തിരുവനന്തപുരം: ആറ്റിങ്കൽ ഇരട്ടകൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. 2014 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് നാല് വയസ് പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. മകൾ സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയെയും(57) കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇവരെ ശിക്ഷിച്ചത്. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാൻ നിനോ മാത്യുവായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിനോ മാത്യുവിന് അനുശാന്തി ഫോണിലൂടെ…
Read MoreCategory: TVM
ഇടതു സർക്കാർ അബ്കാരികളുടെ കൈയിൽക്കിടന്ന് കളിക്കുകയാണെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അബ്കാരികളുടെ കൈയിൽക്കിടന്ന് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഐടി പാർക്കുകളിലെ മദ്യശാലകളുടെ കാര്യത്തിൽ പ്രതിപക്ഷം വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് സർക്കാർ മറച്ചുവച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുടമകൾ മദ്യനയത്തിൽ ഇളവ് നൽകുന്നതിന് സർക്കാരിന് നൽകാനായി പണപ്പിരിവ് നടത്തുന്ന ശബ്ദരേഖ പുറത്തുവന്ന സാഹചര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം പ്രതിപക്ഷ നേതാവ് ഇന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreതിരക്കേറിയ പാതയിലൂടെ ജീവനുമായി ചീറിപ്പായുന്നൊരു അച്ചൻ; സമര്‍പ്പിത ജീവിതം എന്തെന്ന് കര്‍മം കൊണ്ട് അടയാളപ്പെടുത്തുന്ന പുരോഹിതന്
മെഡിക്കല്‍കോളജ്: തലസ്ഥാന നഗരിയിലെ തിരക്കേറിയ പാതയിലൂടെ ജീവനും കൊണ്ട് ചീറിപ്പായുന്ന ആംബുലന്‍സുകളില്‍ ഒന്നിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു ളോഹയിട്ട മനുഷ്യനെ കണ്ടാല്‍ ആരും ഞെട്ടണ്ട. അത് ഫാ.ജോസഫ് ചക്കാലക്കുടിയില്‍ ആണ്. കാഞ്ഞിരംപാറ ബെന്‍സിജര്‍ ഹോമിന്റെ ഡയറക്ടര്‍. നാല് മാസ്റ്റര്‍ ബിരുദവും ഇംഗ്ലീഷില്‍ ഡോക്ടറേറ്റുമുണ്ട്. ഇടുക്കി അണക്കര സ്വദേശിയായ ജോസഫ് അച്ചന്. പക്ഷേ, അടിസ്ഥാന യോഗ്യത മനുഷ്യസ്നേഹമെന്ന് അച്ചന് അടിവരയിട്ട് പറയുന്നു. സമര്‍പ്പിത ജീവിതം എന്തെന്ന് കര്‍മം കൊണ്ട് അടയാളപ്പെടുത്തുന്ന പുരോഹിതന്. തിരുവനന്തപുരം ആര്‍സിസിയില്‍ എത്തുന്ന രോഗികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കാനാണ് 2019-ല്‍ ബെന്‍സിജര്‍ ഹോം ആരംഭിക്കുന്നത്. പ്രതിമാസം ആയിരത്തിലേറെ രോഗികളാണ് ഇവിടെ അഭയം തേടിയെത്തുന്നത്. ഇവിടെ നിന്ന് ആര്‍സിസിയിലേക്കുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം ദിവസേന പോയിവരാനുള്ള രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സ്ഥാപനത്തിനുവേണ്ടി ആംബുലന്‍സ് വാങ്ങിയത്.ഡ്രൈവറുടെ ശമ്പളം ബാധ്യതയായി വന്നപ്പോള്‍ സാരഥ്യം ജോസഫ് അച്ചന് ഏറ്റെടുത്തു. ഹോമിലെത്തുന്ന…
