തിരുവനന്തപുരം: ജനങ്ങളിൽനിന്നു പിരിക്കുന്ന ഫണ്ടിൽ ഇനിയും കൈയിട്ടു വാരില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പ്രളയസമയത്ത് ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സുധാകരൻ പറയുന്നു. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ ഞങ്ങളില്ല. സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങൾ ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ കൊണ്ടാണ്. ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് . ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ…
Read MoreCategory: TVM
കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാതെ സർക്കാർ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മാധവ് ഗാഡ്ഗിൽ സമിതി, കസ്തൂരി രംഗൻ സമിതി റിപ്പോർട്ടുകളിലെ പ്രായോഗിക നിർദ്ദേശങ്ങൾ പോലും നടപ്പാക്കാത്ത കേരള സർക്കാർ പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പശ്ചിമഘട്ട മലനിരകളിൽ കേരളത്തിലെ 131 പരിസ്ഥിതിലോല വില്ലേജ്കളിൽ ഖനനം, മണ്ണെടുപ്പ്, ക്വാറി പ്രവർത്തനം എന്നിവ നിരോധിക്കണം. ഇവിടുത്തെ ജനജീവിതം, പാർപ്പിടം, തൊഴിൽ, കൃഷി, വ്യവസായം, വ്യാപാരം, ടൂറിസം എന്നിവയെ പ്രതികൂലമായി ബാധിക്കാതെ സമവായത്തിലൂടെ ഇക്കാര്യം നടപ്പാക്കാം. ഭൗമശാസ്ത്രജ്ഞർ ഉരുൾ പൊട്ടലിന് വൻസാധ്യതയുള്ളതായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ഒരു സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്ക്കരിക്കണം. ഇതിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ഉണ്ടാകണമെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
Read Moreബെയ്ലി പാലത്തിനു പിന്നിലെ വനിതാ മേജർ; സീത ഷെൽക്കെ ഉൾപ്പെട്ട എൻജീനിയറിംഗ് മിലിട്ടറി സംഘമാണ് പാലം പണി പൂർത്തിയാക്കിയത്
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായ ദുരന്തഭൂമിയിൽ സൈന്യം മണിക്കൂറുകൾക്കുള്ളിൽ നിർമ്മിച്ച ബെയ്ലി പാലം രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനും ഏറെ പ്രയോജനപ്പെട്ടിരിക്കുകയാണ്. ബെയ്ലി പാലത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ വനിതാ മിലിട്ടറി ഓഫീസറാണ് മഹാരാഷ്ട്ര സ്വദേശിയായ മേജർ സീത അശോക് ഷെൽക്കെ. മിലിട്ടറിയിലെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജറാണ് സീത. ഈ ടീമിലെ ബ്രിഗേഡിയറും കമാൻഡിംഗ് ഓഫീസറുമായ എ.എസ്. ഠാക്കുറിന്റെ നിർദേശാനുസരണമാണ് മേജർ സീത ഷെൽക്കെ ഉൾപ്പെടെയുള്ള 300 പേരടങ്ങുന്ന എൻജീനിയറിംഗ് മിലിട്ടറി സംഘം യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കിയത്. 20 മണിക്കൂർ സമയം കൊണ്ട് പൂർത്തിയാക്കിയ ബെയ്ലി പാലത്തിലൂടെയാണ് ഇന്നലെ മുതൽ ചൂരൽമലയിലും സമീപ പ്രദേശങ്ങളിലേക്കും മണ്ണ്മാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തകർക്കും കടന്ന് പോകാനുള്ള വഴിയൊരുക്കിയത്. 24 ടണ്‍ ഭാരം താങ്ങാൻ ശേഷിയുള്ള ഉരുക്ക് തൂണുകൾ ഉൾപ്പെടെയുള്ള ലോഹസങ്കരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് പാലം പണിതത്. 190 അടി നീളത്തിൽ രാത്രിയും പകലും…
Read Moreതാളംതെറ്റിയ മനസുകൾക്ക് മരുന്നുപുരട്ടി പേരൂർക്കട മനോരോഗ ആശുപത്രി; മാറാത്തത് പരിഷ്കൃത സമൂഹത്തിന്റെ മനസ്
