വെള്ളറട: ലഹരി മാഫിയ നടത്തിയ വ്യാപക ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും തകർത്തു. കണ്ണന്നൂരില്‍ യുപി സ്കൂളിന് സമീപത്ത് ഇന്നലെ രാത്രിയാണ് കഞ്ചാവ് മാഫിയുടെ അഴിഞ്ഞാട്ടം നടന്നത്. അക്രമി സംഘം കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടുകയായിരുന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മൂന്നു ബൈക്കുകള്‍ കവര്‍ന്നു. അക്രമികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രി എട്ടിന് തുടങ്ങിയ ആക്രമണം രാത്രി 12 വരെ നീണ്ടു. കണ്ണന്നൂര്‍ ഹെവന്‍ ക്വാര്‍ട്ടേഴ്സില്‍ ജയകുമാറിന്റെ വീടിനു മുന്നിലിരുന്ന സ്കൂട്ടർ അക്രമികൾ തകര്‍ത്തു. വീടിന്റെ കതകും ജനല്‍ പാളികളും തകര്‍ത്തു. അതുവഴി പോവുകയായിരുന്ന പാസ്റ്റര്‍ അരുണിനെ വെട്ടിപ്പരിക്കേല്പിച്ചു. അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പൂരി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിത, ഭര്‍ത്താവ് രതീഷ് എന്നിവരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന്നൂര്‍ റോഡ് വഴി രാത്രിയില്‍ പോയ കാല്‍നട യാത്രക്കാരെ അടക്കം കണ്ണില്‍…
Read MoreCategory: TVM
ഡ്രൈവർ-മേയർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താതെ പോലീസ്; ചോദ്യം ചെയ്യലിൽ തുമ്പുകിട്ടിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിലെ മെമ്മറി കാർഡ് കണ്ടെത്താതെ ഇരുട്ടിൽതപ്പി പോലീസ്. ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തെങ്കിലും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ചോദ്യം ചെയ്യലിന് വീണ്ടും വിളിക്കുന്പോൾ ഹാജരാകണമെന്ന ഉപാധിയോടെ ഇന്നലെ രാത്രിയിലാണ് മൂന്ന് പേരെയും വിട്ടയച്ചത്. കണ്ടക്ടർ സുബിനും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവും പറഞ്ഞ കാര്യങ്ങളിലെ വ്യക്തത ഉറപ്പാക്കാൻ വൈകുന്നേരത്തോടെ യദുവിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ ചോദ്യം ചെയ്യലിൽ മെമ്മറി കാർഡിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് കണ്ടക്ടർ സുബിൻ മൊഴി നൽകിയത്. തന്പാനൂർ ഡിപ്പോയിൽ എത്തിച്ച ബസിൽ നിന്നു മെമ്മറി കാർഡ് നഷ്ടമായതിൽ തനിക്ക് യാതൊന്നും അറിയില്ലെന്നാണ് സ്റ്റേഷൻ മാസ്റ്ററും മൊഴി നൽകിയത്. ഇന്നലെ രാവിലെ ആറോടെയാണ് കണ്ടക്ടർ…
Read Moreയുവതിയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടെ താമസിച്ചയാളെയും അജ്ഞാതനേയും തേടി പോലീസ്
കാട്ടാക്കട : കാട്ടാക്കടയിൽ റബർ പുരയിടത്തിൽ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചയാളിനേയും അജ്ഞാതനേയും കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ പോലീസ് . പേരൂർക്കട സ്വദേശിയായ മായാമുരളിയാണ് മരിച്ചത്. പേരൂർകട ഹാർവിപുരം കോളനിയിൽ നിന്നും കാട്ടാക്കട മുതിയാവിളയിൽ രണ്ടുമാസം മുമ്പ് രജിത്ത് എന്നയാളുമൊത്ത് താമസത്തിനെത്തിയ മായാ മുരളി(37 ) യെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്തര മണിയോടെ ഇവർ താമസിക്കുന്ന വീടിന്റെ സമീപത്ത് 100 മീറ്റർ മാറി റബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി കേസുകളിലെ പ്രതിയാണ് രജിത്ത് എന്ന് പോലീസ് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് മായയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകി. രജിത്ത് തുടർച്ചയായി മർദ്ദിക്കാറുണ്ടെന്നും ഇവർ പറയുന്നു. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .അജ്ഞാതനായ ഒരാൾ…
Read Moreമെമ്മറി കാർഡ് കാണാതായ സംഭവം: കെഎസ്ആർടിസി ബസ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസിൽനിന്നും മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ വെന്പായം സ്വദേശി സുബിനെയാണ് തന്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. രാവിലെ ആറിന് പോലീസ് സംഘം സുബിനെ വെന്പായത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ബസിൽ നിന്നും മെമ്മറി കാർഡ് കാണാതായതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ തന്പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി തന്പാനൂർ സ്റ്റേഷൻ മാസ്റ്ററെയും പോലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ തന്പാനൂർ പോലീസാണ് സ്റ്റേഷൻ മാസ്റ്ററെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കെഎസ്ആർടിസി…
Read Moreപോലീസ് കാവലില്‍ ചികിത്സയിലായിരുന്ന പ്രതി ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു; വലവീശി വെള്ളറട പോലീസ്