Read Moreയുവാവിന്റെ ദുസ്വഭാവം ഭാര്യയോട് പറഞ്ഞതിലെ വൈരാഗ്യം; അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചവർ അറസ്റ്റിൽ
കാട്ടാക്കട : അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. മലയിൻകീഴ് മേപ്പൂക്കട കോളച്ചിറ മേലെ പുത്തൻവീട്ടിൽ സജീവിനെയും അമ്മയെയും വീടുകയറി ആക്രമിച്ച കേസിലാണ് സഹോദരങ്ങളായ പ്രതികൾ പിടിയിലായത്. മലയിൻകീഴ് മേപ്പൂക്കട തേജസ് ഭവനിൽ മനോജ്, മലയിൻകീഴ് പൂക്കട പോളച്ചിറ സീനായി ഭവനിൽ മുരുകൻ എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ മലയിൻകീഴ് മേപ്പൂക്കട കണ്ണൻകോട് തേജസ് ഭവനിൽ മനോജ് എന്ന് വിളിക്കുന്ന മണികണ്ഠൻ രാത്രി കാലങ്ങളിൽ സ്ഥിരമായി പരിസരപ്രദേശങ്ങളിലെ വീടുകളുടെ വാതിലിൽ മുട്ടുന്ന വിവരം മനോജിന്റെ ഭാര്യയെ അറിയിച്ചതിലുള്ള വിരോധ നിമിത്തമാണ് മനോജും സഹോദരൻ മുരുകനും സജീവിനെയും അമ്മയെയും മർദിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം മുണ്ടുകോണം എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കാൻ പോയി മടങ്ങി വരികയായിരുന്ന സജീവിനെ ഞായറാഴ്ച വൈകുന്നേരം നാലര മണിയോടുകൂടി പൂങ്കോട് ഭജനമടത്തിലേക്ക് പോകുന്ന വഴിയിൽ…
Read Moreമായാമുരളിയുടെ കൊലപാതകം; പ്രതി എന്നു സംശയിക്കുന്ന പേരൂർക്കട സ്വദേശി പ്രതി പിടിയിൽ
കാട്ടാക്കട : കാട്ടാക്കടയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ മരണപ്പെട്ട യുവതിയുടെ പങ്കാളി കൂടിയായ പ്രതി എന്നു സംശയിക്കുന്ന പേരൂർക്കട സ്വദേശി രഞ്്ജിത്ത് തമിഴ്നാട്ടിൽ പിടിയിലായി. കാട്ടാക്കട ഡിവൈഎസ് പിയുടെ നേത്യത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച ഷാഡോ സംഘമാണ് ഇയാളെ കമ്പം തേനി ഭാഗത്തു നിന്നും കഴിഞ്ഞദിവസം പിടികൂടിയത്. കമ്പം തേനി ഭാഗത്ത് ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഷാഡോ ടീം ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിന്റെ കാരണം ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകൂ എന്നും ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും കാട്ടാക്കട ഡിവൈഎസ്പി ജയകുമാർ അറിയിച്ചു. ഇയാളെപേരൂർക്കട സ്വദേശി മായ മുരളിയെയാണ് മേയ് ഒന്‍പതിന് ഇവർ താമസിക്കുന്ന കാട്ടാക്കട മുതിയാവിള വാടക വീടിനോട് ചേർന്ന റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയുടെ കൂടെ താമസിച്ചിരുന്ന രഞ്ജിത്തിനെ സംഭവ…
Read Moreചില്ലറചോദിച്ചെത്തി കടയുടമയായ സ്ത്രീയെ കടന്നുപിടിച്ചു; ഓടിരക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി
