തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിത്തറ വോട്ടുകൾ ഒലിച്ചുപോയെന്ന് സിപിഎം. വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായതെന്നും ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും പാർട്ടി വോട്ടുകൾ ഒഴുകി സംഘപരിവാറിലെത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടൽ പറയുന്നു. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നൽകണമെന്നും റിപ്പോർട്ടിലുണ്ട്. ബിജെപിക്ക് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും അവരുടെ വോട്ട് വര്‍ധിച്ചു. ബിജെപിയുടെ പ്രവര്‍ത്തനംകൊണ്ട് അല്ലാതെ തന്നെ പാര്‍ട്ടി വോട്ടുകള്‍ സംഘ്പരിവാറിലേക്ക് ചോര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം നേടാനായ പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമാണെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിലെ വിലയിരുത്തലുകൾ റിപ്പോർട്ട് ചെയ്യാനുള്ള സിപിഎം മേഖലാ യോഗങ്ങൾക്ക് ഇന്ന് കണ്ണൂരിൽ തുടക്കമാകും. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലുള്ള്യ യോഗത്തിൽ താഴെത്തട്ടിൽനിന്നുള്ള നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി തിരുത്തൽ നടപടികൾ തീരുമാനിക്കും. നേരത്തെ സിപിഎം കേന്ദ്ര…
Read MoreCategory: TVM
കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം: കേസിലെ രണ്ടാം പ്രതി സുനിൽ കുമാർ പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ ആണ് പിടിയിലായത്. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാറശാലയിൽ വച്ചാണ് സുനില്‍കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായതെന്നാണ് വിവരം. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിൽ സുനിൽ കുമാറിന്റെ കാര്‍ കണ്ടെത്തിയിരുന്നു.കേസിൽ അറസ്റ്റിലായ പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാർ. പ്രതി അന്പിളി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയത് സുനിൽ കുമാർ ആണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് പോലീസും കേരളപോലീസും സംയുക്തമായാണ് സുനിൽ കുമാറിനായി തെരച്ചിൽ നടത്തിയിരുന്നത്. സുനിൽ കുമാർ കസ്റ്റഡിയിലായതോടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുവരുമെന്നാണ് പോലീസ് നിഗമനം. ദീപു കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍…
Read Moreമണ്ണന്തലയിൽ മൂന്നുവയസുകാരനു പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്; മുത്തച്ഛനെ വെറുതേവിട്ടു; പോലീസ് പറയുന്നതിങ്ങനെ…
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച ചായ വീണു പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത കുട്ടിയുടെ മുത്തച്ഛനെ പോലീസ് ഇന്നലെ വൈകുന്നേരത്തോടെ വിട്ടയച്ചു. സംഭവം നടന്ന സമയത്ത് ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവസമയം ഇദ്ദേഹം സമീപത്തെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ഇദ്ദേഹം. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാണെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. വട്ടിയൂർക്കാവ് സ്വദേശികളായ ദന്പതികളുടെ മകനാണ് പൊള്ളലേറ്റത്. 24 നായിരുന്നു സംഭവം.
Read Moreക്വാറി ഉടമയുടെ കൊലപാതകം: സുനിലിനായി തെരച്ചിൽ; കൊലപാതകത്തിന് ഉപയോഗിച്ച സർജിക്കൽ ബ്ലേഡ് വാങ്ങിയതിനെക്കുറിച്ചും അന്വേഷണം
പാറശാല: കളിയിക്കാവിളയിൽ വ്യവസായിയെ വാഹനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയിൽകണ്ടെത്തിയ സംഭവത്തിൽ പ്രതി അന്പിളി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്കിയ സുനില്‍ കുമാറിനായി തെരച്ചിൽ വ്യാപകമാക്കി പോലീസ്. സുനിൽ കുമാറിനായുള്ള തെരച്ചിലിന് കേരള പോലീസും തമിഴ്നാട് പോലീസിനെ സഹായിക്കുന്നുണ്ട്. അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്ത പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനെ കൂടി റിമാൻഡ് ചെയ്തു. പോലീസ് തെരയുന്ന സുനിലിൻറെ സുഹൃത്താണ് പ്രദീപ് ചന്ദ്രൻ . സുനിൽ ഒളിവിൽ പോകുന്നതിനു മുൻപ് ഫോണിലൂടെ അവസാനം ബന്ധപ്പെട്ടത് പ്രദീപിനെയാണ്. പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. കൊലപാതകം നടത്തിയ അമ്പിളിയുടെ സുഹൃത്താണ് സുനിലെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയിൽ മാത്രം വാങ്ങാൻ കഴിയുന്ന സർജിക്കൽ സാധനങ്ങൾ എങ്ങനെ അമ്പിളിക്ക് ലഭിച്ചുവെന്നും കൊലപാതകം നടത്താനാണെന്നു…
Read Moreഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ മാറ്റം; ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമാക്കി
തിരുവനന്തപുരം: സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ മാറ്റം. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഡ്രൈവിംഗ് സ്കൂളുകളുടെ പരിശോധനയില്‍ അവിടെ ഇന്‍സ്ട്രക്ടറുമാരുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് ഇന്‍സ്ട്രക്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ മുന്‍പ് രണ്ടുതവണ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടുപോയിരുന്നെങ്കിലും സിഐടിയു സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സിഐടിയു സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിഐടിയു നേതാക്കള്‍ ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ്…
