തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കർ പദവി നൽകാത്തതിൽ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. പദവി നൽകാത്തത് വിവേചനമെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിച്ച വേണുഗോപാൽ കൊടിക്കുന്നിലിന് പ്രോടെം സ്പീക്കർ പദവി നൽകാത്തത് അവരുടെ മനസിന്റെ ചെറുപ്പം കൊണ്ടായിരിക്കാമെന്നും പറഞ്ഞു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്. കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു. അതേസമയം ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വക്കുകയാണെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ഇതേപ്പറ്റി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Read MoreCategory: TVM
ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കണം; ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു: നിയുക്ത മന്ത്രി ഒ.ആർ. കേളു
തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ നിരന്തരമായി ശ്രമിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആർ. കേളു. സർക്കാർ പദ്ധതികൾ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തും. ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യം. പഞ്ചായത്ത് അംഗം ആയത് മുതൽ ഇതാണ് ശീലം. ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നിൽ വയനാട്ടിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല- ഒ.ആർ.കേളു മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവർ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും വകുപ്പ് തന്നിരുന്നെങ്കിൽ താൻ തന്നെ…
Read Moreപഴഞ്ചൻ ബസുകൾ വഴിമാറട്ടെ… കെഎസ്ആർടിസി 220 ബസുകൾ വാങ്ങുന്നു: ടെൻഡർ നടപടി തുടങ്ങി
ചാത്തന്നൂർ: കെഎസ്ആർടിസി 220 പുതിയ ബസുകൾ വാങ്ങുന്നു ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ഫുൾ ബോഡിയോട് കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾ ആണ് വാങ്ങുന്നത്. 4 സിലിണ്ടർ ഡീസൽ ബസുകൾ ബി എസ് VI സിരിസി ൽ പെട്ടതായിരിക്കണം. മൂന്ന് വർഷമോ അല്ലെങ്കിൽ 4 ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ വാങ്ങുന്നത്. 1000 പുതിയ ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയിൽ 220 ബസുകൾ വാങ്ങുന്നത്. 2016 നുശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തുന്നത്. നിലവിൽ കെ എസ് ആർ ടി സിയ്ക്കുള്ള ബസുകളെല്ലാം പഴഞ്ചൻ ബസുകളാണ്. പലതും 15 വർഷമോ അതിലധികമോ പഴക്കമുള്ളതും റോഡ് സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതുമാണ്. കെഎസ്ആർടിസിയുടെ കട…
Read Moreപാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയുന്നവർ ഒറ്റുകാർ; മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ഇടതുമുന്നണിക്കുണ്ടായ പരാജയത്തിൽ സിപിഎമ്മിനെ മാത്രം കുറ്റം പറയുന്നില്ല. എല്ലാവര്ക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്. കമ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെ വരുന്ന ആരോപണങ്ങള്‍ ജനം പുച്ഛിച്ഛ് തള്ളിയിരുന്ന കാലത്തിൽ നിന്ന് എങ്ങനെ മാറ്റം വന്നുവെന്ന് പരിശോധിക്കണം. കമ്യൂണിസ്റ്റ് ഭരണാധികാരികളെക്കുറിച്ച് എന്തും പറയാമെന്ന നില എങ്ങനെ വന്നു. പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയുന്നവർ ഒറ്റുകാരാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
Read Moreഎരഞ്ഞോളി ബോംബ് സ്ഫോടനം; കർശന നടപടിയെന്ന് മുഖ്യമന്ത്രി; പാർട്ടി ചിഹ്നം പോയാൽ ‘ബോംബ്’ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറിയെന്നു കോൺഗ്രസ്
തിരുവനന്തപുരം: എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തില്‍ വൃദ്ധൻ മരിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പ്രതിപക്ഷം. സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ഊര്‍ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗ്രൂപ്പ് പോരിന് വരെ സിപിഎം ബോംബ് ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം ആയുധം താഴെ വയ്ക്കാൻ തയാറാകണം. ബോംബ് നിർമ്മാണം എന്ന്…
Read Moreട്യൂഷനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഐ നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം: ട്യൂഷനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവ് പിടിയില്‍. സിപിഐ കള്ളിക്കാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രന് ആണ് പിടിയിലായത്. സ്വകാര്യ ട്യൂഷന് സെന്ററിലെ അധ്യാപകന് കൂടിയാണ് രാജേന്ദ്രന്. രാജേന്ദ്രന്റെ വീട്ടില്‍ ട്യൂഷന് എത്തിയ കുട്ടിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു വിദ്യാർഥിനിയ്ക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗിക അതിക്രമം. ഇയാളുടെ വീട്ടില്‍ സ്പെഷല്‍ ട്യൂഷനെത്തിയ വിദ്യാർഥിനിയെ രാജേന്ദ്രന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോട് ഇക്കാര്യം പറയുകയും വീട്ടുകാരും കുട്ടിയും പരാതി നല്‍കുകയുമായിരുന്നു.