കാട്ടാക്കട : കടയ്ക്കുള്ളിൽ കയറി കടയുടമയായ സ്ത്രീയെ കടന്നുപിടിച്ചു. യുവാവിനെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മലയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി അഖിൽ ( 26 ) നെയാണ് പിടികൂടിയത്. അഖിൽ ഈ സ്ത്രീ നടത്തുന്ന കടയിൽ എത്തി ചില്ലറ ചോദിച്ചു. കടയിൽ ഈ സമയം ആരുമില്ലായിരുന്നു. സംശയം തോന്നിയ കടയുടമ ചില്ലറ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് അഖിൽ കടയുടമയെ കടന്നു പിടിക്കുകയും ചുമരിലേക്ക് ചേർത്തു നിറുത്തുകയും ചെയ്തു. ഇതിനിടയ്ക്ക് ഇവർ നിലവിളിച്ചു. ഇതോടെ അഖിൽ കടയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് കടയുടമ സമീപത്തെ കടകളിലും നാട്ടുകാരോടും വിവരം പറഞ്ഞു. തുടർന്നാണ് അഖിലിനെ ഓടിച്ചിട്ട് പിടിച്ച് കാട്ടാക്കട പോലീസിൽ ഏൽപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കടയുടെ 500 മീറ്റർ മാറി ഇയാളുടെ ബൈക്കും കണ്ടെത്തി. കടയിൽ ആരുമില്ലെന്ന്…
Read Moreമന്ത്രിയുടെ വിശ്വസ്തന്റെ ഓഫീസ് സമയത്തെ ആഘോഷം; ഒടുവിൽ കമ്മീഷണർ തടഞ്ഞു
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഓഫീസ് സമയത്ത് മന്ത്രിയുടെ വിശ്വസ്തൻ സംഘടിപ്പിച്ച യാത്രയയപ്പ് ആഘോഷം കമ്മീഷണർ ഇടപെട്ടു തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30 മുതൽ കലാവിരുന്നും ഉച്ചഭക്ഷണവും ഒരുക്കി വിരമിക്കൽ ആഘോഷം പ്രഖ്യാപിച്ച ഉന്നത ഉദ്യോഗസ്ഥന്റെ നീക്കമാണ് വിവാദമാകാൻ സാധ്യതയുണ്ടെന്നു കണ്ടു ഭക്ഷ്യ സുരക്ഷ കമ്മീഷണർ അഫ്സാന പർവീണ്‍ തടഞ്ഞത്. വിരമിക്കൽ ആഘോഷം വർണാഭമാക്കാൻ തലസ്ഥാനത്തെ മുന്തിയ ഹോട്ടലിൽ ഭക്ഷണവും ക്രമീകരിച്ചിരുന്നു. വിരമിക്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പിലെ വിവിധ ജില്ലകളിൽ നിന്നു പോലും ജീവനക്കാർ എത്തിയിരുന്നു. ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ കോണ്‍ഫറൻസ് ഹാളിലായിരുന്നു ആഘോഷം പ്രഖ്യാപിച്ചത്. ഓഫിസ് സമയമായിട്ടും ആഘോഷത്തിന് കമ്മീഷണർ ആദ്യം പച്ചക്കൊടി കാട്ടിയത് മന്ത്രിയുടെ വിശ്വസ്തനെ പിണക്കിയാൽ കസേര തെറിക്കുമെന്ന പേടിയിലായിരുന്നു. വാട്സ് അപ്പ് വഴി സ്വന്തം ചിത്രം സഹിതം പോസ്റ്റർ അടിച്ചായിരുന്നു…
Read Moreഗുണ്ടാ-ലഹരി മാഫിയ വിളയാട്ടം; ഓപ്പറേഷൻ ആഗ്, ഡി ഹണ്ട്: 81 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഗുണ്ടകളെയും ലഹരിമരുന്ന് വിൽപ്പന മാഫിയകളെയും പിടികൂടാനായി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ആഗിലും ഓപ്പറേഷൻ ഡി ഹണ്ടിലും 81 പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ കഴക്കൂട്ടം, തുന്പ, ശ്രീകാര്യം, വട്ടിയൂർക്കാവ്, പൂജപ്പുര, വലിയതുറ, വഞ്ചിയൂർ , മണക്കാട് ഉൾപ്പെടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 81 പേർ പിടിയിലായത്. അക്രമസംഭവങ്ങളിൽ പ്രതികളാകുന്നവരെ പ്രത്യേകം നിരീക്ഷിച്ച് കരുതൽ അറസ്റ്റ് ചെയ്തു. നാല് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ കൈവശം വച്ചതിനു രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കന്റോണ്‍മെന്റ്, ഫോർട്ട്, ശംഖുമുഖം, കഴക്കൂട്ടം എന്നീ സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് കമ്മീഷണർമാരുടെ മേൽനോട്ടത്തിലായിരുന്നു ഗുണ്ടകളുടെ വീടുകളും ഒളിത്താവളങ്ങളും കണ്ടെത്തി പോലീസിന്റെ നടപടി . സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന. ഗുണ്ടകളെയും ലഹരിമാഫിയയെയും കർശനമായി നേരിടുമെന്നും അമർച്ച ചെയ്യുമെന്നും കമ്മീഷണർ…
