തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധം ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പരിസ്ഥിതി ലോല പ്രദേശമായി സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ131 വില്ലേജുകളിൽ ഖനനം, മണ്ണെടുപ്പ്, മരം മുറി, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനങ്ങളുടെ പാർപ്പിടം, തൊഴിൽ, കൃഷി, വ്യാപാരം തുടങ്ങിയവയെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കാൻ സർക്കാർ സാമൂഹ്യ ബോധവൽക്കരണം നടത്തണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read MoreCategory: TVM
വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായി: ടൗൺഷിപ്പിന് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreതലസ്ഥാനത്ത് 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം; വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതായി വിവരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 24 കാരിയായ നാവായിക്കുളം സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവിൽ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 16 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read Moreഗുണ്ടാകുടിപ്പക; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്നലെ വെട്ടേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. ഗുണ്ടാ കുടിപ്പകയാണു കൊലയ്ക്കു കാരണമെന്ന് പോലീസ്. വട്ടപ്പാറ കുറ്റ്യാടി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയി (41) ആണ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടരയോടെ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷന് സമീപത്തുവച്ചാണ് ജോയിയെ കാറിലെത്തിയ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലുകൾക്ക് ഉൾപ്പെടെ ഗുരുതരമായി വെട്ടേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ശ്രീകാര്യം പോലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോയിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. പൗഡിക്കോണത്താണ് ഇയാൾ വാടകയ്ക്കു താമസിച്ചിരുന്നത്. കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഓട്ടോ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ അക്രമി…
Read Moreമുക്കുപണ്ടം വെച്ച് പണംതട്ടിയ കേസ് : പ്രതി റസീന ബീവിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ
ആറ്റിങ്ങൽ: ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷം വീട് 412-ൽ റസീന ബീവി (45) യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ സ്വർണ വളകൾ എന്ന രൂപത്തിൽ പണയംവെച്ച് 1,20,000 രൂപ തട്ടിയെടുത്തു. 2023 ഒക്ടോബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം. ധനകാര്യ സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണ് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 ഓളം കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ട്. പാറശാല സ്വദേശിയുമായി ചേർന്നാണ് ഈ യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമിക്കുന്നത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ…
Read Moreപുനരധിവാസ പദ്ധതി നടത്തിപ്പ്; പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ സുധാകരന്
തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പിന് പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉൾപ്പെടുത്തണം. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍,വിദ്യാര്‍ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണം.പുനരധിവാസത്തിനായി നീക്കിവെയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിതബാധിര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഭൂമി,പുനനിര്മിക്കുന്ന വീടുകള്‍ തുടങ്ങിയവ അവര്‍ക്ക് ഉപയോഗപ്രദമായിരിക്കണം.മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നല്കിയ വീടുകളെയും പുനരധിവസിപ്പിച്ച പ്രദേശത്തെയും സംബന്ധിച്ച് രൂക്ഷമായ ആക്ഷേപം ഉയരുന്ന സ്ഥിതിക്ക് അത്തരം അവസ്ഥ വയനാട് ദുരന്തബാധിര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് തടസമാകുന്ന നിയമവശങ്ങള്‍ ലഘൂകരിക്കാനും നടപടിയുണ്ടാകണം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 138 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അന്തിമ പട്ടികയില്‍ ഈ…
