തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്ക്കെതിരേ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രോഗി അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Read MoreCategory: TVM
ബിഗ് സല്യൂട്ട് ക്യാപ്റ്റന്‍ ഹരി; വിഴിഞ്ഞംപോർട്ടിലെത്തിയ മദര്‍ഷിപ്പിന് ചുക്കാന്‍ പിടിച്ചത് തിരുമല സ്വദേശി
പേരൂര്‍ക്കട: തിരുമല സ്വദേശിയായ ക്യാപ്റ്റന്‍ ഹരി കേരളത്തിന് എന്തുകൊണ്ടും അഭിമാനമാണ്. കാരണം ഒരു അഭിമാന നിമിഷത്തിന്റെ ഭാഗഭാക്കായി മാറിയ പേരാണ് അത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോയ്ക്ക് നങ്കൂരമിടാന്‍ ചുക്കാന്‍ പിടിച്ചത് കപ്പലിന്റെ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജര്‍ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരം സ്വദേശി ക്യാപ്റ്റന്‍ ജി.എന്‍ ഹരി (52) യാണ്. ഇദ്ദേഹമാണ് കപ്പലിനെ ആദ്യം തീരം തൊടുവിച്ചത്. ഔട്ടര്‍ ഏരിയയില്‍നിന്ന് കപ്പല്‍ ചാലിലൂടെ മദര്‍ഷിപ്പിനെ തുറമുഖത്തിലേക്ക് എത്തിച്ചത് ഹരിയുടെ നേതൃത്വത്തിലാണ്. സിംഗപ്പൂരിലായിരുന്ന ഹരിയോട് കഴിഞ്ഞ ഞായറാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പോകണമെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. തുറമുഖത്തെയും കപ്പല്‍ ചാലിനെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് തീരുമാനങ്ങള്‍ വേഗത്തിലായിരുന്നു. അവയെല്ലാം പിഴവില്ലാതെ നടപ്പിലാക്കാനായ നിര്‍വൃതിയിലാണ് ഇപ്പോള്‍ ഹരി. മഴയും കാറ്റുമില്ലാത്ത അന്തരീക്ഷം കപ്പലിനെ തീരമടുപ്പിക്കാന്‍ അനുകൂലമായെന്ന് ജി.എന്‍ ഹരി പറയുന്നു.…
Read Moreഅതിവേഗതയിൽ സുരക്ഷിതമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തി കെഎസ്ആർടിസിയുടെ ബൈപാസ് സൂപ്പർ ഫാസ്റ്റ് വരുന്നു
ചാത്തന്നൂർ: അതിവേഗതയിൽ സുരക്ഷിതമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കെഎസ്ആർടിസി ബൈപ്പാസ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ആരംഭിക്കും. തിരക്കേറിയ നഗരങ്ങളിൽ പ്രവേശിപ്പിച്ച് ഗതാഗതക്കുരുക്കുകളിൽപ്പെട്ട് സമയനഷ്ടം സംഭവിക്കാതിരിക്കാൻ, നഗരങ്ങളിൽ പ്രവേശിക്കാതെയായിരിക്കും സർവീസുകൾ നടത്തുക. നഗരാതിർത്തികളിലെ ബൈപ്പാസു കൾ വഴിയായിരിക്കും ബസ് സർവീസ് കടന്നു പോകുന്നത്. നഗരാതിർത്തികളിലായിരിക്കും ഈ സർവീസുകൾക്ക് സ്റ്റോപ്പ് നിശ്ചയിക്കുന്നത്. എന്നാൽ അത്യാവശ്യം ചില ബസ് സ്റ്റേഷനുകളിൽ കയറുകയും ചെയ്യും. ദേശീയ പാതയോരത്തോ സംസ്ഥാന പാതയോരത്തോ ഉള്ള ബസ് സ്റ്റേഷനുകളിലായിരിക്കും കയറുക. ഒരാഴ്ച മുമ്പ് ഇത്തരമൊരു സർവീസ് എറണാകുളം-കോയമ്പത്തൂർ റൂട്ടിൽ തുടങ്ങിയിരുന്നു. ഈ സർവീസ് അങ്കമാലി , തൃശൂർ, പാലക്കാട് എന്നീ മൂന്ന് ബസ് സ്റ്റേഷനുകളിൽ മാത്രമാണ് കയറുന്നത്. മറ്റെല്ലാ സ്ഥലത്തും ബൈപ്പാസിലൂടെ കടന്നു പോവുകയും നഗരാതിർത്തികളിൽ പ്രധാനസ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. ഈ ബൈപ്പാസ് സർവീസിന് യാത്രക്കാരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം…