Read Moreശ്രേയാംസ് കുമാറിനെ സിപിഎംവഞ്ചിച്ചു: മുന്നണി മര്യാദയുടെ ലംഘനമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എഴുപതുകളിൽ ഇടതുമുന്നണി കൺവീനറായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ ദ്രോഹിച്ച സിപിഎം അദ്ദേഹത്തിന്റെ മകൻ എം.വി ശ്രേയാംസ് കുമാറിനെയും രാഷ്ട്രീയ ജനതാദളിനെയും ക്രൂരമായി വഞ്ചിച്ചിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്.രാഷ്ട്രീയ ജനതാദളിന് മന്ത്രി സ്ഥാനമോ, ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ എൽഡിഎഫ് നൽകാത്തത് മുന്നണി മര്യാദയുടെ ലംഘനമാണ്. 2009 ൽ നിലവിലുണ്ടായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ലോക്സഭാ സീറ്റ് പിടിച്ചെടുത്തതും ജനതാദളിനെ എൽഡിഎഫിൽനിന്നു പുകച്ചു പുറത്താക്കിയതും സിപിഎം ആണ്. കോൺഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് ത്യജിച്ചാണ് വീരേന്ദ്രകുമാറിന് നൽകിയത്. പിന്നീട് സിപിഎം നേതാക്കൾ കാലുപിടിച്ചാണ് വീരേന്ദ്രകുമാറിനെയും പാർട്ടിയെയും എൽഡിഎഫിലേക്ക് ആനയിച്ചത്. വീരേന്ദ്രകുമാറിന്റെ മരണശേഷം ബാക്കിവന്ന ചുരുങ്ങിയ കാലാവധിയിൽ ശ്രേയാംസ് കുമാർ രാജ്യസഭാംഗമായെങ്കിലും, പിന്നീട് രണ്ടു തവണ ഒഴിവുവന്നപ്പോഴും അവഗണിക്കുകയാണുണ്ടായത്. എൽഡിഎഫ് മന്ത്രിസഭയിൽ എല്ലാ ഘടകകക്ഷികൾക്കും മന്ത്രി സ്ഥാനം നൽകിയപ്പോൾ രാഷ്ട്രീയ ജനതാദളിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കി. നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായ കുമാരസ്വാമിയുടെ…
Read Moreവാഹനത്തിന് പിഴ; വ്യാജ സന്ദേശത്തിനെതിരേ മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: മോട്ടോർ വഹന വകുപ്പിന്റെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വാട്സാപ്പിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സാപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക- കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന…
Read Moreസിദ്ധാർഥന്റെ മരണം: അന്വേഷണത്തിൽ സർക്കാരിനു വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ സർക്കാരിനു വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാർഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. അവർക്കെതിരേ നടപടി സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിനെ നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreകോൺഗ്രസ് നേതാക്കൾ അഹങ്കരിക്കരുത്: “എല്ലാ നേതാക്കളും താഴേതട്ടിലേക്ക് ഇനിയും ഇറങ്ങണമെന്ന്’ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഭിമാനകരമായ വിജയത്തിൽ കോൺഗ്രസ് നേതാക്കൾ അഹങ്കരിക്കുകയോ സമചിത്തത കൈവിടുകയോ ചെയ്യരുതെന്ന് ചെറിയാൻ ഫിലിപ്പ്. രാഹുൽ ഗാന്ധി തരംഗവും ഭരണ വിരുദ്ധ വികാരവും കൊണ്ടാണ് ബൂത്ത് കമ്മറ്റി ഇല്ലാത്തിടങ്ങളിൽ പോലും കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. “എന്റെ ബൂത്ത്, എന്റെ അഭിമാനം’ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യവുമായി എല്ലാ നേതാക്കളും താഴേതട്ടിലേക്ക് ഇനിയും ഇറങ്ങിയാൽ മാത്രമേ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരിഹരിക്കാനാവൂ. പുതുരക്തപ്രവാഹം ഉണ്ടാകണമെങ്കിൽ കെ എസ് യു , യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നീ സംഘടനകളെ ശക്തിപ്പെടുത്തണം. സംസ്ഥാന തലം മുതൽ ബൂത്ത് തലം വരെ കഠിനാധ്വാനപരമായ ജനകീയ പ്രവർത്തനങ്ങളിലൂടെ മാത്രമേ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാൻ കഴിയൂ എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read More