Read Moreഅരുംകൊലയിൽ ഞെട്ടൽ മാറാതെ മലയിൻകീഴ്; ദീപുവിന്റെ സംസ്കാരം നടത്തി
കാട്ടാക്കട: മൂക്കുന്നിമലയിലെ ക്രെഷർ ഉടമ ദീപു സോമന്റെ അരുംകൊലയിൽ ഞെട്ടൽ മാറാതെ മലയിൻകീഴ്. ദു:ഖം തളം കെട്ടി നിന്ന പശ്ചാത്തലത്തിൽ ദീപുവിന്റെ സംസ്ക്കാരം മലയിൻകീഴിലെ വീട്ടുവളപ്പിൽ ഇന്ന് രാവിലെ നടന്നു മകൻ മാനസ് ദീപു അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. നാടാകെ ഇവിടെ ഒന്നിച്ചെത്തി ദീപുവിന് അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലാണ് കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.ദീപു സോമന്റെ പണം പണമിടപാട് സംബന്ധിച്ച് ചില വിഷയങ്ങൾ ഉണ്ടായതായും ചില ഗുണ്ടാസംഘങ്ങൾ ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായൂം 50 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടിരുന്നതായും ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു. ദീപു സോമൻ ജെസിബി വാങ്ങുന്നത്തിനും അടുത്ത ആഴ്ച തുറക്കാൻ ഇരിക്കുന്ന ക്രഷറിലേക്കും ലെയിത്ലേക്കും ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും വേണ്ടി കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് പോകുന്നു എന്നു പറഞ്ഞു ഇറങ്ങിയത്. തിരുവനന്തപുരം പാപ്പനംകോട് കൈമനം വിവേക് നഗറിൽ ദിലീപ്…
Read Moreമന്ത്രിമാരുടെ ഓഫീസുകളിലെ വാഹന ഉപയോഗം തോന്നുംപടി; മുഖ്യമന്ത്രിക്കു പരാതി നല്കിസാമൂഹ്യ പ്രവര്ത്തകന്
തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫീസുകളിലെ വാഹനങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഉപയോഗിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്ത്തകന് അജി .കെ മധു മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്കി. പല മന്ത്രിമാരുടേയും ഓഫീസുകളില്‍ ഓഫീസ് അസിസ്റ്റന്റുമാര്‍ വരെ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ വാഹനം ഉപയോഗിക്കുന്ന കാര്യം മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനിയന്ത്രിതമായ വാഹന ഉപയോഗം സര്‍ക്കാര്‍ ഖജനാവിന് വന്‍ തോതിലുള്ള നഷ്ടമാണ് സമ്മാനിക്കുന്നത്. മന്ത്രിമാരുടെ ഓഫീസില്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. അതും നിശ്ചിത കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കൃത്യമായി ലോഗ് ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ തോന്നുംപടിയുള്ള ഉപയോഗം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണവും പരിശോധനയും വേണമെന്ന ആവശ്യവും ശക്തമായി. സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം പിരിയുമ്പോള്‍ ആവശ്യമില്ലാതെ തോന്നുംപടിയുള്ള…
Read Moreമുതലപ്പൊഴിയിലെ അപകടം; ശാശ്വത പരിഹാരം ഒന്നരവർഷത്തിനകമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ഒന്നര വർഷത്തിനകം ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. എം. വിന്‍സന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്നും കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണൽമാറ്റി ചാലിന് ആഴം കൂട്ടുക, ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി,മ ുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ടത്. മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്.യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു. 65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി. ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നൽകി.കേന്ദ്രത്തിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.അതേസമയം മരണങ്ങളെക്കുറിച്ചുള്ള സർക്കാർ കണക്ക് തെറ്റെന്ന്…
Read Moreവർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടു മാത്രം ടൂറിസം പദ്ധതി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ട് മാത്രമേ മേഖലയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുകയുള്ളുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികൾ. അടുത്തിടെ കനത്ത മഴയിൽ ഇവിടെ വൻതോതിൽ കുന്നിടിഞ്ഞിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകളിൽ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്ഐ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreകൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തതിൽ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. പദവി നൽകാത്തത് വിവേചനമെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിച്ച വേണുഗോപാൽ കൊടിക്കുന്നിലിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് അവരുടെ മനസിന്റെ ചെറുപ്പം കൊണ്ടായിരിക്കാമെന്നും പറഞ്ഞു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്. കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു. അതേസമയം ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വക്കുകയാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ഇതേപ്പറ്റി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Read More