Read Moreകെഎസ്ആർടിസി ജീവനക്കാർക്കു കർശന നിർദേശവുമായി മന്ത്രി; ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാതൊരു കാരണവശാലും ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബസ് തകരാറിലായാല്‍ സ്പെയര്‍ ബസ് ഉപയോഗിച്ച് സർവീസ് നടത്തണം. 75 ശതമാനം ബസുകളെങ്കിലും ലാഭകരമാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ഗറ്റ് അനുസരിച്ച് സര്‍വീസ് നടത്തണമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി ഈ നിർദേശങ്ങൾ നൽകിയത്.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: കാവിന് കുളത്തിലെ ജലത്തിന്റെ സാന്പിള്‍ വീണ്ടും പരിശോധനയ്ക്ക്
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാവിന്‍കുളത്തില്‍ കുളിച്ച യുവാവ് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞതിന്റെയും സമീപവാസികളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതിന്റെയും സാഹചര്യത്തില്‍ ജലാശയത്തിലെ വെള്ളത്തിന്റെ സാന്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍ അറിയിച്ചു. വെണ്‍പകല്‍ സിഎച്ച്സിയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ജലത്തിന്റെ സാന്പിള്‍ ശേഖരിക്കുന്നത്. കാവിന്‍കുളത്തിലെ ജലത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പക്ഷെ, ഈ റിപ്പോര്‍ട്ട് തദ്ദേശവാസികളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം ഡിഎംഒ വെണ്‍പകല്‍ സി എച്ച് സി സന്ദര്‍ശിച്ചപ്പോള്‍ സമീപവാസികളില്‍ ചിലര്‍ നേരിട്ട് ചെന്ന് ആശങ്കകള്‍ അറിയിക്കുകയും ചെയ്തു. ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെ സര്‍വേകള്‍ കഴിഞ്ഞ ദിവസം തുടങ്ങി. കാവിന്‍കുളം സ്ഥിതി ചെയ്യുന്ന മരുതംകോട് വാര്‍ഡിലും രോഗബാധിതനായി മരണമടഞ്ഞ യുവാവ് താമസിക്കുന്ന പൂതംകോട് വാര്‍ഡിലുമാണ് സര്‍വേ നടക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള…
Read Moreആറ്റിങ്ങലിൽ ഭാര്യാമാതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊന്നു ; ഗുരുതര പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആറ്റിങ്ങൽ രേണുക അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറ്റിങ്ങൽ കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റി ൽ താമസിച്ചിരുന്ന ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൻ അനിൽ രാത്രി പതിനൊന്നോടുകൂടി അപ്പാർട്ട്മെന്റിൽ എത്തി ഭാര്യ മാതാവിനെയും ഭാര്യാപിതാവിനെയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവം നടക്കുമ്പോൾ ബാബുവും പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ നാല് മാസമായി അനിലും ഭാര്യയും തമ്മിൽ വിവാഹ മോചനക്കേസ് നടക്കുന്നതായും അനിലിനെ ഭയന്ന് ഭാര്യ രണ്ടു കുട്ടികളുമായി പള്ളിപ്പുറത്തുള്ള ഫ്ലാറ്റിലാണ് താമസിച്ചു വരുന്നതെന്നുമാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. പ്രതി പോലീസ് കസ്റ്റഡിയിൽ എന്ന് സൂചന.
Read Moreഅണ്ണാറക്കണ്ണനും തന്നാലായത്… വയനാട്ടിലെ കൂട്ടുകാർക്കായി രണ്ടാം ക്ലാസുകാരിയുടെ ചെറുകൈ സഹായം
കിളിമാനൂർ:വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം അണിനിരക്കുമ്പോൾ തന്റെ ചെറു സമ്പാദ്യവുമായി രണ്ടാം ക്ലാസുകാരി നവമിയും കൂടെ ചേരുന്നു. കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർഥിനിയാണ് നവമി. കഴിഞ്ഞദിവസം ഒരു ടിവി ചാനലിൽ സമാനമായ വാർത്ത കാണുമ്പോഴാണ് തന്റെ ചെറു സമ്പാദ്യവും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്ന് നവമിക്ക് തോന്നിയത്. ഓണത്തിന് കളിപ്പാട്ടം വാങ്ങാൻ കൂട്ടിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സിപിഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ്. സജി കുമാറിന്റെയും സിമിയുടെയും മകളാണ് നവമി. സിപിഐ നേതൃത്വത്തിൽ രണ്ടുദിവസമായി നടക്കുന്ന ധനസമാഹരണത്തിൽ നവമി തന്റെ സമ്പാദ്യ കുടുക്ക കൈമാറി. സിപിഐ ജില്ലാ കൗൺസിൽ അംഗം ജി. എൽ.അജീഷ് സമ്പാദ്യം ഏറ്റുവാങ്ങി.
Read More