വെള്ളറട : കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലായിരുന്ന പ്രതി രക്ഷപ്പെട്ടു. വെള്ളറട പുല്ലേന്തേരി സ്വദേശി സുദേവനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയാണ് മെഡിക്കല്‍ കോളജില്‍നിന്ന് കഴിഞ്ഞദിവസം രാത്രി രക്ഷപ്പെട്ടത്. അച്ചൂസ് എന്ന് വിളിക്കുന്ന ബിനോയി (21) ആണ് മുങ്ങിയത്. വെള്ളറട പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് പുല്ലഞ്ചേരി സ്വദേശിയായ സുദേവനെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട ഒന്നാംപ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സുദേവനെ ആക്രമിക്കുന്ന സമയത്ത് ബിനോയുടെ് കൈയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് തന്നെ ബിനോയ് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിച്ചു. ആശുപത്രി അധികൃതര്‍ വെള്ളറട പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ബിനോയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്. കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജായ ഉടനെ തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍…
Read Moreമേയർ വിവാദം: നാളെ യദുവിന്റെ മൊഴിയെടുക്കും; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണം
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. നാളെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി നൽകാൻ യദുവിന് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാകും മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരുടെ മൊഴിയെടുക്കുക. കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ യദു കോടതിയിൽ സമീപിച്ചതിനെത്തുടർന്ന് മേയർ ആര്യാ രാജോന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി പോലീസ് ആരംഭിച്ചിരുന്നു. അഭിഭാഷകനായ ബൈജു നോയൽ, കെഎസ്ആർടിസി ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Read Moreകെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ആദ്യം സാക്ഷികളുടെ മൊഴിയെടുക്കും; ഏറ്റവുമൊടുവിൽ മേയറുടെയും
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കോടതി നിർദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കുമെതിരേ കേസെടുത്ത പശ്ചാത്തലത്തിൽ പോലീസ് സാക്ഷികളുടെ മൊഴിയെടുക്കും. അടുത്ത ദിവസം മുതൽ സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ കന്റോണ്‍മെന്റ് പോലീസ് ആരംഭിക്കും. സംഭവസമയത്ത് ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയും സാക്ഷികൾ നിർദേശിക്കുന്ന സ്ഥലത്തെത്തിയാകും മൊഴി രേഖപ്പെടുത്തുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദുവിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ഏറ്റവും ഒടുവിലാകും മേയർ ആര്യ രാജേന്ദ്രന്റെയും ഭർത്താവ് സച്ചിൻദേവിന്റെയും മൊഴിയെടുക്കുക. മേയർ നേരത്തെ യദുവിനെതിരെ നൽകിയ പരാതിയിൽ പോലീസ് മേയറിൽ നിന്നും എംഎൽഎയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.മേയർക്കും എംഎൽഎക്കുമെതിരേ കേസെടുക്കണമെന്ന് കാട്ടി കന്റോണ്‍മെന്റ് പോലീസിൽ യദു നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട്…
Read Moreഇന്നും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണം; അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രതപാലിക്കണം.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം…
Read Moreആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്..! പണം ഇരട്ടിപ്പ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് വാട്സാപ്പ്, ടെലിഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്സാപ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നു കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കണം. എത്രയും നേരത്തേ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാമെന്ന് പോലീസ് അറിയിച്ചു.
Read Moreകെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കം; മെമ്മറി കാർഡിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണായക ദൃശ്യങ്ങളുടെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിൽ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. തന്പാനൂർ ബസ് ടെർമിനലിലെ ജീവനക്കാരിൽനിന്നു പോലീസ് മൊഴിയെടുത്തെങ്കിലും കുടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൊഴിയെടുക്കൽ ഇന്നും തുടരും. കെഎസ്ആർടിസിയുടെ പാപ്പനംകോട്ടുള്ള വർക്ക് ഷോപ്പിൽ വച്ചാണ് സൂപ്പർ ഫാസ്റ്റ് ബസിൽ കാമറകൾ സ്ഥാപിച്ചതെന്ന് ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും മെമ്മറി കാർഡ് കാണാതായത് എങ്ങനെയെന്നും ആരാണ് എടുത്ത് മാറ്റിയതെന്നും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കെഎസ്ആർടിസി ഓഫീസറുടെ പരാതിയിൽ തന്പാനൂർ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സൂപ്പർഫാസ്റ്റ് ബസിൽ സ്ഥാപിച്ചിരുന്ന മൂന്ന് സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കാനായി പോലീസ് ഡിവിആർ പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. അതേസമയം ബസ് തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ…
Read More