തിരുവനന്തപുരം: നാളെ പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യം പരിഗണിക്കുമോ എന്ന ആകാംക്ഷയിൽ കേരളം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, മുണ്ടക്കൈ – ചൂരല്‍മലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 4,500 കോടി രൂപ, കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി…
Read MoreCategory: TVM
ഉത്തേജകമരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന; 50 ജിമ്മുകളില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.ജിമ്മുകളില്നിന്നു പിടിച്ചെടുത്ത മരുന്നുകളില്‍ പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ ഉദ്യോഗസ്ഥര്‍…
Read Moreമദ്യവില വര്‍ധനവ് ദുരൂഹം: സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: മദ്യക്കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതില്‍ ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധിപ്പിച്ച മദ്യത്തിന്റെ പട്ടികയില്‍ മദ്യ നിര്‍മാണ കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി അനുമതി നല്കിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാന്‍ഡുകളും ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നാലെ മദ്യ കമ്പനികള്‍ക്കു വേണ്ടി വില വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സംശയകരമാണ്.നേരത്തെ മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തിരുന്നു. അന്നും നഷ്ടം നികത്തിയത് വില കൂട്ടിയാണ്. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയതു പോലെ ഇപ്പോഴത്തെ തീരുമാനത്തിലും സുതാര്യതയില്ല.മദ്യവില കൂട്ടിയതുകൊണ്ട് ഉപഭോഗം കുറയില്ലെന്നതാണ്…
Read Moreകഠിനംകുളം ആതിരക്കൊലക്കേസ്; വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നു തന്നെ പ്രതിയുടെ അറസ്റ്റ് കഠിനകുളം പോലീസ് രേഖപ്പെടുത്തും. ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മജിസ്ട്രേറ്റ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഠിനംകുളം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം തന്നെ എത്തിയിരുന്നു. കുറിച്ചിയിലുള്ള ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തി ആതിരയെ കൊലപ്പെടുത്തിയത്. പീന്നിട് തിരികെ ഇവിടെ എത്തി ജോലിയില്‍ തുടരുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ചശേഷം ഇവിടെ നിന്നും…
Read Moreഗവർണർ വിഎസിനെ സന്ദർശിച്ചു; “കോളജ് കാലം മുതൽ വിഎസിനെ കാണാൻ ആഗ്രഹിച്ചു’
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. വി.എസ്. മാതൃകാ ജീവിതത്തിന് ഉടമയാണെന്നും അദ്ദേഹത്തെ കാണാൻ നേരത്തെ ആഗ്രഹിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. കോളജ് കാലം മുതൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുജിസി കരട് നയമാണ് ഇപ്പോൾ പുറത്തുവന്നത്. എല്ലാവർക്കും ജനാധിപത്യപരമായി അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read Moreമണിയാർ വൈദ്യുതി പദ്ധതി ഏറ്റെടുക്കാൻ സർക്കാരിനെന്താണു തടസമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മണിയാർ വൈദ്യുതി പദ്ധതി കരാർ നീട്ടൽ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പദ്ധതി കരാർ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ സർക്കാരിന് എന്താണ് തടസമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം, പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു. ആർക്കും നഷ്ടം വരാത്ത തീരുമാനം വേണമെന്നും കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു. കരാർ നീട്ടി നൽകുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിച്ചു. കാർബോറാണ്ടം കന്പനി വൈദ്യുതി ഉത്പാദിപ്പിക്കട്ടെ, മിച്ചമുള്ള വൈദ്യുതി കെഎസ്ഇബിക്ക് നൽകട്ടെ, വിഷയം ചർച്ചയിലൂടെ പരിഹരിക്കാം. കരാർ നീട്ടണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കരാർ നീട്ടൽ തെറ്റായ നയമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കന്പനിക്ക് എന്തിനാണ് വഴിവിട്ട സഹായം ചെയ്യുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
Read Moreയുവതി കുത്തേറ്റ മരിച്ച സംഭവം: പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര (30) കൊല്ലപ്പെട്ട കേസിലാണ് കഠിനംകുളം പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ കഠിനംകുളത്തെ വീട്ടിൽ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പാർക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നു പോലീസ് കണ്ടെടുത്തു. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊല്ലം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ ആതിരയുടെ സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻമാർഗം രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളും ആതിരയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് ദിവസം മുൻപ് ഇയാൾ പെരുമാതുറയ്ക്ക് സമീപത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് വന്നിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു.…
Read Moreപി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം; കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതിയിൽ അന്വേഷണം
തിരുവനന്തപുരം: അനധികൃതമായി ഭൂമി പോക്ക് വരവ് ചെയ്ത് സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നിർദേശാനുസരണം വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലം സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് അന്വേഷണം. ആലുവയിലെ പാട്ട ഭൂമിയായ പതിനൊന്ന് ഏക്കർ പോക്ക് വരവ് ചെയ്ത് സ്വന്തം പേരിലാക്കിയെന്നാണ് അൻവറിനെതിരെയുള്ള പരാതി. വിജിലൻസ് ഡയറക്ടർക്കു ലഭിച്ച ഉത്തരവ് വിജിലൻസ് യൂണിറ്റിനു കൈമാറി. സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനു ശിപാർശ ചെയ്യുകയുംതുടർന്ന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിടുകയുമായിരുന്നു.
Read Moreതാലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ സൂചി; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ച വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും കിട്ടിയ ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു പരാതി.
Read Moreസമാധി വിവാദം: കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല; രാസപരിശോധനാ ഫലം കാത്ത് പോലീസ്
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മരണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലം കാത്ത് പോലീസ്. പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമന പ്രകാരം ഗോപന് സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. ഗോപന് സ്വാമിയുടെ ഹൃദയത്തില്‍ രണ്ടു ബ്ലോക്കുണ്ടായിരുന്നതായും ശരീരത്തില്‍ പ്രമേഹത്തിന്റെ വ്രണങ്ങളുണ്ടായിരുന്നതായും കണ്ടെത്തി.അതേസമയം, പോലീസ് ഈ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെയും തദ്ദേശീയരുടെയും മൊഴിയിലെ സൂചനകൾ പോലീസ് കൃത്യമായി പരിശോധിക്കും. മൃതദേഹത്തിലെ ആന്തരികാവയവങ്ങളിലെ രാസപരിശോധനാഫലം പുറത്തു വന്നാലേ തുടര്‍നടപടികള്‍ സംബന്ധിച്ച് പോലീസ് തീരുമാനം കൈക്കൊള്ളുകയുള്ളൂ. രാസപരിശോധനയിലൂടെ മരണകാരണവും അറിയാനാകും. നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ കേസുകളിലെ രാസപരിശോധനാഫലം പുറത്തു വരാന്‍ ബാക്കിയുണ്ടെന്ന സ്ഥിതിയാണ്. എന്നാല്‍ ഗോപന് സ്വാമിയുടെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം രാസപരിശോധനാഫലം ലഭ്യമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്‍പതിന് രാവിലെ പതിനൊന്നരയോടെ ഗോപന്…
Read More