. 1969-ൽ സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണ്. ഇഎംഎസ് സർക്കാർ തകർന്നപ്പോൾ അഴിമതി ആരോപണത്തിന്റെ പേരിൽ എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ് എന്നിവർക്കെതിരെ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നതിനാൽ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. രാജ്യസഭാംഗമായിരുന്ന അച്യുതമേനോന്റെ പേര് അന്നത്തെ സിപിഐ ജനറൽ സെക്രട്ടറി സി. രാജേശ്വര റാവുവിനോട് നിർദ്ദേശിച്ചത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്- ചെറിയാൻ ഫിലിപ്പ് പറയുന്നു. 1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ അദ്ദേഹത്തിന്റെ മാത്രം കരുണയിലാണ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായത്. രണ്ടു…
Read Moreബാറിനുള്ളിൽ സംഘർഷം; ചോദ്യം ചെയ്ത യുവാവിന്റെ കഴുത്തിന് കുത്തിപരിക്കേൽപ്പിച്ചു; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: ബാറിന് മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. കണ്ണേറ്റ് മുക്ക് സ്വദേശി അലക്സ് (32) നാണ് കുത്തേറ്റത്. വയറിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്പാനൂർ അരിസ്റ്റോ ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബാറിനകത്തിരുന്ന മദ്യപിക്കുകയായിരുന്ന അലക്സിന്റെ അടുത്ത ടേബിളിലിരുന്ന് രണ്ട് പേർ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനെ അലക്സ് ചോദ്യം ചെയ്തു. പുറത്തിറങ്ങിയപ്പോഴാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. തന്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം; ഖനനം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനങ്ങൾ നിരോധിക്കണം; സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധം ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പരിസ്ഥിതി ലോല പ്രദേശമായി സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ131 വില്ലേജുകളിൽ ഖനനം, മണ്ണെടുപ്പ്, മരം മുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴിൽ, കൃഷി, വ്യാപാരം തുടങ്ങിയവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കാൻ സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read More