Read More“ഇങ്ങനെ പോയാൽ ബംഗാളിലേക്ക് ദൂരം കുറയും’; വിമർശനങ്ങൾ ചൊരിഞ്ഞ് സിപിഐ സംസ്ഥാന കൗൺസിൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത ആഘാതത്തിന്റെ അലയൊലികൾ വിമർശനങ്ങളും ആവശ്യങ്ങളുമായി സിപിഐ സംസ്ഥാന കൗൺസിലിൽ തുടരുന്നു. ഇടതുമുന്നണി കൺവീനറെന്ന നിലയിൽ ഇ.പി. ജയരാജനെയും പേറി ഈ മുന്നണി മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി ഭൂഷണമല്ലെന്നും സര്‍ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നുമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ന്നത്. ഇങ്ങനെ പോയാല്‍ ബംഗാളിലേക്ക് ദൂരം കുറയുമെന്നാണ് അഭിപ്രായം ഉയര്‍ന്നത്.അതേസമയം നിരവധി ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിക്കണം, മന്ത്രിമാരെ സംഘടനാ ചുമതലയിൽനിന്ന് ഒഴിവാക്കണം, തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ മാറ്റാൻ മുന്നണി നേതൃത്വത്തിനു കത്ത് നൽകണം എന്നീ ആവശ്യങ്ങളാണ് കൗൺസിലിൽ ഉയർന്നത്. പാർട്ടിയിലെ മന്ത്രിമാർ എക്സിക്യൂട്ടീവിൽ നിന്ന് മാറണം. സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് തയാറാക്കുന്നതിൽ വീഴ്ച വന്നുവെന്നും വിമർശനമുയര്‍ന്നു. ഇ.പി.…
Read Moreമുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതി വെടിവച്ചാൻകോവിൽ എം രമേശ് അറസ്റ്റിൽ
നെടുമങ്ങാട് : മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വെടിവച്ചാൻകോവിൽ പൂങ്കോട് കുന്നുവിള വീട്ടിൽ നിന്ന് നരുവാമൂട് കൂരച്ചൽവിള അരുൺ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന എം.രമേശി നെ (31) ആണ് ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 13നാണ് വെള്ളനാട്സം ഗീത ഫിനാൻസ്, ദേവ് ഫിനാൻസ് എന്നിവയിൽ നിന്ന് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. സ്വർണം പൂശിയ 17 ഗ്രാം വരുന്ന രണ്ട് വളകൾ പണയം വച്ച് വ്യാജ ആധാർ കാർഡ് നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംഗീത ഫിനാൻസിൽ നിന്ന് 70,000 രൂപയും ദേവ് ഫിനാൻസിൽ നിന്ന് 75,000 രൂപയും ആണ് തട്ടിയെടുത്തത്. കേസിൽ മുൻപ് രണ്ട് പേർ അറസ്റ്റിലായിരുന്നു.
Read Moreകെപിസിസി ആസ്ഥാനത്ത് ആഭിചാരക്രിയ; പരാതിയുമായി പൊതുപ്രവർത്തകൻ ഹഫീസ്; അന്വേഷണം നടത്താൻ പോലീസ്
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ആഭിചാര ക്രിയകൾ നടന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുന്നതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താൻ കമ്മീഷണർ നിർദേശം നൽകിയത്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എന്നിവരോടാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ ജി. സ്പർജൻകുമാർ നിർദേശം നൽകിയത്. പേട്ടയിലെയും പട്ടത്തെയും ചില വീടുകളിലും കെപിസിസി ആസ്ഥാനത്തും ആഭിചാര ക്രിയകൾ നടന്നെന്നാണ് പരാതിയെന്ന് കമ്മീഷണർ രാഷ്ട്രദീപികയോട് പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്താൻ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു പ്രവർത്തകനായ ഹഫീസാണ് പരാതി നൽകിയത്. കെ. സുധാകരന്റെ കണ്ണൂരെ വീട്ടിൽ നിന്നും കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകൾ സുധാകരനും രാജ് മോഹൻ ഉണ്ണിത്താനും ചേർന്ന് പുറത്തെടുക്കുന്ന വീഡിയോ നേരത്തെ സമൂഹ…
Read Moreഒരുക്കങ്ങൾ പൂർത്തിയാകുന്നു; വിഴിഞ്ഞത്ത് 12ന് ആദ്യകപ്പലെത്തും
വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നു. കണ്ടെയ്നറുകളുമായ ആദ്യ കൂറ്റൻകപ്പൽ തീരത്തടുക്കാൻ ഇനി ഒരാഴ്ച മാത്രം.12ന് ഉച്ചയ്ക്കുശേഷം ആദ്യമായി എത്തുന്ന ചരക്കുകപ്പലിനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിനെ ബർത്തിൽ അടുപ്പിക്കാൻ നിയോഗിക്കപ്പെട്ട നാല് ടഗ്ഗുകളും തയാറായി. ചൈനയിൽനിന്നു കൊണ്ടുവന്ന വലുതും ചെറുതുമായ അത്യാധുനിക ക്രെയിനുകളുടെ ശേഷി പരിശോധനയും ഏതാണ്ട് പൂർത്തിയായി. അന്താരാഷ്ട്ര തുറമുഖത്തിനാവശ്യമായ 800 മീറ്റർ ബർത്തും സുരക്ഷയ്ക്കായുള്ള മൂന്നു കിലോമീറ്റർ പുലിമുട്ടും പൂർത്തിയാക്കിയാണ് ഒരു തലമുറയുടെ സ്വപ്നസാക്ഷാത്കാരത്തിനായി അധികൃതരുടെ കാത്തിരിപ്പ്. ചൈനയിൽനിന്നു ക്രെയിനുമായി തുറമുഖത്ത് ആദ്യമെത്തിയ ഷെൻഹുവാ -15ന് നൽകിയതിന് സമാനമായ വരവേൽപ്പാകും അധികൃതർ ചരക്കുകപ്പലിനും നൽകുക. ക്രെയിനുമായി ഷെൻഹുവ തീരത്തടുത്തതും കൂറ്റൻ കപ്പലുകൾ അടുപ്പിച്ച് ക്രൂ ചേഞ്ചിംഗ് നടത്തിയും ലോക ഭൂപടത്തിൽ ഇടം നേടിയ വിഴിഞ്ഞത്തിന് ഒരു പൊൻതൂവൽ ചാർത്തലാകും 12ന് നടക്കുന്ന…