പേരൂർക്കട: ഇരുളും വെളിച്ചവും നിറഞ്ഞ മനുഷ്യ മനസുകളിലേക്ക് തിരുവിതാംകൂര്‍ തുറന്ന വാതിലാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം – ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്.നിലവിൽ 154 വർഷം പിന്നിട്ടു ഈ മനോരോഗാശുപത്രി. സാമൂഹിക ജാഗ്രതയും കോടതി ഇടപെടലുകളുമാണ് ഈ ആതുരാലയത്തെ മാറ്റിയെടുത്തത്. ഒരുകാലത്ത് ഊളമ്പാറ എന്ന സ്ഥലപ്പേരുപോലും മാനസികാസ്വാസ്ഥ്യമുള്ളവരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന പേരായിരുന്നു. ഊളമ്പാറയ്ക്ക് പകരമായി പേരൂർക്കട മനോരാഗാശുപത്രി എന്ന പുതിയ വിളിപ്പേരാണ് ഇന്നുള്ളത്. 150-ാം വാര്ഷികാഘോഷത്തിനു കോവിഡും ലോക്ഡൗണും തടസമായിരുന്നു. പുതിയ കെട്ടിടങ്ങളും കൂടുതല്‍ സൗകര്യങ്ങളുമായി നവീകരണത്തിനു ബൃഹദ് പദ്ധതി തയാറായതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ അതും കുരുങ്ങി. പക്ഷേ കോവിഡിന് ശേഷമുള്ള നാലു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾ ഈ ആശുപത്രിയിൽ കൊണ്ടുവന്നു. 36 ഏക്കര്‍ സ്ഥലത്താണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം. 700 ഓളം അന്തേവാസികള്‍. പക്ഷേ, ചെറിയതോതിൽ എങ്കിലും കിടക്കകളുടെ അപര്യാപ്തത ഇന്നുണ്ട്. 500-ല്‍ പരം ജീവനക്കാരാണ്…
Read Moreകോച്ചിംഗിനിടെ വിദ്യാർഥിയെ പീഡിപ്പിച്ച ഹോക്കി അധ്യാപകന് 15 വർഷം കഠിന തടവ്
കാട്ടാക്കട: കോച്ചിംഗിനിടെ വിദ്യാർഥിയെ പീഡിപ്പിച്ച ഹോക്കി അധ്യാപകനെ 15 വർഷം കഠിന തടവിനും 60,000രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചു.വിളപ്പിൽ വെള്ളൈക്കടവ് ടോൾ ജംഗ്ഷൻ ചിഞ്ചു ഭവനിൽ ബിനോദിനെയാണ് (39) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 15മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. പ്രതി ഹോക്കി പരിശീലനം നൽകിയിരുന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായിരുന്നു പീഡനത്തിനിരയായത്. 2022 ജൂൺ 28നായിരുന്നു സംഭവം.വിവരമറിഞ്ഞ കുട്ടിയുടെ അമ്മ ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് വിളപ്പിൽശാല പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസെടുക്കുകയായിരുന്നു.അന്നത്തെ വിളപ്പിൽശാല എസ്എച്ച്ഒ എൻ.സുരേഷ് കുമാറാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 22സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Read Moreനാഷണൽ ഹെൽത്ത് മിഷൻ പിആർഒയ്ക്ക് നേരെ എയർഗൺ ആക്രമണം; പ്രതിയെ ഇനിയും തിരിച്ചറിഞ്ഞില്ല
തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിലെത്തി യുവതിയെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെയാണ് പടിഞ്ഞാറെ കോട്ട പെരുന്താന്നി ചെന്പകശേരി പോസ്റ്റ് ഓഫീസ് ലെയ്നിൽ വീട്ടിനകത്ത് കടന്ന് കയറി നാഷണൽ ഹെൽത്ത് മിഷൻ പിആർഒ വി.എസ്. ഷിനിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ വ്യക്തമല്ല എന്നാണ് ഷിനിയുടെ കുടുംബം പറയുന്നത്. ഷിനിയുടെ വീടിനെപ്പറ്റി വ്യക്തമായി അറിയുന്ന ആളാവാം അക്രമിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയോടൊപ്പം കാറിൽ ഒരു സഹായി ഉണ്ടാകാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്.വ്യാജ നമ്പർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴി യാത്ര ചെയ്ത ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതിയെ…
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ ഭാര്യാസഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; ഇരുപത്തിയേഴുകാരൻ പിടിയിൽ
വലിയതുറ: ഭാര്യാ സഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ വള്ളക്കടവ് ഹെലന് ഹൗസില്‍ നിക്സന് സേവ്യറിനെ (27) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചകള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളക്കടവില്‍ താമസിക്കുന്ന യുവാവിനെയാണ് ഇയാള്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മുന്‍ വൈരാഗ്യമായിരുന്നു അക്രമണത്തിന് കാരണമായത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പോലീസ് കന്യാകുമാരി കേന്ദ്രീകരിച്ച് മത്സ്യബന്ധന ബോട്ടുകളിലും പരിസരപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലം വാടി കടപ്പുറത്തെ ബോട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ഇന്‍സമാം , സിപിഒമാരായ വരുണ്‍ഘോഷ്, രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് സേവ്യറിനെ പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreആമയിഴഞ്ചാൻ: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; കോർപറേഷന് ബന്ധമില്ലെന്നായിരുന്നു നേരത്തെ മേയറുടെ വാദം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിൽ കൃത്യവിലോപം നടത്തിയെന്ന കാരണത്താൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പാളയം മുതൽ തന്പാനൂർ വരെ ആമയിഴഞ്ചാൻ തോടുകളുടെ ശുചീകരണ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേഷനെയാണ് കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തത്. കോർപറേഷൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്ന മുറയ്ക്ക് യഥാസമയം മാലിന്യം നീക്കം ചെയ്യുന്നതിലും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം തോടിൽ തള്ളിയതിനെതിരെ നടപടിയെടുക്കാത്തതും ഉൾപ്പെടെ ഗണേഷ് കൃത്യവിലോപം കാട്ടിയെന്നാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന ശുചീകരണ തൊഴിലാളി മരിച്ച സംഭവം ഏറെ വിവാദമായതിന്റെ പശ്ചാത്ത ലത്തിലാണ് നടപടി. നേരത്തെ റെയിൽവേയുടെ ഭാഗത്തെ വീഴ്ചയാണെന്നും കോർപറേഷന് ബന്ധമില്ലെന്നുമായിരുന്നു മേയറുടെ വാദം. അതേസമയം സംസ്ഥാനത്തു മാലിന്യ…
Read Moreസവാരി വിളിച്ചശേഷം കൂലി നൽകിയില്ല; ;ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു: രണ്ടു പേർ അറസ്റ്റിൽ
കാട്ടാക്കട: സവാരി വിളിച്ച് പോയ ശേഷം ഓട്ടോക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കാട്ടാക്കട പോലീസ് ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെയ്യാർഡാം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കോട്ടൂർ മുണ്ടണിനട എം. എൻ നഗറിൽ പ്രകാശൻ (38), കോട്ടൂർ മുണ്ടണിനട എംഎൻ നഗറിൽ പ്രദീപ് (30) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ ഒളി ങ്കേതത്തിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാതെ പിടികിട്ടാപുള്ളിയായി ഒളിവിൽ കഴിഞ്ഞ് വരവേയാണ് പ്രകാശ് പിടിയിലായത്.കഴിഞ്ഞ 11നു രാവിലെ നെടുമങ്ങാട് സ്വദേശിയായ ശിവകുമാറിന്റെ ഓട്ടോറിക്ഷ പ്രതികൾ സവാരിക്ക് വിളിച്ചത്. ഉച്ചയോടെ കാപ്പിക്കാട് പത്താം ബ്ലോക്ക് എന്ന വിജനമായ സ്ഥലത്ത് വച്ച് ശിവകുമാർ…
Read Moreനിപ: കേരളത്തിൽ ഗുരുതര സാഹചര്യമില്ല; അതിർത്തിയിലെ തമിഴ്നാടിന്റെ പരിശോധനയിൽ അതൃപ്തി അറിയിക്കാൻ കേരളം
തിരുവനന്തപുരം: നിപയുടെ പേരിൽ കേരള- തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തമിഴ്നാടിനെ അതൃപ്തി അറിയിക്കാൻ സംസ്ഥാനം നടപടി തുടങ്ങി. വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് കേരളത്തിൽ നിന്നു പോകുന്ന വാഹനയാത്രക്കാരെ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. നിർബന്ധിത പരിശോധനയ്ക്കെതിരേ കേരളത്തിലെ ജനപ്രതിനിധികളോട് പലരും പരാതി നൽകിയ സാഹചര്യത്തിലാണ് തമിഴ്നാടിനെ കേരളത്തിന്റെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചത്. നിപയുടെ പേരിൽ കേരളത്തിൽ ഗുരുതര സാഹചര്യമില്ലെന്നിരിക്കെ തമിഴ്നാട് നടത്തുന്ന നിർബന്ധിത പരിശോധന ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ചീഫ് സെക്രട്ടറിതലത്തിലും ആരോഗ്യവകുപ്പ് സെക്രട്ടറിതലത്തിലും തമിഴ്നാടിനെ കേരളത്തിന്റെ നിലപാട് അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന ഘട്ടത്തിൽ അതിർത്തിയിൽ അവിടെ നിന്നു വരുന്നവരോട് കേരളം യാതൊരു നിയന്ത്രണങ്ങളൊ പരിശോധനകളൊ വിലക്കുകളൊ നടത്തിയിട്ടില്ലെന്നുള്ള വസ്തുത തമിഴ്നാട്ടിനെ അറിയിക്കുമെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. മലപ്പുറത്ത് പതിനാലുകാരന് നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് 24…
Read More