തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അണികൾ സമൂഹ മാധ്യമങ്ങളിലുയർത്തുന്ന കടുത്ത വിമർശനങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സർക്കാരിനെതിരേ പോസ്റ്റിടുന്നവർ പാർട്ടി സഖാക്കളല്ലെന്നും മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിടുന്നവർ മാർക്സിസ്റ്റ് വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുള്ളിൽ ആർക്കും ആരെയും ഭയമില്ലെന്നും വിമർശിക്കാൻ ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഎംഎസിനെയും വിഎസ് അച്യുതാനന്ദനെയും വരെ പാർട്ടിയിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും അതുണ്ട്, വിമർശിക്കേണ്ട കാര്യങ്ങളിൽ ശക്തമായ വിമർശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ് ആണെന്നും തൃശൂരിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടായെന്നും ജയരാജൻ പറഞ്ഞു. കെ. മുരളീധരന് ലഭിക്കേണ്ട ഒരു ലക്ഷം വോട്ട് സുരേഷ് ഗോപിക്ക് പോയി. എന്നാൽ എൽഡിഎഫിന്റെ വോട്ടിൽ കുറവ് സംഭവിച്ചിട്ടില്ല. പ്രകാശ് ജാവദേക്കറെ കണ്ടു എന്ന തെരഞ്ഞെടുപ്പ് ദിവസത്തെ തന്റെ വെളിപ്പെടുത്തൽ…
Read MoreCategory: TVM
ഉഭയകക്ഷി ചർച്ച തുടങ്ങുന്നതിന് മുൻപേ… ഇടതുമുന്നണിക്ക് കീറാമുട്ടിയായി രാജ്യസഭ സീറ്റ് വിഭജനം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ രാജ്യസഭ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. ഇടതുമുന്നണി ഉഭയകക്ഷി ചർച്ച തുടങ്ങുന്നതിന് മുൻപേ തന്നെ സീറ്റിന് വേണ്ടി അവകാശവാദമുന്നയിച്ച് സിപിഐയും കേരളാ കോണ്‍ഗ്രസ് എമ്മും ആർജെഡിയും എൻസിപിയും രംഗത്ത് വന്നതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. രാജ്യസഭ അംഗങ്ങളായിരുന്ന എളമരം കരിം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധി കഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെ പരിഗണിക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് രണ്ട് പേരെ മാത്രമെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത് അയയ്ക്കാൻ സാധിക്കുകയുള്ളു. സാധാരണ രാജ്യസഭ സീറ്റ് സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കുകയാണ് പതിവ്. രാജ്യസഭ സീറ്റ് വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സീറ്റ് തങ്ങൾക്ക് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം ലോക്സഭ…
Read Moreഉപതെരഞ്ഞെടുപ്പ് ചർച്ചകൾ കോൺഗ്രസിൽ സജീവം; വയനാട്ടിൽ കെ. മുരളീധരൻ? പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനും ചേലക്കരയിൽ രമ്യ ഹരിദാസിനും സാധ്യത
തിരുവനന്തപുരം,കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ സീറ്റ് ഒഴിയുമെന്ന സൂചന ശക്തമായിരിക്കെ ഇവിടെ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലാണു പ്രധാന ചർച്ച. റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാഹുലിനു പകരം പ്രിയങ്കാ ഗാന്ധിയുടെ പേരാണ് ആദ്യം ഉയർന്നതെങ്കിലും അവർ മത്സരിക്കാന്‍ തയാറാവുമോ എന്നതിൽ വ്യക്തതയില്ല.എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട കെ. മുരളീധരന്റെ പേരാണ് ഇപ്പോൾ വയനാടുമായി ബന്ധപ്പെട്ട് സജീവമായി ഉയർന്നു വരുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി ചാവേറായി നിന്ന മുരളീധരന് തൃശൂരില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനും മുരളീധരനും ഏറെ നിരാശയാണ് സമ്മാനിച്ചത്. തത്കാലം പൊതുരംഗത്തു നിന്നുതന്നെ വിട്ടു നില്ക്കാന് തീരുമാനിച്ചതായും മുരളീധരന് പ്രഖ്യാപനം നടത്തിയിരുന്നു. പിണക്കത്തിലായ മുരളീധരന് വയനാട് അല്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക…
Read More2026ൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പശ്ചിമ ബംഗാൾ ആവർത്തിക്കുമെന്ന് കെപിസിസി. മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നിയമസഭയിൽ 99 മണ്ഡലങ്ങളിൽ ജയിച്ച എൽഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 നിയമസഭാ മണ്ഡലങ്ങളിൽ മാത്രം മുന്നിലെത്തിയത് ബംഗാളിലെ പോലെ കേരളത്തിലും സിപിഎമ്മിന്റെ വേരറ്റുവെന്നതിന്റെ സൂചനയാണ്. സ്വന്തം മണ്ഡലങ്ങളിൽ പിന്നിലായ 18 മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമ്മിക അവകാശമില്ല.ബംഗാളിൽ 34 വർഷത്തെ തുടർ ഭരണത്തിൽ സംഭവിച്ചതു പോലെ കേരളത്തിൽ 10 വർഷത്തെ തുടർ ഭരണത്തോടെ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടും. കേരളത്തിൽ പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാകും.രാഹുൽ ഗാന്ധിയുടെ ഫോട്ടോ വെച്ചാണ് സിപിഎമ്മിന്റെ നാലു സീറ്റിൽമൂന്നിടത്തും ജയിച്ചത്. രാഹുൽ ഗാന്ധിയെ പരസ്യമായി നിന്ദിച്ച സിപിഎമ്മിന് കേരളത്തിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു
Read Moreജനങ്ങുടെ വിലയിരുത്തലുകൾക്ക് പ്രാധാന്യമുണ്ട്; പാഠങ്ങള്‍ വിനയത്തോടെ ഉള്‍ക്കൊള്ളുമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ജനവിധിയുടെ പാഠങ്ങള്‍ വിനയത്തോടെ ഉള്‍ക്കൊള്ളുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തിന്റെ യജമാനന്മാര് ജനങ്ങളാണ്. അവരുടെ വിലയിരുത്തലുകള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇടതുപക്ഷത്തിന് അറിയാം. തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച് പോരായ്മകള്‍ തിരുത്തി മുന്നോട്ടു പോകുകയും ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ ആയി എന്നുള്ളതും, ഫാസിസ്റ്റ് രാഷ്ട്രീയം കൈയാളുന്ന ബിജെപിയുടെ വോട്ടു ശതമാനം ഗണ്യമായി വര്‍ധിച്ചു വെന്നതും നിസാരമായി കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Read More20 സീറ്റിലും ജയിക്കുമെന്ന് ഉറപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; സുരേഷ് ഗോപിക്ക് അഭിനയമാണു നല്ലതെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനങ്ങൾ യുഡിഎഫിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നതെന്നും എൽഡിഎഫിന്റെ അവകാശവാദങ്ങൾ വിജയിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല: ഇ.പി. ജയരാജൻതിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. സുരേഷ് ഗോപിക്ക് സിനിമ അഭിനയമാണു നല്ലത്. ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ സിപിഎമ്മിനെതിരേയുള്ള അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreവോട്ടെണ്ണൽ: വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണിയശേഷം അന്തിമപ്രഖ്യാപനം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. നാളെയാണ് വോട്ടെണ്ണുക. നാളെ രാവിലെ എട്ടിന് ആദ്യം എണ്ണി തുടങ്ങുന്നത് തപാൽ ബാലറ്റുകളാണ്. തപാൽ വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ കൂടി എണ്ണിത്തീര്ത്തശേഷമാവും അന്തിമ ഫലപ്രഖ്യാപനം. കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനം. കൗണ്ടിംഗ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നന്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിംഗ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകനൊഴികെയുള്ളവർക്ക് മൊബൈൽ ഫോണ്‍ ഉപയോഗിക്കാനാകില്ല. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ട് എണ്ണാൻ ഓരോ ഹാൾ ഉണ്ടാകും. ഓരോ ഹാളിലും പരമാവധി 14 മേശകളുണ്ട്. ഓരോ…
Read Moreസ്വിമ്മിംഗ് പൂൾ വീട്ടിൽ മതി, കാറിൽ വേണ്ട: സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: യൂട്യൂബര്‍ സഞ്ജു കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കിയ സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. യൂട്യൂബറുടെ മുന്‍ വീഡിയോകള്‍ പരിശോധിക്കുമെന്നും വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പണമുള്ളവന് കാറില്‍ സ്വിമ്മിംഗ് പൂള് പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിംഗ് പൂള് പണിയണം. ഭ്രാന്തന്മാര് സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിക്കേണ്ടെന്നും പഴയ കാലമല്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. യൂട്യൂബര്‍ സഞ്ജു ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിംഗ് പൂള് ഉണ്ടാക്കി യാത്ര ചെയ്തതാണ് വിവാദമായത്. കാര്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന് റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനുമെതിരേ നടപടി സ്വകരിച്ചിരുന്നു. കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.
Read Moreഅങ്ങനെ ഒന്നും നടന്നിട്ടില്ല; മൃഗബലി ആരോപണം നിഷേധിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം:കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് മനസിലാക്കിയതെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഡി.കെ. ശിവകുമാറിന്റെ ആരോപണം അന്വേഷിച്ചെന്നും ഇതുസംബന്ധിച്ച് രാജരാജേശ്വര ക്ഷേത്രം ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കിട്ടിയതെന്നും എന്തുകൊണ്ടാണ് ശിവകുമാർ അത് പറഞ്ഞതെന്ന് പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വേറെ എവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.അതേസമയം തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്നു പറഞ്ഞിട്ടില്ലെന്ന് ഡി.കെ. ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 15…
Read Moreമുന്നറിയിപ്പുമായി പോലീസ് “വീട്ടിലിരുന്ന് സന്പാദിക്കുന്നത് പൊല്ലാപ്പാകരുത്’
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ മിക്കതും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോടു ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. മൊബൈല്‍ ഫോണിലേക്കു സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്കുമെന്നു പറയുകയും അതനുസരിച്ച് പണം നല്‍കുകയും ചെയ്യുന്നു. പറഞ്ഞ പണം യഥാസമയം കിട്ടിയതില്‍ ആകൃഷ്ടനായ ഇര കൂടുതല്‍ പണം മുടക്കാന്‍ തയാറാകുന്നു. ഇര വലയില്‍ വീണെന്ന് മനസിലാക്കുന്ന തട്ടിപ്പുകാര്‍, ടാസ്കില് തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുന്നു. ടാസ്ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളില്‍ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍…
Read More