Read Moreകുട്ടികൾക്ക് എഴുത്തും വായനയും അറിയില്ലെന്നത് സർക്കാരിന്റെ അഭിപ്രായമല്ലെന്ന് ശിവൻകുട്ടി; അക്ഷരത്തെറ്റ് കണ്ടിട്ടുണ്ടായ വിഷമത്താലുള്ള പ്രതികരണമെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: പത്താംക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ലെന്നത് സർക്കാരിന്റെ അഭിപ്രായമോ നയമോ അല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെതിരെ മന്ത്രി സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഈ വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് മറുപടി നൽകുകയായിരുന്നു മന്ത്രി ശിവൻകുട്ടി. അക്ഷരത്തെറ്റ് കണ്ടിട്ടുണ്ടായ വിഷമത്താലുള്ള പ്രതികരണമെന്ന് സജി ചെറിയാൻതിരുവനന്തപുരം : തന്റെ വീടിന് അടുത്തുള്ള ഒരു കുട്ടി എഴുതിയ അപേക്ഷയിലെ അക്ഷരത്തെറ്റ് കണ്ടിട്ടുണ്ടായ വിഷമത്തിലാണ് പത്താംക്ലാസ് കഴിഞ്ഞവർക്ക് എഴുത്തും വായനയും അറിയില്ലെന്ന് പറയാൻ കാരണമെന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. നിയമസഭയിലാണ് സജി ചെറിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യമല്ലെ ചർച്ച നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read More“ആരാണ് സ്വരാജ്’: ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സിപിഎം നേതാവ് എം. സ്വരാജിന്റെ പ്രസംഗത്തോട് പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരാണ് ഈ സ്വരാജെന്നും ചോദിച്ചു. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പരിപാടിയില്‍ സംസാരിക്കവേ എം.സ്വരാജ് പറഞ്ഞത്. ഇതേപ്പറ്റിയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇതിനൊക്കെ താന്‍ മറുപടി പറയണമെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും ഗവര്‍ണര്‍ ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
Read More“പോലീസ് നോക്കിനിൽക്കെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ എന്നെ ആക്രമിച്ചു’: പരാതി നൽകി എം. വിൻസെന്റ് എംഎൽഎ
തിരുവനന്തപുരം: പോലീസ് നോക്കി നിൽക്കെയാണ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ആക്രമിച്ചതെന്ന് എം. വിൻസന്റ് എംഎൽഎ. തന്റെ കാർ തടഞ്ഞ് നിർത്തി കാറിൽ ശക്തിയായി അടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു. എംഎൽഎ എന്ന ബോർഡ് വച്ചാണ് താൻ സംഭവ സ്ഥലത്തെത്തിയത്. കാറിൽ നിന്നിറങ്ങിയ തന്നെ ബോധപൂർവമാണ് എസ് എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തതെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.അക്രമികളെ പിന്തിരിപ്പിക്കാനോ തടയാനോ പോലീസ് തയാറായില്ല. തന്റെ മൊഴി വാങ്ങാൻ പോലും പോലീസ് കൂട്ടാക്കിയില്ല. പോലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതെന്നും തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിനിടെ പോലീസിന്റെ കണ്മുന്നിലിട്ട് രണ്ട് കെഎസ്യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും ആരെയും ആക്രമിക്കാനുള്ള പിന്തുണയും പ്രോത്സാഹനവും…
Read More