Read Moreഈമാസം കൂട്ട വിരമിക്കൽ; കണ്ടെത്തേണ്ടത് 9,000 കോടി രൂപ; ക്ഷേമപെന്ഷന് മുടങ്ങിയിട്ട് ആറുമാസം
തിരുവനന്തപുരം: ഈ മാസം 16000 ത്തോളം ജീവനക്കാർ സര്‍ക്കാര്‍ സര്‍വീസിൽനിന്ന് വിരമിക്കുന്പോൾ ആനുകൂല്യങ്ങൾ തീര്‍ത്ത് കൊടുക്കാൻ ധനവകുപ്പ് കണ്ടെത്തേണ്ടത് ഏകദേശം 9000കോടി രൂപ. ഈ സാഹചര്യത്തിൽ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാൻ പണം കണ്ടെത്തണം. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമപെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തെ ക്ഷേമപെന്ഷൻ കുടിശികയാണ്. ഈ പ്രതിസന്ധിക്കിടെയിലാണ് ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കൽ. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇത് സ്ഥിരീകരിക്കുന്നില്ല. പെൻഷൻ പ്രായം കൂട്ടുന്നത് സംബന്ധിച്ച നയപരമായ തീരുമാനം ആദ്യം ഇടതുമുന്നണി എടുക്കണം. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ചകളുണ്ടാകാൻ സാധ്യതയുണ്ട്.
Read Moreതലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം; പിടിയിലായത് 25 വയസിൽ താഴെപ്രായമുള്ളവർ
വെള്ളറട: അമ്പൂരിയില്‍ ഇന്നലെ ഗുണ്ടാ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ രണ്ട്പേര് പോലീസ് പിടിയിലായി. കുളനപാറ പള്ളിയെട് വീട്ടില്‍ അഖില്‍ലാൽ (22), കണ്ണന്നൂര്‍ ആശാഭവനില്‍ അബിൻ(19) എന്നിവർ ആണ് പിടിയിലായത്. കളിയക്കാവിളയിലെ ഒളിസങ്കേതത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മലയിൻകീഴ് സ്വദേശി അബിന്‍ ഒളിവിലാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ അന്പൂരി കണ്ണന്നൂരിൽ നടന്ന ആക്രമണത്തിൽ വീടും വാഹനങ്ങളും തകര്‍ക്കുകയും അഞ്ചുപേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു. നാലു പേര് ഉള്‍പ്പെടുന്ന സംഘമാണ് വാളും കത്തിയുമായി അക്രമം നടത്തിയത്. രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെളളറട കോട്ടയം വിള സ്വദേശി സരിതയെയും ഭര്‍ത്താവ് രതീഷിനെയും ആദ്യം സംഘം അക്രമിച്ചു. സരിതയുടെ തലമുടി ചുറ്റിപ്പിടിച്ച് മര്‍ദ്ദിച്ചു. രതീഷിനെ മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വരികയായിരുന്ന കണ്‍സ്യൂമര്‍ ഫെഡിലെ സഹപ്രവത്തകനായ ബിജിലാല്‍ അക്രമകാരികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. അയാളെയും അക്രമികള്‍ മര്‍ദ്ദിച്ചു. വെള്ളറടയില്‍…
Read More